തൊടുപുഴ: അമ്മയുടെ സുഹൃത്തിന്റെ ക്രൂര മർദനത്തിനിരയായ എഴുവയസുകാരന്‍ മരണത്തിന് കീഴടങ്ങി. നീണ്ട പത്ത് ദിവസം വെന്‍റിലേറ്ററില്‍ മരണത്തോട് മല്ലിട്ട ശേഷമാണ് കേരളത്തിന്‍റെ ഹൃദയത്തെ നൊമ്പരപ്പെടുത്തി കൊണ്ട് ഏഴ് വയസുകാരന്‍ മരണത്തിന് കീഴടങ്ങിയെന്ന വാര്‍ത്ത പുറത്തു വരുന്നത്. ഇന്നലെ മുതല്‍ കുട്ടിയുടെ കുടലിന്‍റെ പ്രവര്‍ത്തനം തീരെ മോശമായിരുന്നുവെന്നും ഭക്ഷണം കൊടുക്കാന്‍ സാധിക്കാത്ത സ്ഥിതിയായിരുന്നുവെന്നും കുട്ടി ചികിത്സയില്‍ കഴിഞ്ഞ കോലഞ്ചേരി മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍ ആര്യന്‍ മരണം വിവരം പങ്കുവച്ചു കൊണ്ട് മാധ്യമങ്ങളോട് പറഞ്ഞു. ഇന്ന് രാവിലെയോടെ കുട്ടിയുടെ ഹൃദയമിടിപ്പ് ദുര്‍ബലമായി തുടങ്ങി. രാവിലെ സര്‍ക്കാര്‍ നിയോഗിച്ച…
Read MoreDay: 6 April 2019
ഭർതൃസഹോദരനും കുടുംബവും ചേർന്ന് വിധവയും രണ്ടു കുട്ടികളുടെ അമ്മയുമായ യുവതിയെ നടുറോഡിൽ വിവസ്ത്രയാക്കി മർദ്ദിച്ചു.
ബെംഗളൂരു : നടുറോഡിൽ വെച്ച് യുവതിയെ വിവസ്ത്രയാക്കി ഭർതൃസഹോദരനും കുടുംബവും ചേർന്ന് ക്രൂരമായി മർദിച്ചു. ബാംഗ്ലൂരിലെ കമ്മനഹള്ളി എന്ന സ്ഥലത്താണ് സംഭവം. കത്തി കൊണ്ട് യുവതിയെ കുത്തിപ്പരിക്കേൽപ്പിക്കാനും ശ്രമം നടന്നു. യുവതിയുടെ മുഖത്ത് പരിക്കേറ്റിട്ടുണ്ട്. ഭർതൃസഹോദനും കുടുംബത്തിനും എതിരെ യുവതി ബനസ്വാടി പൊലീസിൽ പരാതി നൽകി. ആക്രമണത്തിന് ഇരയായ യുവതി വിധവയും രണ്ടു കുട്ടികളുടെ അമ്മയുമാണ്. കഴിഞ്ഞ ജനുവരിയിലാണ് ഇവരുടെ ഭർത്താവ് ശിവകുമാർ മരിച്ചത്. ഇതേ തുടർന്ന് ഭർതൃസഹോദരൻ സതീഷിന്റെയും കുടുംബത്തിന്റെയും കൂടെ ബെനസ്വാടിയിലാണ് യുവതിയും കുട്ടികളും താമസിച്ചിരുന്നത്. ബുധനാഴ്‌ച്ച സഹോദരന്റെ ഭാര്യ പ്രമീളയും…
Read Moreകന്നഡികർക്ക് ഇന്ന് പുതുവർഷാരംഭം;എല്ലാ വായനക്കാർക്കും”ഉഗാദി ഹബ്ബദ ഹാർദ്ദിക ശുഭാശയഗളു”!
