ബെംഗളൂരു: ആദ്യജയം തേടിയിറങ്ങിയ കോലിപ്പടയ്ക്ക് തുടര്‍ച്ചയായ ആറാം തോല്‍വി. 4 വിക്കറ്റിന് ഡല്‍ഹി കാപ്പിറ്റല്‍സ് റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിനെ തോൽപിച്ചു. സ്വന്തം മൈതാനത്ത് ആരാധകരെ നിരാശരാക്കുന്നതായിരുന്നു ബെംഗളൂരുവിന്റെ പ്രകടനം. ട്ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ബെംഗളൂരു മുന്നോട്ടുവച്ച 150 റൺസ് വിജയലക്ഷ്യം ഏഴ് പന്തുകൾ ശേഷിക്കെ ആറ് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തിയാണ് ഡൽഹി മറികടന്നത്.
കുറഞ്ഞവിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ ഡല്‍ഹിക്കായി ശ്രേയസ് അയ്യര്‍(67) അര്‍ധശതകം നേടി. പൃഥ്വിഷാ(28), കോളിന് ഇന്‍ഗ്രാം(22), ഋഷഭ് പന്ത്(18) എന്നിവരും മോശമല്ലാത്ത പ്രകടനമാണ് പുറത്തെടുത്തത്. ബാറ്റ്സ്മാന്മാര് നിരാശപ്പെടുത്തിയ മത്സരത്തില്‍ ബാംഗ്ലൂരിനായി ബൗളര്‍മാരും തിളങ്ങിയില്ല. ടിം സൗത്തി 2 ഓവറില്‍ 24 റണ്‍സാണ് വഴങ്ങിയത്. ക്യാപ്റ്റന്റെ ഇന്നിംങ്സ് പുറത്തെടുത്ത് അർധസെഞ്ച്വറിയുമായി മുന്നിൽനിന്ന് നയിച്ച ശ്രേയസ് അയ്യരാണ് ഡൽഹിക്ക് വിജയമൊരുക്കിയത്.
നിശ്ചിത 20 ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 149 റണ്‍സെടുക്കാനേ ബാംഗ്ലൂരിന് കഴിഞ്ഞുള്ളൂ. സീസണില്‍ ഒരു മത്സരം പോലും ജയിക്കാത്ത ഏക ടീം ആയ ബാംഗ്ലൂര്‍ സ്വന്തം ആരാധകര്‍ക്ക് മുന്നില്‍ മോശം ബാറ്റിങ് പ്രകടനമാണ് പുറത്തെടുത്തത്. ടോസ് നഷ്ടമായി ബാറ്റിങ്ങിനിറങ്ങിയ ബാംഗ്ലൂരിന് തുടക്കം മുതല്‍ കളിയില്‍ പിടിമുറുക്കാനായില്ല.
ആദ്യം ബാറ്റ് ചെയ്ത റോയൽ ചലഞ്ചേഴ്സ് ക്യാപ്റ്റൻ വിരാട് കോലി (33 പന്തിൽ 41 റൺസ്), മോയ്ൻ അലി (18 പന്തിൽ 32 റൺസ്) എന്നിവരുടെ മികവിലാണ് ഭേദപ്പെട്ട സ്കോറിലെത്തിയത്. പാർഥിവ് പട്ടേൽ (ഒമ്പത് പന്തിൽ ഒമ്പത് റൺസ്), ഡിവില്ല്യേഴ്സ് (16 പന്തിൽ 17) എന്നിവരുടെ വിക്കറ്റ് പെട്ടെന്ന് നഷ്ടമായതാണ് ആതിഥേയർക്ക് തിരിച്ചടിയായത്. നാല് ഓവറിൽ 21 റൺസ് മാത്രം വഴങ്ങി നാല് വിക്കറ്റെടുത്ത റബാഡയാണ് ബാംഗ്ലൂർ ബാറ്റിങ് നിരയുടെ നട്ടെല്ലൊടിച്ചത്.
സ്കോർ; ബാംഗ്ലൂർ – (20 ഓവറിൽ 149/8). ഡൽഹി – (18.5 ഓവറിൽ 152/6). ആറ് മത്സരത്തില്‍ മൂന്ന് ജയവും മൂന്ന് തോല്‍വിയും വഴങ്ങിയ ഡല്‍ഹി നിലവില്‍ അഞ്ചാം സ്ഥാനത്താണ്. ആരാധക പ്രതിഷേധം കൂടുതല്‍ ശക്തമാകവെ തോല്‍വി തുടര്‍ന്നതോടെ ക്യാപ്റ്റനായി കോലി രാജിവെച്ചേക്കുമെന്ന് അഭ്യൂഹമുണ്ട്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.