ബെംഗളൂരു: വിമാനത്താവളത്തിലേക്ക് പോയ യുവതി ക്രൂരമായി കൊലചെയ്യപ്പെട്ട സംഭവത്തിൽ വെബ് ടാക്സി കമ്പനിയായ ഓല ഡ്രൈവർ പിടിയിൽ. മോഡലും ഇവൻറ് മാനേജ്മെൻറ് ജീവനക്കാരിയുമായ കൊൽക്കത്ത സ്വദേശിനി പൂജ സിങ്ങിനെ കൊലപ്പെടുത്തിയ കേസിലാണ് സ്വദേശി എച്ച് നാഗേഷിന് അറസ്റ്റ് ചെയ്തത്. ജൂലൈ 31 നാണ് പൂജ സിംഗ് മൃതദേഹം ബംഗളൂരു വിമാനത്താവളത്തിൽ അടുത്ത വിജയമായ സ്ഥലത്ത് കണ്ടെത്തിയത്. 30 ന് നഗരത്തിലെത്തിയ പൂജ മൊബൈൽ ആപ്പ് വഴി ബുക്ക് ചെയ്ത ഓല ടാക്സി ഡ്രൈവറായിരുന്നു നാഗേഷ്. പിറ്റേന്ന് അതിരാവിലെ വിമാനത്താവളത്തിലേക്ക് പോകാൻ നാഗേഷിന് പൂജ വിളിച്ചു.…
Read MoreMonth: August 2019
സസ്പെന്‍സും ത്രില്ലും നിറയെ ചിരിയുമായി ‘ബ്രദേഴ്സ് ഡേ’!!
പൃഥ്വിരാജിനെ പ്രധാന കഥാപാത്രമാക്കി കലാഭവന്‍ ഷാജോണ്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ബ്രദേഴ്‌സ് ഡേയുടെ ട്രെയിലര്‍ പുറത്തിറങ്ങി. തന്‍റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ മമ്മൂട്ടിയാണ് ട്രെയിലര്‍ ആരാധകര്‍ക്കായി പങ്കുവച്ചത്. സസ്‌പെന്‍സും ആക്ഷനും കോമഡിയും കോര്‍ത്തിണക്കിയാണ് ചിത്രത്തിന്‍റെ ട്രെയ്‌ലര്‍ ഒരുക്കിയിരിക്കുന്നത്. വിജയരാഘവന്‍, ഐശ്വര്യ ലക്ഷ്മി, തമിഴ് നടന്‍ പ്രസന്ന, പ്രയാഗാ മാര്‍ട്ടിന്‍, മഡോണ സെബാസ്റ്റിന്‍, മിയ ജോര്‍ജ്ജ്, ധര്‍മജന്‍, കോട്ടയം നസീര്‍, പൊന്നമ്മ ബാബു, കൊച്ചു പ്രേമന്‍, സ്ഫടികം ജോര്‍ജ്ജ്, തുടങ്ങിയവരാണ് മറ്റു അഭിനേതാക്കള്‍. ലൂസിഫറിനും പതിനെട്ടാംപടിയ്ക്കും ശേഷം പൃഥ്വിരാജ് അഭിനയിക്കുന്ന ചിത്രമാണ് ബ്രദേഴസ് ഡേ. ലിസ്റ്റിന്‍ സ്റ്റീഫന്‍…
Read Moreഅനധികൃത ഭൂമിയിടപാട്: സിദ്ധരാമയ്യക്കെതിരെ കേസെടുക്കണമെന്ന് കോടതി
ബെംഗളൂരു: അനധികൃത ഭൂമിയിടപാട് കേസുമായി ബന്ധപ്പെട്ട് കര്‍ണ്ണാടക മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യക്കെതിരെ ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്യണമെന്ന്‍ ബംഗളൂരുവിലെ പ്രത്യേക കോടതി ഉത്തരവിട്ടു. കേസില്‍ ഉള്‍പ്പെട്ട ബിജെപി എംഎല്‍എ എസ്.എ. രാംദാസ്, മുന്‍ നിയമനിര്‍മ്മാണ കൗണ്‍സില്‍ അംഗം ജി. മധുസൂദന്‍ എന്നിവര്‍ക്കും റിട്ട. ഐഎഎസ് ഉദ്യോഗസ്ഥര്‍ക്കെതിരേയും ക്രിമിനല്‍ കേസെടുക്കാന്‍ കോടതി പൊലീസിനോട് നിര്‍ദേശിച്ചിട്ടുണ്ട്. കേസില്‍ പ്രതിചേര്‍ക്കപ്പെട്ടവര്‍ സെപ്റ്റംബര്‍ 23 ന് കോടതിയില്‍ ഹാജരാകേണ്ടതാണ്. സാമൂഹികപ്രവര്‍ത്തകന്‍ എ. ഗംഗരാജു നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ ഉത്തരവ്. സിദ്ധരാമയ്യ മൈസൂരുവിലെ ഹിങ്കലില്‍ അനധികൃതമായി സ്ഥലം വാങ്ങി വീട് നിര്‍മിച്ചെന്ന…
Read Moreമറുപടി തക്ക സമയത്ത് നൽകും:കുമാരസ്വാമി;തന്റെ മകൻ കരഞ്ഞ് പറഞ്ഞിട്ടും രാജിവക്കാൻ സമ്മതിച്ചില്ല:ദേവഗൗഡ.
