ബെംഗളൂരു ആസ്ഥാനമായ”മീഷോ”യില്‍ വൻ നിക്ഷേപവുമായി ഫേസ്ബുക്ക്;സോഷ്യൽ കൊമേഴ്സ് സ്റ്റാർട്ടപ്പിന്റെ ഉടമസ്ഥതയിൽ പങ്കാളിയാകുന്നത് മറ്റ് പല ലക്ഷ്യവും മുന്നിൽ കണ്ടുകൊണ്ട് !

ബെംഗളൂരു : സോഷ്യല്‍ കൊമേഴ്സ്‌ സ്റ്റാര്‍ട്ട്‌ അപ്പ് ആയ മീഷോയില്‍ വന്‍ നിക്ഷേപവുമായി ഫേസ് ബുക്ക്‌ ,ആദ്യമായാണ് ഒരു ഇന്ത്യന്‍ കമ്പനിയുടെ ഉടമസ്ഥതയില്‍ പങ്കാളിയാകാന്‍ ഫേസ്ബുക്ക്‌ എത്തുന്നത്‌. വാട്സ് ആപ്പിലൂടെ സ്വയം സംരംഭം തുടങ്ങുകയും പണമുണ്ടാക്കാന്‍ കഴിയുകയും ചെയ്യുന്ന മീഷോ യുടെ സേവനം ഇരുപതു ലക്ഷത്തിലേറെ പേര്‍ ഉപയോഗിക്കുന്നുണ്ട്.2015ല്‍ ആരംഭിച്ച ഈ സ്റ്റാര്‍ട്ട്‌ അപ്പ് ഗൂഗിള്‍ ലോഞ്ച് പാടിലേക്ക് തെരെഞ്ഞെടുക്കപെട്ടിരുന്നു. വാട്സ് ആപ്പില്‍ നിന്ന് പണമുണ്ടാക്കാനുള്ള ഫേസ്ബുക്കിന്റെ പുതിയ തീരുമാനപ്രകാരം ഇതിനെ ഉപയോഗപ്പെടുത്താനാണ് സാധ്യത എന്നാണ് വിലയിരുത്ത പ്പെടുന്നത്.

Read More

ഇനി ടയർ പഞ്ചറാകുമെന്ന ആശങ്ക വേണ്ട; ശാശ്വത പരിഹാരവുമായി മിഷേലിന്‍

വാഹനങ്ങളുടെ ടയര്‍ പഞ്ചറാകുന്നതു മൂലമുള്ള ദുരിതത്തിന് ശാശ്വത പരിഹാരവുമായി ഫ്രഞ്ച് ടയര്‍ നിര്‍മ്മാതാക്കളായ മിഷേലിന്‍. ഇതിനായി വായു ആവശ്യമില്ലാത്ത ടയറുകളാണ് മിഷേലിന്‍ വികസിപ്പിച്ചെടുത്തിരിക്കുന്നത്. ഈ ടയര്‍ ഒരിക്കലും പ‍ഞ്ചറാകില്ലെന്നാണ് കമ്പനി പറയുന്നത്. യൂപ്ടിസ് പ്രോട്ടോടൈപ്പ് (യൂണിക് പഞ്ചര്‍പ്രൂഫ് ടയര്‍ സിസ്റ്റം) എന്നാണ് മിഷേലിനൊപ്പം ജനറല്‍ മോട്ടോഴ്‌സും കൂടി ചേന്ന് വികസിപ്പിച്ചെടുത്ത ഈ എയര്‍ലെസ് വീല്‍ ടെക്‌നോളജിയുടെ പേര്.  ഈ ടയറുകളുടെ പരീക്ഷണയോട്ടം ഷെവര്‍ലെയുടെ ഇലക്ട്രിക് വാഹനമായ ബോള്‍ട്ടില്‍ പുരോഗമിക്കുകയാണെന്നും ഇതിനുശേഷം മറ്റ് വാഹനങ്ങളിലേക്കും പരീക്ഷണം വ്യാപിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ അഞ്ച് വര്‍ഷമായി ഇത്തരം ടയറുകള്‍ നിര്‍മിക്കാനുള്ള…

Read More

ആവേശം വാനോളം; പക്ഷെ മഴ പെയ്യുമെന്നാണ് പ്രവചനം!

