പുതിയ ചിത്രത്തിന്റെ പ്രോമോഷന്റെ ഭാഗമായി നടി ആശാ ശരത്ത് ഫേസ്ബുക്കില്‍ പങ്കുവച്ച വീഡിയോ സമൂഹ മാധ്യമങ്ങളില്‍ ഏറെ ശ്രദ്ധ നേടിയിരുന്നു. എന്റെ ഭർത്താവിനെ കാണാനില്ലെന്നും പറഞ്ഞായിരുന്നു താര൦ ഫേസ്ബുക്കില്‍ വീഡിയോ പോസ്റ്റ് ചെയ്തത്. ‘എവിടെ’ എന്ന ചിത്രത്തിന്റെ ഭാഗമായി പങ്കുവച്ച വീഡിയോ സത്യമാണെന്നാണ് പലരും കരുതിയത്.
എന്തെങ്കിലും വിവരം ലഭിക്കുന്നവർ കട്ടപ്പന പോലീസ് സ്റ്റേഷനിൽ അറിയിക്കണമെന്നും വീഡിയോയില്‍ അഭ്യർഥിച്ചിരുന്നു. ആശ ശരത്തിന്റെ ഈ പോസ്റ്റിന്റെ പേരില്‍ ഇപ്പോള്‍ കുഴങ്ങിയിരിക്കുന്നത് കട്ടപ്പന പൊലീസാണ്.
വീഡിയോ കണ്ടവർ കാര്യമറിയാനായി കട്ടപ്പന സ്റ്റേഷനിലേക്കും ഔദ്യോഗിക മൊബൈലിലേക്കും വിളിച്ചെന്നാണ് എസ്.ഐ. സന്തോഷ് സജീവൻ പറയുന്നത്. സിനിമയുടെ പ്രചാരണമാണെന്ന് വിളിച്ചവരെ ബോധ്യപ്പെടുത്തേണ്ട ഗതികേടുണ്ടായെന്നും സന്തോഷ് പറഞ്ഞു.
കരഞ്ഞു കലങ്ങിയ കണ്ണുകളുമായി ആശാ ശരത്ത് വീഡിയോയില്‍ പ്രത്യക്ഷപ്പെട്ടത് എല്ലാവരിലും തെറ്റിദ്ധാരണയുണ്ടാക്കി. കുറേ ദിവസമായി ഭർത്താവിനെ കാണാനില്ലെന്ന് ഇടറുന്ന ശബ്ദത്തോടെയാണ് ആശാ ശരത്ത് വീഡിയോയില്‍ പറയുന്നത്.
ഇതു കേട്ടതോടെ കൂടുതൽ അറിയാനായി പ്രേക്ഷകർ ലൈവിൽ തുടർന്നു. ഭർത്താവിനെ കാണാനില്ലെന്നും, അദ്ദേഹം എവിടെ എന്ന അന്വേഷണത്തിലാണ് താനും കുടുംബാംഗങ്ങളുമെന്നും ലൈവിൽ അവർ പറഞ്ഞു.
സഖറിയ എന്നാണ് ഭർത്താവിന്റെ പേര് എന്നും, തബല വായിക്കുന്ന ആർട്ടിസ്റ്റാണെന്നും അവർ പറയുന്നു. എന്തെങ്കിലും വിവരം ലഭിക്കുന്നവർ കട്ടപ്പന പൊലീസ് സ്റ്റേഷനിൽ അറിയിക്കണമെന്നും ഇടറിയ ശബ്ദത്തോടെ ആശ ശരത്ത് പറയുന്നു.
ഇത്രയുംകാലം എന്റെ കൂടെനിന്ന നിങ്ങൾ അത് കണ്ടുപിടിച്ചുതരുമെന്ന വിശ്വാസത്തിലാണ് ഞാൻ- ആശ ശരത്ത് പറഞ്ഞു അവസാനിപ്പിക്കുന്നു. സംഭവത്തില്‍ ആശാ ശരത്തിനെതിരെ ഇടുക്കി ജില്ലാ പൊലീസ് മേധാവിയ്ക്ക് അഭിഭാഷകനായ ശ്രീജിത്ത് പെരുമന പരാതി നല്‍കിയിരുന്നു.
കട്ടപ്പന പൊലീസ് സ്റ്റേഷനെ ഉള്‍പ്പെടുത്തി വ്യാജ പ്രചരണം നടത്തി എന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി. വീഡിയോ വൈറലായത്തിന് ശേഷമാണ് തലക്കെട്ട് തിരുത്തിയതെന്നും പരാതിയില്‍ പറയുന്നു. പൊലീസിന്റെ ഔദ്യോദിക കൃത്യ നിർവഹണത്തെ വഴി തെറ്റിക്കുന്ന രീതിയിലാണ് വീഡിയോ എന്നാണ് പരാതിയില്‍ പറയുന്നത്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.