ന്യൂഡല്‍ഹി: ഉന്നാവോ സംഭവത്തില്‍ ബിജെപി നേതൃത്വത്തിനെതിരെ കടുത്ത വിമര്‍ശനവുമായി കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. ഉന്നാവോ സംഭവത്തില്‍ പ്രതിയായ ബിജെപി എംഎല്‍എ കുല്‍ദീപ് സിംഗ് സെന്‍ഗറെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കണമെന്നാണ് പ്രിയങ്ക പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ആവശ്യപ്പെട്ടിരിക്കുന്നത്. മിസ്റ്റര്‍ പ്രൈം മിനിസ്റ്റര്‍, ദൈവത്തെയോര്‍ത്ത് ആ ക്രിമിനലിനും അദ്ദേഹത്തിന്‍റെ സഹോദരനും താങ്കളുടെ പാര്‍ട്ടി നല്‍കിപ്പോന്ന രാഷ്ട്രീയപരമായ എല്ലാ അധികാരവും എടുത്തുകളയണണം. ഇപ്പോഴും വൈകിയിട്ടില്ല…”, എന്നാണ് എഫ്ഐആറിന്‍റെ പകര്‍പ്പ് ടാഗ് ചെയ്തുകൊണ്ട് പ്രിയങ്ക ട്വിറ്ററില്‍ കുറിച്ചത്. Why do we give people like Kuldeep…
Read MoreDay: 30 July 2019
ഉന്നാവോ സംഭവം: മുഖ്യപ്രതി കുല്‍ദീപ് സെന്‍ഗറെ ബിജെപി പുറത്താക്കി
ന്യൂഡല്‍ഹി: ദേശവ്യാപകമായി പ്രതിഷേധം ശക്തമായപ്പോള്‍ ഒടുക്കം ആ തീരുമാനവും വന്നു. ഉന്നാവോ ബലാത്സംഗ കേസിലെ പ്രതിയും ബിജെപി എംഎല്‍എയുമായ കുല്‍ദീപ് സിംഗ് സെന്‍ഗറെ ബിജെപിയില്‍ നിന്ന് പുറത്താക്കി. ഉത്തര്‍ പ്രദേശ് ബിജെപി അദ്ധ്യക്ഷന്‍ സ്വതന്ത്രദേവ് സിംഗാണ് നടപടി കൈക്കൊണ്ടത്. പീഡനവും തുടര്‍ന്ന് കുറ്റം മറയ്ക്കാന്‍ ബിജെപി നേതാവ് നടത്തിയ പ്രവര്‍ത്തനങ്ങളും മാധ്യമങ്ങള്‍ പരസ്യമാക്കിയതോടെ എംഎല്‍എ കുല്‍ദീപ് സെന്‍ഗറെ സസ്പെന്‍ഡ് ചെയ്യാതെ പാര്‍ട്ടിയ്ക്ക് നിവൃത്തിയില്ലായിരുന്നു എന്ന് വേണം കരുതാന്‍. എഫ്‌ഐആറില്‍ പേരുണ്ടായിട്ടും എന്തിനാണ് അയാള്‍ക്ക് രാഷ്ട്രീയ സംരക്ഷണം നല്‍കുന്നതെന്ന ചോദ്യവും പ്രതിപക്ഷം ഉയര്‍ത്തിയിരുന്നു. കുല്‍ദീപ് സെന്‍ഗറെ…
Read Moreടിപ്പു ജയന്തി ആഘോഷം റദ്ദാക്കി യെദിയൂരപ്പ.!!
ബെംഗളൂരു: യെദിയുരപ്പ സർക്കാർ ടിപ്പു ജയന്തി ആഘോഷം റദ്ദാക്കി. സിദ്ധരാമയ്യ സർക്കാരിന്റെ നേതൃത്വത്തിൽ 2015 മുതലാണ് കര്‍ണാടകയില്‍ ടിപ്പു ജയന്തി ആഘോഷ പരിപാടികള്‍ സംഘടിപ്പിച്ചു തുടങ്ങിയത്. അന്നുണ്ടായ സംഘർഷങ്ങളിൽ നാല് പേർ കൊല്ലപ്പെട്ടിരുന്നു. കനത്ത സുരക്ഷാ വലയത്തിലാണ് കഴിഞ്ഞ വര്‍ഷം ആഘോഷ പരിപാടി സംഘടിപ്പിച്ചത്.
