ബെംഗളൂരു: കനത്തമഴയില്‍ മംഗളൂരുവിനടുത്ത് കൊങ്കണ്‍ പാതയില്‍ പാളത്തിലേക്ക് കുന്നിടിഞ്ഞുവീണു; മൂന്നുദിവസം ഇത് വഴി തീവണ്ടിയോടില്ല. 23-ന് പുലര്‍ച്ചെയാണ് ജോക്കട്ടെ-പടീല് സ്റ്റേഷനുകള്‍ക്കിടയില്‍ കുലശേഖരയില്‍ പാളത്തിലേക്ക് സമീപത്തെ കുന്നിടിഞ്ഞുവീണത്. ഇതുവഴി കടന്നുപോകേണ്ട ഒട്ടേറെ തീവണ്ടികള്‍ റദ്ദാക്കിയിട്ടുണ്ട്. അതേസമയം ചില തീവണ്ടികള്‍ വഴിതിരിച്ചു വിടുകയും ഭാഗികമായി റദ്ദാക്കുകയും ചെയ്തു. പ്രദേശത്ത് നാനൂറ് മീറ്ററോളം സമാന്തരപാത നിര്‍മിച്ച് തീവണ്ടിസര്‍വീസ് പുനരാരംഭിക്കാനാണ് റെയില്‍വേയുടെ തീരുമാനം. ഇതിന് മൂന്നുദിവസമെങ്കിലും സമയമെടുക്കുമെന്നാണ് റിപ്പോര്‍ട്ട്. ചെളിരൂപത്തിലായ മണ്ണ് മാറ്റി മാത്രമേ പുതിയ പാത നിര്‍മിക്കാനാകൂ. റദ്ദാക്കിയ ട്രെയ്നുകൾ: ചൊവ്വാഴ്ച പുറപ്പെടേണ്ട കെ.എസ്.ആര്. ബെംഗളൂരു-കാര്‍വാര്‍ എക്സ്പ്രസ്(16517), ഭാവനഗര്‍-…
Read MoreMonth: August 2019
നഗരത്തിലെ ഇന്ദിരാ കാന്റീനുകൾക്കുനേരേ അഴിമതി ആരോപണങ്ങൾ!!
ബെംഗളൂരു: ഇന്ദിരാ കാന്റീനുകൾക്കുനേരേ അഴിമതി ആരോപണങ്ങൾ. ഇത് അന്വേഷിക്കാൻ മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പയുടെ നിർദേശ പ്രകാരം ഇതുസംബന്ധിച്ച കത്ത് തിങ്കളാഴ്ച അഡീഷണൽ ചീഫ് സെക്രട്ടറിക്ക് കൈമാറി. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ സിദ്ധരാമയ്യ സർക്കാരിന്റെ അഭിമാന പദ്ധതിയായാണ് ഇന്ദിരാ കാന്റീനുകളെ ഉയർത്തിക്കാട്ടിയിരുന്നത്. സംസ്ഥാനസർക്കാർ നൽകുന്ന സബ്സിഡി കാന്റീനുകൾ കരാറെടുത്തവർ അർഹതപ്പെട്ടതിലുമേറെ കൈവശപ്പെടുത്തുന്നുവെന്നും നിർമാണ ഘട്ടത്തിൽ വൻ അഴിമതി നടന്നുവെന്നുമാണ് ഇന്ദിരാ കാന്റീനുകൾക്കെതിരായ പ്രധാന ആരോപണം. കാന്റീനുകളുടെ നടത്തിപ്പ് കരാറെടുത്ത ഷെഫ് ടോക്ക് ഫുഡ് ആൻഡ് ഹോസ്പിറ്റാലിറ്റി, റിവാർഡ്സ് എന്നീ കമ്പനികൾ ഇതുവരെ 6.8 കോടി സബ്സിഡിയിനത്തിൽ കൈപ്പറ്റി. ഇത്…
Read Moreജനാർദന റെഡ്ഡിയുടെ ജാമ്യത്തിനായി മുൻ ജഡ്ജിക്ക് വാഗ്ദാനം ചെയ്തത് 40 കോടി!!
