ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് റഷ്യയുടെ പരമോന്നത സിവിലിയൻ ബഹുമതി. ഓർഡർ ഓഫ് സെന്റ് ആൻഡ്രൂ ബഹുമതിയാണ് ലഭിച്ചത്. റഷ്യയും ഇന്ത്യയും തമ്മിൽ സവിശേഷമായ പങ്കാളിത്തവും നയതന്ത്രവും പ്രോത്സാഹിപ്പിക്കുന്നതിൽ വഹിച്ച പങ്ക് പരിഗണിച്ചാണ് പുരസ്കാരം. റഷ്യയിലെ ഇന്ത്യൻ എംബസി ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
നരേന്ദ്ര മോദിക്ക് ലഭിക്കുന്ന ഏഴാമത് രാജ്യാന്തര പുരസ്കാരമാണിത്. ഒരാഴ്ച മുൻപ്, യുഎഇയുടെ പരമോന്നത സിവിലിയൻ ബഹുമതിയായ സായിദ് മെഡൽ നരേന്ദ്ര മോദിക്കു ലഭിച്ചിരുന്നു. യുഎഇയുമായുള്ള ബന്ധവും സഹകരണവും മെച്ചപ്പെടുത്തിയത് മുൻനിർത്തിയായിരുന്നു ബഹുമതി.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.On April 12, @narendramodi was decorated with the Order of St Andrew the Apostle for exceptional services in promoting special & privileged strategic partnership between ?? and ?? and friendly relations between the Russian and Indian peoples.@mfa_russia @MEAIndia @IndEmbMoscow pic.twitter.com/jUFt5aawxw
— Russia in India (@RusEmbIndia) April 12, 2019