ഇനി മണിക്കൂറുകള്‍ മാത്രം ശേഷിക്കെ ഇന്ത്യയും പാക്കിസ്ഥാനും ലോകകപ്പില്‍ നേര്‍ക്കുനേര്‍ വരുമ്പോള്‍ ആരാധകരുടെ ആവേശം വനോളമെത്തി നിൽക്കുന്നു. സമീപകാല പ്രകടനത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയ്ക്കാണ് ജയസാധ്യതയെങ്കിലും ഇംഗ്ലണ്ടിലെ കാലവസ്ഥ ജയപരാജയം നിര്‍ണയിക്കുന്നതില്‍ നിര്‍ണായകമാകും. കാലാവസ്ഥ പ്രവചനവും അനുകൂലമല്ല. മാഞ്ചസ്റ്ററില്‍ ചെറിയതോതില്‍ മഴ പെയ്യുമെന്നാണ് പ്രവചനം. മഴയില്ലെങ്കിലും മൂടിക്കെട്ടിയ അന്തരീക്ഷമായിരിക്കും. തെളിഞ്ഞ കാലാവസ്ഥയല്ലെങ്കില്‍ മഴമേഘങ്ങള്‍ കളിയുടെ ജയപരാജയം നിര്‍ണയിക്കുമെന്നാണ് റിപ്പോര്‍ട്ട്. ലോകകപ്പില്‍ ഇതിനകം തന്നെ നാല് മത്സരങ്ങള്‍ മഴമൂലം പൂര്‍ണമായും മുടങ്ങിയതിനാല്‍ മാഞ്ചസ്റ്ററിലും ആരാധകര്‍ ആശങ്കയിലാണ്. മത്സരത്തില്‍ ടോസ് നിര്‍ണായകമാകും. മൂടിക്കെട്ടിയ അന്തരീക്ഷമാണെങ്കില്‍ ബൗളിങ് തെരഞ്ഞെടുക്കാനാണ് ടീമുകള്‍ ഇഷ്ടപ്പെടുക. ടോസ്…

Read More

ആഹാരത്തിന് പകര൦ സെക്സ്!! വിചിത്രമായ രീതികളെ കുറിച്ച് ഗവേഷകര്‍!

വവ്വാലുകൾ കൂട്ടമായി കഴിയുന്ന മൂന്ന് ഇടങ്ങളിൽ ഒരു വർഷത്തോളം പഠനം നടത്തിയാണ് വിചിത്രമായ രീതികളെ കുറിച്ച് ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നത്. സെക്സിനായി ആഹാരം പങ്കുവയ്ക്കുന്നവയാണ് പഴംതീനി വവ്വാലുകളെന്ന് കറന്‍റ് ബയോളജിയിൽ പ്രസിദ്ധീകരിച്ച പഠന റിപ്പോർട്ട്!! ആൺ പഴം തീനി വവ്വാലുകൾ തങ്ങൾ ശേഖരിച്ച ഭക്ഷണം സ്വന്തം വായിൽ നിന്നുമെടുക്കാന്‍ പെണ്‍വവ്വാലുകളെ അനുവദിക്കുന്നതായി നിരീക്ഷണത്തിൽ കണ്ടെത്തിയിരുന്നു. ഇതേ തുടര്‍ന്ന്‍ നടത്തിയ നിരന്തരമായ നിരീക്ഷണത്തിലൂടെയാണ് ഇതിന് പിന്നിലെ യഥാർത്ഥ കാരണം ശാസ്ത്രജ്ഞർ കണ്ടെത്തിയത്. ആൺ വവ്വാലുകളുടെ വായിൽ നിന്ന് ആഹാരം സ്വീകരിക്കുന്നവരിൽ ഭൂരിഭാഗവും പെൺ വവ്വാലുകളാണെന്ന് കണ്ടെത്തുകയായിരുന്നുവെന്ന് പഠനത്തിന് നേതൃത്വം…

Read More

ഐ.എം.എ. തട്ടിപ്പ്; ജൂവലറി ഉടമ വിദേശത്തേക്ക് കടന്നു! പരാതികളുടെ എണ്ണം 30,000 കവിഞ്ഞു!!

ബെംഗളൂരു: ഐ.എം.എ. ജൂവലറി മാനേജിങ് ഡയറക്ടർ മുഹമ്മദ് മൻസൂർ ഖാൻ ദുബായിയിലേക്കു കടന്നതായി പോലീസ്. ജൂൺ എട്ടിന് രാത്രി 8.45-ന് കെംപെഗൗഡ വിമാനത്താവളത്തിൽനിന്ന് എമിറേറ്റ്‌സ് വിമാനത്തിലാണ് ദുബായിയിലേക്കു കടന്നതെന്ന് പ്രത്യേകാന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥർ അറിയിച്ചു. ദുബായിയിലേക്കു പോകുന്നതിനുമുമ്പ് ഐ.എം.എ. അക്കൗണ്ടിൽനിന്ന് മുഹമ്മദ് മൻസൂർ ഖാന്റെ അക്കൗണ്ടിലേക്ക് 19 കോടി രൂപ മാറ്റിയതായി അന്വേഷണസംഘം കണ്ടെത്തി. അതിനിടെ, ഐ.എം.എ. ജൂവലറിക്കെതിരായ പരാതികളുടെ എണ്ണം 30,000 കടന്നു. ബെംഗളൂരുവിന് പുറമേ മൈസൂരു, ഹുബ്ബള്ളി, ബെലഗാവി, മംഗളൂരു തുടങ്ങിയ നഗരങ്ങളിലും ഹെൽപ്പ് ഡെസ്‌കുകൾ ആരംഭിച്ചിട്ടുണ്ട്. അറസ്റ്റിലായ കമ്പനിയുടെ ഏഴു…

Read More

വിദ്യാർഥികളുടെ ബസ് പാസ് നിരക്ക് വർധിപ്പിച്ച് ബി.എം.ടി.സി.യും കെ.എസ്.ആർ.ടി.സി.യും!