ബെംഗളൂരു: സഖ്യ സർക്കാരിൻറെ തകർച്ചക്ക് പിന്നിൽ ദേവഗൗഡയും മക്കളും ആണെന്ന സിദ്ധരാമയ്യയുടെ ആരോപണത്തിന് തക്കസമയത്ത് മറുപടി നൽകുമെന്നും മുൻ മുഖ്യമന്ത്രി കുമാരസ്വാമി. ഇരു വിഭാഗത്തേയും മയപ്പെടുത്തുന്ന രീതിയിലായിരുന്നു തുടർന്നുള്ള വാക്കുകൾ. മതനിരപേക്ഷ രാഷ്ട്രീയകക്ഷികൾ കൈകോർത്തു നിന്നു പോരാടേണ്ട സമയമാണിത് രാഷ്ട്രീയം ചെളിവാരി എറിയാനുള്ളത് അല്ല എന്നും കുമാര സ്വാമി കൂട്ടിച്ചേർത്തു. അതേ സമയം തന്റെ മകൻ നിരവധി തവണ കരഞ്ഞു പറഞ്ഞിട്ടും രാജിവെക്കാൻ സമ്മതിച്ചില്ല എന്ന് ദേവഗൗഡ പറഞ്ഞു. അഞ്ചുവർഷം മുഖ്യമന്ത്രിയായിരുന്ന സിദ്ധരാമയ്യയുടെ കൂടി അഭിപ്രായം മാനിക്കണമെന്ന് താൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ സോണിയ ഗാന്ധിയും രാഹുൽ…
Read Moreപ്രതിപക്ഷത്ത് പൊരിഞ്ഞ അടി! ഗൗഡ കുടുംബത്തിനെതിരെ ആഞ്ഞടിച്ച് സിദ്ധരാമയ്യ;”സർക്കാറിനെ വീഴ്ത്തിയത് പിതാവും പുത്രൻമാരും ചേർന്ന്,സ്വന്തം മക്കൾ ഒഴികെ ആരെയും വളരാൻ അനുവദിക്കില്ല”
ബെംഗളൂരു : ലോക്സഭാ തിരഞ്ഞെടുപ്പ് പരാജയത്തിനും സർക്കാരിൻറെ പതനത്തിനും കാരണം താനാണെന്ന് ദേശീയ അധ്യക്ഷൻ ദേവഗൗഡയുടെ ആരോപണത്തിന് തിരിച്ചടിയായി കോൺഗ്രസ് നിയമസഭാ കക്ഷി നേതാവ് സിദ്ധരാമയ്യ. സർക്കാർ വീണതിനു പിന്നിൽ ദേവഗൗഡയുടെ മക്കളായ കുമാരസ്വാമിയും രേവണ്ണയുമാണ്. “പിതാവും പുത്രൻമാരും ” സർക്കാറിനെ തകർത്തു. സ്വന്തം കുടുംബാംഗങ്ങളെ അല്ലാതെ മറ്റാരെയും രാഷ്ട്രീയത്തിൽ വളരാൻ അനുവദിക്കില്ല. ലോക്സഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇറങ്ങിയിട്ടും അദ്ദേഹത്തിന് ചെറുമകൻ നിഖിലിന്റെ പരാജയത്തിൽ കാരണം താൻ ആണെന്നാണ് ആരോപണം. എന്നാൽ കോൺഗ്രസ് സ്ഥാനാർഥികളുടെ പരാജയത്തിന് പിന്നിൽ ആരാണെന്നും ബിജെപിക്ക് വോട്ട് ചെയ്ത പ്രവർത്തകർക്ക് എന്ന്…
Read Moreമന്ത്രി സ്ഥാനം ലഭിച്ചില്ല; ബി.ജെ.പി എംഎൽഎ സിദ്ധരാമയ്യയുമായി ചർച്ച നടത്തി.