ബെംഗളൂരു: അനധികൃത ഖനനക്കേസിൽ അറസ്റ്റിലായ കർണാടകത്തിലെ ബി.ജെ.പി. നേതാവും മുൻമന്ത്രിയുമായ ജനാർദന റെഡ്ഡിക്ക് ജാമ്യം അനുവദിക്കുന്നതിന് 40 കോടി രൂപ വാഗ്ദാനം ചെയ്തെന്ന് മുൻ സി.ബി.ഐ. ജഡ്ജിയുടെ മൊഴി. ഹൈദരാബാദിലെ പ്രത്യേക കോടതിയിലാണ് മുൻജഡ്ജി നാഗമാരുതി ശർമ മൊഴിനൽകിയത്. എന്നാൽ, വാഗ്ദാനം നിരസിക്കുകയും ജനാർദന റെഡ്ഡിയുടെ ജാമ്യഹർജി തള്ളുകയും ചെയ്തെന്ന് മുൻജഡ്ജി വെളിപ്പെടുത്തി. 2012 ഏപ്രിലിൽ ആന്ധ്രാ ഹൈക്കോടതിയിലെ ഉയർന്ന ജുഡീഷ്യൽ ഉദ്യോഗസ്ഥനാണ് ജാമ്യം അനുവദിച്ചാൽ പണംനൽകാമെന്ന വാഗ്ദാനവുമായി സമീപിച്ചതെന്നും അദ്ദേഹം കോടതിക്കുമുമ്പാകെ മൊഴിനൽകി. ജനാർദനറെഡ്ഡിയുടെ പേരിലുള്ള കേസ് പരിഗണിച്ചിരുന്നത് സി.ബി.ഐ. പ്രത്യേക ജഡ്ജിയായിരുന്ന…
Read Moreഓണയാത്രക്ക് കേരള ആർടിസിയുടെ 7 സ്പെഷൽ സർവ്വീസുകളിലേക്കുള്ള റിസർവേഷൻ ആരംഭിച്ചു;14 സ്പെഷലുകൾ അനുവദിച്ച് കർണാടകയും.
ബെംഗളൂരു : ഓണത്തിരക്കിൽ നഗരത്തിൻ നിന്നുള്ള കേരള ആർടിസി സ്പെഷ്യൽ ബസ്സുകളിൽ ടിക്കറ്റ് ബുക്കിങ് തുടങ്ങി . ആദ്യ ഘട്ടത്തിൽ 7 അധിക സർവീസുകളാണ് അനുവദിച്ചത് ടിക്കറ്റുകൾ തീരുന്നതിന് അനുസരിച്ച് കൂടുതൽ ബസ്സുകൾ അനുവദിക്കുമെന്ന് കെഎസ്ആർടിസി അധികൃതർ അറിയിച്ചു. അതേസമയം കർണാടക ആർടിസി ഓണത്തിന് കേരളത്തിലേക്ക് കൂടുതൽ സ്പെഷ്യൽ സർവ്വീസുകൾ അനുവദിച്ചു കോട്ടയം 2 എറണാകുളം 5 തൃശ്ശൂർ 3 പാലക്കാട് 3 കോഴിക്കോട് ഒന്ന് റൂട്ടുകളിൽ ആയി 14 സ്പെഷ്യൽ ബസ്സുകളാണ് ഇതുവരെ അനുവദിച്ചത് കോഴിക്കോട് കണ്ണൂർ ഭാഗങ്ങളിലെ ഗതാഗത തടസ്സം നീങ്ങിയാൽ…
Read Moreയെദിയൂരപ്പ മന്ത്രിസഭയിൽ പൊട്ടിത്തെറി!;ടൂറിസം മന്ത്രി സി.ടി.രവി രാജിക്കൊരുങ്ങി?
ബെംഗളൂരു : താരതമ്യേന ജൂനിയർ ആയ മല്ലേശ്വരം എം എൽ എ അശ്വഥ് നാരയണനെയും ലക്ഷ്മൺ സാവദിയെയും ഉപമുഖ്യമന്ത്രിയാക്കിയതിൽ പ്രതിഷേധിച്ച് ബിജെപിയുടെ മുതിർന്ന സംസ്ഥാന നേതാവും ചിക്കമഗളൂരു എംഎൽഎയുമായ സി.ടി.രവി രാജിക്കൊരുങ്ങിയതായി വാർത്താ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. 1988 മുതൽ പാർട്ടിക്ക് വേണ്ടി പ്രവർത്തിക്കുന്ന രവിയെ ബിജെപി സംസ്ഥാന പ്രസിഡൻറ് പദവിയിലേക്ക് വരെ പരിഗണിച്ചിരുന്നു. തിങ്കളാഴ്ച വൈകുന്നേരമുണ്ടായ വിഷയം നിയന്ത്രണ വിധേയമാക്കാൻ കർണാടകയിൽ നിന്നുള്ള ബിജെപിയുടെ ദേശീയ സെക്രട്ടറിയും ആർ.എസ്.എസിന്റെ നേതാവുമായ ബി.എൽ.സന്തോഷ് ഇടപെട്ടതായാണ് വാർത്ത. മണിക്കൂറുകളോളം ഫോണിൽ സംസാരിച്ച് എന്തുകൊണ്ടാണ് ജൂനിയറായ അശ്വഥ്…
Read Moreആൻഡ്രോയ്ഡ് ഫോണിൽ നിന്ന് അശ്ലീല സൈറ്റുകൾ സന്ദർശിക്കുന്നവർക്ക് പണി ഉറപ്പ്!
