പറവൂര്‍: കേസ് വിസ്താരത്തിനിടെ കോടതി മുറിയില്‍ മൂത്രമൊഴിച്ച് പ്രതിയായ സ്ത്രീ!! മുനമ്പം മനുഷ്യക്കടത്ത് കേസിലെ പതിനഞ്ചാം പ്രതിയായ സ്ത്രീയാണ് പറവൂര്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടെ പ്രതിക്കൂട്ടില്‍ നില്‍ക്കവെ മൂത്രമൊഴിച്ചത്. നാല് വയസ്സുള്ള ഇളയ മകനെയും എടുത്ത് നിസഹായയായി നില്‍ക്കുകയായിരുന്നു അവര്‍. മൂന്ന് വനിതാ പൊലീസുകാര്‍ ഇവര്‍ക്കൊപ്പമുണ്ടായിരുന്നെങ്കിലും സഹായിക്കാനായി ആരും മുന്നോട്ട് വന്നില്ല. പ്രതികളുടെ അവകാശങ്ങളും വ്യക്തമായി പാലിക്കപ്പെടണമെന്ന നിയമം നിലനില്‍ക്കവെയാണ് കോടതി മുറിയില്‍ തന്നെ ഞെട്ടിക്കുന്ന സംഭവം നടന്നിരിക്കുന്നത്. സ്ത്രീകളുടെ ശാരീരിക പ്രത്യേകതകള്‍ പരിഗണിച്ചാണ് അവരെ അറസ്റ്റ് ചെയ്യുമ്പോള്‍ വനിതാ പൊലീസ് നിര്‍ബന്ധമായും ഉണ്ടായിരിക്കണമെന്ന്…
Read MoreMonth: March 2019
യാത്രക്കാർക്കും ഡ്രൈവർമാർക്കും ആശ്വാസം;ഓലയുടെ ലൈസൻസ് റദ്ദാക്കിയ നടപടി പിൻവലിച്ച് ഗതാഗത വകുപ്പ്;ബൈക്ക് ടാക്സികൾ നിയമവിധേയമാക്കാൻ നിയമ പരിഷ്ക്കാരം ആലോചനയിൽ.
ബെംഗളൂരു : നഗരത്തിലെ യാത്രക്കാർക്കും ഡ്രൈവർമാർക്കും ആശ്വാസമായി ഓല സർവ്വീസ് നടത്തുന്ന എ എൻ.ഐ ടെക്നോളജീസ് ലിമിറ്റഡിന്റെ ലൈസൻസ് റദ്ദാക്കിയ നടപടി ഗതാഗതവകുപ്പ് പിൻവലിച്ചു. എന്നാൽ ബൈക്ക് ടാക്സി സർവീസിന് അനുമതി ഇല്ല. ഇന്നലെ മുതൽ ടാക്സികൾ പതിവുപോലെ സർവീസ് നടത്തിയതായി മന്ത്രി പ്രിയങ്ക് ഗാർഗെ അറിയിച്ചു. സാങ്കേതികവിദ്യയുടെ മാറ്റങ്ങൾക്കനുസരിച്ച് ഗതാഗത നിയമങ്ങളിൽ പരിഷ്കാരം വരുത്തുന്നതിനെ കുറിച്ച് സർക്കാർ ആലോചിക്കുന്നുണ്ടെന്ന് മന്ത്രി അറിയിച്ചു. നിയമവിരുദ്ധമായി ബൈക്ക് ടാക്സി സർവീസ് നടത്തിയതിനാലാണ് രണ്ടുദിവസം കഴിഞ്ഞ് വെള്ളിയാഴ്ച മുതൽ ടാക്സി സർവീസ് ലൈസൻസ് ആറുമാസത്തേക്ക് കർണാടക ഗതാഗത…
Read More6 കോടിയുടെ ലഹരിമരുന്നുമായി മലയാളി അറസ്റ്റിൽ!
ബെംഗളൂരു : 6 കോടി രൂപയുടെ ലഹരിമരുന്നുമായി മലയാളി രാജ്യാന്തര വിമാനത്താവളത്തിൽ പിടിയിലായി.മലപ്പുറം സ്വദേശി നൗഷാദ് മാവലി (24), വിരാജ് പേട്ട് സ്വദേശി നൗഷീർ മുഹമ്മദ് (29) എന്നിവരാണ് നാർക്കോട്ടിക് കൺട്രോൾ ബ്യൂറോയുടെ പിടിയിലായത്. 30 ഗ്രാം കൊക്കെയിൽ 4.525 കിലോഗ്രാം ഹാഷിഷ് 965 ഗ്രാം ആംഫിറ്റമിൻ എന്നിവയാണ് പിടികൂടിയത്. ദോഹയിൽ നിന്നുള്ള ഒമാൻ എയർ വിമാനത്തിൽ എത്തിയ ഇവരുടെ ഭക്ഷണ പാത്രത്തിൽ ഒളിപ്പിച്ച നിലയിലാണ് ലഹരി മരുന്ന് കണ്ടെത്തിയത്.പ്രതികളെ റിമാന്റ് ചെയ്തു.
