ഇന്ന് ചിങ്ങം ഒന്ന്. മലയാളികളുടെ പുതുവര്‍ഷം. ആശങ്കകള്‍ ഏറെയുണ്ടെങ്കിലും പൊന്നിന്‍ ചിങ്ങത്തെ വരവേല്‍ക്കാന്‍ തയ്യാറാകുകയാണ് മലയാളികള്‍.
വിയര്‍പ്പൊഴുക്കി മണ്ണ് പൊന്നാക്കുന്ന കര്‍ഷകന്‍റെ ദിനമായിട്ടും ഇന്നത്തെ ദിവസത്തെ കണക്കാക്കുന്നു. 364 ദിവസവും മറ്റുള്ളവര്‍ക്കുവേണ്ടി കഷ്ടപ്പെടുന്നവര്‍ക്കായുള്ള ദിനം.
പക്ഷെ രണ്ടാംവട്ടവും പാഞ്ഞെത്തിയ മഴക്കെടുതിയില്‍ എല്ലാം നഷ്ടപ്പെട്ട ജനങ്ങളുടെ അതിജീവന പ്രതീക്ഷകളുമായാണ് ഈ ചിങ്ങം പിറക്കുന്നത്.
ആദ്യ പ്രളയമുണ്ടാക്കിയ മുറിവുകള്‍ പൂര്‍ണ്ണമായും ഉണങ്ങുന്നതിന് മുന്‍പുള്ള രണ്ടാം പ്രഹരം എങ്ങനെ അതിജീവിക്കും എന്ന ചിന്തയിലാണ് ജനങ്ങള്‍. എങ്കിലും മലയാളികളുടെ സങ്കല്‍പ്പത്തിലെ ചിങ്ങമാസം വര്‍ണ്ണങ്ങളുടേതാണ്.
പോയകാലത്തിന്‍റെ ഓര്‍മ്മകളെ തേടുന്നവര്‍ക്ക് വീണ്ടെടുപ്പിന്‍റെ പുതുവര്‍ഷം കൂടിയാണിത്. കര്‍ക്കടക കൂരിരുട്ടിന്‍റെ കറുപ്പുമാറി കാര്‍ഷിക സമൃദ്ധിയുടെ പൊന്നിന്‍ചിങ്ങം പിറന്നാല്‍ നാടാകെ ഉത്സവമാണ്.
മലയാളിയുടെ പുതുവര്‍ഷത്തില്‍ പറനെല്ലും, പായകൊട്ടയില്‍ പച്ചക്കറിയും, പഴങ്ങളും നിറയണമെന്നാണ് പഴമക്കാര്‍ പറയുന്നത്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.