ബെംഗളൂരു: മന്ത്രിസ്ഥാനം ലഭിക്കാത്തതിൽ ഏറ്റവുമധികം അതൃപ്തി പ്രകടിപ്പിച്ച ബിജെപിയുടെ എംഎൽഎ ഉമേഷ് കട്ടി കോൺഗ്രസ് നിയമസഭാ കക്ഷി നേതാവ് സിദ്ധരാമയ്യയുമായി ഫോണിൽ ചർച്ച നടത്തി. രാഷ്ട്രീയ നീക്കങ്ങൾ ചർച്ചയായെന്ന് അഭ്യൂഹങ്ങൾ പ്രചരിച്ചെങ്കിലും സൗഹൃദ സംഭാഷണം മാത്രമായിരുന്നു എന്ന് ആദ്ദേഹം വിശദീകരിച്ചു. 100% ബിജെപിക്ക് ഒപ്പമാണെന്നും കോൺഗ്രസിലേക്ക് പോകില്ലെന്നും അദ്ദേഹം പറഞ്ഞു. സുഹൃത്തായ സിദ്ധരാമയ്യ”മന്ത്രി ” എന്നാണ് തന്നെ അഭിസംബോധന ചെയ്തതെന്നും മന്ത്രി അല്ല എന്ന് തിരുത്തി എന്നും, അങ്ങനെ തെറ്റിദ്ധരിച്ചു പോയി എന്നും അദ്ദേഹം വിശദീകരിച്ചു. ബെംഗളൂരുവിൽ ആയിരിക്കുമ്പോഴെല്ലാം തങ്ങൾ പരസ്പരം കാണാറുണ്ടെന്നും കട്ടി…
Read Moreനഗരത്തിലെ വാഹന യാത്രക്കാര്‍ക്ക് ശുദ്ധവായു ലഭ്യമാക്കാന്‍ 500 എയര്‍ പ്യൂരിഫയറുകള്‍ വരുന്നു..
ബെംഗളൂരു: നഗരത്തിലെ നിരത്തുകളില്‍ മലിന വായു ശുദ്ധീകരണത്തിനായി 500 എയര്‍ പ്യൂരിഫയറുകള്‍ സ്ഥാപിക്കും. തദ്ദേശ ഭരണച്ചുമതലയുള്ള ബ്രുഹാത്ത് ബെംഗളൂരു മഹാനഗര പാലികെ ഇതിനായി 20 കോടി രൂപയുടെ പദ്ധതിക്ക് അനുമതി നല്‍കി. തിരഞ്ഞെടുത്ത ട്രാഫിക് കവലകളില്‍ വാഹന യാത്രക്കാര്‍ക്ക് ശുദ്ധവായു ലഭ്യമാക്കാന്‍ വിലയടക്കം 3 – 5 ലക്ഷം രൂപ ചെലവാക്കിയാണ് ഓരോ എയര്‍ പ്യൂരിഫയറും സ്ഥാപിക്കുന്നത്. ഇതിനായി കമ്പനികളുടെ സാമൂഹിക പ്രതിബദ്ധതാ നിധിയില്‍ നിന്നു പണം കണ്ടെത്താന്‍ ശ്രമം പുരോഗമിക്കുന്നു. ബി.ബി.എം.പിയുടെ ട്രാഫിക് എഞ്ചിനീയറിംഗ് സെല്ലിനാണ് മേല്‍നോട്ട ചുമതല. ഓരോ എയര്‍ പ്യൂരിഫയറും…
Read Moreമുൻ ധനകാര്യ മന്ത്രിയും മുതിർന്ന ബി.ജെ.പി നേതാവുമായ അരുൺ ജെയ്റ്റ്ലി അന്തരിച്ചു.
