ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് റഷ്യയുടെ പരമോന്നത സിവിലിയൻ ബഹുമതി. ഓർഡർ ഓഫ് സെന്റ് ആൻഡ്രൂ ബഹുമതിയാണ് ലഭിച്ചത്. റഷ്യയും ഇന്ത്യയും തമ്മിൽ സവിശേഷമായ പങ്കാളിത്തവും നയതന്ത്രവും പ്രോത്സാഹിപ്പിക്കുന്നതിൽ വഹിച്ച പങ്ക് പരിഗണിച്ചാണ് പുരസ്കാരം. റഷ്യയിലെ ഇന്ത്യൻ എംബസി ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. നരേന്ദ്ര മോദിക്ക് ലഭിക്കുന്ന ഏഴാമത് രാജ്യാന്തര പുരസ്കാരമാണിത്. ഒരാഴ്ച മുൻപ്, യുഎഇയുടെ പരമോന്നത സിവിലിയൻ ബഹുമതിയായ സായിദ് മെഡൽ നരേന്ദ്ര മോദിക്കു ലഭിച്ചിരുന്നു. യുഎഇയുമായുള്ള ബന്ധവും സഹകരണവും മെച്ചപ്പെടുത്തിയത് മുൻനിർത്തിയായിരുന്നു ബഹുമതി. On April 12, @narendramodi was decorated…
Read MoreDay: 12 April 2019
രാജാജി നഗറില്‍നിന്ന് നല്ല വാർത്ത.. പ്രസിദ്ധ ക്ഷേത്രത്തെ പരിപാലിയ്ക്കുന്നത് മുസ്ലിം യുവാവ്!! ഇവിടെ മതവൈരവുമില്ല പ്രശ്നങ്ങളും ഇല്ല.
ബെംഗളൂരു: ഈ ലോക്സഭാ തിരഞ്ഞെടുപ്പ് കാലത്ത്, വീണ്ടും മതങ്ങളുടെ പേരിൽ ഭിന്നതകൾ ഉടലെടുക്കുമ്പോൾ, നഗരത്തിലെ രാജാജി നഗറില്‍നിന്ന് നല്ല വാർത്ത.. പ്രസിദ്ധ ക്ഷേത്രത്തെ പരിപാലിയ്ക്കുന്നത് മുസ്ലിം യുവാവ്!! ഇവിടെ മതവൈരവുമില്ല പ്രശ്നങ്ങളും ഇല്ല. ക്ഷേത്രത്തെ പരിപാലിയ്ക്കുന്നതും സംരക്ഷിക്കുന്നത് 27കാരനായ സദാം ഹുസൈന്‍ എന്ന മുസ്ലിം യുവാവാണ്. കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളായി അദ്ദേഹം വളരെ സമാധാനത്തോടെ അദ്ദേഹം ഈ ജോലി ചെയ്ത് വരുന്നു. രാമനവമി ആഘോഷത്തില്‍ മുഖ്യപങ്ക് വഹിക്കുന്നതും ഇദ്ദേഹം തന്നെ. താന്‍ മുസ്ലിം കുടുംബത്തിലാണ് ജനിച്ചതെങ്കിലും തന്റെ ജോലിയ്ക്ക് അത് തടസമാകുന്നില്ലെന്ന് സദാം പറയുന്നു.…
Read Moreവളർത്തു പൂച്ചക്ക് മൈസുരു രാജാവ് ചാമരാജ വോഡയറിന്റെ പേര് നല്‍കി സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചു;പ്രതിഷേധം;ഐ.എ.എസ് ഉദ്യോഗസ്ഥന്‍ വിവാദത്തില്‍.
