മണ്ഡ്യയിൽ സുമലതയെ പിൻതുണച്ച സൂപ്പർ താരം ദർശന്റെ വീടിന് നേരെ അക്രമണം.

ബെംഗളൂരു: മാണ്ഡ്യയിലെ സ്വതന്ത്ര സ്ഥാനാർത്ഥിയും സിനിമാനടിയുമായ സുമലതയെ പിന്തുണച്ച കന്നട സൂപ്പർ താരം ദർശന്റെ ബെംഗളൂരുവിലുള്ള വീടിനു നേരെ കല്ലേറ്. ഇന്നലെ ദർശൻ വീട്ടിലില്ലാത്ത സമയത്താണ് അക്രമമുണ്ടായത്. മുഖ്യമന്ത്രിയുടെ മകൻ നിഖിൽ ഗൗഡക്ക് എതിരെ മൽസരിക്കുന്ന സുമലതക്ക് സൂപ്പർ താരങ്ങളായ ദർശനും യഷും പിൻതുണ നൽകിയിരുന്നു. ഭയപ്പെടുത്താനുള്ള നീക്കങ്ങളൊന്നും വിലപ്പോകില്ല ദർശനേയും യഷിനേയും ഭീഷണിപ്പെടുത്താൻ ആർക്കുമാകില്ല. ഇത്തരം സംഭവങ്ങളുടെ പേരിൽ നമ്മുടെ പ്രവർത്തകർ പ്രകോപിതരാകരുത് എന്ന് സുമലത പറഞ്ഞു.

Read More

തെരഞ്ഞെടുപ്പടുത്തതോടെ സംസ്ഥാനത്ത് പണവും മദ്യവും ഒഴുകുന്നു;3.91കോടി രൂപയും 1841 ലിറ്റർ മദ്യവും പിടിച്ചു.

ബെംഗളൂരു : തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വന്നതിന് ശേഷം 3.91 കോടി രൂപയും 1841 ലിറ്റർ മദ്യവും പിടിച്ചെടുത്തു. രാഷ്ട്രീയ പാർട്ടികളുമായി ബന്ധപ്പെട്ടവരിൽ നിന്ന് 23 ലക്ഷം രൂപയാണ് പിടിച്ചെടുത്തിയത്. 119 കിലോ ലഹരിമരുന്നും പിടിച്ചെടുത്ത വയിൽ ഉൾപ്പെടുന്നു.സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിയന്ത്രണത്തിൽ 1512 ഫ്ലയിംഗ് സ്ക്വാഡുകളും 320 എക്സൈസ് സംഘവും 180 ആദായ നികുതി വകുപ്പ് സ്ക്വാഡുകളും പ്രവർത്തിക്കുന്നുണ്ട്.

Read More

ബാംഗ്ലൂർ മലയാളീസ് സ്പോർട്ട്സ് ക്ലബ് ഉൽഘാടനവും സംഗീത സന്ധ്യയും ഇന്ന് 5 മണിക്ക്.

ബെംഗളൂരു : ബാംഗ്ലൂർ മലയാളീസ് സ്പോർട്സ് ക്ലബ്ബിന്റെ ഉൽഘാടനം ഇന്ന് 5 മണിക്ക് ബന്നാർഘട്ട റോഡിൽ എസ് ജി പാളയ സെന്റ് തോമസ് ചർച്ചിന് സമീപമുള്ള സാവറി സീഷെൽ ഹോട്ടലിൽ വച്ച് നടക്കും. ചടങ്ങിൽ മുൻ കർണാടക ഗതാഗത മന്ത്രി ശ്രീ രാമലിംഗ റെഡ്ഡിയും സുദുഗുണ്ടെ പാളയ കോർപറേറ്റർ ശ്രീ മഞ്ജുനാഥും സംബന്ധിക്കും. മലയാളം – കന്നഡ പിന്നണി ഗായിക നിമ്മി ചക്കിങ്ങലിന്റെ നേതൃത്വത്തിൽ സംഗീത സന്ധ്യ അരങ്ങേറും.

Read More

യെദിയൂരപ്പയുടേതെന്ന പേരിൽ പ്രചരിക്കുന്ന ഡയറി ഫോറൻസിക് പരിശോധനയിൽ വ്യാജമെന്ന് തെളിഞ്ഞതാണെന്ന് ആദായ നികുതി വകുപ്പ്;കോൺഗ്രസ് പ്രതിരോധത്തിൽ.