സൈബര്‍ ലോകം ഏറ്റവും കൂടുതല്‍ ഭയക്കുന്ന ഹാക്കിംഗ് സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്ന രാജ്യമാണ് റഷ്യ. ഇപ്പോള്‍ ചില സൈബര്‍ സെക്യൂരിറ്റി സ്ഥാപനങ്ങള്‍ പുതിയ മുന്നറിയിപ്പുമായി രംഗത്ത്. റഷ്യയില്‍ നിന്നുള്ള സൈബര്‍ ആക്രമണത്തിനെതിരെയാണ് കാനഡയില്‍ നിന്നുള്ള സൈബര്‍ സെക്യൂരിറ്റി സ്ഥാപനം മുന്നറിയിപ്പ് നല്‍കുന്നത്. ജനപ്രിയ ആപ്പുകളെപ്പോലെ, അല്ലെങ്കില്‍ സൈറ്റുകള്‍ പോലെ തോന്നിക്കുന്ന പ്രോഗ്രാമുകള്‍ ഉപയോഗിച്ച് ആന്‍ഡ്രോയ്ഡ് ഫോണുകളിലാണ് സൈബര്‍ ആക്രമണം നടത്താനുള്ള സാധ്യത കൂടുന്നത്. എന്നാല്‍ ഏറ്റവും ഗൗരവമായ വാര്‍ത്ത റഷ്യയിലെ ഔദ്യോഗിക രഹസ്യന്വേഷണ വിഭാഗത്തിന് ഇത്തരം സൈബര്‍ ആക്രമണത്തില്‍ നേരിട്ട് പങ്കുണ്ടെന്ന ആരോപണമാണ്. സൈബര്‍ സുരക്ഷ…
Read Moreനിയമസഭയിലിരുന്ന് അശ്ലീല വീഡിയോ കണ്ടതിന് അന്ന് മന്ത്രിസ്ഥാനം നഷ്ടപ്പെട്ട ലക്ഷ്മണ് സാവദി കര്‍ണാടക ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു
ബെംഗളൂരു: ബിജെപി നേതാവ് ലക്ഷ്മണ് സാവദി കര്‍ണാടക ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. നിയമസഭയിലിരുന്ന് അശ്ലീലവീഡിയോ കണ്ടതിന്റെ പേരില്‍ മന്ത്രിസ്ഥാനം നഷ്ടപ്പെട്ട നേതാവാണ് ലക്ഷ്മണ് സാവദി. 2012ല്‍ യെദ്യൂരപ്പാ മന്ത്രിസഭയില്‍ അംഗമായിരിക്കേയാണ് ലക്ഷ്മണും മറ്റ് രണ്ട് മന്ത്രിമാരും സഭയിലിരുന്ന് അശ്ലീല വീഡിയോ കണ്ടതും വിവാദമായതും. തുടര്‍ന്ന് മൂവരും രാജിവെച്ചിരുന്നു. ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ചെങ്കിലും കോണ്‍ഗ്രസിന്റെ മഹേഷ് കുമട്ടല്ലിയോട് ലക്ഷ്മണ് പരാജയപ്പെട്ടിരുന്നു. ലക്ഷ്മണ് സാവദിക്ക് ഉപമുഖ്യമന്ത്രി സ്ഥാനം നല്‍കിയതിനെതിരെ ബിജെപി എംഎല്‍എ എംപി രേണുകാചാര്യ രംഗത്തെത്തി. തെരഞ്ഞെടുപ്പില്‍ തോറ്റ ലക്ഷ്മണിനെ അടിയന്തിരമായി മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തേണ്ട ആവശ്യമുണ്ടായിരുന്നില്ലെന്ന്…
Read More“വിമാനത്താവളത്തിലെ ശുചി മുറികൾ വളരെ മോശം”നിരുപമാ റാവുവിന്റെ ട്വീറ്റിന് കൃത്യസമയത്ത് മറുപടി കൊടുത്ത് നടപടി എടുത്ത് വിമാനത്താവള അധികൃതർ.
