ബെംഗളൂരു :നരേന്ദ്രമോദിക്ക് വോട്ടു ചെയ്തെന്ന് കുറ്റപ്പെടുത്തി ജനങ്ങളോട് തട്ടിക്കയറി സിദ്ധരാമയ്യയും, കഴിഞ്ഞ ആഴ്ച ഇതേ കാരണം പറഞ്ഞ് മുഖ്യമന്ത്രി കുമാരസ്വാമിിയും ജനങ്ങളോട് കുപിതനായിരുന്നു. ജനോപകാരപ്രദമായ കാര്യങ്ങൾ ചെയ്യുന്നത് ദോദിയല്ല സഖ്യ സർക്കാറാണ് എന്നും ഹുബ്ബള്ളിയിലെ ആലൂരിൽ നടന്ന പരിപാടിയിൽ മുൻ മുഖ്യമന്ത്രി അവകാശപ്പെട്ടു. അരിയും പാലും വസ്ത്രങ്ങളും പുസ്തകങ്ങളും നൽകുന്ന സഖ്യ സർക്കാറിനെ തഴഞ്ഞ് എന്തിനാണ് ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് വോട്ടു ചെയ്തതെന്നും ഏകോപന സമിതി അദ്ധ്യക്ഷൻ കൂടിയായ സിദ്ധരാമയ്യ പറഞ്ഞു.
Read MoreDay: 28 June 2019
കൊള്ളസംഘങ്ങൾ ഏറ്റവുമധികമുള്ള ബെംഗളൂരു-മൈസൂരു പാതയിൽ ഒരു മലയാളി കൂടി ഇരയായി!
ബെംഗളൂരു: ഒരു മലയാളി കൂടി കൊള്ളസംഘങ്ങൾ ഏറ്റവുമധികമുള്ള ബെംഗളൂരു- മൈസൂരു പാതയിൽ ഇരയായി. ദക്ഷിണേന്ത്യയിൽത്തന്നെ ഏറ്റവുമധികം കൊള്ളസംഘങ്ങളുടെ സാന്നിധ്യമുള്ള ദേശീയപാതയാണ് ബെംഗളൂരു- മൈസൂരു പാത. ബിഡ്ജി എന്ന സ്ഥലത്തിനു സമീപം കൊള്ളസംഘത്തിന്റെ കവർച്ചയ്ക്കിരയായ ലോറി ഡ്രൈവർ നായ്ക്കട്ടി സ്വദേശി നെടുംകണ്ടംപുറായിൽ ഉസ്മാൻ ആണ് ഒടുവിലെ ഇര. കഴിഞ്ഞ ദിവസം പുലർച്ചെ ഒന്നരയോടെ ബിഡ്ജിക്കും രാംനഗറിനും ഇടയിൽ ലോറി നിർത്തിയപ്പോഴാണ് ഉസ്മാനെ കൊള്ളക്കാർ കീഴ്പ്പെടുത്തിയത്. ഇദ്ദേഹത്തിന്റെ 35,000 രൂപയും മൊബൈൽ ഫോണും കൊള്ളക്കാർ കവർന്നു. ജാക്കി ലിവർ കൊണ്ടു മർദിച്ച് അവശനാക്കിയാണു കൊള്ളസംഘം കടന്നത്. ഇതരസംസ്ഥാനങ്ങളിൽനിന്നുള്ള…
Read Moreഎന്റെ ഇന്റ്യൂഷൻസ് തെറ്റാറില്ല, ഒരു ‘യെസ്’ പറയാൻ ഞാൻ റെഡിയായിരുന്നു..: വൈറൽ വീഡിയോ
ടോവിനൊ തോമസ്, അഹാന കൃഷ്ണ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അരുൺ ബോസ് സംവിധാനം ചെയ്ത ‘ലൂക്ക’യുടെ സ്നീക് പീക്ക് വീഡിയോ ശ്രദ്ധേയമാകുന്നു. മൃദുല്‍ ജോര്‍ജ്ജും സംവിധായകന്‍ അരുണും ചേര്‍ന്നാണ് സിനിമയ്ക്ക് തിരക്കഥയൊരുക്കിയിരിക്കുന്നത്. പ്രേക്ഷകരുടെ മനം കവരുന്ന പ്രകടനമാണ് ടോവിനൊയും അഹാനയും ‘ലൂക്ക’യില്‍ കാഴ്ച വച്ചിരിക്കുന്നതെന്ന് വീഡിയോയില്‍ നിന്ന് തന്നെ വ്യക്തമാണ്. ഇതുവരെ ചെയ്ത വേഷങ്ങളില്‍ നിന്നും വളരെ വ്യത്യസ്തമായൊരു വേഷ പകര്‍ച്ചയുമായാണ് ടോവിനൊ ഈ ചിത്രത്തില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഇതിന് മുന്‍പ് റിലീസ് ചെയ്ത ഗാനത്തില്‍ നിന്ന് തന്നെ അഹാനയുടെയും ടോവിനൊയുടെയും കെമിസ്ട്രി പ്രേക്ഷകര്‍ക്ക് വ്യക്തമായതാണ്.…
Read Moreസ്വകാര്യ ബസ്സ് സമരത്തിന് വൻ തിരിച്ചടി; ഒരു വിഭാഗം പിന്മാറുന്നു!!
