മാവേലിക്കര: നടുറോഡില്‍ വനിതാ പൊലീസ് ഉദ്യോഗസ്ഥയെ പൊലീസ് ഉദ്യോഗസ്ഥൻ ചുട്ടുകൊന്നു. മാവേലിക്കര വള്ളിക്കുന്നത്തിന് അടുത്ത് കാഞ്ഞിപ്പുഴയിലാണ് സംഭവം. വള്ളിക്കുന്ന് പൊലീസ് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസറായ സൗമ്യ പുഷ്പകരനാണ് മരിച്ചത്. സ്കൂട്ടറില്‍ പോവുകയായിരുന്ന സൗമ്യയെ കുത്തി വീഴ്ത്തിയ ശേഷം പെട്രോളൊഴിച്ച് തീ കൊളുത്തി കൊല്ലുകയായിരുന്നു. കൊലപാതകം നടത്തിയ അജാസ് എന്ന പൊലീസുകാരനും സാരമായി പൊള്ളലേറ്റിട്ടുണ്ട്. വണ്ടിയിടിച്ച് വീണ സൗമ്യയെ വെട്ടി പരിക്കേല്‍പ്പിച്ച ശേഷമാണ് അജാസ് തീ കൊളുത്തിയതെന്ന് ദൃക്സാക്ഷികള്‍ പറയുന്നു. വൈകിട്ട് മൂന്നരയോടെയായിരുന്നു സംഭവം.ഡ്യൂട്ടി കഴിഞ്ഞ് വീട്ടില്‍ മടങ്ങിയെത്തി സൗമ്യയെ കാറില്‍ പിന്തുടര്‍ന്ന് വന്ന അജാസ് കാഞ്ഞിപ്പുഴയയില്‍…
Read MoreDay: 15 June 2019
രശ്മികയുടെ ട്വീറ്റ് വൈറല്‍ ആയി;കൊടുഗില്‍ എല്ലാ സൌകര്യങ്ങളോടും കൂടിയ ആശുപത്രി സ്ഥാപിക്കാന്‍ മുന്നിട്ടിറങ്ങി സ്ഥലം എം.പി.
ബെംഗളൂരു : തെക്കന്‍ കര്‍ണാടകയിലെ ഏറ്റവും പ്രകൃതി രമണീയമായ ഒരു സ്ഥലമാണ് കൊടുഗ് എന്ന് പ്രാദേശിക ഭാഷയില്‍ വിളിക്കുന്ന കൂര്‍ഗ്.എന്നാല്‍ കൂര്‍ഗ് നിവാസികളുടെ വളരെ കാലത്തേ ഒരു ആഗ്രഹമാണ് എല്ലാ സൌകര്യങ്ങളോടും കൂടിയ ഒരു ആശുപത്രി വേണം എന്നത്. നിരവധി ചെറുതും വലുതുമായ ആശുപത്രികള്‍ ഉണ്ട് എങ്കിലും എന്തെങ്കിലും സീരിയസ് ആയ വിഷയം വന്നാല്‍ നൂറു കിലോമീറ്റര്‍ അകലെയുള്ള മൈസുരുവില്‍ വരേണ്ട സാഹചര്യമാണ് ഇവിടെ ഉള്ളവര്‍ക്ക്.ഈ വിഷയം വര്‍ഷങ്ങളായി നില നില്‍ക്കുന്നതാണ് എങ്കിലും വീണ്ടും ഇത് കൂടുതല്‍ അധികാരികളുടെ ശ്രദ്ധയിലേക്ക് വരികയാണ്. One of…
Read Moreമലയാളിയായ ഐ.ടി.ജീവനക്കാരനെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.
ബെംഗളൂരു : മലയാളിയായ ഐ.ടി.ജീവനക്കാരന്‍ പാലക്കാട് മുണ്ടൂര്‍ മന്നത്ത് പറമ്പില്‍ ഗോപു ദാസി(32)നെ സുല്‍ത്താന്‍ പാളയ നഗേനഹള്ളി മുനിയപ്പ ലേയൌട്ടിലെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. സംസ്കാരം ഇന്ന് രാവിലെ ഹെബ്ബാള്‍ വൈദ്യുത ശ്മശാനത്തില്‍ നടത്തി.പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാലേ മരണ കാരണം എന്താണ് എന്ന് വ്യക്തമാകൂ എന്ന് പോലീസ് അറിയിച്ചു. ഭാര്യ : സുനന്ദ.
