ബെംഗളൂരു: പ്രതിപക്ഷ നേതാവ് ബി.എസ് യെദ്യൂരപ്പ ഗവർണറെ കണ്ട് സർക്കാരുണ്ടാക്കാൻ അവകാശവാദം ഉന്നയിച്ചു!! ഇന്ന് തന്നെ സത്യപ്രതിജ്ഞ നടത്തണമെന്ന് ആവശ്യപ്പെടുമെന്ന് യെദ്യൂരപ്പ രാവിലെ പ്രഖ്യാപിക്കുകയായിരുന്നു. സർക്കാർ രൂപവത്കരിക്കുന്ന കാര്യത്തിൽ കേന്ദ്ര നേതൃത്വം അനുമതി നൽകാതെ നീട്ടിക്കൊണ്ടുപോകുന്നതിനിടെ അപ്രതീക്ഷിതമായാണ് യെദ്യൂരപ്പയുടെ നീക്കം. മന്ത്രിസഭയിൽ ആരെല്ലാം ഉണ്ടാകുമെന്നതടക്കമുള്ള കാര്യങ്ങളെ കുറിച്ച് വ്യക്തതയില്ല. തിടുക്കം പിടിച്ച് സർക്കാർ രൂപീകരിക്കേണ്ടതില്ലെന്നാണ് കേന്ദ്ര നേതൃത്വം സംസ്ഥാന നേതാക്കളെ അറിയിച്ചതായി റിപ്പോർട്ടുകളുണ്ടായിരുന്നു. കോൺഗ്രസ്,ജെഡിഎസ് വിമത എംഎൽഎമാരുടെ അയോഗ്യത നടപടികൾ സ്പീക്കർ നടത്തിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ഇക്കാര്യങ്ങളെല്ലാം പരിഗണിച്ച് മതി സർക്കാർ രൂപീകരണമെന്ന് കേന്ദ്ര നേതൃത്വം…
Read MoreMonth: July 2019
ഐ.എം.എ. ജൂവലറി തട്ടിപ്പ്: റോഷൻ ബെയ്ഗിനോട് ചോദ്യംചെയ്യലിന് ഹാജരാകാൻ എസ്.ഐ.ടി
ബെംഗളൂരു: നഗരത്തിലെ ഐ.എം.എ. ജൂവലറി നിക്ഷേപത്തട്ടിപ്പുകേസിൽ ശിവാജിനഗർ എം.എൽ.എ.യായ റോഷൻ ബെയ്ഗ് ജൂലായ് 29-നകം അന്വേഷണസംഘത്തിനുമുന്നിൽ ഹാജരാകാൻ എസ്. ഐ.ടി നോട്ടീസയച്ചു. റോഷൻ ബെയ്ഗ് 400 കോടി രൂപ കബളിപ്പിച്ചതായി ആരോപിച്ചശേഷമാണ് ബെംഗളൂരുവിലെ ഐ.എം.എ. ജൂവലറി ഉടമ മുഹമ്മദ് മൻസൂർ ഖാൻ ഒളിവിൽപ്പോയത്. എന്നാൽ, റോഷൻ ബെയ്ഗ് ആരോപണം നിഷേധിച്ചു. റോഷൻ ബെയ്ഗ് രാജിവെച്ച് വിമതർക്കൊപ്പം ചേർന്നിരുന്നു. നിക്ഷേപത്തട്ടിപ്പിന്റെ തുടക്കത്തിൽതന്നെ ആരോപണങ്ങളുയർന്നിരുന്നു. പിന്നീട് മുംബൈയിലേക്ക് കടക്കാനിരുന്ന റോഷൻ ബെയ്ഗിനെ വിമാനത്താവളത്തിൽനിന്ന് എസ്.ഐ.ടി. കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തശേഷം വിട്ടയച്ചു.
Read Moreസിംഗാപുര ലേഔട്ടിൽ നവജാത ശിശുവിന്റെ മൃതദേഹം!