തിരുവനന്തപുരം: അന്തർ സംസ്ഥാന ബസുകൾ നടത്തുന്ന സമരത്തിൽ നിന്ന് ഒരു വിഭാഗം പിന്മാറുന്നു. ചില കമ്പനികൾ ഓൺലൈൻ ബുക്കിങ് ആരംഭിച്ചിട്ടുമുണ്ട്. എന്നാല്‍ സമരം പിന്‍വലിക്കുന്നതായി അറിയിപ്പു ലഭിച്ചിട്ടില്ലെന്ന് ഗതാഗതവകുപ്പ് അറിയിച്ചു. സമരം ആരംഭിച്ചതുമുതൽ കെഎസ്‌ആര്‍ടിസി വന്‍ ലാഭത്തിലാണ് സര്‍വീസ് നടത്തുന്നത്. ശരാശരി ആയിരം യാത്രക്കാര്‍ ഉണ്ടായിരുന്ന കെഎസ്‌ആര്‍ടിസില്‍ സമരത്തിന് ശേഷം 2500ല്‍ അധികം ആളുകൾ കയറിത്തുടങ്ങി.
Read Moreനഗരത്തിലെ ജനസംഖ്യ ഒരു കോടി; പുതിയ പാർപ്പിട സമുച്ചയങ്ങൾക്ക് വിലക്ക്!!
ബെംഗളൂരു: നഗരത്തിൽ പുതിയ പാർപ്പിടസമുച്ചയങ്ങളുടെ നിർമാണത്തിന് നിയന്ത്രണം ഏർപ്പെടുത്താൻ ആലോചന. ചെന്നൈയിലെ കുടിവെള്ളക്ഷാമത്തിന്റെ പശ്ചാത്തലത്തിലാണ് നടപടിക്കൊരുങ്ങുന്നത്. ബെംഗളൂരുവിലെ ജനസംഖ്യ ഓരോവർഷവും കൂടുന്ന സാഹചര്യത്തിൽ കുടിവെള്ളം ഉറപ്പാക്കുന്നതിനുള്ള സമഗ്രപദ്ധതി തയ്യാറാക്കാനാണ് തീരുമാനം. നഗരത്തിലെ ജനസംഖ്യ ഒരു കോടി കവിഞ്ഞിരിക്കുകയാണ്. നഗരജനസംഖ്യ വർധിക്കുന്നതിനനുസരിച്ച് കുടിവെള്ളപദ്ധതികൾ നടപ്പായില്ല. നിലവിൽ പല പാർപ്പിടസമുച്ചയങ്ങളിലും സ്വകാര്യ ടാങ്കർ ലോറികളാണ് വെള്ളമെത്തിക്കുന്നത്. കെ.ആർ.എസ്. അണക്കെട്ടിൽനിന്നുള്ള കാവേരിനദീജലമാണ് നഗരത്തിലെ കുടിവെള്ളാവശ്യത്തിന്റെ 80 ശതമാനവും നിറവേറ്റുന്നത്. നഗരം ഐ.ടി. ഹബ്ബായതോടെ പാർപ്പിടസമുച്ചയങ്ങളുടെ എണ്ണം കൂടി. ഓരോ അപ്പാർട്ട്‌മെന്റ് സമുച്ചയത്തിലും കുടിവെള്ളാവശ്യത്തിനായി രണ്ടും മൂന്നും കുഴൽക്കിണറുകൾ കുഴിക്കുന്നു. ഇതോടെ…
Read Moreറെയിൽവേ അധികൃതരേ.. ;ബെംഗളൂരു മലയാളികളാരും മണ്ടൻമാരല്ല!;സ്വകാര്യ ബസ് പണിമുടക്ക് നേരിടാൻ “വെള്ളിയാഴ്ച”കേരളത്തിൽ നിന്ന് നഗരത്തിലേക്ക് സ്പെഷൽ സർവ്വീസ്!
