ബര്‍മിംഗ്ഹാം: ലോകകപ്പ് സെമിയില്‍ ഓസ്ട്രേലിയയെ തകർത്ത് ആതിഥേയരായ ഇംഗ്ലണ്ട് ഫൈനലിൽ. സെമിയിൽ എട്ട് വിക്കറ്റിനാണ് ഓസിസിനെ ഇംഗ്ലണ്ട് തകർത്തത്.
ആദ്യ സെമിയിൽ ഇന്ത്യയെ തോൽപ്പിച്ച ന്യൂസിലൻഡാണ് ഫൈനലിൽ ഇംഗ്ലണ്ടിന്റെ എതിരാളികൾ. ഇതോടെ ലോകകിരീടത്തിന് ഇക്കുറി പുതിയ അവകാശികളാകുമെന്നുറപ്പ്.
ടോസ് നേടി ബാറ്റിംഗ് ആരംഭിച്ച ഓസിസിന്റെ തുടക്കം പാളി. സ്കോർ ബോർഡ് 14 ൽ എത്തിയപ്പോഴേയ്ക്കും മൂന്ന് മുൻ നിര വിക്കറ്റുകൾ നഷ്ടമായി. അർദ്ധ സെഞ്ച്വറി നേടിയ സ്റ്റീവ് സ്മിത്തിന്റെയും 46 റൺസെടുത്ത അലക്സ് ക്യാരിയുടെയും പ്രകടനമാണ് ഓസിസിന്റെ സ്കോർ 200 കടത്തിയത്.
224 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ ഇംഗ്ലണ്ട് എട്ടു വിക്കറ്റ് നഷ്ടത്തില്‍ 107 പന്ത് ശേഷിക്കെ വിജയത്തിലെത്തി. 85 റണ്‍സെടുത്ത ജേസന്‍ റോയ് ആണ് ഇംഗ്ലണ്ടിന്റെ ടോപ്പ് സ്കോറര്‍.
1992 ന് ശേഷം ഇംഗ്ലണ്ടിന്റെ ആദ്യ ഫൈനലാണിത്. ജൂലൈ 14 ന് സിഡ്നിയിലാണ് ഫൈനല്‍ നടക്കുന്നത്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.