അനായാസം സംസ്‌കൃതം സംസാരിക്കുന്ന നഗരത്തിലെ ടാക്‌സി ഡ്രൈവറുടെ വീഡിയോ വൈറലാകുന്നു!

ബെംഗളൂരു: അനായാസം സംസ്‌കൃതം സംസാരിക്കുന്ന നഗരത്തിലെ ടാക്‌സി ഡ്രൈവറുടെ വീഡിയോ വൈറലാകുന്നു. മല്ലപ്പന്‍ എന്ന ടാക്‌സി ഡ്രൈവറാണ് അനായാസം ഒഴുക്കോടെ സംസ്‌കൃതം പറയുന്നത്.

ഇദ്ദേഹത്തിന്റെ ടാക്‌സിയില്‍ സഞ്ചരിച്ച സംസ്‌കൃതം അറിയുന്ന യാത്രക്കാരന്‍ വീഡിയോ ട്വിറ്ററില്‍ ഇട്ടതോടെ വൈറലാകുകയായിരുന്നു. അടിസ്ഥാനവിദ്യാഭ്യാസ യോഗ്യത പോലും ഇല്ലാത്തവര്‍ക്കും വളരെ പെട്ടെന്ന് സംസ്‌കൃതം പഠിക്കാന്‍ കഴിയുന്നവിധത്തില്‍ രൂപപ്പെടുത്തിയ സിലബസ് അടിസ്ഥാനമാക്കിയാണ് താന്‍ ഈ ഭാഷ പഠിച്ചതെന്ന് ഡ്രൈവര്‍ വീഡിയോയില്‍ പറയുന്നു.

അതേസമയം സംസ്‌കൃതത്തിന് ആവശ്യമില്ലാതെ പ്രാധാന്യം നല്‍കേണ്ടതില്ലെന്ന് വിമര്‍ശിക്കുന്നവരും ധാരാളമുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഐപിഎൽ 2026 ഷെഡ്യൂൾ പുറത്ത്: ഉദ്ഘാടന മത്സരം ബെംഗളൂരുവിൽ; ആർസിബി - എസ്ആർഎച്ച് പോരാട്ടത്തോടെ തുടക്കം
  ജനിച്ചുവളർന്ന മണ്ണാണ് ആറന്മുള; അബിൻ വർക്കിക്ക് എതിരെ വീണ ജോർജ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us