Read Moreസിദ്ധാര്‍ത്ഥയ്ക്ക് വേണ്ടിയുള്ള തിരച്ചിൽ പോലീസ് ഊർജിതമാക്കി
ബെംഗളൂരു: കാണാതായ സിദ്ധാര്‍ത്ഥയ്ക്ക് വേണ്ടിയുള്ള തിരച്ചിൽ ഊർജിതമായി തുടരുന്നു. സംഭവം നടന്ന് പതിനഞ്ച് മണിക്കൂറുകൾക്ക് ശേഷവും ഒരു തുമ്പും കിട്ടാതെ പോലീസ്. 200ൽ അധികം പോലീസുകാരും മൽസ്യ തൊഴിലാളികളുമാണ് തിരച്ചിൽ നടത്തിക്കൊണ്ടിരിക്കുന്നത്. 25ൽ അധികം ബോട്ടുകളും മൂന്ന് ടീമുകളിലായി ഡൈവർമാരും ഇപ്പോൾ മംഗലാപുരത്തിനടുത്തുള്ള നേത്രാവതി നദിയിൽ തിരച്ചിൽ തുടരുന്നു. കോസ്റ്റ് ഗാർഡും തിരച്ചിൽ തുടങ്ങിയിട്ടുണ്ട്. ഇന്നലെ ബംഗളൂരുവില്‍ നിന്നും കാറില്‍ മംഗലൂരുവിലേക്ക് പുറപ്പെട്ട സിദ്ധാര്‍ത്ഥ, നേത്രാവതി പുഴയുടെ മുകളിലെത്തിയപ്പോള്‍ കാര്‍ നിര്‍ത്താന്‍ ആവശ്യപ്പെടുകയും പുറത്തിറങ്ങുകയുമായിരുന്നു എന്നാണ ഡ്രൈവര്‍ പറയുന്നത്. ഏറെ സമയം കഴിഞ്ഞിട്ടും ഇയാള്‍ തിരിച്ചു…
Read More“കുറേനാൾ ഞാൻ പോരാടി, പക്ഷേ ഇന്ന് ഞാൻ അടിയറവ് പറയുകയാണ്”; കാണാതായ വി.ജി. സിദ്ധാർഥ അവസാനമെഴുതിയ കത്ത് പുറത്ത്..
ബെംഗളൂരു: കഴിഞ്ഞദിവസം മുതൽ കാണാതായ കഫെ കോഫി ഡേ സ്ഥാപകൻ വി.ജി. സിദ്ധാർഥ അവസാനമെഴുതിയ കത്ത് പുറത്ത്. കഫേ കോഫി ഡേ ഡയറക്ടർ ബോർഡ് അംഗങ്ങൾക്കും ജീവനക്കാർക്കുമെഴുതിയ കത്താണ് പുറത്തുവന്നിരിക്കുന്നത്. കഫേ കോഫി ഡേ 7000 കോടി രൂപയുടെ നഷ്ടത്തിലായിരുന്നെന്നും കമ്പനിയുടെ സാമ്പത്തികനഷ്ടങ്ങൾക്ക് താൻ മാത്രമാണ് ഉത്തരവാദിയെന്നും സിദ്ധാർഥ കത്തിൽ സൂചിപ്പിച്ചിരുന്നതായി ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കഫേ കോഫി ഡേയുടെ എല്ലാ സ്വത്തുക്കളുടെയും ബാധ്യതകളുടെയും വിവരങ്ങളും സിദ്ധാർഥ കത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഒരു സംരഭകനെന്ന നിലയിൽ താൻ പരാജയപ്പെട്ടെന്നും ആരെയും വഞ്ചിക്കാനും തെറ്റിദ്ധരിപ്പിക്കാനും താൻ ഒരിക്കലും…
Read Moreഇന്ത്യയിലെ പുതിയ ശതകോടീശ്വരൻ ‘ബൈജു രവീന്ദ്രൻ’; കമ്പനിയുടെ മൂല്യം 40,000 കോടി!!