ബെംഗളൂരു : നഗരത്തിൽ ജീവിക്കുന്ന ഏതൊരാൾക്കും അറിയാം വെള്ളിയാഴ്ചകളിൽ നഗരത്തിൽ നിന്ന് കേരളത്തിലേക്കും ഞായറാഴ്ചകളിൽ കേരളത്തിൽ നിന്ന് ബെംഗളൂരുവിലേക്കുമാണ് കൂടുതൽ യാത്രക്കാർ ഉള്ളത് എന്ന്. സ്വകാര്യ ബസ് സമരം തുടരുമ്പോൾ മലയാളികളെ സഹായിക്കേണ്ട കടമ റെയിൽവേക്കുമുണ്ടല്ലോ, ഇന്ന് വെള്ളിയാഴ്ച കൊച്ചു വേളിയിൽ നിന്ന് ബെംഗളൂരുവിലേക്ക് സ്പെഷൽ ട്രെയിൻ പ്രഖ്യാപിച്ചിരിക്കുകയാണ് റെയിൽവേ. ഉദ്ദേശ്യം വ്യക്തമാണല്ലോ ബെംഗളൂരു മലയാളികൾക്ക് ഇത് ഒരു തരത്തിലും ഉപകാരപ്പെടാതെ ഇരിക്കട്ടെ എന്നത് തന്നെ. വെള്ളിയാഴ്ചയിൽ നാട്ടിലേക്കും തിരിച്ച് ഞായറാഴ്ചകളിൽ തിരിച്ചുമാണ് ട്രെയിൻ സർവ്വീസ് എങ്കിൽ അത് എല്ലാവർക്കും ഉപകാരപ്രദമാകും, എന്നാൽ ഇവിടെ…
Read Moreസ്വകാര്യ ബസ് സമരം നേരിടാൻ പ്രഖ്യാപിച്ച സ്പെഷ്യൽ ട്രെയിൻ”രഹസ്യമായി”നഗരത്തിൽ നിന്ന് ഒളിച്ച് കടത്തി റയിൽവേ മാതൃകയായി!
ബെംഗളൂരു : കഴിഞ്ഞ തിങ്കളാഴ്ച മുതൽ കേരളത്തിൽ നിന്നുള്ള അന്തർസംസ്ഥാന സ്വകാര്യ ബസുകൾ പണിമുടക്കിലാണ്, കർണാടക- കേരള ആർടിസികൾ തങ്ങളാൽ കഴിയുന്ന എല്ലാ ശ്രമവും നടത്തുന്നുണ്ട് ഈ സമരം യാത്രക്കാരെ ബാധിക്കാതിരിക്കാൻ. അപ്പോൾ റെയിൽവേയും ചെയ്യണമല്ലോ, എന്നാൽ അത് യാത്രക്കാർക്ക് ഉപകാരമായാൽ അത് ഭാവിയിൽ സ്വകാര്യ ബാധിക്കുകയും ചെയ്യും, അവസാനം സ്വകാര്യ ബസ് സമരത്തെ നേരിടാൻ എന്ന പേരിൽ റെയിൽവേ പ്രഖ്യാപിച്ച കൊച്ചുവേളി സ്പെഷൽ (06529-30) ട്രെയിൻ ഇന്നലെ രാത്രി 11.30 ന് നഗരത്തിൽ നിന്ന് യാത്ര തിരിച്ചു, മണിക്കൂറുകൾക്ക് മുമ്പ് മാത്രമാണ് ഇങ്ങനെ…
Read Moreഇന്ന് കേരളത്തിലേക്ക് അമ്പതോളം പ്രത്യേക സർവീസുകളുമായി കെ.എസ്.ആർ.ടി.സി.കൾ!!