ബെംഗളൂരു : വിമാനത്താവളത്തിലെ ലോഞ്ചിലെ മുറിയുടെ ശോചനീയാവസ്ഥ ട്വിറ്ററിലൂടെ ഷെയർ ചെയ്ത മുൻഫോറിൻ സെക്രട്ടറി നിരുപമാ റാവുവിന് അറ്റകുറ്റപ്പണികൾ നടത്തി കൃത്യസമയത്തു തന്നെ മറുപടി ട്വീറ്റ് അയച്ച് വിമാനത്താവള അധികൃതർ. @BLRAirport Please do check the state of the toilets in the International Airport Lounge. Dirty and truly bad. Broken fittings, trash cans that are broken and overflowing. Where is #SwachhBharat @HariMarar pic.twitter.com/plt1BWNM5d — Nirupama Menon Rao, निरुपमा राउ,…
Read Moreഇട്ടിമാണിയിലെ ആദ്യ ലിറിക്കല്‍ ഗാനം പുറത്തിറങ്ങി
മോഹന്‍ലാലിന്റെ പുതിയ ചിത്രമായ ‘ഇട്ടിമാണി മെയ്ഡ് ഇന്‍ ചൈനയിലെ ആദ്യ ലിറിക്കല്‍ ഗാനം പുറത്തിറങ്ങി. ചൈനീസും മലയാളവും ചേര്‍ന്നതാണ് ഈ ഗാനം. എംജി. ശ്രീകുമാര്‍, വൃന്ദ, മാസ്റ്റര്‍ ആദിത്യന് എന്നിവര്‍ മലയാളം വരികളും ലിയു സു ആങ്ങ്, തെരേസ റോസേ ജോ എന്നിവര്‍ ചൈനീസ് വരികളും ആലപിച്ചിരിക്കുന്നു. സന്തോഷ് വര്‍മ്മ ലിയു സു ആങ്ങ് എന്നിവരുടെതാണ് വരികള്‍. വീഡിയോ കാണാം: ഈ സിനിമയില്‍ തൃശൂര്‍ക്കാരനായ ഒരു അച്ചായനായിട്ടാണ് മോഹന്‍ലാല്‍ എത്തുന്നത്. നവാഗതനായ ജോജു, ജിബി എന്നിവരാണ് ഇട്ടിമാണിയുടെ സംവിധായകര്‍. ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മ്മിക്കുന്നത്.…
Read Moreവഴിയോര കച്ചവടക്കാരനായ മലയാളിയെ മുംബൈയില്‍ തലക്കടിച്ചു കൊലപ്പെടുത്തി
മുംബൈ: ഇന്നലെ രാത്രി എട്ടരയോടെയാണ് സംഭവം. ബോംബെ മെട്രോ ഹോസ്പിറ്റലിന് മുൻപിൽ ഇളനീർ കച്ചവടം നടത്തുന്ന പാലക്കാട് സ്വദേശി മുഹമ്മദാലിയാണ് കൊല്ലപ്പെട്ടത്. മുഹമ്മദാലിയുടെ കടയ്ക്ക് മുൻപിൽ മദ്യപിക്കുകയും ലഹരി മരുന്ന് ഉപയോഗിക്കുകയും ചെയ്തതു ചോദ്യം ചെയ്തതിനെ തുടർന്ന് മഹാരാഷ്ട്ര സ്വദേശികളായ യുവാക്കളുമായി മുഹമ്മദാലി തര്‍ക്കത്തിലായി. തര്‍ക്കം മൂത്തതോടെ യുവാക്കള്‍ ഇന്റർലോക്ക് ഇഷ്ടിക കൊണ്ടു മുഹമ്മദാലിയെ തലയ്ക്ക് പുറകിൽ അടിക്കുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. സംഭവത്തില്‍ കേസെടുത്ത ആസാദ് മൈതാന്‍ പൊലീസ് ഒരു പ്രതിയെ അറസ്റ്റ് ചെയ്തു. മുഹമ്മദാലിയുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും. സമീപത്തെ…
Read More