13 കെ.എസ്.ആർ.ടി.സി ബസുകളും ഇരുന്നൂറോളം യാത്രക്കാരും കോഴിക്കോട്-മൈസൂരു റോഡിൽ കുടുങ്ങിക്കിടക്കുന്നു..

ബെംഗളൂരു: 13 കെ.എസ്.ആർ.ടി.സി ബസുകളും ഇരുന്നൂറോളം യാത്രക്കാരും കോഴിക്കോട്-മൈസൂരു റോഡിൽ കുടുങ്ങിക്കിടക്കുന്നു. യാത്രക്കാരിൽ കുറച്ചുപേർ മൈസൂരിലേക്ക് തിരികെപ്പോയി. 13 മണിക്കൂറോളമായി ഇവർ ഇവിടെ കുടുങ്ങിക്കിടക്കുകയാണ്. വയനാട് മുത്തങ്ങ പൊൻകുഴിയിൽ വെള്ളം കയറി ദേശീയപാതയിലെ ഗതാഗതം മുടങ്ങി. കോഴിക്കോട്- മൈസുരു ദേശീയപാതയിലാണ് പൊൻകുഴി ഭാഗം ഉൾപ്പെടുന്നത്. വ്യാഴാഴ്ച രാത്രി പെയ്ത മഴയെ തുടർന്നാണ് വാഹനങ്ങൾ കുടുങ്ങിക്കിടക്കുന്നത്. റോഡിൽ വെള്ളം കയറിയതിനെ തുടർന്ന് ഗതാഗതം തടസപ്പെട്ടതിനാൽ വാഹനങ്ങൾ ഇവിടെനിന്ന് ഗുണ്ടൽപ്പേട്ട് ഭാഗത്തേക്ക് മാറ്റി. കെ എസ് ആർ ടി സി ജീവനക്കാരും യാത്രക്കാരും ഇവിടെയുണ്ട്.

Read More

ദുരിതാശ്വാസ പ്രവർത്തനം തുടരുന്നു, സുധാ മൂർത്തി 10 കോടി നൽകി..

ബെംഗളൂരു: ഇൻഫോസിസ് ഫൗണ്ടേഷൻ ചെയർപേഴ്‌സൺ സുധാമൂർത്തി പത്ത് കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തു. വെള്ളപ്പൊക്കത്തെത്തുടർന്ന് മരിച്ചവരുടെ കുടുംബത്തിന് മുഖ്യമന്ത്രി അഞ്ച് ലക്ഷം രൂപ സാമ്പത്തിക സഹായം പ്രഖ്യാപിച്ചു. ദുരിതാശ്വാസ പ്രവർത്തനത്തിനിടെ മരിച്ച പോലീസുകാരന്റെ കുടുംബത്തിന് 50 ലക്ഷം രൂപയുടെ സാമ്പത്തിക സഹായവും പ്രഖ്യാപിച്ചു. #KarnatakaFloods: update Joint rescue team comprising of Fire and Emergency, SDRF, @NDRFHQ & Army have evacuated 43858 people Nodal officers are camping in vulnerable villages.Two Indian…

Read More

കേരളം വീണ്ടും പ്രളയദുരിതത്തിൽ, പതിനേഴുപേർ മരിച്ചു, ട്രെയിന്‍ഗതാഗതം തടസ്സപ്പെട്ടു, നെടുമ്പാശ്ശേരി വിമാനത്താവളം അടച്ചു..

വ്യാഴാഴ്ച പലയിടങ്ങളിലും ഉരുൾപൊട്ടലും മണ്ണിടിച്ചിലുമുണ്ടായിരുന്നു. ഇതുവരെ പതിനേഴുപേർ മരിച്ചതായാണ് വിവരം. വ്യാഴാഴ്ച രാത്രിയും പലയിടത്തും ഉരുൾപൊട്ടലുണ്ടായി. #WATCH A house collapsed in Kalpetta in Kerala following heavy rainfall in the region, earlier today. The house was empty when the incident occurred. pic.twitter.com/n6gi024VR3 — ANI (@ANI) August 8, 2019 കനത്ത മഴ തുടരുന്നതിനിടെ വയനാട് ജില്ലയില്‍ എണ്ണായിരത്തിലധികംപേര്‍ ദുരിതാശ്വാസ ക്യാംപുകളില്‍. 94 ക്യാപുകളിലായാണ് ഇത്രയുംപേരെ പാര്‍പ്പിച്ചിരിക്കുന്നത്. സംസ്ഥാനത്ത് മഴ കനത്തതോടെ ഡാമുകള്‍ നിറഞ്ഞു…