Read Moreബെംഗളൂരു ആസ്ഥാനമായ”മീഷോ”യില്‍ വൻ നിക്ഷേപവുമായി ഫേസ്ബുക്ക്;സോഷ്യൽ കൊമേഴ്സ് സ്റ്റാർട്ടപ്പിന്റെ ഉടമസ്ഥതയിൽ പങ്കാളിയാകുന്നത് മറ്റ് പല ലക്ഷ്യവും മുന്നിൽ കണ്ടുകൊണ്ട് !
ബെംഗളൂരു : സോഷ്യല്‍ കൊമേഴ്സ് സ്റ്റാര്‍ട്ട് അപ്പ് ആയ മീഷോയില്‍ വന്‍ നിക്ഷേപവുമായി ഫേസ് ബുക്ക് ,ആദ്യമായാണ് ഒരു ഇന്ത്യന്‍ കമ്പനിയുടെ ഉടമസ്ഥതയില്‍ പങ്കാളിയാകാന്‍ ഫേസ്ബുക്ക് എത്തുന്നത്. വാട്സ് ആപ്പിലൂടെ സ്വയം സംരംഭം തുടങ്ങുകയും പണമുണ്ടാക്കാന്‍ കഴിയുകയും ചെയ്യുന്ന മീഷോ യുടെ സേവനം ഇരുപതു ലക്ഷത്തിലേറെ പേര്‍ ഉപയോഗിക്കുന്നുണ്ട്.2015ല്‍ ആരംഭിച്ച ഈ സ്റ്റാര്‍ട്ട് അപ്പ് ഗൂഗിള്‍ ലോഞ്ച് പാടിലേക്ക് തെരെഞ്ഞെടുക്കപെട്ടിരുന്നു. വാട്സ് ആപ്പില്‍ നിന്ന് പണമുണ്ടാക്കാനുള്ള ഫേസ്ബുക്കിന്റെ പുതിയ തീരുമാനപ്രകാരം ഇതിനെ ഉപയോഗപ്പെടുത്താനാണ് സാധ്യത എന്നാണ് വിലയിരുത്ത പ്പെടുന്നത്.
Read Moreഇനി ടയർ പഞ്ചറാകുമെന്ന ആശങ്ക വേണ്ട; ശാശ്വത പരിഹാരവുമായി മിഷേലിന്‍
വാഹനങ്ങളുടെ ടയര്‍ പഞ്ചറാകുന്നതു മൂലമുള്ള ദുരിതത്തിന് ശാശ്വത പരിഹാരവുമായി ഫ്രഞ്ച് ടയര്‍ നിര്‍മ്മാതാക്കളായ മിഷേലിന്‍. ഇതിനായി വായു ആവശ്യമില്ലാത്ത ടയറുകളാണ് മിഷേലിന്‍ വികസിപ്പിച്ചെടുത്തിരിക്കുന്നത്. ഈ ടയര്‍ ഒരിക്കലും പഞ്ചറാകില്ലെന്നാണ് കമ്പനി പറയുന്നത്. യൂപ്ടിസ് പ്രോട്ടോടൈപ്പ് (യൂണിക് പഞ്ചര്‍പ്രൂഫ് ടയര്‍ സിസ്റ്റം) എന്നാണ് മിഷേലിനൊപ്പം ജനറല്‍ മോട്ടോഴ്‌സും കൂടി ചേന്ന് വികസിപ്പിച്ചെടുത്ത ഈ എയര്‍ലെസ് വീല്‍ ടെക്‌നോളജിയുടെ പേര്. ഈ ടയറുകളുടെ പരീക്ഷണയോട്ടം ഷെവര്‍ലെയുടെ ഇലക്ട്രിക് വാഹനമായ ബോള്‍ട്ടില്‍ പുരോഗമിക്കുകയാണെന്നും ഇതിനുശേഷം മറ്റ് വാഹനങ്ങളിലേക്കും പരീക്ഷണം വ്യാപിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ അഞ്ച് വര്‍ഷമായി ഇത്തരം ടയറുകള്‍ നിര്‍മിക്കാനുള്ള…
Read Moreആവേശം വാനോളം; പക്ഷെ മഴ പെയ്യുമെന്നാണ് പ്രവചനം!