ബെംഗളൂരു: ഇന്ന് കേരളത്തിലേക്ക് അമ്പതോളം പ്രത്യേക സർവീസുകളുമായി കെ.എസ്.ആർ.ടി.സി.കൾ!! വാരാന്ത്യത്തിരക്ക് പരിഗണിച്ചാണ് കേരള, കർണാടക ആർ.ടി.സി.കൾ കൂടുതൽ പ്രത്യേക സർവീസുകൾ നടത്തുന്നത്. കേരള ആർ.ടി.സി. വിവിധ സ്ഥലങ്ങളിലേക്കായി ഇരുപതോളം പ്രത്യേക സർവീസുകളാണ് നടത്തുന്നത്. കർണാടക ആർ.ടി.സി. 24 പ്രത്യേക സർവീസുകളും പ്രഖ്യാപിച്ചിട്ടുണ്ട്. കേരള ആർ.ടി.സി. എറണാകുളം (3), തൃശ്ശൂർ (2), കോട്ടയം (2), ആലപ്പുഴ (1), ചങ്ങനാശ്ശേരി (1), കട്ടപ്പന (1), കണ്ണൂർ (4), പയ്യന്നൂർ (1), കാഞ്ഞങ്ങാട് (1), കോഴിക്കോട് (4) എന്നിങ്ങനെയാണ് സർവീസുകൾ. കോഴിക്കോട്ടേക്ക് കൂടുതൽ സർവീസുകൾ പ്രഖ്യാപിക്കുമെന്ന് കേരള ആർ.ടി.സി. അധികൃതർ അറിയിച്ചു. റിസർവേഷൻ തുടങ്ങിയ…
Read Moreഈ നഗരത്തിലെ പൗരൻമാരുടെ സുരക്ഷ ഇപ്പോഴും വലിയ ചോദ്യമായി തുടരുന്നു;വ്യവസായിയെ കാറിൽ നിന്നിറക്കി നഗ്നനാക്കി ഭീകരമായി മർദ്ദിച്ചു!; സംഭവം നന്ദിനി ലേയൗട്ടിന് സമീപം.
ബെംഗളൂരു :വെള്ളിയാഴ്ച രാത്രി നന്ദിനി ലേഔട്ടിന് സമീപമാണ് സംഭവം,ബിസിനസ് മാനായ ധനഞ്ജയും മറ്റ് 4 സുഹൃത്തുക്കളും ചേർന്ന് രാത്രി ഭക്ഷണം കഴിക്കാൻ വേണ്ടി കാറിൽ യാത്ര ചെയ്യുകയായിരുന്നു. റോഡ് തടഞ്ഞു കൊണ്ട് ഒരാൾ നിൽക്കുന്നതു കണ്ട അഞ്ചു പേരും പുറത്തിറങ്ങി വഴി മാറാൻ ആവശ്യപ്പെട്ടു, അയാൾ വഴി മാറാൻ തയ്യാറായി.കാർ മുന്നോട്ടെടുത്തതോടെ 6-7 ആളുകൾ ആയുധങ്ങളുമായി ചാടി വീണു. കാറിന്റെ മുൻ ഭാഗത്തെ വാതിൽ അകത്ത് നിന്ന് പൂട്ടിയിരുന്നില്ല, അക്രമകാരികളിൽ ഒരാൾ മുൻ വാതിൽ തുറന്ന് ധനഞ്ജയനേ പുറത്തേക്ക് വലിച്ചിട്ടു, ആയുധമേന്തിയ അക്രമികൾ ധനഞ്ജയന്റെ…
Read More