കള്ളൻമാരിൽ ഇത്രയും മണ്ടൻമാരുണ്ടോ? ഒരു വർഷം മുൻപ് ട്രെയിനിൽ വച്ച് കള്ളൻമാർ അടിച്ച് മാറ്റിയ 2.3 ലക്ഷം രൂപയുടെ സ്വർണാഭരണങ്ങൾ വീട്ടമ്മക്ക് തിരിച്ചു കിട്ടിയത് തികച്ചും നാടകീയമായി!

ബെംഗളൂരു : ഈ വാർത്ത മുഴുവൻ വായിച്ചാൽ കള്ളന്മാർ ഇടയിൽ ഇത്രയും വലിയ മണ്ടന്മാർ ഉണ്ടോ എന്ന് നിങ്ങൾ സ്വയം ചിന്തിച്ചു പോകും. ഒരു വർഷം മുമ്പ് ട്രെയിനിൽ കാണാതായ 2.3 ലക്ഷത്തിന് സ്വർണാഭരണങ്ങൾ വീട്ടമ്മക്ക് തിരികെ ലഭിച്ചത് തികച്ചും നാടകീയമായി. യെലഹങ്ക സ്വദേശിനി ഗീതയ്ക്ക് നഷ്ടപ്പെട്ടെന്ന് കരുതിയ ആഭരണങ്ങൾ ആണ് കഴിഞ്ഞ ദിവസം റെയിൽവേ പോലീസിന് കൈമാറിയത്. കഴിഞ്ഞ വർഷം ജൂൺ 11ന് തമിഴ്നാട്ടിൽ വിവാഹ ചടങ്ങിൽ പങ്കെടുത്ത് മടങ്ങവേ മയിലാടുതുറൈ – മൈസൂരു ട്രെയിനിൽ വച്ചാണ് ഗീതയുടെ ബാഗ് കാണാതായത്. രാത്രി…

Read More

ഇന്നും നാളെയും കൂടി നഗരത്തിൽ കനത്ത മഴക്ക് സാദ്ധ്യത.

ബെംഗളൂരു : ഇന്നും നാളെയും കൂടി നഗരത്തിൽ കനത്ത മഴ പെയ്യാൻ സാദ്ധ്യത ഉള്ളതായി കാലാവസ്ഥാ പ്രവചനം. തുടർന്നുള്ള ദിവസങ്ങളിൽ മഴ കുറയുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. നഗരത്തിൽ രാത്രി കാലങ്ങളിലാണ് മഴ കൂടുതലായി ലഭിക്കുന്നത്. ഏതാനും ദിവസങ്ങൾ മുൻപ് ആരംഭിച്ച കനത്ത മഴ മലനാട്, തീരദേശം അടക്കം 17 ജില്ലകളിൽ പ്രളയം സൃഷ്ടിച്ചിരുന്നു.  

Read More

ഭവന, വാഹന വായ്പകളുടെ ഇ എം ഐ നിരക്കുകൾ കുറയ്ക്കും; ധനമന്ത്രി!!

ന്യൂഡൽഹി: വീട്, കാർ എന്നിവയുടെ ലോണുകൾക്ക് ഈടാക്കുന്ന പ്രതിമാസ ഗഡുക്കളുടെ ( ഇ എം ഐ) നിരക്കുകൾ കുറക്കുമെന്ന് ധനമന്ത്രി നിർമല സീതാരാമൻ ഡൽഹിയിൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. റിസർവ് ബാങ്ക് ഇപ്പോൾ ഈടാക്കുന്ന റിപ്പോ നിരക്കുകൾ കുറയ്ക്കും. റിപ്പോ നിരക്കിന് ആനുപാതികമായി ബാങ്കുകൾ പലിശയിൽ മാറ്റം വരുത്തണം. ഇതോടെ ഭവന വായ്പയടക്കം എല്ലാത്തരം വായ്പകളുടേയും പലിശ നിരക്കുകൾ കുറയും. കൂടാതെ കൂടുതൽ മൂലധനം വിപണിയിലേക്ക് എത്തും. ഈ ആവശ്യം എല്ലാ ബാങ്കുകളും അംഗീകരിച്ചിട്ടുണ്ടെന്നും നിർമല സീതാരാമൻ വ്യക്തമാക്കി. വായ്പാ അപേക്ഷയുടെ സ്ഥിതിവിവരങ്ങൾ അറിയുന്നതിന് ഓൺലൈൻ…

Read More

നടന്‍ വിശാലിന്‍റെ നിശ്ചയിച്ചുറപ്പിച്ച വിവാഹം മുടങ്ങി?

