നടന്‍ വിശാലിന്‍റെ നിശ്ചയിച്ചുറപ്പിച്ച വിവാഹം മുടങ്ങി?

നടന്‍ വിശാലിന്‍റെയും നടി അനിഷ അല്ല റെഡ്ഡിയുടെയും നിശ്ചയിച്ചുറപ്പിച്ച വിവാഹം മുടങ്ങിയതായി റിപ്പോര്‍ട്ടുകള്‍‍. വിശാലും അനിഷയും തമ്മില്ലുള്ള വിവാഹം ഒക്ടോബറില്‍ നടത്തുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്.

വിശാലിനൊപ്പം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരുന്ന ചിത്രങ്ങളെല്ലാം അനിഷ നീക്കം ചെയ്തിട്ടുണ്ട്. ഇതും വാര്‍ത്തകള്‍ക്ക് ആക്കം കൂട്ടുകയാണ്. എന്നാല്‍, വിവാഹം മുടങ്ങിയതായി അറിയിച്ച് ഇരുവരും ഔദ്യോഗിക സ്ഥിരീകരണങ്ങളൊന്നും നല്‍കിയിട്ടില്ല.

കഴിഞ്ഞ മാര്‍ച്ച് 16നായിരുന്നു വിശാലിന്‍റെയും അനിഷ അല്ല റെഡ്ഡിയുടെയും വിവാഹ നിശ്ചയം നടന്നത്. ഹൈദരാബാദിലെ ഒരു വ്യവസായ കുടുംബത്തിലെ അംഗമാണ് അനിഷ.ദേശീയ ബാസ്‌ക്കറ്റ് ബോള്‍ ടീം അംഗമായ അനിഷ ഏതാനും സിനിമകളിലും വേഷമിട്ടിട്ടുണ്ട്.

  'മോളിവുഡ് ടൈംസ്' ഒടിടിയിലേക്ക്; സ്ട്രീമിംഗ് തീയതി പ്രഖ്യാപിച്ചു!

വളരെ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ഹൈദരബാദില്‍ വച്ച് നടന്ന ചടങ്ങില്‍ പങ്കെടുത്തിരുന്നത്. ശരത് കുമാറിന്‍റെ മകളും നടിയുമായ വരലക്ഷ്മിയുമായി പ്രണയത്തിലാണെന്ന് ഗോസിപ്പുകള്‍ നിലനില്‍ക്കവെയായിരുന്നു വിശാലിന്‍റെ വിവാഹ നിശ്ചയം.

തമിഴ് ഫിലിം പ്രൊഡ്യൂസേഴ്‌സ് കൗണ്‍സില്‍ പ്രസിഡന്റും നടികര്‍ സംഘം സെക്രട്ടറിയുമാണ് വിശാല്‍ എന്ന വിശാല്‍ കൃഷ്ണ. അയോഗ്യയാണ് വിശാല്‍ അഭിനയിച്ച അവസാന ചിത്രം. സുന്ദര്‍ സി സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ തിരക്കുകളിലാണ് നടനിപ്പോള്‍.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  'മോളിവുഡ് ടൈംസ്' ഒടിടിയിലേക്ക്; സ്ട്രീമിംഗ് തീയതി പ്രഖ്യാപിച്ചു!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഒടുവിൽ സഫലമായ പ്രണയം, നടൻ ആമിർ ഖാൻ മൂന്നാമതും വിവാഹിതനായി; ചടങ്ങിൽ സാക്ഷികളായി മക്കൾ
[masterslider id="10"]

Related posts