ത്രസിപ്പിക്കുന്ന ജയവുമായി വീണ്ടും ചെന്നൈ; ധോണിയുടെ വെടിക്കെട്ട് ബാറ്റിങ്ങും, അവസാന ബോളിൽ സിക്സും.. മഞ്ഞക്കടൽ ആർത്തിരമ്പി!!!

ജയ്പൂര്‍: ഐപിഎല്ലിന്റെ ഈ സീസണിലെ മറ്റൊരു ത്രില്ലറില്‍ ത്രസിപ്പിക്കുന്ന ജയവുമായി വീണ്ടും നിലവിലെ ചാംപ്യന്‍മാരായ ചെന്നൈ. ധോണിയുടെ വെടിക്കെട്ട് ബാറ്റിങ്ങും, അവസാന ബോളിൽ സിക്സും.. മഞ്ഞക്കടൽ ആർത്തിരമ്പി!!!

അവസാന പന്തിലേക്കു നീണ്ട വാശിയേറിയ പോരാട്ടത്തില്‍ മുന്‍ ജേതാക്കളായ രാജസ്ഥാന്‍ റോയല്‍സിനെ നാലു വിക്കറ്റിന് സിഎസ്‌കെ മറികടക്കുകയായിരുന്നു. 152 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ചെന്നൈക്ക് അർധ സെഞ്ചുറി നേടിയ ക്യാപ്റ്റൻ ധോനിയുടെയും അമ്പാട്ടി റായുഡുവിന്റെയും ഇന്നിങ്സുകളാണ് തുണയായത്. ഇതോടെ ധോനി ഐ.പി.എല്ലിൽ 100 വിജയങ്ങൾ നേടുന്ന ആദ്യ ക്യാപ്റ്റനായി.

ചെന്നൈക്ക് അവസാന ഓവറിൽ വിജയത്തിലേക്ക് 18 റൺസ് വേണ്ടിയിരുന്ന ചെന്നൈക്കായി സ്റ്റോക്സിന്റെ ആദ്യ പന്തു തന്നെ ജഡേജ സിക്സർ പറത്തി. അടുത്ത പന്ത് നോബോൾ. മൂന്നാം പന്തിൽ സ്റ്റോക്സ് ധോനിയുടെ കുറ്റി പിഴുതു. അതോടെ ജയത്തിലേക്ക് മൂന്നു പന്തിൽ എട്ടു റൺസ്. നാലാം പന്ത് ഫീൽഡ് അമ്പയർ നോബോൾ വിളിക്കുകയും പിന്നീട് ലെഗ് അമ്പയറുടെ നിർദേശ പ്രകാരം അത് പിൻവലിക്കുകയും ചെയ്തതോടെ മൈതാനത്ത് നാടകീയ സംഭവങ്ങൾ അരങ്ങേറി.

ധോനി ഡഗ്ഔട്ടിൽ നിന്ന് പിച്ചിലെത്തി അമ്പയർമാരോട് രൂക്ഷമായി സംസാരിച്ചു. അവസാന പന്തിൽ ജയിക്കാൻ മൂന്നു റൺസ് വേണമെന്നിരിക്കെ സ്റ്റോക്സിനെ സിക്സറടിച്ച മിച്ചർ സാന്റ്നറാണ് സിഎസ്‌കെയ്ക്ക് അവിസ്മരണീയ ജയം സമ്മാനിച്ചത്. 43 പന്തില്‍ രണ്ടു ബൗണ്ടറികളും മൂന്നു സിക്‌സറുമടക്കം 58 റണ്‍സോടെയാണ് ധോണി ടീമിന്റെ ടോപ്‌സ്‌കോററായത്.

അമ്പാട്ടി റായുഡുവിന്റെ (57) മികച്ച പിന്തുണയും സിഎസ്‌കെയുടെ ജയത്തില്‍ നിര്‍ണായകമായി. 47 പന്തുകള്‍ നേരിട്ട താരത്തിന്റെ ഇന്നിങ്‌സില്‍ മൂന്നു സിക്‌സറും രണ്ടു ബൗണ്ടറികളുമുള്‍പ്പെട്ടിരുന്നു. ഇരുവരെയും കൂടാതെ മിച്ചെല്‍ സാന്റ്‌നറാണ് (10*) സിഎസ്‌കെയ്ക്കായി രണ്ടക്കം തികച്ച ഏകതാരം.

നാലിന് 24 റണ്‍സെന്ന നിലയിലേക്കു കൂപ്പുകുത്തിയ സിഎസ്‌കെയെ കളിയിലേക്കു തിരിച്ചു കൊണ്ടുവന്നത് ധോണി- റായുഡു സഖ്യമാണ്. 95 റണ്‍സാണ് ഇരുവരും അഞ്ചാം വിക്കറ്റില്‍ ടീം സ്‌കോറിലേക്കു കൂട്ടിച്ചേര്‍ത്തത്. ക്യാപ്റ്റന്‍ എംഎസ് ധോണി ഒരിക്കല്‍ക്കൂടി നായകന്റെ ഇന്നിങ്‌സുമായി കളം വാണപ്പോള്‍ സിഎസ്‌കെ തോല്‍വിക്കരികില്‍ നിന്നും കരകയറുകയായിരുന്നു.

നേരത്തേ ടോസ് നഷ്ടപ്പെട്ട് ബാറ്റിങിനയക്കപ്പെട്ട രാജസ്ഥാന് ഏഴു വിക്കറ്റിന് 151 റണ്‍സാണ് നേടാനായത്. രാജസ്ഥാന്‍ നിരയില്‍ ഒരാള്‍ പോലും 30 റണ്‍സ് തികച്ചില്ല. രണ്ടു വിക്കറ്റ് വീതമെടുത്ത ദീപക് ചഹര്‍, ശര്‍ദ്ദുല്‍ താക്കൂര്‍, രവീന്ദ്ര ജഡേജ എന്നിവരാണ് രാജസ്ഥാനെ പിടിച്ചുനിര്‍ത്തിയത്. 28 റണ്‍സെടുത്ത ബെന്‍ സ്‌റ്റോക്‌സാണ് രാജസ്ഥാന്റെ ടോപ്‌സ്‌കോറര്‍. 26 പന്തില്‍ ഒരു ബൗണ്ടറി മാത്രമേ താരത്തിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നുള്ളൂ.

ജോസ് ബട്‌ലര്‍ (23), റിയാന്‍ പരാഗ് (16), സ്റ്റീവ് സ്മിത്ത് (15), ക്യാപ്റ്റന്‍ അജിങ്ക്യ രഹാനെ (14), ജോഫ്ര ആര്‍ച്ചര്‍ (13*) എന്നിവരും രണ്ടക്കം തികച്ചു. ഏഴു പന്തില്‍ രണ്ടു ബൗണ്ടറിയും ഒരു സിക്‌സറുമടക്കം പുറത്താവാതെ 19 റണ്‍സെടുത്ത ശ്രേയസ് ഗോപാലിന്റെ ഇന്നിങ്‌സാണ് രാജസ്ഥാനെ 150 കടത്തിയത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us