ബെംഗളൂരു: സിംഗാപുര ലേഔട്ടിൽ നിർമാണത്തിലിരിക്കുന്ന കെട്ടിടത്തിന്റെ ഭൂഗർഭ ടാങ്കിൽ നിന്ന് നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി. പ്രദേശത്തെ സിസിടിവി പരിശോധിച്ചെങ്കിലും സംഭവത്തെ കുറിച്ച് വ്യക്തമായ വിവരങ്ങൾ ലഭിച്ചില്ല. ഒരാഴ്ച പ്രായമായ കുട്ടിയുടെ ജീർണിച്ച മൃതദേഹമാണ് കണ്ടെത്തിയത്.
Read Moreഹർജി പിൻവലിക്കാൻ രണ്ടു സ്വതന്ത്ര എം.എൽ.എ.മാർക്കു സുപ്രീംകോടതിയുടെ അനുമതി
ബെംഗളൂരു: വിശ്വാസവോട്ടെടുപ്പു നടത്താൻ സ്പീക്കറോടു നിർദേശിക്കണമെന്നാവശ്യപ്പെടുന്ന ഹർജി പിൻവലിക്കാൻ രണ്ടു സ്വതന്ത്ര എം.എൽ.എ.മാർക്കു സുപ്രീംകോടതി അനുമതി നൽകി. അതേസമയം, ഹർജിക്കാർക്കുവേണ്ടി വാദിച്ച മുതിർന്ന അഭിഭാഷകൻ മുകുൾ റോഹ്തഗി സുപ്രീംകോടതി ആവശ്യപ്പെട്ടിട്ടും വ്യാഴാഴ്ച ഹാജരാകാഞ്ഞതിൽ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് നീരസമറിയിച്ചു. “ഏതെങ്കിലും കേസ് അടിയന്തരമായി കേൾക്കേണ്ടതുള്ളപ്പോൾ നിങ്ങൾ ഏതുസമയത്തും കയറിവരും. രാവിലെയും ഉച്ചയ്ക്കും അർധരാത്രിയും വരെ നിങ്ങളെത്തും” -അദ്ദേഹം പറഞ്ഞു. വിശ്വാസവോട്ട് നടന്നുകഴിഞ്ഞതിനാലാണു ഹർജി പിൻവലിക്കാൻ എം.എൽ.എ.മാരായ ആർ. ശങ്കറും എച്ച്. നാഗേഷും കഴിഞ്ഞദിവസം അനുമതി തേടിയത്. എന്നാൽ, ഹർജിക്കാർക്കും എതിർകക്ഷികൾക്കുംവേണ്ടി ഹാജരായ മുതിർന്ന…
Read Moreസംസ്ഥാനത്ത് രാഷ്ട്രപതിഭരണം ഏർപ്പെടുത്താൻ സാധ്യത!!
ബെംഗളൂരു: സ്പീക്കറുടെ നടപടി ബി.ജെ.പി.യെ ആശയക്കുഴപ്പത്തിലാക്കി. ബാക്കിയുള്ള വിമത എം.എൽ.എ.മാർക്കെതിരെയുള്ള നടപടിയിൽ തീരുമാനം വൈകുന്നത് പുതിയ സർക്കാർ രൂപീകരണം വൈകിപ്പിച്ചേക്കും. തീരുമാനം വൈകിയാൽ നിയമസഭ മരവിപ്പിച്ച് രാഷ്ട്രപതിഭരണം ഏർപ്പെടുത്തുന്ന കാര്യം ബി.ജെ.പി. കേന്ദ്രനേതൃത്വം ആലോചിക്കുന്നുണ്ട്. ഇതിലൂടെ ബി.ജെ.പി.ക്ക് കൂടുതൽ സുരക്ഷിതമായ അംഗബലം ഉറപ്പാക്കുന്നതിനുള്ള സമയവും ലഭിക്കും. സർക്കാർ വീണ സാഹചര്യത്തിൽ ധൃതിവേണ്ടെന്നാണ് കേന്ദ്രനേതൃത്വത്തിന്റെ നിർദേശം. അതെ സമയം ഒരാഴ്ചക്ക് അകം പുതിയ സര്‍ക്കാര്‍ വന്നില്ലെങ്കില്‍ ധനബില്‍ പാസാക്കാനായി രാഷ്‌ട്രപതി ഭരണം ഏര്‍പ്പെടുത്തേണ്ടത് ഭരണഘടനാപരമായ ആവശ്യമായി മാറും.ബില്ലുകള്‍ പാസാക്കേണ്ട അവസാന തീയതി ഈ മാസം 31…