ബെംഗളൂരു : കർണാടകക്കും ആന്ധ്രക്കും തെലുങ്കാനക്കും ഇന്ന് പുതുവർഷാരംഭം. ചൈത്രമാസത്തിന്റെ ആദ്യ ദിവസമായ ഇന്നാണ് പ്രാദേശിക കലണ്ടറുകൾ ആരംഭിക്കുന്നത്, ഉഗാദി (യുഗ-ആദി) എന്ന പേരുള്ള ഈ ദിവസത്തിലാണ്. മാവിലകൊണ്ടും പൂവുകൾ കൊണ്ടും തോരണങ്ങൾ ഉണ്ടാക്കി വീടലങ്കരിച്ചു കൊണ്ടാണ് കന്നഡികർ ഉഗാദിയെ വരവേൽക്കുന്നത്. കയപ്പ് വേപ്പ്, ശർക്കര അടക്കം നവരസങ്ങൾ നാവിന് നൽകുന്ന വിഭവങ്ങൾ പാചകം ചെയ്ത് കഴിക്കുന്നതോടൊപ്പം ,ഹോളിഗെ (ഒബ്ബട്ടു) എന്ന മധുര പലഹാരം ഈ ദിവസത്തെ പ്രധാന ഭക്ഷണമാണ്. പുതുവസ്ത്രമണിഞ്ഞ് സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും ആശംസകൾ കൈമാറുന്നതും ഒരു പ്രധാന ആകർഷണമാണ്. എല്ലാ വായനക്കാർക്കും…
Read Moreആവേശത്തിൽ തുടങ്ങി, പക്ഷെ വീണ്ടും നിരാശയിൽ അവസാനിച്ചു; ബെംഗളൂരുവിന് അഞ്ചാം തോൽവി.
ബെംഗളൂരു: റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ കഷ്ടകാലം തീരുന്നില്ല. സീസണിലെ തുടര്‍ച്ചയായ അഞ്ചാമത്തെ മല്‍സരത്തിലും ആര്‍സിബിക്കു തോല്‍വി നേരിട്ടു. ഇത്തവണ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സാണ് കോലിക്കൂട്ടത്തിന്റെ അന്തകരായത്. വിന്‍ഡീസ് ഓള്‍റൗണ്ടര്‍ ആന്ദ്രെ റസ്സലിന്റെ സംഹാര താണ്ഡവം ആര്‍സിബിയുടെ കഥ കഴിച്ചു. ആദ്യം ബാറ്റ് ചെയ്ത ശേഷം മൂന്നു വിക്കറ്റിന് 205 റണ്‍സെന്ന കൂറ്റന്‍ സ്‌കോര്‍ നേടിയപ്പോള്‍ ആര്‍സിബി ആദ്യ ജയം സ്വപ്‌നം കണ്ടിരുന്നു. പക്ഷെ റസ്സല്‍ 13 പന്തില്‍ ഏഴു സിക്‌സറുകളും ഒരു ബൗണ്ടറിയുമടക്കം പുറത്താവാതെ 48 റണ്‍സാണ് വാരിക്കൂട്ടിയത്. 19.1 ഓവറില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ കെകെആര്‍ ലക്ഷ്യം…
Read Moreആദായ നികുതിവകുപ്പ് ഉദ്യോഗസ്ഥർ സി.ബി.ഐ.യുടെ പിടിയിലായത് നാടകീയമായ രീതിയിൽ!!