ബെംഗളൂരു : “കാരവൻ”എന്ന മാസിക പുറത്തു വിട്ട കർണാടക ബിജെപി അദ്ധ്യക്ഷനും മുൻ മുഖ്യമന്ത്രിയുമായ യെദ്യൂരപ്പയുടെ പേരിലുള്ള ഡയറി വ്യാജമാണെന്ന് ബെംഗളൂരുവിലുള്ള ആദായ നികുതി മന്ത്രാലയം വ്യക്തമാക്കി.ആദായ നികുതി മന്ത്രാലയത്തിന്റെ ബെംഗളൂരുവിലുള്ള ചീഫ് പ്രിൻസിപ്പൽ ആണ് ഇക്കാര്യം അറിയിച്ചത്.ഇത് ഫോറൻസിക് പരിശോധനയിൽ ഇക്കാര്യം തെളിഞ്ഞതാണ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കോടതിയിൽ തെളിവ് ആക്കി ഉപയോഗിക്കാൻ കഴിയാത്ത രേഖകളാണ് എന്ന് ആദായനികുതി ചീഫ് പ്രിൻസിപ്പൽ കമ്മീഷണർ വ്യക്തമാക്കി. വിവാദം മറ്റു കേസുകളിൽ സ്വാധീനിക്കാനുള്ള ശ്രമമാണ് എന്നും മന്ത്രി ഡി.കെ ശിവകുമാറിന്റെ കേസ് പരാമർശിക്കാതെ അദ്ദേഹം അറിയിച്ചു.…

Read More

“സുമലതയെ പിന്തുണച്ചാല്‍ സിനിമ താരങ്ങളുടെ വീടുകളില്‍ റൈഡ് ചെയ്യും,ഭരണം ഞങ്ങളുടെ കയ്യില്‍ ആണ്”ഭീഷണിപ്പെടുത്തിയ ജെ.ഡി.എസ് എം.എല്‍.എക്ക് എതിരെ തെരഞ്ഞെടുപ്പു കമ്മിഷന്‍ കേസെടുത്തു.

ബെംഗളൂരു : സ്വതന്ത്ര സ്ഥാനാര്‍ഥിയായ സുമലതയെ പിന്തുണച്ച സൂപ്പര്‍ താരങ്ങളായ ദര്‍ശനെയും യഷിനെയും ഭീഷണി പ്പെടുത്തിയ കെ ആര്‍ പെട്ട് എം എല്‍ എ യും ജെ ഡി എസ് നേതാവുമായ നാരായണ ഗൌഡക്ക് എതിരെ തെരഞ്ഞെടുപ്പു കമ്മിഷന്‍ കേസ് എടുത്തു. ഗൌഡ തെരഞ്ഞെടുപ്പു പെരുമാറ്റ ചട്ടം ലംഘിച്ചതായി തെരഞ്ഞെടുപ്പു കമ്മിഷണര്‍ രവി കുമാര്‍ പറഞ്ഞു.”തങ്ങള്‍ക്കെതിരെ നില കൊണ്ടാല്‍ റൈഡ് നടത്താന്‍ മടിക്കില്ല,ഭരണം ഞങ്ങളുടെ കൈയ്യില്‍ ആണ്,വീട്ടില്‍ സ്വസ്തമായി ഇരിക്കുന്നതാണ് നല്ലത് “എന്നാണ് ഗൌഡയുടെ വിവാദ പരാമര്‍ശം.

Read More

വൈദ്യുതി വാഹന സൌഹൃദമാകാന്‍ “നമ്മബെംഗളൂരു”;നഗരത്തില്‍ ഉടന്‍ 112 ചാര്‍ജിംഗ് സ്റ്റേഷനുകള്‍ കൂടി സ്ഥാപിക്കും.