നടന്‍ വിശാലിന്‍റെയും നടി അനിഷ അല്ല റെഡ്ഡിയുടെയും നിശ്ചയിച്ചുറപ്പിച്ച വിവാഹം മുടങ്ങിയതായി റിപ്പോര്‍ട്ടുകള്‍‍. വിശാലും അനിഷയും തമ്മില്ലുള്ള വിവാഹം ഒക്ടോബറില്‍ നടത്തുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. വിശാലിനൊപ്പം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരുന്ന ചിത്രങ്ങളെല്ലാം അനിഷ നീക്കം ചെയ്തിട്ടുണ്ട്. ഇതും വാര്‍ത്തകള്‍ക്ക് ആക്കം കൂട്ടുകയാണ്. എന്നാല്‍, വിവാഹം മുടങ്ങിയതായി അറിയിച്ച് ഇരുവരും ഔദ്യോഗിക സ്ഥിരീകരണങ്ങളൊന്നും നല്‍കിയിട്ടില്ല. കഴിഞ്ഞ മാര്‍ച്ച് 16നായിരുന്നു വിശാലിന്‍റെയും അനിഷ അല്ല റെഡ്ഡിയുടെയും വിവാഹ നിശ്ചയം നടന്നത്. ഹൈദരാബാദിലെ ഒരു വ്യവസായ കുടുംബത്തിലെ അംഗമാണ് അനിഷ.ദേശീയ ബാസ്‌ക്കറ്റ് ബോള്‍ ടീം അംഗമായ അനിഷ ഏതാനും സിനിമകളിലും…

Read More

കൊച്ചുവേളി – ബെംഗളൂരു എക്സ്പ്രസ് സൗകര്യങ്ങൾ കുറഞ്ഞ ബാനസവാടി വരെയാക്കാനുള്ള നീക്കം നടക്കുന്നതിനിടെ സിറ്റി സ്റ്റേഷനിലൂടെ മൈസൂരുവിലേക്ക് നീട്ടുന്നത് ആയിരക്കണക്കിന് മലയാളികൾക്ക് ആശ്വാസമാകും!

ബെംഗളൂരു: കൊച്ചുവേളി – ബെംഗളൂരു എക്സ്പ്രസ് സൗകര്യങ്ങൾ കുറഞ്ഞ ബാനസവാടി വരെയാക്കാനുള്ള നീക്കം നടക്കുന്നതിനിടെ സിറ്റി സ്റ്റേഷനിലൂടെ മൈസൂരുവിലേക്ക് നീട്ടുന്നത് ആയിരക്കണക്കിന് മലയാളികൾക്ക് ആശ്വാസമാകുമെന്ന് വിലയിരുത്തൽ. തീവണ്ടി മൈസൂരുവിലേക്ക് നീട്ടണമെന്നാവശ്യപ്പെട്ട് കർണാടക കേരള ട്രാവലേഴ്‌സ് ഫോറം (കെ.കെ.ടി.എഫ്.) ഉൾപ്പെടെയുള്ള മലയാളി സംഘടനകൾ അധികൃതർക്ക് നിവേദനം നൽകിയിരുന്നു. തീവണ്ടി മൈസൂരുവിലേക്കു നീട്ടാൻ മൈസൂരു എം.പി. പ്രതാപ് സിംഹയും ആവശ്യമുന്നയിച്ചിരുന്നു. മൈസൂരുവിലേക്ക് നീട്ടുന്നതോടെ ഈ തീവണ്ടി ബാനസവാടിയിൽ അവസാനിപ്പിക്കാനുള്ള സാധ്യത ഇല്ലാതാകും. ബെംഗളൂരുവിനും മൈസൂരുവിനുമിടയിൽ കെങ്കേരി, രാമനഗര, മാണ്ഡ്യ എന്നിവിടങ്ങളിൽ സ്റ്റോപ്പുണ്ടാകും. നിലവിലെ സമയക്രമം മാറ്റാതെയാണ് തീവണ്ടി മൈസൂരുവിലേക്കു…

Read More

ഗുട്ടഹള്ളിയിലെ ജൂവലറിയിൽ തോക്കുചൂണ്ടി യുവാക്കളുടെ കവർച്ചശ്രമം; നാലുപേരെയും പോലീസ് പൊക്കി!!