ഇനി മണിക്കൂറുകള്‍ മാത്രം ശേഷിക്കെ ഇന്ത്യയും പാക്കിസ്ഥാനും ലോകകപ്പില്‍ നേര്‍ക്കുനേര്‍ വരുമ്പോള്‍ ആരാധകരുടെ ആവേശം വനോളമെത്തി നിൽക്കുന്നു. സമീപകാല പ്രകടനത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയ്ക്കാണ് ജയസാധ്യതയെങ്കിലും ഇംഗ്ലണ്ടിലെ കാലവസ്ഥ ജയപരാജയം നിര്‍ണയിക്കുന്നതില്‍ നിര്‍ണായകമാകും. കാലാവസ്ഥ പ്രവചനവും അനുകൂലമല്ല. മാഞ്ചസ്റ്ററില്‍ ചെറിയതോതില്‍ മഴ പെയ്യുമെന്നാണ് പ്രവചനം. മഴയില്ലെങ്കിലും മൂടിക്കെട്ടിയ അന്തരീക്ഷമായിരിക്കും. തെളിഞ്ഞ കാലാവസ്ഥയല്ലെങ്കില്‍ മഴമേഘങ്ങള്‍ കളിയുടെ ജയപരാജയം നിര്‍ണയിക്കുമെന്നാണ് റിപ്പോര്‍ട്ട്. ലോകകപ്പില്‍ ഇതിനകം തന്നെ നാല് മത്സരങ്ങള്‍ മഴമൂലം പൂര്‍ണമായും മുടങ്ങിയതിനാല്‍ മാഞ്ചസ്റ്ററിലും ആരാധകര്‍ ആശങ്കയിലാണ്. മത്സരത്തില്‍ ടോസ് നിര്‍ണായകമാകും. മൂടിക്കെട്ടിയ അന്തരീക്ഷമാണെങ്കില്‍ ബൗളിങ് തെരഞ്ഞെടുക്കാനാണ് ടീമുകള്‍ ഇഷ്ടപ്പെടുക. ടോസ്…
Read Moreആഹാരത്തിന് പകര൦ സെക്സ്!! വിചിത്രമായ രീതികളെ കുറിച്ച് ഗവേഷകര്‍!
വവ്വാലുകൾ കൂട്ടമായി കഴിയുന്ന മൂന്ന് ഇടങ്ങളിൽ ഒരു വർഷത്തോളം പഠനം നടത്തിയാണ് വിചിത്രമായ രീതികളെ കുറിച്ച് ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നത്. സെക്സിനായി ആഹാരം പങ്കുവയ്ക്കുന്നവയാണ് പഴംതീനി വവ്വാലുകളെന്ന് കറന്‍റ് ബയോളജിയിൽ പ്രസിദ്ധീകരിച്ച പഠന റിപ്പോർട്ട്!! ആൺ പഴം തീനി വവ്വാലുകൾ തങ്ങൾ ശേഖരിച്ച ഭക്ഷണം സ്വന്തം വായിൽ നിന്നുമെടുക്കാന്‍ പെണ്‍വവ്വാലുകളെ അനുവദിക്കുന്നതായി നിരീക്ഷണത്തിൽ കണ്ടെത്തിയിരുന്നു. ഇതേ തുടര്‍ന്ന്‍ നടത്തിയ നിരന്തരമായ നിരീക്ഷണത്തിലൂടെയാണ് ഇതിന് പിന്നിലെ യഥാർത്ഥ കാരണം ശാസ്ത്രജ്ഞർ കണ്ടെത്തിയത്. ആൺ വവ്വാലുകളുടെ വായിൽ നിന്ന് ആഹാരം സ്വീകരിക്കുന്നവരിൽ ഭൂരിഭാഗവും പെൺ വവ്വാലുകളാണെന്ന് കണ്ടെത്തുകയായിരുന്നുവെന്ന് പഠനത്തിന് നേതൃത്വം…
Read Moreഐ.എം.എ. തട്ടിപ്പ്; ജൂവലറി ഉടമ വിദേശത്തേക്ക് കടന്നു! പരാതികളുടെ എണ്ണം 30,000 കവിഞ്ഞു!!
