ബെംഗളൂരു: നഗരത്തിൽ പ്രചാരണത്തിനായി എത്തിയ പ്രധാനമന്ത്രിയുടെ ഹെലികോപ്റ്ററില്‍ കൊണ്ടു വന്ന പെട്ടിയെകുറിച്ച് ബി.ജെ.പി പറയുന്നതിങ്ങനെ. പെട്ടിക്കുള്ളിൽ ബി.ജെ.പി പാര്‍ട്ടി ചിഹ്നങ്ങളും, ടെലി പ്രോംപ്റ്ററും ആയിരുന്നെന്നാണ് ചിത്രദുര്‍ഗ ബി.ജെ.പി ജില്ലാ യൂണിറ്റിന്റെ വിശദീകരണം. പ്രധാനമന്ത്രിയുടെ വാഹനവ്യൂഹത്തോടൊപ്പം തന്നെ പെട്ടി എത്തിച്ചാല്‍ മോദിയുടെ പ്രസംഗം വൈകും എന്നതിനാലാണ് പെട്ടി മറ്റൊരു കാറില്‍ കയറ്റി അയച്ചതെന്നും എല്ലാം എസ്.പി.ജിയുടെ മേല്‍നോട്ടത്തിലാണ് നടന്നതെന്നും ബി.ജെ.പി ചിത്രദുര്‍ഗ യൂണിയന്‍ പ്രസിഡന്‍റ് കെ.എസ് നവീന്‍ പറഞ്ഞു. വിഡിയോ പുറത്തുവന്നതിന് പിന്നാലെ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ കക്ഷികള്‍ രംഗത്തെത്തിയിരുന്നു. യുവ കോണ്‍ഗ്രസ് നേതാവ് ശ്രീവസ്തയാണ്…
Read MoreDay: 15 April 2019
സംസ്ഥാനത്ത് ബിജെപിയെ ഒറ്റ അക്കത്തില്‍ ഒതുക്കും: ഡി. കെ. ശിവകുമാര്‍
ബെംഗളൂരു: ലോക്സഭാ തിരഞ്ഞെടുപ്പില്‍ കര്‍ണാടകയില്‍ ബിജെപി ഒറ്റ അക്കത്തില്‍ ഒതുങ്ങുമെന്ന്‍ കോണ്‍ഗ്രസ് നേതാവ് ഡി. കെ. ശിവകുമാര്‍. കോഴ നല്‍കി കോണ്‍ഗ്രസ് എംഎല്‍എമാരെ ചാക്കിലാക്കാന്‍ ഇപ്പോഴും ബിജെപിയുടെ ശ്രമം നടക്കുന്നുണ്ട്. പക്ഷെ സഖ്യം തകരില്ല എന്നദ്ദേഹം ഉറപ്പിച്ചു പറഞ്ഞു. അതേസമയം, കോണ്‍ഗ്രസ്-ജെ.ഡി.എസ് സംഖ്യത്തില്‍ താഴെ തട്ടില്‍ പ്രശ്നങ്ങളുണ്ടെന്നും അദേഹം സമ്മതിച്ചു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഏറ്റവും വലിയ ഒറ്റക്കക്ഷിയായിരുന്നിട്ടും, ബിജെപിയുടെ തന്ത്രങ്ങളെല്ലാം തകര്‍ത്ത് കര്‍ണാടകയില്‍ സഖ്യ സര്‍ക്കാരുണ്ടാക്കുന്നതിന് ചുക്കാന്‍ പിടിച്ച നേതാവാണ് ഡി. കെ. ശിവകുമാര്‍. കോണ്‍ഗ്രസ്-ജെ.ഡി.എസ് സംഖ്യത്തില്‍ പ്രശ്നപരിഹാരത്തിന് എപ്പോഴും മുന്‍പന്തിയില്‍ നില്‍ക്കുന്നത്…
Read Moreലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു!! ടീമിനെ കോലി നയിക്കും.