ബെംഗളൂരു: ആദായ നികുതിവകുപ്പ് ഉദ്യോഗസ്ഥർ സി.ബി.ഐ.യുടെ പിടിയിലായത് നാടകീയമായ രീതിയിൽ!! ഭൂമിയിടപാട് സ്ഥാപനത്തിനെതിരേയുള്ള അന്വേഷണം ഒഴിവാക്കുന്നതിന് കൈക്കൂലി വാങ്ങിയ രണ്ട് ആദായ നികുതി ഉദ്യോഗസ്ഥരായ നാഗേഷ്, നരേന്ദ്രർ സിങ് എന്നിവരാണ് അറസ്റ്റിലായത്. സ്ഥാപന ഉടമയിൽനിന്ന് 14 ലക്ഷം രൂപ കൈക്കൂലി വാങ്ങിയ ഇവരുടെ ഫ്ളാറ്റിൽ നടന്ന പരിശോധനയിൽ 1.65 കോടി രൂപയും കണ്ടെടുത്തു. നാഗേഷിനുവേണ്ടി ഭൂമിയിടപാട് സ്ഥാപന ഉടമയിൽ നിന്നും പണമാവശ്യപ്പെട്ടത് നരേന്ദ്രർ സിങ്ങാണ്. ആദായനികുതി ഉദ്യോഗസ്ഥരുടെ ഓഫീസിൽ നടത്തിയ പരിശോധനയിൽ നിക്ഷേപം സംബന്ധിച്ച രേഖകളും പിടിച്ചെടുത്തു. നികുതിവെട്ടിപ്പ് കേസിൽ അന്വേഷണം ഒഴിവാക്കുന്നതിന് ഇവർ…
Read Moreനിർമാണത്തിലിരുന്ന ബഹുനില പാർക്കിങ് കെട്ടിടം തകർന്ന് രണ്ട് തൊഴിലാളികൾ മരിച്ചു
ബെംഗളൂരു: യശ്വന്തപുരയിൽ നിർമാണത്തിലിരുന്ന ബഹുനില പാർക്കിങ് കെട്ടിടം തകർന്ന് രണ്ട് തൊഴിലാളികൾ മരിച്ചു. പാർക്കിങ് കേന്ദ്രത്തിന്റെ ഒന്നാമത്തെ നിലയിൽ ഉറങ്ങിക്കിടന്ന തൊഴിലാളികളുടെ ദേഹത്തേക്ക് ഒരുഭാഗം ഇടിഞ്ഞുവീഴുകയായിരുന്നു. വെള്ളിയാഴ്ച പുലർച്ചെ നാലു മണിയോടെയായിരുന്നു അപകടം. ബംഗാൾ സ്വദേശി രാഹുൽ കുമാർ, ബിഹാർ സ്വദേശി രാജേഷ് എന്നിവരാണ് മരിച്ചത്. കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയ മറ്റുള്ളവരെ രക്ഷപ്പെടുത്തി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 12 തൊഴിലാളികൾ ഒന്നാംനിലയിൽ കിടപ്പുണ്ടായിരുന്നു. അഗ്നിശമനസേനയും പോലീസും പ്രദേശവാസികളും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. അപകടത്തെ തുടർന്ന് സൈറ്റ് എൻജിനീയറെ ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയിലെടുത്തെന്ന് ആർ.എം.സി. യാർഡ് പോലീസ് സ്‌റ്റേഷൻ…
Read More“തന്റെ മകനെ വീഴ്ത്താനുള്ള ചക്രവ്യൂഹം ഒരുങ്ങുന്നു; അതിൽ കോൺഗ്രസും പങ്ക് ചേർന്നു”പൊട്ടിത്തെറിച്ച് മുഖ്യമന്ത്രി കുമാരസ്വാമി.
ബെംഗളൂരു : മണ്ഡ്യ മണ്ഡലത്തിൽ സ്ഥാനാർത്ഥിയായ തന്റെ മകനെ തോൽപ്പിക്കാൻ സഖ്യകക്ഷിയായ കോൺഗ്രസും കൂട്ടുനിൽക്കുന്നുവെന്ന ആരോപണവുമായി മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമി. തന്റെ മകൻ നിഖിൽ ഗൗഡയെ തോൽപ്പിക്കാനായി ചക്രവൂഹം ഒരുങ്ങുന്നതായും അതിൽ കോൺഗ്രസും പങ്കുചേരുന്നതായും കുമാരസ്വാമി ആരോപിച്ചു. മണ്ഡ്യയിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുന്ന സുമലതയ്ക്ക് വേണ്ടി പ്രവർത്തിക്കാൻ കോൺഗ്രസ് രഹസ്യ ധാരണയായതായും എല്ലാവരും കൂടി ജെഡിഎസിനെ ചവിട്ടിമെതിക്കാനാണ് ശ്രമിക്കുന്നതെന്നും കുമാരസ്വാമി ആഞ്ഞടിച്ചു. മണ്ഡ്യയിൽ സ്വതന്ത്രസ്ഥാനാർത്ഥിയായി മത്സരിക്കുന്ന സുമലതയ്ക്ക് ബിജെപിയും ഫാർമേഴ്‌സ് അസോസിയേഷനും പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിനു പുറമേ അന്തരിച്ച കോൺഗ്രസ് നേതാവ് അംബരീഷിന്റെ ഭാര്യ…
Read More