Read Moreതിപ്പസന്ദ്രയിലെ അപ്പാർട്മെന്റിൽ നിന്ന് ബാലവേലയ്ക്ക് കൊണ്ടുവന്ന 9 വയസുകാരനെ രക്ഷപെടുത്തി
ബെംഗളൂരു: തിപ്പസന്ദ്രയിലെ അപ്പാർട്മെന്റിൽ നിന്ന് ബാലവേലയ്ക്ക് കൊണ്ടുവന്ന 9 വയസുകാരനെ പോലീസ് രക്ഷപെടുത്തി. കുട്ടിയെ വീട്ട്ജോലിക്കായി കൊണ്ടുവന്ന് പാർപ്പിച്ച വീട്ട്ഉടമസ്ഥരായ സ്വാതി സിങ്, അജിത് കുമാർ സിങ് എന്നിവർക്കെതിരെ പോലീസ് ബാലവേല നിരോധന നിയമപ്രകാരം കേസെടുത്തു. വീട്ട്ജോലിക്കായി കൊണ്ടുവന്ന ഒഡിഷ സ്വദേശിയായ കുട്ടിക്ക് ആവശ്യമായ ഭക്ഷണമോ വേതനമോ നൽകാതെയാണ് താമസിപിച്ചിരുന്നത്.
Read More‘സ്പീക്കര്‍ പദവിയുടെ കരുത്ത് എന്തെന്ന് ജനം തിരിച്ചറിയും’; കെ ആര്‍ രമേഷ് കുമാർ
ബെംഗളൂരു: സര്‍ക്കാരിനെ താഴെയിറക്കാന്‍ ശ്രമിച്ച മറ്റ് വിമത എംഎല്‍എമാര്‍ക്ക് നേരെയും നടപടി ഉടന്‍ ഉണ്ടാവുമെന്ന് വ്യക്തമാക്കിയിരിക്കുകയാണ് സ്പീക്കര്‍. ബാക്കി എംഎല്‍എമാരുടെ രാജിയിലും അയോഗ്യതയിലും രണ്ട് ദിവസത്തിനുള്ളില്‍ തീരുമാനം എടുക്കുമെന്ന്‍ സ്പീക്കര്‍ കെ.ആര്‍ രമേഷ് കുമാര്‍ അറിയിച്ചു. രാജിവച്ച പതിനഞ്ച് എംഎല്‍എമാര്‍ക്കെതിരെ കോണ്‍ഗ്രസും ജെഡിഎസും അയോഗ്യതാ ശുപാര്‍ശ നല്‍കിയിരുന്നു. കുമാരസ്വാമി സര്‍ക്കാര്‍ വീഴുകയും ബിജെപി സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകള്‍ സജീവമാക്കുകയും ചെയ്ത സാഹചര്യത്തില്‍ കര്‍ണാടകയിലെ രാഷ്ട്രീയ പ്രതിസന്ധിയില്‍ അത്രപെട്ടെന്ന് ഒരു പരിഹാരം ഉണ്ടാകില്ലെന്ന സൂചന നേരത്തേ സ്പീക്കര്‍ നല്‍കിയിരുന്നു. സര്‍ക്കാര്‍ നിലംപൊത്തിയതിന് പിന്നാലെ വിമത എംഎല്‍എമാരെ…
Read Moreമലയാളിയുടെ സൂപ്പര്‍മാര്‍ക്കറ്റ് കത്തി നശിച്ചു
ബെംഗളൂരു: മലയാളിയുടെ ഉടമസ്ഥതയിലുള്ള സൂപ്പര്‍മാര്‍ക്കറ്റ് കത്തിനശിച്ചു. ഫ്രീസറില്‍ നിന്നുള്ള ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. തിപ്പസന്ദ്ര മെയിന്‍ റോഡിലെ തലശേരി കീഴ്മാട് സ്വദേശി മുസ്തഫയുടെ കാസിയോ സൂപ്പര്‍മാര്‍ക്കറ്റാണ് തിങ്കളാഴ്ച രാത്രി കത്തിയത്. 3 മുറികളിലായി സൂക്ഷിച്ചിരുന്ന സാധനങ്ങള്‍ പൂര്‍ണമായി നശിച്ചു. 2 യൂണിറ്റ് ഫയര്‍ഫോഴ്സ് എത്തിയാണ് തീയണച്ചത്.
