ന്യൂഡൽഹി: വീട്, കാർ എന്നിവയുടെ ലോണുകൾക്ക് ഈടാക്കുന്ന പ്രതിമാസ ഗഡുക്കളുടെ ( ഇ എം ഐ) നിരക്കുകൾ കുറക്കുമെന്ന് ധനമന്ത്രി നിർമല സീതാരാമൻ ഡൽഹിയിൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. റിസർവ് ബാങ്ക് ഇപ്പോൾ ഈടാക്കുന്ന റിപ്പോ നിരക്കുകൾ കുറയ്ക്കും.
റിപ്പോ നിരക്കിന് ആനുപാതികമായി ബാങ്കുകൾ പലിശയിൽ മാറ്റം വരുത്തണം. ഇതോടെ ഭവന വായ്പയടക്കം എല്ലാത്തരം വായ്പകളുടേയും പലിശ നിരക്കുകൾ കുറയും. കൂടാതെ കൂടുതൽ മൂലധനം വിപണിയിലേക്ക് എത്തും. ഈ ആവശ്യം എല്ലാ ബാങ്കുകളും അംഗീകരിച്ചിട്ടുണ്ടെന്നും നിർമല സീതാരാമൻ വ്യക്തമാക്കി.
വായ്പാ അപേക്ഷയുടെ സ്ഥിതിവിവരങ്ങൾ അറിയുന്നതിന് ഓൺലൈൻ സംവിധാനം ഏർപ്പെടുത്തുമെന്നും വായ്പ അടച്ചുതീർത്താൽ 15 ദിവസത്തിനകം രേഖകൾ തിരികെ നൽകുന്നതിനും സൗകര്യമൊരുക്കുമെന്നും അവർ പറഞ്ഞു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.