Read More

മരണം 11ആയി;503 ഗ്രാമങ്ങൾ വെള്ളത്തിനടിയിൽ;744 വീടുകൾ തകർന്നു;2 ദിവസം കൂടി കനത്ത മഴ പെയ്യുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

ബെംഗളൂരു : അഞ്ചുദിവസമായി സംസ്ഥാനത്തെ തുടരുന്ന പേമാരിയിൽ മരണം പതിനൊന്നായി. വടക്കൻ കർണാടക തീരദേശം മലനാട് മേഖലകളിൽ വീടുകളും കൃഷിയിടങ്ങളും പ്രളയ ജലത്തിൽ മുങ്ങി വ്യാപകനാശം സംഭവച്ചു. 744 വീടുകളാണ് തകർന്നത് മലനാട് തീരദേശ മേഖലകളിൽ 444 വീടുകളും, ഹുബ്ബള്ളി -ധാർവാട്  മേഖലയിൽ മുന്നൂറോളം വീടുകളാണ് തകർന്നത്. 503 ഗ്രാമങ്ങൾ വെള്ളത്തിനടിയിലായി. ദേശീയ ദുരന്തനിവാരണ ചേർന്ന് നടത്തുന്ന രക്ഷാപ്രവർത്തനങ്ങളിൽ 43858 പേരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി. 266 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു അതിൽ 17,000 പേർ ക്യാമ്പുകളിൽ ഉണ്ട്. രണ്ടുദിവസം കൂടി കനത്ത മഴ…

Read More

കനത്ത മഴ ഉണ്ടെങ്കിലും കേരളമുൾപ്പെടെയുള്ള ഇതര സംസ്ഥാനങ്ങളിലേക്ക് സ്പെഷൽ സർവീസുകൾ പ്രഖ്യാപിച്ച് കെ.എസ്.ആർ.ടി.സി.

ബെംഗളൂരു: കനത്ത മഴ തുടരുന്നു ഉണ്ടെങ്കിലും കേരളമുൾപ്പെടെ ഇതര സംസ്ഥാനങ്ങളിലേക്ക് സ്പെഷൽ ബസ്സുകൾ ഏർപ്പെടുത്തി കർണാടക ആർടിസി. കണ്ണൂർ (2) എറണാകുളം(5) കോഴിക്കോട് കോട്ടയം( 2) മാനന്തവാടി (2) പാലക്കാട്(3) തൃശൂർ(6) എന്നിവിടങ്ങളിൽ 22 സ്പെഷ്യൽ സർവീസുകളാണ് ഇന്ന് ഉണ്ടാകുക. തമിഴ്നാട് ആന്ധ്ര ഉൾപ്പെടെ സമീപ സംസ്ഥാനങ്ങളിലേക്ക് 80 സ്പെഷ്യൽ സർവീസുകളും പ്രഖ്യാപിച്ചു. മഴ കാരണം കഴിഞ്ഞ 4 ദിവസത്തിനിടെ രണ്ടായിരത്തിലേറെ ടിക്കറ്റുകൾ റദ്ദാക്കേണ്ടി വന്നതായും കർണാടക ആർ ടി സി അറിയിച്ചു. 18 ലക്ഷത്തോളം രൂപയുടെ വരുമാനം നഷ്ടമാണ് ഉണ്ടായത്.

Read More

മലബാർ ഭാഗത്തേക്കുള്ള കേരള, കർണാടക ആർ.ടി.സി.കളും സ്വകാര്യ ബസുകളും സർവീസ് റദ്ദാക്കി