ബെംഗളൂരു: ഇന്ത്യയിലെ പുതിയ ശതകോടീശ്വരൻ ‘ബൈജു രവീന്ദ്രൻ’; കമ്പനിയുടെ മൂല്യം 40,000 കോടി!! വിദ്യാഭ്യാസ ടെക്നോളജി സ്റ്റാർട്ട് അപ്പ് ആയ ബൈജൂസിന്റെ സ്ഥാപകൻ ബൈജു രവീന്ദ്രൻ ശതകോടീശ്വര ക്ലബ്ബിലേക്ക്. കമ്പനിയുടെ മൂല്യം 40,000 കോടി രൂപ കടന്നതോടെയാണിത്. വിദ്യാഭ്യാസ രംഗത്ത് ഏറ്റവും മൂല്യമുള്ള സംരംഭം കൂടിയാണ് ബൈജൂസ് ആപ്പ്. ബെംഗളൂരുവാണ് കമ്പനിയുടെ ആസ്ഥാനം. കണ്ണൂർ ജില്ലയിലെ അഴീക്കോട് സ്വദേശിയാണ് ബൈജു. ബൈജൂസിന്റെ മാതൃ കമ്പനിയായ തിങ്ക് ആൻഡ് ലേൺ പ്രൈവറ്റ് ലിമിറ്റഡ് അടുത്തിടെ 15 കോടി ഡോളറിന്റെ മൂലധന നിക്ഷേപം നേടിയിരുന്നു. ഇത് ഏകദേശം…
Read Moreബെംഗളൂരുവിലെ തെളിവെടുപ്പിനിടെ രക്ഷപെട്ട പ്രതി എക്സൈസ് ഓഫിസറെ വെടിവച്ചു!
ലഹരിമരുന്നു കേസില്‍ ബെംഗളൂരുവിലെ തെളിവെടുപ്പിനിടെ രക്ഷപെട്ട പ്രതി പിടികൂടാനെത്തിയ എക്സൈസ് റേഞ്ച് ഓഫിസറെ വെടിവച്ചു. തിരുവനന്തപുരത്ത് വെച്ച് 20 കോടി വില വരുന്ന ഹാഷിഷ് ഓയിലുമായി അറസ്റ്റിലായ ജോർജ് കുട്ടി ഈ മാസം നാലിന് തെളിവെടുപ്പിനിടെ ബെംഗളൂരുവിൽ വെച്ചാണ് എക്സൈസ് ഉദ്യോഗസ്ഥരെ ആക്രമിച്ചു രക്ഷപെട്ടത്. എക്സൈസ് നിലമ്പൂർ റെയ്ഞ്ച് ഓഫീസർ മനോജിന് നേരെയാണ് വെടിയുതിര്‍ത്തത്. വാണിയമ്പലത്തെ ഭാര്യാ വീട്ടിലെത്തിയ ജോര്‍ജുകുട്ടിയെ പിടികൂടാനെത്തിയപ്പോഴായിരുന്നു വെടിവെച്ചത്. വാതിൽ തുറന്ന ഉടൻ നാലു പ്രാവശ്യം വെടി വെക്കുകയായിരുന്നു. തിങ്കളാഴ്ച അർദ്ധരാത്രിയിലാണ് സംഭവം. നിലമ്പൂർ വാണിയമ്പലത്ത് വെച്ചാണ് ജോർജ് കുട്ടിയെ…
Read Moreവാഹനങ്ങളുടെ മോഷണം തടയാൻ ഇനി മൈക്രോഡോട്ട് സംവിധാനം!
ന്യൂഡൽഹി: വാഹനമോഷണം തടയാനും അവയുടെ ഘടകഭാഗങ്ങൾ (പാർട്സ്) യഥാർഥമാണോയെന്ന് ഉറപ്പാക്കാനും വാഹനങ്ങളിൽ മൈക്രോഡോട്ട്സ് സംവിധാനം വരുന്നു. മൈക്രോഡോട്ടുകൾ നിർബന്ധമാക്കുന്നതോടെ വാഹനങ്ങളുടെ മോഷണം തടയാനാവുമെന്നാണു സർക്കാരിന്റെ പ്രതീക്ഷ. പുതിയ വാഹനങ്ങളിലും അവയുടെ പാർട്സുകളിലും മൈക്രോഡോട്ട്സുകൾ സ്ഥിരമായി ഘടിപ്പിക്കണമെന്ന് ഇതുസംബന്ധിച്ച ഗതാഗതമന്ത്രാലയം പുറത്തിറക്കിയ കരടുചട്ടത്തിൽ പറയുന്നു. 1989-ലെ കേന്ദ്രവാഹനചട്ടത്തിലാണു ഭേദഗതി വരുത്തുന്നത്. കരടുചട്ടം ഗസറ്റിൽ പ്രസിദ്ധീകരിച്ചു. ഓഗസ്റ്റ് 24-നകം പൊതുജനങ്ങൾക്ക് അഭിപ്രായമറിയിക്കാം. ഇളക്കിമാറ്റാൻ ശ്രമിച്ചാൽ വാഹനഭാഗത്തിനു കേടുവരുന്ന രീതിയിലായിരിക്കണം മൈക്രോഡോട്ടുകൾ പിടിപ്പിക്കേണ്ടത്. മോഷ്ടിച്ച വാഹനങ്ങളും പാർട്‌സുകളും തിരിച്ചറിയാൻ എളുപ്പം സാധിക്കും. വാഹനങ്ങളുടെ പാർട്‌സുകൾ വ്യാജമാണോ അല്ലെയോ എന്നു…
Read More“കഫേ കോഫീ ഡേ”യുടെ സ്ഥാപകനും എസ്.എം.കൃഷ്ണയുടെ മരുമകനുമായ ജി.വി.സിദ്ധാർത്ഥ നേത്രാവതി നദിയിൽ ചാടി ആത്മഹത്യക്ക് ശ്രമിച്ചു;തിരച്ചിൽ തുടങ്ങി പോലീസ്.