ബെംഗളൂരു: ഗുട്ടഹള്ളിയിലെ സാമ്രാട്ട് ജൂവലറിയിൽ തോക്കുചൂണ്ടി യുവാക്കളുടെ കവർച്ചശ്രമം; നാലുപേരെയും പോലീസ് പൊക്കി. മഹാരാഷ്ട്ര സ്വദേശിയായ ബാലാജി (25), രാജസ്ഥാൻ സ്വദേശികളായ ബലവാൻ സിങ്‌ (23), ഓം പ്രകാശ് (27), ശ്രീറാം ബിഷ്‌നോയി (23) എന്നിവരാണ് പിടിയിലായത്. ഇവരിൽനിന്ന് രണ്ടുതോക്കുകളും മൂന്ന് മൊബെൽ ഫോണുകളും പോലീസ് പിടിച്ചെടുത്തു. സ്വർണപ്പണിക്കാരായ ഓംപ്രകാശും ബാലാജിയുമാണ് കവർച്ച ആസൂത്രണം ചെയ്തതെന്ന് പോലീസ് പറഞ്ഞു. മറ്റു രണ്ടുപേരും കവർച്ചയിൽ ഇവരെ സഹായിച്ചവരാണ്. പ്രതികളെ മണിക്കൂറുകൾക്കുള്ളിൽ പിടികൂടിയ പോലീസ്‌സംഘത്തിന് സിറ്റി പോലീസ് കമ്മിഷണർ ഒരു ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചു. ബുധനാഴ്ച ഉച്ചയോടെയാണ്…

Read More

തടവുകാരാണെങ്കിലും ഇവർ സാമൂഹിക പ്രതിബന്ധത ഉള്ളവരാണ് ! പ്രളയ ദുരിത ബാധിതരെ സഹായിക്കാൻ വ്യത്യസ്തമായ വഴിയിലൂടെ ശേഖരിച്ചത് 10.47 ലക്ഷം രൂപ.

ബെംഗളൂരു : വളരെ വ്യത്യസ്തമായ രീതിയിൽ പ്രളയബാധിതർക്ക് വേണ്ടി പണം സ്വരൂപിച്ച് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കൈമാറിയിരിക്കുകയാണ് പരപ്പന അഗ്രഹാര ജയിലിൽ തടവുകാർ. നാലാഴ്ച മാംസാഹാരം ഒഴിവാക്കി സ്വരൂപിച്ച 10.47 ലക്ഷം രൂപ ജയിൽ സൂപ്രണ്ട് മുഖേന മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നൽകുകയായിരുന്നു. തടവുകാർക്ക് ചിക്കൻ മട്ടൻ വിഭവങ്ങളാണ് ജയിലിൽ നൽകിവരുന്നത് സപ്തംബർ മൂന്നാം വാരം വരെ ഇവ വേണ്ടെന്നു 5055 തടവുകാർ ജയിൽ അധികൃതരെ അറിയിക്കുകയായിരുന്നു.

Read More

ഓണാവധിക്ക് നാട്ടിലേക്ക് കൂടുതൽ ബസ് സർവ്വീസുകൾ പ്രഖ്യാപിച്ച് കർണാടക ആർ.ടി.സി;സ്വകാര്യ ബസ് നിരക്ക് കുതിച്ചുയരുമ്പോഴും ഒന്നും മിണ്ടാതെ റെയിൽവേ !

ബെംഗളൂരു : ഓണാവധിക്ക് നാട്ടിലേക്ക് തിരിക്കാൻ കൂടുതൽ സ്പെഷൽ ബസ്സുകൾ അനുവദിച്ച് കർണാടക ആർടിസി. വളരെ തിരക്കേറിയ സെപ്റ്റംബർ ആറിന് കോട്ടയം(2) എറണാകുളം(3) തൃശൂർ (2)പാലക്കാട് (2) കോഴിക്കോട് (1)എന്നിവിടങ്ങളിലേക്ക് ആണ് അധിക സർവീസുകൾ ഇന്നലെ പ്രഖ്യാപിച്ചത്. കേരള ആർടിസിയും ഈ ദിവസങ്ങളിലേക്ക് സ്പെഷ്യൽ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു എന്നാൽ ഇവയിൽ ടിക്കറ്റ് വിൽപ്പന ഇനിയും തുടങ്ങിയിട്ടില്ല. എല്ലാ ബസ്സുകളിലും റിസർവേഷൻ നാളെയോടെ തുടങ്ങുമെന്ന് ബെംഗളൂരു കേരള ആർ ടി സി അധികൃതർ അറിയിച്ചു. അതേസമയം സ്വകാര്യ ബസുകളിലെ  ടിക്കറ്റ് നിരക്ക് റോക്കറ്റ് വേഗത്തിൽ…

Read More
Click Here to Follow Us