ബെംഗളൂരു: സംസ്ഥാനത്ത് നിന്ന് മലബാർ ഭാഗത്തേക്കുള്ള കേരള, കർണാടക ആർ.ടി.സി. ബസ്സുകളും സ്വകാര്യ ബസുകളും വ്യാഴാഴ്ചത്തെ സർവീസ് റദ്ദാക്കി. വയനാട്ടിലെ കനത്ത മഴയെത്തുടർന്നാണിത്. ഇതോടെ നൂറുകണക്കിന് യാത്രക്കാർ ദുരിതത്തിലായി. കോഴിക്കോട്, കണ്ണൂർ, തലശ്ശേരി ഭാഗത്തേക്കുള്ള സർവീസുകളാണ് റദ്ദാക്കിയത്. മൈസൂരു, ബത്തേരി, മാനന്തവാടി വഴിയുള്ള നൂറോളം സർവീസുകൾ മുടങ്ങിയിട്ടുണ്ട്. റോഡുകൾ ഗതാഗത യോഗ്യമായില്ലെങ്കിൽ വെള്ളിയാഴ്ചയും സർവീസ് മുടങ്ങും. എന്നാൽ, സേലം വഴി കേരളത്തിലേക്കുള്ള ബസുകൾ സർവീസ് നടത്തും.  

Read More

കാൻസർ മരുന്നിന്റെ വില കുറക്കാൻ വേണ്ടി നിയമ പോരാട്ടങ്ങൾ നടത്തി വിജയിച്ച മലയാളിയായ ഡോ:ഷംനാദ് ബഷീറിനെ ചിക്കമഗളൂരുവിൽ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി;ആഗോള കുത്തകകളുടെ കണ്ണിലെ കരടായിരുന്ന ഒരു മനുഷ്യ സ്നേഹി കൂടി കാലയവനികക്കുള്ളിലേക്ക്.

ബെംഗളൂരു : ബൗദ്ധിക സ്വത്തവകാശ നിയമ മേഖലയിലെ പ്രഗൽഭനും ഐ.ഡി.ഐ.എ (ഇൻക്രീസിങ് ഡൈവേഴ്സിറ്റി ബൈ ഇൻക്രീസിങ് ആക്സസ് ടു ലീഗൽ എഡ്യൂകേഷൻ) യുടെ സ്ഥാപകനുമായ ഡോ: ഷംനാദ് ബഷീർ (43)നെ ചിക്കമഗളൂരുവിൽ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ഉറങ്ങുന്നതിനിടെ കാറിലെ ഹീറ്റർ പൊട്ടിത്തെറിച്ചാണ് മരണമെന്നാണ് പോലീസ് ഭാഷ്യം. ചിക്കമഗളൂരുവിലെ തീർത്ഥാടന കേന്ദ്രമായ ബാബാ ബുധൻ ഗിരി യിലേക്ക് നഗരത്തിലെ ഫ്രേസർ ടൗണിലെ ഫ്ലാറ്റിൽ നിന്ന് മൂന്നു ദിവസം മുൻപാണ് യാത്ര തിരിച്ചത് തിരിച്ചെത്താത്തതിനെ തുടർന്ന് നടന്ന അന്വേഷണത്തിലാണ് മരിച്ചതായി കണ്ടെത്തിയത്. രക്താർബുദം ഉൾപ്പെടെയുള്ള രോഗങ്ങൾക്ക്…

Read More

“വരമഹാലക്ഷ്മി ഹബ്ബ”യും മഴയും ഒന്നിച്ചെത്തി;നഗരത്തിൽ എങ്ങും വൻ ഗതാഗതക്കുരുക്ക്!

ബെംഗളൂരു: നാളെയാണ് കർണാടകയിലെ പ്രശസ്തമായ വരമഹാലക്ഷ്മി ഹബ്ബ (ഉൽസവം), ഐശ്വര്യദായിനിയായ ലക്ഷ്മിയുടെ ആഘോഷത്തിനായി നഗരം ഒരുങ്ങിക്കഴിഞ്ഞു, പ്രധാന മാർക്കെറ്റുകളായ കൃഷ്ണ രാജേന്ദ്ര മാർക്കെറ്റ്, യശ്വന്ത് പുര, ചന്താപുര തുടങ്ങിയ സ്ഥലങ്ങളിലെല്ലാം രാവിലെ മുതൽ തന്നെ വൻ തിരക്കാണ് അനുഭവപ്പെട്ടത്. പൂക്കളും വാഴയിലയും മാവിലയും ചെറിയ വാഴച്ചെടിയും വാങ്ങാനാണ് പ്രധാനമായും ആളുകൾ മാർക്കെറ്റിൽ എത്തിയത്. പൂക്കളുടെ വില ഇന്നും ഇന്നലെയുമായി റോക്കറ്റ് വേഗത്തിൽ വർദ്ധിച്ചു. തേങ്ങയുടെ വിലയും ഏകദേശം അതു തന്നെ. അതേ സമയം ഇന്ന് ഉച്ചക്ക് ശേഷം നഗരത്തിൽ എല്ലായിടത്തിലും മഴ പെയ്യുകയും കൂടി…