ബെംഗളൂരു : പ്രശസ്ത ബ്രാൻഡ് ആയ കഫേ കോഫീ ഡേയുടെ സ്ഥാപകനായ ജി.വി.സിദ്ധാർത്ഥ ഉള്ളാളിന് സമീപം നേത്രാവതി നദിക്ക് കുറുകെയുള്ള പാലത്തിൽ നിന്ന് താഴേക്ക് ചാടി. സംഭവ സ്ഥലത്ത് പോലീസ് തിരച്ചിൽ തുടരുന്നു. ഇന്നലെ രാത്രി 9 മണിയോടെയാണ് സംഭവം. ഇന്നലെ സക്ലേഷ് പുരയിലേക്ക് എന്ന് പറഞ്ഞ് ബെംഗളൂരുവിൽ നിന്ന് പുറപ്പെടുകയായിരുന്നു, മംഗളൂരുവിൽ നിന്ന് 7 കിലോമീറ്റർ അകലെയുള്ള ഉള്ളാൾ പാലത്തിന്റെ മുകളിൽ എത്തിയതോടെ ഡ്രൈവറോട് കാർ നിർത്താൻ ആവശ്യപ്പെടുകയും ഇറങ്ങുകയുമായിരുന്നു, കാർ കുറച്ച് മുന്നോട്ടെടുക്കാൻ പറയുകയും നദിയിലേക്ക് എടുത്തു ചാടുകയുമായിരുന്നു എന്ന് പോലീസ്…
Read Moreസർക്കാർ ഭരണഘടനാവിരുദ്ധം, യെദ്യൂരപ്പ സർക്കാർ ഏതുസമയവും വീഴാമെന്ന് സിദ്ധരാമയ്യ
ബെംഗളൂരു: സംസ്ഥാനത്ത് യെദ്യൂരപ്പ സർക്കാർ ഭരണഘടനാവിരുദ്ധവും അധാർമികവുമാണെന്ന് കോൺഗ്രസ് നിയമസഭാ കക്ഷി നേതാവ് സിദ്ധരാമയ്യ പറഞ്ഞു. ഭൂരിപക്ഷമില്ലാതെയാണ് സർക്കാർ രൂപവത്കരിച്ചതെന്നും അദ്ദേഹം ആരോപിച്ചു. നിയമസഭയിൽ മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പ അവതരിപ്പിച്ച വിശ്വാസപ്രമേയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘കഴിഞ്ഞ നിയമസഭാതിരഞ്ഞെടുപ്പിൽ ജനവിധി ബി.ജെ.പി. യ്ക്ക് അനുകൂലമല്ല. നിങ്ങൾക്ക് എവിടെയാണ് അനുകൂലമായ ജനവിധിയുള്ളത്.’ ‘225 അംഗ നിയമസഭയിൽ 105 പേരുടെ പിന്തുണയുമായാണ് യെദ്യൂരപ്പ മുഖ്യമന്ത്രിയായത്. നിങ്ങൾക്ക് കാലാവധി പൂർത്തിയാക്കാൻ കഴിയില്ല. വിമതരോടൊപ്പം നിൽക്കുന്ന സർക്കാർ ഏത് സമയവും വീഴാം’ സിദ്ധരാമയ്യ പറഞ്ഞു.
Read More