ബെംഗളൂരു: ഐ.എം.എ. ജൂവലറി മാനേജിങ് ഡയറക്ടർ മുഹമ്മദ് മൻസൂർ ഖാൻ ദുബായിയിലേക്കു കടന്നതായി പോലീസ്. ജൂൺ എട്ടിന് രാത്രി 8.45-ന് കെംപെഗൗഡ വിമാനത്താവളത്തിൽനിന്ന് എമിറേറ്റ്‌സ് വിമാനത്തിലാണ് ദുബായിയിലേക്കു കടന്നതെന്ന് പ്രത്യേകാന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥർ അറിയിച്ചു. ദുബായിയിലേക്കു പോകുന്നതിനുമുമ്പ് ഐ.എം.എ. അക്കൗണ്ടിൽനിന്ന് മുഹമ്മദ് മൻസൂർ ഖാന്റെ അക്കൗണ്ടിലേക്ക് 19 കോടി രൂപ മാറ്റിയതായി അന്വേഷണസംഘം കണ്ടെത്തി. അതിനിടെ, ഐ.എം.എ. ജൂവലറിക്കെതിരായ പരാതികളുടെ എണ്ണം 30,000 കടന്നു. ബെംഗളൂരുവിന് പുറമേ മൈസൂരു, ഹുബ്ബള്ളി, ബെലഗാവി, മംഗളൂരു തുടങ്ങിയ നഗരങ്ങളിലും ഹെൽപ്പ് ഡെസ്‌കുകൾ ആരംഭിച്ചിട്ടുണ്ട്. അറസ്റ്റിലായ കമ്പനിയുടെ ഏഴു…
Read Moreവിദ്യാർഥികളുടെ ബസ് പാസ് നിരക്ക് വർധിപ്പിച്ച് ബി.എം.ടി.സി.യും കെ.എസ്.ആർ.ടി.സി.യും!
ബെംഗളൂരു: വിദ്യാർഥികളുടെ ബസ് പാസ് നിരക്ക് ബാംഗ്ലൂർ മെട്രോപോളിറ്റൻ ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ (ബി.എം.ടി.സി.) 200 രൂപവരെയാണ് ഉയർത്തിയത്. ഇത്രയുംനാൾ സൗജന്യമായിരുന്ന പ്രൈമറി സ്‌കൂൾ വിദ്യാർഥികൾക്ക് ഇനിമുതൽ പാസിന് 200 രൂപ നൽകണം. സ്മാർട്ട് കാർഡ് ബസ് പാസ് പുതുക്കുന്നതിന് ബി.എം.ടി.സി. 170 രൂപ വർധിപ്പിച്ചു. ഹൈസ്‌കൂൾ, പ്രീ യൂണിവേഴ്‌സിറ്റി, എൻജിനീയറിങ്, മെഡിക്കൽ, ഈവനിങ് കോളേജ് എന്നിവയുടെ അടിസ്ഥാനത്തിൽ ഫീസ് നിരക്കിൽ മാറ്റമുണ്ടാകും. കർണാടക ആർ.ടി.സി.യും വിദ്യാർഥികളുടെ പാസ് നിരക്ക് ഉടൻ പ്രഖ്യാപിക്കുന്നതോടെ പുതിയ അധ്യയനവർഷം മുതൽ വിദ്യാർഥികൾക്ക് ചെലവേറും. അപ്രതീക്ഷിതമായി ബസ് പാസ് നിരക്കുയർത്തിയതിൽ…
Read Moreപീനിയ ബസ് സ്റ്റേഷൻ കർണാടക ആർ.ടി.സിക്ക് നഷ്ടക്കച്ചവടമായി മാറുന്നു; വരുമാന നഷ്ടം നികത്താൻ മുറികൾ വാടകക്ക് കൊടുക്കാൻ തീരുമാനം.
ബെംഗളൂരു : പീനിയയിൽ ബസവേശ്വര ബസ്റ്റാന്റ് പണികഴിപ്പിക്കുമ്പോൾ കർണാടക ആർ ടി സിക്ക് ഭയങ്കര സ്വപ്നങ്ങളായിരുന്നു, നഗരത്തിലെ തിരക്ക് കുറച്ച് ധർവാഡ്, ഹുബ്ബള്ളി, ഹവേരി, തുമുക്കുരു ബസുകൾ ഇവിടെ നിന്ന് ആരംഭിക്കാം എന്നായിരുന്നു പ്ലാൻ. എന്നാൽ നഗരത്തിന്റെ ഒരറ്റത്തുള്ള ബസ്സ്റ്റേഷനിലേക്ക് വരാൻ യാത്രക്കാർ തയ്യാറായില്ല എന്ന് മാത്രമല്ല അവർ സ്വകാര്യ ബസ്സുകളെ ആശ്രയിച്ച് തുടങ്ങുകയും ചെയ്തതോടെ സംഭവം കൈവിട്ട കളിയാണെന്ന് ആർ ടി സി തിരിച്ചറിഞ്ഞു. കർണാടക ആർ ടി സി യുടെ ഒരു വിധപ്പെട്ട ബസുകളെല്ലാം മജസ്റ്റിക്കിലേക്കും, ശാന്തി നഗറിലേക്കും, മൈസൂരു റോഡ്…
Read More