മുന്‍ധനമന്ത്രിയും ബിജെപി നേതാവുമായ അരുണ്‍ ജെയ്റ്റ്ലി (66) അന്തരിച്ചു. ദില്ലി എയിംസില്‍ വച്ചായിരുന്നു അന്ത്യം. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ജെയ്റ്റ്ലിയുടെ ആരോഗ്യനില അതീവഗുരുതരമായി തുടരുകയായിരുന്നു. ഒന്നാം മോദി സര്‍ക്കാരില്‍ ധനമന്ത്രിയായിരുന്ന അരുണ്‍ ജെയ്റ്റലി മനോഹര്‍ പരീക്കര്‍ക്ക് മുന്‍പ് പ്രതിരോധമന്ത്രിയായും പ്രവര്‍ത്തിച്ചിരുന്നു. ഇക്കഴിഞ്ഞ ആഗസറ്റ് ഒൻപതിനാണ് ആരോഗ്യസ്ഥിതി മോശമായതിനെ തുടര്‍ന്ന് ജെയ്റ്റ്ലിയെ ദില്ലി എയിംസിൽ പ്രവേശിപ്പിച്ചത്. രാഷ്ട്രപതി രാംനാഥ് കോവിന്ദ് , പ്രധാനമന്ത്രി നരേന്ദ്രമോദി , ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്, ധനമന്ത്രി നിര്‍മല സീതാരാമന്‍ തുടങ്ങി നിരവധി കേന്ദ്രമന്ത്രിമാരും ലോക്സഭാ…
Read Moreദിവ്യാ സ്പന്ദനയുടെ വിവാഹം കഴിഞ്ഞുവെന്ന് വ്യാജ വാർത്ത പ്രചരിക്കുന്നു..
ബെംഗളൂരു: മുന്‍ എംപിയും കോണ്‍ഗ്രസ് സാമൂഹ്യമാധ്യമ വിഭാഗം മേധാവിയുമായ ദിവ്യ സ്പന്ദന വിവാഹിതയായെന്ന വാര്‍ത്തകള്‍ തള്ളി അമ്മ രഞ്ജിത. പോര്‍ച്ചുഗീസ് പൗരനും വ്യവസായിയുമായ റാഫേലുമായുള്ള ദിവ്യയുടെ വിവാഹം കഴിഞ്ഞുവെന്ന് കഴിഞ്ഞ ദിവസം വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍, ഈ വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്നും ദയവായി വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കരുതെന്നും രഞ്ജിത പറഞ്ഞു. ഇതുവരെ ദിവ്യ വിവാഹത്തിന് തയാറായിട്ടില്ലെന്നും അങ്ങനെയൊരു വിവാഹം നടന്നാല്‍ അതൊരിക്കലും രഹസ്യമാക്കി വെക്കില്ലെന്നും രഞ്ജിത വ്യക്തമാക്കി. കൂടാതെ, പ്രണയബന്ധത്തിലായിരുന്ന ദിവ്യയും റാഫേലു൦ വേര്‍പിരിഞ്ഞതായും രഞ്ജിത വ്യക്തമാക്കി. അവരവരുടെ തിരക്കുകളില്‍ ഇരുവരും മുഴുകിയപ്പോള്‍ അതവരുടെ ബന്ധത്തെ ബാധിച്ചെന്നും…
Read Moreഇന്ത്യൻ ക്രിക്കറ്റ് ടീമിന് വധഭീഷണി; കയ്യോടെ പിടികൂടി ഭീകരവിരുദ്ധസേന!!
ഇന്ത്യൻ ക്രിക്കറ്റ് ടീം അംഗങ്ങൾക്ക് വധഭീഷണി മുഴക്കി ഇ-മെയിൽ സന്ദേശമയച്ച യുവാവിനെ മഹാരാഷ്ട്ര ഭീകരവിരുദ്ധസേന പിടികൂടി. അസമിലെ മോറിഗാവിൽനിന്ന് അറസ്റ്റുചെയ്ത ബ്രജ മോഹൻദാസിനെ (20) മുംബൈയിലെ കോടതി ഓഗസ്റ്റ് 26 വരെ പോലീസ് കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു. ഇന്ത്യൻ ക്രിക്കറ്റ് ടീം അപകടത്തിലാണെന്ന് കാണിച്ചുള്ള ഇ-മെയിൽ പാകിസ്താൻ ക്രിക്കറ്റ് കൺട്രോൾ ബോർഡിന്റെ ഔദ്യോഗികവിലാസത്തിലാണ് ആദ്യം ലഭിച്ചത്. ഓഗസ്റ്റ് 16-ന് ഇ-മെയിൽ കിട്ടിയ ഉടൻ പാകിസ്താൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് അത് അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിന് കൈമാറി. സമാന സന്ദേശം ലഭിച്ചതായി ഇന്ത്യയിലെ ക്രിക്കറ്റ് കൺട്രോൾ…
Read More