ബെംഗളൂരു : 500 വർഷത്തിലേറെ മൈസൂരു ഭരിച്ച വൊഡയാർ രാജകുടുംബത്തോട് കര്‍ണാടകക്കാര്‍ക്ക് പ്രത്യേക സ്നേഹവും ബഹുമാനവുമാണ് എന്നാല്‍ വളർത്തു പൂച്ചയ്ക്ക് ഐഎഎസ് ഉദ്യോഗസ്ഥൻ മൈസൂരു രാജാവ് ചാമരാജ വൊഡയാറിന്റെ പേരു നൽകിയതു വിവാദമായി. ഗ്രാമീണ വികസന വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എൽ.കെ.ആതിക് ആണ് ‘ഞങ്ങളുടെ ചാമരാജ വൊഡയാർ’ എന്ന് പൂച്ചയുടെ ചിത്രം സഹിതം ട്വീറ്റ് ചെയ്തത്. മുന്‍പ് കോൺഗ്രസ് കക്ഷിനേതാവ് സിദ്ധരാമയ്യ മുഖ്യമന്ത്രിയായിരിക്കെ ആതിക് ആയിരുന്നു ചീഫ് സെക്രട്ടറി. ഇതിനു പിന്നാലെ കടുത്ത വിമർശനങ്ങളും സമൂഹമാധ്യമങ്ങളിലൂടെ നേരിട്ടു. അതേസമയം തന്റെ മക്കളാണു പേരിടലിനു പിന്നിലെന്നു…
Read More‘ഉയരെ’ സിനിമയിലെ ‘പതിനെട്ട് വയസില്…’ എന്നുതുടുങ്ങുന്ന ഗാനത്തിന്‍റെ ലിറിക്കല്‍ വീഡിയോ…
പാര്‍വതി നായികയായി എത്തുന്ന ഉയരെ എന്ന ചിത്രത്തിലെ പുതിയ ലിറിക്കല്‍ വീഡിയോ ഗാനം റിലീസ് ചെയ്തു . ‘പതിനെട്ട് വയസില്…’ എന്നുതുടുങ്ങുന്ന ഗാനത്തിന്‍റെ ലിറിക്കല്‍ വീഡിയോയാണ് പുറത്തിറങ്ങിയത്. സംഗീതം നല്‍കിയിരിക്കുന്നത് ഗോപി സുന്ദര്‍ ആണ്. ആസിഫ് അലി,ടൊവിനോ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍. മനു അശോകന്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഷെനുഗ, ഷെഗ്‌ന, ഷെര്‍ഗ എന്നിവര്‍ ചേര്‍ന്ന് എസ് ക്യൂബ് പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ നിര്‍മിക്കുന്ന ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത് സഞ്ജയും-ബോബിയും ചേര്‍ന്നാണ്. സിദ്ധിഖ്, പ്രതാപ് പോത്തന്‍, അനാര്‍ക്കലി മരക്കാര്‍, പ്രേം പ്രകാശ്,…
Read Moreറെയ്ഡിന് എതിരെ ആദായനികുതി ഓഫീസ് ഉപരോധിച്ച മുഖ്യമന്ത്രി പെട്ടു;കുമാരസ്വാമിക്കെതിരെ ക്രിമിനൽ കേസ് എടുക്കാൻ ആവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് ഓഫീസറുടെ നിർദ്ദേശം;നോട്ടീസ് നൽകി പോലീസ്.