ഇംഗ്ലണ്ടില്‍ നടക്കുന്ന ലോകകപ്പിനുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. രോഹിത് ശര്‍മ്മ, ശിഖര്‍ ധവാന്‍, വിരാട് കോഹ്‌ലി, കെഎല്‍ രാഹുല്‍, വിജയ് ശങ്കര്‍, എംഎസ് ധോണി, കേദാര്‍ ജാദവ്, ദിനേശ് കാര്‍ത്തിക്, ഹാര്‍ദ്ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, ഭുവനേശ്വര്‍ കുമാര്‍, കുല്‍ദീപ് യാദവ്, യുസ്വേന്ദ്ര ചാഹല്‍, ജസ്പ്രീത് ബുംറ, മുഹമ്മദ് ഷാമി എന്നിവരാണ് ഇന്ത്യയ്ക്കായി ലോകകപ്പ് മത്സരിക്കുക. 15 അംഗ ടീമിനെ കോഹ്‌ലിയാകും നയിക്കുക. എംഎസ് ധോണിയും ദിനേശ് കാര്‍ത്തികുമാണ് വിക്കറ്റ് കീപ്പര്‍മാര്‍. എംഎസ്കെ പ്രസാദിന്‍റെ നേതൃത്വത്തിലുള്ള അഞ്ചംഗ സെലക്ഷന്‍ കമ്മിറ്റിയാണ് ടീമിനെ തിരഞ്ഞെടുത്തത്.…
Read Moreവേനലിന്‍റെ കാഠിന്യത്തിലും കാര്‍ഷിക സമൃദ്ധിയുടെ കണി കണ്ടു കൊണ്ട് വിഷു ആഘോഷിക്കുകയാണ് മലയാളികൾ
കാര്‍ഷിക സമൃദ്ധിയുടെയും ഐശ്വര്യത്തിന്‍റെയും വരവറിയിച്ച് മേടപ്പുലരിയില്‍ കൈനീട്ടവും കൊന്നപ്പൂവുമായി മലയാളികള്‍ക്ക് ഇന്ന് വിഷു. വേനലിന്‍റെ കാഠിന്യത്തിലും കാര്‍ഷിക സമൃദ്ധിയുടെ കണി കണ്ടു കൊണ്ട് വിഷു ആഘോഷിക്കുകയാണ് മലയാളികൾ. കൃഷ്ണവിഗ്രഹത്തിന് മുന്നില്‍ ഉരുളിയില്‍ മടക്കിവെച്ച കോടിമുണ്ട്, വാല്‍കണ്ണാടി, നാളികേരം, പഴം, നാണയങ്ങള്‍, സ്വര്‍ണ്ണം വീട്ടുവളപ്പിലുണ്ടായ ചക്കയും മാങ്ങയും ഒപ്പം ഒരുപിടി കൊന്നപൂക്കളും, അരികില്‍ കത്തിച്ച് വെച്ച നിലവിളക്കും രാമായണവും.- ഇതാണ് സാധാരണയായി ഒരുങ്ങുന്ന വിഷു കണി. തുടക്കം നന്നായാല്‍ എല്ലാം നന്നായി എന്നാണ് വിശ്വാസം. അത്തരമൊരു നല്ല നാളുകളിലേക്കാണ് ഈ കണി കണ്ടുണരുന്നത്. വിഷുകണി കണ്ടുണര്‍ന്നാല്‍ പിന്നെ…
Read Moreതുലാഭാരത്തിന്റെ ത്രാസ് പൊട്ടിവീണു;ശശി തരൂരിന്റെ തലക്കും കാലിനും പരിക്ക്.
തിരുവനന്തപുരം : തിരുവനന്തപുരം മണ്ഡലത്തിലെ കോൺഗ്രസ് സ്ഥാനാർത്ഥിയും .മുൻ കേന്ദ്ര മന്ത്രിയുമായ ശശി തരൂരിന് തുലാഭാരം പൊട്ടിവീണ് പരിക്കേറ്റു. തലക്കും കാലിനും പരിക്കേറ്റ എംപിയെ തിരുവനന്തപുരം ജില്ലാ ആശുപത്രിയിൽ പ്രവേശിച്ചു. പരിക്ക് ഗുരുതരമല്ല. ഗാന്ധിയാരമ്മൻ കോവിലിൽ വച്ചായിരുന്നു അപകടം.
Read Moreവൈറ്റ് ടോപ്പിംഗ് ജോലികൾ നടക്കുന്നതിനാൽ മഡിവാളയിൽ വൻ ഗതാഗതക്കുരുക്ക്.