ബെംഗളൂരു: വിദ്യാർഥികളുടെ ബസ് പാസ് നിരക്ക് ബാംഗ്ലൂർ മെട്രോപോളിറ്റൻ ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ (ബി.എം.ടി.സി.) 200 രൂപവരെയാണ് ഉയർത്തിയത്. ഇത്രയുംനാൾ സൗജന്യമായിരുന്ന പ്രൈമറി സ്‌കൂൾ വിദ്യാർഥികൾക്ക് ഇനിമുതൽ പാസിന് 200 രൂപ നൽകണം. സ്മാർട്ട് കാർഡ് ബസ് പാസ് പുതുക്കുന്നതിന് ബി.എം.ടി.സി. 170 രൂപ വർധിപ്പിച്ചു. ഹൈസ്‌കൂൾ, പ്രീ യൂണിവേഴ്‌സിറ്റി, എൻജിനീയറിങ്, മെഡിക്കൽ, ഈവനിങ് കോളേജ് എന്നിവയുടെ അടിസ്ഥാനത്തിൽ ഫീസ് നിരക്കിൽ മാറ്റമുണ്ടാകും. കർണാടക ആർ.ടി.സി.യും വിദ്യാർഥികളുടെ പാസ് നിരക്ക് ഉടൻ പ്രഖ്യാപിക്കുന്നതോടെ പുതിയ അധ്യയനവർഷം മുതൽ വിദ്യാർഥികൾക്ക് ചെലവേറും. അപ്രതീക്ഷിതമായി ബസ് പാസ് നിരക്കുയർത്തിയതിൽ…

Read More

പീനിയ ബസ് സ്റ്റേഷൻ കർണാടക ആർ.ടി.സിക്ക് നഷ്ടക്കച്ചവടമായി മാറുന്നു; വരുമാന നഷ്ടം നികത്താൻ മുറികൾ വാടകക്ക് കൊടുക്കാൻ തീരുമാനം.

ബെംഗളൂരു : പീനിയയിൽ ബസവേശ്വര ബസ്റ്റാന്റ് പണികഴിപ്പിക്കുമ്പോൾ കർണാടക ആർ ടി സിക്ക് ഭയങ്കര സ്വപ്നങ്ങളായിരുന്നു, നഗരത്തിലെ തിരക്ക് കുറച്ച് ധർവാഡ്, ഹുബ്ബള്ളി, ഹവേരി, തുമുക്കുരു ബസുകൾ ഇവിടെ നിന്ന് ആരംഭിക്കാം എന്നായിരുന്നു പ്ലാൻ. എന്നാൽ നഗരത്തിന്റെ ഒരറ്റത്തുള്ള ബസ്സ്റ്റേഷനിലേക്ക് വരാൻ യാത്രക്കാർ തയ്യാറായില്ല എന്ന് മാത്രമല്ല അവർ സ്വകാര്യ ബസ്സുകളെ ആശ്രയിച്ച് തുടങ്ങുകയും ചെയ്തതോടെ സംഭവം കൈവിട്ട കളിയാണെന്ന് ആർ ടി സി തിരിച്ചറിഞ്ഞു. കർണാടക ആർ ടി സി യുടെ ഒരു വിധപ്പെട്ട ബസുകളെല്ലാം മജസ്റ്റിക്കിലേക്കും, ശാന്തി നഗറിലേക്കും, മൈസൂരു റോഡ്…

Read More

കാർപൂളിംഗ് മൊബൈൽ ആപ്പുമായി മെയ്ക്ക് മൈ ട്രിപ്പിന്റെ സഹസ്ഥാപനമായ റെഡ് ബസ് രംഗത്ത്.