ബെംഗളൂരു :മന്ത്രി സി.എസ് പുട്ട രാജുവിന്റെയും മറ്റു കരാറുകാരുടെയും വസതികളിൽ ആദായ നികുതി വകുപ്പിന്റെ റെയ്ഡ് നടന്നതിനെ തുടർന്ന്, നഗരത്തിലെ ആദായ നികുതി ഓഫീസ് ഉപരോധിച്ച മുഖ്യമന്ത്രി കുമാരസ്വാമിക്കും മറ്റ് നേതാക്കൾക്കുമെതിരെ പോലീസ് നോട്ടീസ് നൽകി. മുൻകൂട്ടി അനുമതി വാങ്ങാതെ റോഡ് ഉപരോധിച്ചതിനാണ് നടപടി ,ഇവർക്കെതിരെ ക്രിമിനൽ നടപടി സ്വീകരിക്കണം എന്നാവശ്യപ്പെട്ട് ആദായ നികുതി വകുപ്പ് ഗോവ – കർണാടക സർക്കിൾ പ്രിൻസിപ്പാൾ ചീഫ് കമ്മീഷണർ ബാലകൃഷ്ണ സംസ്ഥാന തെരഞ്ഞെടുപ്പ് ഓഫീസർ സഞ്ജീവ് കുമാറിന് പരാതി നൽകിയിരുന്നു. ഓഫീസർ അത് ഡി.ജി.പി നീല മണി…
Read Moreത്രസിപ്പിക്കുന്ന ജയവുമായി വീണ്ടും ചെന്നൈ; ധോണിയുടെ വെടിക്കെട്ട് ബാറ്റിങ്ങും, അവസാന ബോളിൽ സിക്സും.. മഞ്ഞക്കടൽ ആർത്തിരമ്പി!!!
ജയ്പൂര്‍: ഐപിഎല്ലിന്റെ ഈ സീസണിലെ മറ്റൊരു ത്രില്ലറില്‍ ത്രസിപ്പിക്കുന്ന ജയവുമായി വീണ്ടും നിലവിലെ ചാംപ്യന്‍മാരായ ചെന്നൈ. ധോണിയുടെ വെടിക്കെട്ട് ബാറ്റിങ്ങും, അവസാന ബോളിൽ സിക്സും.. മഞ്ഞക്കടൽ ആർത്തിരമ്പി!!! അവസാന പന്തിലേക്കു നീണ്ട വാശിയേറിയ പോരാട്ടത്തില്‍ മുന്‍ ജേതാക്കളായ രാജസ്ഥാന്‍ റോയല്‍സിനെ നാലു വിക്കറ്റിന് സിഎസ്‌കെ മറികടക്കുകയായിരുന്നു. 152 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ചെന്നൈക്ക് അർധ സെഞ്ചുറി നേടിയ ക്യാപ്റ്റൻ ധോനിയുടെയും അമ്പാട്ടി റായുഡുവിന്റെയും ഇന്നിങ്സുകളാണ് തുണയായത്. ഇതോടെ ധോനി ഐ.പി.എല്ലിൽ 100 വിജയങ്ങൾ നേടുന്ന ആദ്യ ക്യാപ്റ്റനായി. ചെന്നൈക്ക് അവസാന ഓവറിൽ വിജയത്തിലേക്ക് 18 റൺസ്…
Read Moreബെംഗളൂരു സെൻട്രൽ കോൺഗ്രസ് സ്ഥാനാർഥിയുടെ അനുയായികളുടെ വീട്ടിൽ ആദായനികുതി റെയ്ഡ്!
ബെംഗളൂരു: സംസ്ഥാനത്ത് ബെംഗളൂരു സെൻട്രൽ സ്ഥാനാർഥിയും യൂത്ത് കോൺഗ്രസ് നേതാവുമായ റിസ്‌വാൻ അർഷദിന്റെ അനുയായികളുടെ വീടുകളിലും പ്രചാരണക്കമ്മിറ്റി ഓഫീസിലുമടക്കം 20 ഇടങ്ങളിലാണ് റെയ്ഡ് നടന്നത്. റിസ്‌വാൻ അർഷദിന്റെ അനുയായികളായ കമാൽ പാഷ, അമാനുള്ള ഖാൻ, നയീസ് ഖാൻ എന്നിവരുടെ വീടുകളിലാണ് പരിശോധന നടന്നത്. കൃത്യമായ വിവരത്തിന്റെ അടിസ്ഥാനത്തിലും നടപടിക്രമങ്ങൾ പാലിച്ചുമാണ് റെയ്ഡ് നടത്തിയതെന്ന് ആദായനികുതി ഉദ്യോഗസ്ഥർ അറിയിച്ചു. എന്നാൽ, റെയ്ഡിൽ ലഭിച്ച വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. സംസ്ഥാനത്ത് ബി.ജെ.പി.യുടെ ആഗ്രഹത്തിനൊത്താണ് ആദായനികുതി വകുപ്പിന്റെ നടപടിയെന്ന് കോൺഗ്രസ് ആരോപിച്ചു. തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിൽ പ്രവർത്തകരെയും അനുയായികളെയും പീഡിപ്പിക്കുന്നതിനാണ് റെയ്‌ഡെന്ന്…
Read More“മണ്ഡ്യയിൽ നിഖിലിനേക്കാൾ മികച്ച സ്ഥാനാർത്ഥി സുമലത”;പ്രകാശ് രാജിന്റെ അഭിപ്രായം കേട്ട് ഞെട്ടി ജെഡിഎസ്-കോൺഗ്രസ് അണികൾ.