Read Moreനിങ്ങളുടെ ഉള്ളിൽ ഒരു ലേഖകനുണ്ടോ?റിപ്പോർട്ടറുണ്ടോ?അവതാരകനുണ്ടോ?വീഡിയോ എഡിറ്ററുണ്ടോ? മാർക്കറ്റിംഗ് എക്സിക്കുട്ടീവുണ്ടോ?ബെംഗളൂരുവിലെ ആദ്യത്തെ മലയാളം ഓൺലൈൻ മാധ്യമവുമായി ചേർന്ന് പ്രവർത്തിക്കാൻ നിങ്ങൾക്കും അവസരം!
ബെംഗളൂരു : ഈ നഗരത്തിൽ നല്ലൊരു വിഭാഗം ആളുകൾ എത്തിയത് ജോലി ചെയ്യാനായിരിക്കും മറ്റൊരു വിഭാഗം പഠനത്തിനായും, ഇവിടെ ജനിച്ചു വളർന്നവരും. നിങ്ങൾ എഞ്ചിനീയറായിരിക്കാം ഡോക്ടറായിരിക്കാം നഴ്സ് ആയിരിക്കാം ഇന്റീരിയർ ഡക്കറേഷൻ, ബേക്കറി, ഹോട്ടൽ മറ്റെന്തോ ആയിക്കോട്ടെ ഈ നഗരം കടന്നു പോകുമ്പോൾ നിങ്ങൾ ബാക്കി വച്ച് പോകുന്നതെന്താണ് ? നിങ്ങൾ ജീവിച്ചു പോയ ഈ നഗരത്തിൽ നിങ്ങൾ നിങ്ങളെ തന്നെ അടയാളപ്പെടുത്തിയോ… ഇല്ലെന്നായിരിക്കും നല്ലൊരു ശതമാനത്തിന്റേയും ഉത്തരം, വരുമാനമാർഗ്ഗമെന്ന മുകളിൽ പറഞ്ഞ ജോലിയെ കവിഞ്ഞ് നിങ്ങളെ സ്വയം തിരിച്ചറിയാനുള്ള എന്തെങ്കിലും നിങ്ങൾ ചെയ്യുന്നുണ്ടോ….…
Read Moreമൂന്ന് വിമത എംഎൽഎമാരെ സ്പീക്കർ അയോഗ്യരാക്കി!!
ബെംഗളൂരു: സംസ്ഥാനത്തെ മൂന്ന് വിമത എംഎൽഎമാരെ സ്പീക്കർ കെ.ആർ. രമേശ് കുമാർ അയോഗ്യരാക്കി. കോൺഗ്രസ് എംഎൽഎമാരായ രമേശ് എൽ. ജർക്കിഹോളി, മഹേഷ് കുമതഹള്ളി എന്നിവരേയും റാണിബെന്നൂർ എം.എൽ.എ ആർ. ശങ്കറിനെയുമാണ് അയോഗ്യരാക്കിയത്. കൂറുമാറ്റ നിരോധന നിയമ പ്രകാരമാണ് നടപടി. താൻ സ്വതന്ത്ര എംഎൽഎയാണെന്ന ശങ്കറിന്റെ വാദം സ്പീക്കർ അംഗീകരിച്ചില്ല. വാർത്താ സമ്മേളനത്തിലാണ് മൂന്നുപേരെയും അയോഗ്യരാക്കിയകാര്യം സ്പീക്കർ കെ.ആർ. രമേശ് കുമാർ അറിയിച്ചത്. അയോഗ്യരാക്കപ്പെട്ടതിനെ തുടർന്ന് മൂന്നുപേർക്കും 2023വരെ തിരഞ്ഞെടുപ്പുകളിൽ മത്സരിക്കാൻ സാധിക്കില്ല. രാജിവെച്ച മറ്റ് വിമതരുടെ കാര്യത്തിലും ഉടൻ തീരുമാനമുണ്ടാകുമെന്നും സ്പീക്കർ കെ.ആർ. രമേശ്കുമാർ വ്യക്തമാക്കിയിട്ടുണ്ട്. വിമതരെ…
Read More