ബെംഗളൂരു : ഓഗസ്റ്റ്‌ അവസാനത്തോടെ നഗരത്തില്‍ 112 ഇടങ്ങളില്‍ കൂടി പുതിയ ചാര്‍ജിംഗ് സ്റ്റേഷനുകള്‍ സ്ഥാപിക്കാന്‍ ഒരുങ്ങി ബെസ്കോം (ബെംഗളൂരു വൈദ്യുതി വിതരണ കമ്പനി). സര്‍ക്കാര്‍ ഓഫീസുകള്‍ കേന്ദ്രീകരിച്ചാണ് ചാര്‍ജിംഗ് സ്റ്റേഷനുകള്‍ തുറക്കുന്നത്.ബി ബി എം പി വാര്‍ഡ്‌ ഓഫീസുകള്‍,ബി എം ടി സി,കര്‍ണാടക ഹൌസിംഗ് ബോര്‍ഡ്‌,ബെസ്കോം,ബി എം ആര്‍ സി എല്‍ ,കെ ഐ എ ഡി ബി തുടങ്ങിയ ഓഫീസുകളില്‍ ആണ് സ്റ്റേഷനുകള്‍ വരുന്നത്. നഗരത്തില്‍ എഴായിരത്തോളം വൈദ്യുതി വാഹനങ്ങള്‍ ഉണ്ട് എന്നത് ആണ് കണക്കു.

Read More

മിനി വാനും ലോറിയും കൂട്ടിയിടിച്ച് 9 പേര്‍ മരിച്ചു;6 പേര്‍ക്ക് പരിക്കേറ്റു.

ബെംഗളൂരു : ഉത്തര കര്‍ണാടകയിലെ വിജയപുരയില്‍ (പഴയ ബീജപൂര്‍) ലോറിയും മിനി വാനും കൂട്ടിയിടിച്ച് 9 പേര്‍ മരിച്ചു.6 പേര്‍ക്ക് പരിക്കേറ്റു.3 പേരുടെ നില ഗുരുതരമാണ്. ഇന്നലെ രാവിലെ ചിക്കസിന്ദഗിയില്‍ ആണ് അപകട മുണ്ടായത്,കലബുരഗി ചിതപുര സ്വദേശി സാഗര്‍ (25),അംബരീഷ് (28),ഗുരു ( 32),ചന്ദ് പാഷ (24),ശ്രീനാഥ് (30),ഷക്കീര്‍ ( 25),അജീം (26),മങ്ങ്സാബ് (29) എന്നിവരാണ്‌ മരിച്ചത്. ഗോവയില്‍ നിന്ന് വിനോദയാത്ര കഴിഞ്ഞു മടങ്ങുകയായിരുന്നു ഇവര്‍.ഡ്രൈവര്‍ ഉള്‍പ്പടെ 16 പേരാണ് മിനി വാനില്‍ ഉണ്ടായിരുന്നത്.സിന്ദഗി പോലീസ് കേസ് എടുത്തു.

Read More

ഡയറി വ്യാജമാണ് എന്ന് ആവര്‍ത്തിച്ച്‌ യെദ്യുരപ്പ;വ്യജ ഡയറിയില്‍ വീണ്ടും തിരുത്തലുകള്‍!

ബെംഗളൂരു : അഴിമതി ആരോപണമുന്നയിച്ച് കാരവൻ മാഗസിനും കോൺഗ്രസും പുറത്തുവിട്ട ഡയറി വ്യാജമാണെന്ന് ആവർത്തിച്ച് ബിഎസ് യെദ്യൂരപ്പ. തനിക്കെതിരായി പുറത്തുവിട്ട വ്യാജ ഡയറിക്കുറിപ്പിൽ വീണ്ടും തിരുത്തലുകൾ വരുത്തിയിട്ടുണ്ടെന്ന ആരോപണവുമായാണ് ബിഎസ് യെദ്യൂരപ്പ രംഗത്തെത്തിയിരിക്കുന്നത്. നിതിൻ ഗഡ്കരിയുടെ മകന്‍റെ വിവാഹത്തിന് നൽകിയ തുക രേഖപ്പെടുത്തിയ ഭാഗത്തിൽ തിരുത്തൽ വരുത്തിയിട്ടുണ്ടെന്നാണ് യെദ്യൂരപ്പയുടെ ആരോപണം. നിതിൻ ഗഡ്കരയുടെ മകന്‍റെ വിവാഹത്തിന് 1000 കോടി നൽകി എന്നാണ് ആദ്യം ഡയറിയിൽ എഴുതിയിരുന്നത്. എന്നാൽ പിന്നീട് അത് 10 കോടി ആക്കി മാറ്റിയിരിക്കുകയാണ്. ഡയറിയിലെ പേജുകളുടെ പകർപ്പുകളും ട്വിറ്ററിലൂടെ യെദ്യൂരപ്പ പുറത്തുവിട്ടു.  കോൺഗ്രസിന്‍റേത് തരംതാണ രാഷ്ട്രീയമാണെന്നും യെദ്യൂരപ്പ…