ബെംഗളൂരു : വൈറ്റ് ടോപ്പിങ് ജോലികൾ തുടരുന്നതിനാൽ ഹൊസൂർ റോഡിലെ മഡിവാളയിൽ വൻ ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്നതായി റിപ്പോർട്ടുകൾ. രാവിലെ മുതൽ തന്നെ സിറ്റിയുടെ ദിശയിലേക്കുള്ള മഡിവാള മാർക്കറ്റിന്റെ ഭാഗത്ത് റോഡിൽ ഗതാഗതക്കുരുക്ക് രൂക്ഷമാണ്. യു.കൊ ബാങ്കിന് സമീപം വൈറ്റ് ടോപ്പിങ്ങ് ജോലികൾ നടക്കുന്നത് കൊണ്ടാണ് ഈ ഗതാഗതക്കുരുക്ക്. ബൊമ്മനഹള്ള, രൂപേന അഗ്രഹാര, സിൽക്ക് ബോർഡ് ഭാഗത്തു നിന്ന് തന്നെ വാഹന ഗതാഗതം വളരെ വേഗത കുറഞ്ഞ അവസ്ഥയാണ്.
Read Moreപോളിങ് ബൂത്തിനുള്ളിലേക്ക് മൊബൈൽ ഫോണിന് വിലക്ക്!
ബെംഗളൂരു: പോളിങ് ബൂത്തിനുള്ളിലേക്ക് മൊബൈൽഫോൺ പ്രവേശിപ്പിക്കുന്നത് കർശനമായി വിലക്കി. സംസ്ഥാന തിരഞ്ഞെടുപ്പ് ഓഫീസർ സഞ്ജീവ് കുമാർ ഇതുസംബന്ധിച്ച് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർമാർക്ക് മാർഗനിർദേശം കൈമാറി. പോളിങ് ബൂത്തിന്റെ നൂറുമീറ്റർ ചുറ്റളവിൽ മൊബൈൽ ഫോൺ ഉപയോഗിക്കുന്നതിനും വിലക്കിയിട്ടുണ്ട്. വോട്ടിന് പണം നൽകുന്നതും സ്വീകരിക്കുന്നതും കണ്ടെത്തിയാൽ കേസെടുക്കണമെന്നും മാർഗനിർദേശത്തിൽ പറയുന്നു. വരുംദിവസങ്ങളിൽ വോട്ടുചെയ്യുന്നതിനുള്ള ബോധവത്കരണ പരിപാടികൾ നടപ്പാക്കുമെന്ന് ബെംഗളൂരു ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർ മഞ്ജുനാഥ് പ്രസാദ് പറഞ്ഞു. 2007 മുതൽ മൊബൈൽ ഫോണിന് വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ടെങ്കിലും ഈവർഷം കർശനമായി നടപ്പാക്കാനാണ് നിർദേശം ലഭിച്ചിട്ടുള്ളത്. ബൂത്തുകളിൽ മൊബൈൽഫോണുമായി എത്തുന്നവർക്ക് ഫോൺസൂക്ഷിക്കാൻ…
Read Moreകണ്ണൂർ എക്സ്പ്രസിന്റെ തിരിച്ചുവരവ് ആഘോഷമാക്കി മലയാളി സംഘടനകൾ
ബെംഗളൂരു : ദിവസങ്ങളോളം യാത്രക്കാരെ ദുരിതത്തിലാക്കി ബാനസവാടിയിൽനിന്ന് പുറപ്പെട്ടിരുന്ന കണ്ണൂർ എക്സ്പ്രസ് ഇന്നലെ യശ്വന്തപുരത്തേക്ക് തിരിച്ചെത്തി . രാത്രി ഏഴുമണിയോടെ ആറാം പ്ലാറ്റ് ഫോറത്തിൽ വണ്ടി എത്തിയിരുന്നു .എല്ലാ കമ്പാർട്ട്മെന്റിന്മേലും യശ്വന്തപുർ -കണ്ണൂർ എന്ന പുതിയ ബോർഡുകൾ സ്ഥാപിച്ചു .യാത്രക്കാർ ആഹ്ലാദം മറച്ചുവെച്ചില്ല .അവർക്ക് ദീപ്‌തി- ആർഎ സി പ്രവർത്തകർ മധുരം വിതരണം ചെയ്തു .ലോക്കോ പൈലറ്റ് മൂർത്തിയെ പ്രവർത്തകർ പൊന്നാടയണിയിച്ച് അനുമോദിച്ചു .കൃത്യം എട്ടുമണിക്കുതന്നെ വണ്ടി യശ്വന്തപുരത്തുനിന്ന് പുറപ്പെട്ടു . ദീപ്തി -ആർഎസി പ്രവർത്തകരായ സന്തോഷ്‌കുമാർ കൃഷ്‌ണകുമാർ ,സലീഷ് ,ബേബിജോൺ, പി .കെ .സജി…
Read More