ബെംഗളൂരു : കാർപൂളിംഗ് ആപ്പുമായി റെഡ് ബസ് നഗരത്തിൽ, ആർ പൂൾ എന്ന് പേരിട്ടിരിക്കുന്ന ആപ്പിലൂടെ ചുരുങ്ങിയ നിരക്കിൽ യാത്ര ചെയ്യാം എന്നാണ് റെഡ് ബസ് അവകാശപ്പെടുന്നത്, പൂണെ ഹൈദരാബാദ് എന്നീ നഗരങ്ങളിലും ഈ സേവനം ലഭ്യമാണ്. സ്വകാര്യ വാഹനം ഇതിൽ റെജിസ്റ്റർ ചെയ്യുന്നവർക്ക് പ്രത്യേക ആനുകുല്യങ്ങൾ ലഭ്യമാണ്. നിലവിൽ ഔദ്യോഗിക ഇ മെയിൽ ഐഡി ഉപയോഗിച്ച്‌ റെജിസ്റ്റർ ചെയ്യാവുന്ന ക്വിക് റെയ്ഡാണ് ഈ മേഖലയിൽ ഉള്ളത്. എന്നാൽ ഇത്തരം നിബന്ധനകൾ ഇല്ല എന്ന് ആർ പൂൾ ഉടമകൾ അറിയിക്കുന്നു. ടിക്കറ്റ് ബുക്കിംഗ് അഗ്രിഗേറ്റർ…

Read More

അനായാസം സംസ്‌കൃതം സംസാരിക്കുന്ന നഗരത്തിലെ ടാക്‌സി ഡ്രൈവറുടെ വീഡിയോ വൈറലാകുന്നു!

ബെംഗളൂരു: അനായാസം സംസ്‌കൃതം സംസാരിക്കുന്ന നഗരത്തിലെ ടാക്‌സി ഡ്രൈവറുടെ വീഡിയോ വൈറലാകുന്നു. മല്ലപ്പന്‍ എന്ന ടാക്‌സി ഡ്രൈവറാണ് അനായാസം ഒഴുക്കോടെ സംസ്‌കൃതം പറയുന്നത്. ഇദ്ദേഹത്തിന്റെ ടാക്‌സിയില്‍ സഞ്ചരിച്ച സംസ്‌കൃതം അറിയുന്ന യാത്രക്കാരന്‍ വീഡിയോ ട്വിറ്ററില്‍ ഇട്ടതോടെ വൈറലാകുകയായിരുന്നു. അടിസ്ഥാനവിദ്യാഭ്യാസ യോഗ്യത പോലും ഇല്ലാത്തവര്‍ക്കും വളരെ പെട്ടെന്ന് സംസ്‌കൃതം പഠിക്കാന്‍ കഴിയുന്നവിധത്തില്‍ രൂപപ്പെടുത്തിയ സിലബസ് അടിസ്ഥാനമാക്കിയാണ് താന്‍ ഈ ഭാഷ പഠിച്ചതെന്ന് ഡ്രൈവര്‍ വീഡിയോയില്‍ പറയുന്നു. Sanskrit speaking cab driver in Bengaluru🙏🏻 pic.twitter.com/2Kc5tRrnzU — Girish Bharadwaj (@Girishvhp) June 11, 2019…

Read More

എടിഎ൦ കാലിയെങ്കില്‍ പിഴ; പുതിയ നീക്കവുമായി ആര്‍.ബി.ഐ!!

ന്യുഡല്‍ഹി: ബാങ്കുകള്‍ നടത്തുന്ന എടിഎം ഇടപാടുകള്‍ കൂടുതല്‍ സുതാര്യവും സൗകര്യപ്രദമാക്കാനുള്ള നിര്‍ദേശവുമായി റിസര്‍വ് ബാങ്ക്. പൈസ പിന്‍വലിക്കാന്‍ ഇന്ന് ഉപഭോക്താക്കള്‍ ഏറ്റവുമധികം ആശ്രയിക്കുന്നത് എടിഎമ്മുകളെയാണ്. എന്നാല്‍ ചില ബാങ്കുകളുടെ  എടിഎമ്മുകളില്‍ ദിവസങ്ങളോളം പൈസ ഉണ്ടാവാറില്ല. ഗ്രാമീണ മേഘലകളില്‍ ഇത് സാധാരണവുമാണ്. ബാങ്കുകളുടെ ഈ അനാസ്ഥയെ നിയന്ത്രിക്കാനുള്ള പുതിയ നീക്കമാണ് ആര്‍.ബി.ഐ മുന്നോട്ടു വച്ചിരിക്കുന്നത്. എടിഎം കാലിയാക്കിയിട്ടാല്‍ ബാങ്കുകള്‍ക്ക് കടുത്ത പിഴ ചുമത്താനാണ് റിസര്‍വ് ബാങ്ക് നീക്ക൦. മൂന്നു മണിക്കൂറിലേറെ എടിഎമ്മുകളില്‍ പണമില്ലാത്ത അവസ്ഥ വന്നാല്‍ പിഴ ചുമത്തുമെന്നും അത് മേഖല അടിസ്ഥാനത്തില്‍ ചുമത്താനുമാണ് ശ്രമമെന്നും റിപ്പോര്‍ട്ടില്‍…

Read More
Click Here to Follow Us