Read More

രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കും;ആവേശത്തില്‍ യു.ഡി.എഫ് ക്യാമ്പ്‌;സിദ്ദിക്ക് പിന്മാറും;ഭാവി പ്രധാനമന്ത്രി കേരളത്തില്‍ നിന്നാകുമോ?

ഡല്‍ഹി :രാഹുൽ ഗാന്ധി വയനാട് സീറ്റിൽ നിന്ന് ലോക്സഭയിലേക്ക് മത്സരിക്കും.കെ പി സി സി പ്രസിഡന്റ്‌ മുല്ലപ്പള്ളി രാമചന്ദ്രന്‍ ആണ് ഇക്കാര്യം അറിയിച്ചത്.എഐസിസി നേതൃത്വത്തിന്‍റെ അറിവോടെയാണ് കെപിസിസി നേതൃത്വം രാഹുൽ ഗാന്ധിയോട് വയനാട്ടിൽ നിന്ന് മത്സരിക്കണമെന്ന് വീണ്ടും ആവശ്യപ്പെട്ടത്. കേരളത്തിൽ മത്സരിക്കുന്ന കാര്യത്തിൽ തീരുമാനം എടുക്കാനുള്ള ചുമതല മുതിർന്ന നേതാക്കൾ രാഹുൽ ഗാന്ധിക്ക്  വിട്ടിരിക്കുകയായിരുന്നു. കേരളത്തിൽ മത്സരിക്കണമെന്ന് രാഹുൽ ഗാന്ധിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും തീരുമാനം രാഹുൽ ഗാന്ധിയുടെ പരിഗണനയിലാണെന്നും എഐസിസി ജനറൽ സെക്രട്ടറി ഉമ്മൻചാണ്ടിയാണ് വെളിപ്പെടുത്തിയത്. രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിച്ചേക്കും എന്ന വാർത്ത പുറത്തുവന്നതോടെ…

Read More

ഐ.പി.എൽ.; തീപാറും പോരാട്ടത്തിന് ഇന്ത്യൻ നായകനും മുൻനായകനും നേർക്കുനേർ!

ഐ.പി.എൽ: ഐപിഎല്ലിന്റെ പുതിയൊരു സീസണിന് ആരവമുയരാന്‍ ഇനി മണിക്കൂറുകള്‍ മാത്രം. ഇന്ന് രാത്രി എട്ടു മണിക്കു ചെന്നൈയിലെ പ്രശസ്തമായ ചെപ്പോക്ക് സ്‌റ്റേഡിയത്തില്‍ 12ാം സീസണ് തുടക്കമാകും. നിലവിലെ ചാംപ്യന്‍മാരായ ചെന്നൈ സൂപ്പര്‍കിങ്‌സ് മുന്‍ റണ്ണറപ്പായ റോയല്‍ ചാലഞ്ചേഴ്‌സുമായി ഏറ്റുമുട്ടും. ഇന്ത്യയുടെ നിലവിലെ ക്യാപ്റ്റന്‍ വിരാട് കോലിയും മുന്‍ നായകന്‍ എംഎസ് ധോണിയും തമ്മിലുള്ള കൊമ്പുകോര്‍ക്കലെന്ന നിലയിലും ഈ പോരാട്ടം ശ്രദ്ധേയമാവുന്നുണ്ട്. തുടര്‍ച്ചയായ രണ്ടാം സീസണിലാണ് സിഎസ്‌കെ ഉദ്ഘാടന മല്‍സരത്തില്‍ തന്നെ ഇറങ്ങുന്നത്. കഴിഞ്ഞ സീസണില്‍ ജയത്തോടെ തുടങ്ങിയ സിഎസ്‌കെയുടെ കുതിപ്പ് അവസാനിച്ചത് കിരീടവിജയത്തിലാണ്. ഐപിഎല്ലിലെ ഇതുവരെയുള്ള കണക്കുകള്‍…

Read More
Click Here to Follow Us