Read More

സംസ്ഥാനത്ത് മഴക്കെടുതിക്ക് ശമനമില്ല;മരണം 9 ആയി;പാതകളിൽ മണ്ണിടിഞ്ഞതോടെ കുടക് ഒറ്റപ്പെട്ടു;ബെളഗാവി,വിരാജ്പേട്ട് നഗരങ്ങൾ വെള്ളത്തിനടിയിൽ;ഉത്തര കേരളത്തിലേക്കും മഹാരാഷ്ട്രയിലേക്കുമുള്ള ഗതാഗതം പൂർണമായും നിലച്ചു.

ബെംഗളൂരു : സംസ്ഥാനത്ത് കനത്തമഴയില്‍ ഒമ്പത് പേര്‍ മരിച്ചു. വടക്കൻ കർണാടകത്തിൽ അരലക്ഷത്തോളം ആളുകളെ മാറ്റിപ്പാര്‍പ്പിച്ചു. മണ്ണിടിഞ്ഞും വെളളം കയറിയും ഗതാഗതം തടസ്സപ്പെട്ടതോടെ കുടക് മേഖല ഒറ്റപ്പെട്ടു. മഹാരാഷ്ട്രയുടെ തെക്കുപടിഞ്ഞാറൻ ജില്ലകളിലും വെളളപ്പൊക്കം തുടരുകയാണ്. വടക്കൻ കർണാടകത്തിലെ ബെലഗാവി, വിജയപുര ജില്ലകളിലും മലയോര മേഖലകളായ കുടക് ,ചിക്മഗളൂരു ജില്ലകളിലുമാണ് മഴക്കെടുതി രൂക്ഷമായിരിക്കുന്നത്. കൃഷ്ണ നദിയുടെ വൃഷ്ടിപ്രദേശത്തെ ഡാമുകളെല്ലാം തുറന്നതോടെ ഗ്രാമങ്ങളിൽ വെളളംകയറി. ബെലഗാവി നഗരം ഇപ്പോഴും വെളളത്തിനടിയിലാണ്. ഇരുനൂറോളം ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നിട്ടുണ്ട്. വെളളം കയറിയ ഗ്രാമങ്ങളിൽ നിന്ന് ജനങ്ങളുടെ പലായനം തുടരുകയാണ്. ദുരന്തനിവാരണസേനക്കൊപ്പം…

Read More

മണ്ണിടിച്ചിലിനെ തുടർന്ന് കെ.എസ്.ആർ-കണ്ണൂർ എക്സ്പ്രസ് റദ്ദാക്കി;നഗരത്തിൽ നിന്ന് കേരളത്തിലേക്കുള്ള മറ്റു തീവണ്ടികൾ സർവ്വീസ് നടത്തും.

ബെംഗളൂരു : സിരിബാഗലു-സുബ്രഹ്മണ്യ റോഡ് റെയിൽവേ സ്റ്റേഷനുകൾക്കിടയിൽ പശ്ചിമഘട്ടത്തിൽ മണ്ണിടിച്ചിൽ ഉണ്ടായതിനെ തുടർന്ന് ബെംഗളൂരു – മംഗളൂരു പാതയിൽ തടസപ്പെട്ട റെയിൽ ഗതാഗതം ഇനിയും പുനസ്ഥാപിച്ചിട്ടില്ല. ആയതിനാൽ 16511,16513 എന്നീ നമ്പറുകളിൽ സർവീസ് നടത്തുന്ന ട്രെയിനുകൾ റദ്ദാക്കിയതായി റെയിൽവേ അറിയിച്ചു. അതേ സമയം 16525/26 കെ.എസ്.ആർ – കന്യാകുമാരി എക്സ്പ്രസും 16727/28 യശ്വന്ത്പുര -കണ്ണൂർ എക്സ്പ്രസും സാധാരണ പോലെ സർവീസ് നടത്തും. 16210 മൈസൂരു- അജ്മീർ എക്സ്പ്രസും സർവ്വീസ് റദ്ദാക്കിയിട്ടുണ്ട്.  

Read More
Click Here to Follow Us