ബെംഗളൂരു : സുഹൃത്തായ ഗൗരി ലങ്കേഷിന്റെ മരണത്തിന് ശേഷം തെന്നിന്ത്യൻ ചലച്ചിത്ര മേഖലയിൽ നിന്ന് മോദി വിരുദ്ധ ഗ്രൂപ്പിന്റെ ലീഡർ സ്ഥാനം അലങ്കരിക്കുന്ന ആൾ ആണ് പ്രകാശ് രാജ്. കഴിയാവുന്ന സ്ഥലങ്ങളിലെല്ലാം തന്റെ മോദി വിരുദ്ധ പ്രചരണങ്ങൾ നടത്താൻ പ്രകാശ് രാജ് ഉണ്ടാവാറുണ്ട്.അങ്ങനെ ഉള്ള ഒരാൾ മോദിയുടെയും ബി.ജെ.പിയുടെയും പിൻതുണയോടെ മണ്ഡ്യയിൽ നിന്ന് മൽസരിക്കുന്ന സുമലതയെ അനുകൂലിച്ച് പറഞ്ഞത് ജെഡിഎസ് കോൺഗ്രസ് അണികളെ നിരാശയിലാക്കിയിരിക്കുകയാണ്. ബെംഗളൂരു പ്രസ് ക്ലബും റിപ്പോട്ടേഴ്സ് ഗിൽഡും ചേർന്ന് സംഘടിപ്പിച്ച മുഖാമുഖം പരിപാടിയിലാണ് നിഖിൽ കുമാരസ്വാമിയേക്കാൾ മികച്ച സ്ഥാനാർത്ഥി സുമലതയാണെന്ന്…
Read Moreമോദി രണ്ടാം ഹിറ്റ്ലർ;ബിജെപിയെ പരാജയപ്പെടുത്തണമെന്ന് കൈകൂപ്പി അപേക്ഷിക്കുന്നു:സിദ്ധരാമയ്യ.
ബെംഗളൂരു : പ്രധാനമന്ത്രി നരേന്ദ്ര മോദി രണ്ടാം ഹിറ്റ്ലറാണ്, മോദി വീണ്ടും അധികാരത്തിലെത്തിയാൽ ഇനിയൊരു തെരഞ്ഞെടുപ്പ് ഉണ്ടാകില്ല ദൾ – കോൺഗ്രസ് സഖ്യ സർക്കാർ ഏകോപന സമിതി ചെയർമാനും മുൻ മുഖ്യമന്ത്രിയുമായ സിദ്ധരാമയ്യ പറഞ്ഞു. ദളിതരും പിന്നോക്ക വിഭാഗക്കാരും ബിജെപിക്ക് വോട്ട് ചെയ്യരുത് എന്ന് കൈകൂപ്പി അപേക്ഷിക്കുകയാണ് എന്ന് ദൾ സ്ഥാനാർത്ഥിയും ദേവഗൗഡയുടെ ചെറുമകനുമായ പ്രജ്വൽ രേവണ്ണക്ക് വേണ്ടി ചിക്കമംഗളൂരുവിലെ കാടൂരിൽ സംസാരിക്കുമ്പോൾ മുൻ മുഖ്യമന്ത്രി പറഞ്ഞു.
Read More