കേരളത്തിൽ വഴി തെറ്റിയലഞ്ഞ 25കാരിയെ സുരക്ഷിതമായി ബെംഗളൂരുവിലെത്തിച്ച് മാതാപിതാക്കൾക്ക് കൈമാറിയ കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് അനുമോദനം.

ബെംഗളൂരു : കേരളത്തിൽ വഴിതെറ്റി അലഞ്ഞ കർണാടക സ്വദേശിയായ 25 കാരിയെ സുരക്ഷിതമായി ബംഗളൂരുവിൽ എത്തിച്ച് ബന്ധുക്കൾക്ക് കൈമാറിയ കർണാടക ആർടിസി ജീവനക്കാർക്ക് അനുമോദനം.

KA-57 F3779 എന്ന തിങ്കളാഴ്ചത്തെ മൂന്നാർ -ബംഗളൂരു നോൺ എ സി സ്ലീപ്പർ ബസ് രാത്രി 12:00 ഒടെ ചിന്നാര് എത്തിയപ്പോഴാണ് അജ്ഞാതൻ ബസ് കൈകാണിച്ച് നിർത്തിയത്.

മാനസികാസ്വാസ്ഥ്യമുള്ള സ്ത്രീയെ ബസ്സിൽ കയററണം എന്നും വനമേഖലയിൽ ഒറ്റയ്ക്ക് വിടുന്നത് അപകടമാണെന്നും ഇയാൾ അറിയിച്ചു.

കർണാടക സ്വദേശിയാണെന്ന് മനസ്സിലാക്കിയതോടെ ജീവനക്കാർ ഇവരെ ഒപ്പംകൂട്ടുകയും ടിക്കറ്റും ഭക്ഷണവും ഉൾപ്പെടെ മുഴുവൻ ചെലവും ഡ്രൈവർ കം കണ്ടക്ടർ മാരായ ടി.എസ്.പവൻ കുമാറും, കെ.എ ശേഖര ഗൗഡയും വഹിച്ചു.

ബെംഗളൂരുവിൽ എത്തിയപ്പോൾ സ്ത്രീയെ പോലീസ് സ്റ്റേഷനിൽ ഹാജരാക്കുകയും ഇവരിൽ നിന്നു ലഭിച്ച ഫോൺ നമ്പർ ഉപയോഗിച്ച് രാവിലെ വിളിച്ചു വരുത്തുകയും ചെയ്തു.

റായ്ച്ചുരിൽ നിന്ന്എത്തിയ പിതാവിന് പോലീസിൻറെ സാന്നിധ്യവും യുവതിയെ ഏൽപ്പിച്ചു

പവൻ കുമാറിനെയും ശേഖര ഗൗഡയേയും കെഎസ്ആർടിസി എംഡി അനുമോദിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us