Read Moreവിഷു-ഈസ്റ്ററിന് കേരള ആർടിസിയുടെ 18 സ്പെഷൽ സർവ്വീസുകൾ;തെക്കൻ കേരളത്തിലേക്കുള്ള സർവ്വീസുകൾ സേലം വഴി;ബുക്കിങ് ഉടനാരംഭിക്കും.
ബെംഗളൂരു: വിഷു ഈസ്റ്റർ സ്പെഷൽ സർവീസുകൾ പ്രഖ്യാപിച്ച് കേരള ആർടിസിയും.ഏപ്രിൽ 10 മുതൽ 13 വരെയും 17 മുതൽ 20 വരെയുമാണ് സർവ്വീസുകൾ. ആകെ 18 സർവീസുകൾ ആണ് പ്രഖ്യാപിച്ചത്. സാധാരണ തെക്കൻ കേരളത്തിലേക്കുള്ള സ്പെഷൽ സർവീസുകൾ മൈസൂരു വഴിയാണ് നടത്താറുള്ളത് എന്നാൽ ഇത്തവണ ഇവ സേലം കോയമ്പത്തൂർ വഴിയാകുന്നത് യാത്രക്കാർക്ക് ആശ്വാസമായി. സർവ്വീസുകളുടെ വിശദവിവരങ്ങൾ താഴെ.
Read Moreമൂന്നു തവണ ചാംപ്യന്‍മാരായ മുംബൈ ഇന്ത്യന്‍സിനെ അവരുടെ തട്ടകത്തിൽ തകർത്തുവിട്ട് ഡൽഹി!
മുംബൈ: മൂന്നു തവണ ചാംപ്യന്‍മാരായ മുംബൈ ഇന്ത്യന്‍സിനെ അവരുടെ തട്ടകത്തിൽ തകർത്തുവിട്ട് ഡൽഹി! വെടിക്കെട്ട് ബാറ്റിങ്ങുമായി യുവതാരം ഋഷഭ് പന്ത് വാങ്കഡെയെ രസിപ്പിച്ച മത്സരത്തിൽ മുംബൈ ഇന്ത്യൻസിനെ പുതിയ ലുക്കില്‍, പുതിയ പേരില്‍ ഐപിഎല്ലിന്റെ 12ാം സീസണില്‍ ഇറങ്ങിയ ഡല്‍ഹി ക്യാപ്പിറ്റല്‍സ് 37 റൺസിന് മുട്ടുകുത്തിച്ചു. ആദ്യം ബാറ്റ് ചെയ്ത ഡല്‍ഹി ആറു വിക്കറ്റിന് 213 റണ്‍സ് അടിച്ചെടുത്തപ്പോള്‍ തന്നെ മുംബൈയുടെ നില പരുങ്ങലിലായിരുന്നു. ആരാധകര്‍ ഭയപ്പെട്ടതു തന്നെ സംഭവിച്ചു. കൂറ്റന്‍ ലക്ഷ്യത്തിലേക്കു ബാറ്റ് വീശിയ മുംബൈക്കു തുടര്‍ച്ചയായ ഇടവേളകളില്‍ വിക്കറ്റ് നഷ്ടമായതോടെ ഡല്‍ഹി കാര്യമായ…
Read Moreവാഹനമോഷണക്കേസിൽ 3 മലയാളികൾ ബൊമ്മനഹള്ളി പോലീസിന്റെ പിടിയിൽ;3 കാറുകളും 5 എസ് യുവികളും പിടിച്ചെടുത്തു.
ബെംഗളൂരു: നഗരത്തിൽ വാഹന മോഷണ കേസിൽ മൂന്നു മലയാളികൾ പിടിയിലായി സിജു (36), ഉണ്ണി (30) റിയാസ് (40) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇവരിൽനിന്ന് മൂന്ന് കാറുകളും 5 എസ് യു വികളും പിടിച്ചെടുത്തു. ശ്രീരംഗപട്ടണ, മൈസൂരു, ബിഡിദി, അത്തിബെലെ, ഹുൻസൂർ, ബൊമ്മനഹള്ളി,ബാനസവാടി എന്നിവിടങ്ങളിൽനിന്നാണ്.ഇവർ വാഹനങ്ങൾ കവർച്ച ചെയ്തതെന്ന് ബൊമ്മനഹള്ളി പോലീസ് അറിയിച്ചു.
Read Moreഓരോ വോട്ടും ‘മധുരരാജ’യ്ക്ക്!! വോട്ട് ചെയ്യേണ്ട ചിഹ്നം ‘സിംഹം’.
ഓരോ വോട്ടും മധുരാജയ്ക്ക് എന്ന് എഴുതിയിരിക്കുന്ന ഓൺലൈൻ പോസ്റ്ററുകള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായി മാറിയിരിക്കുകയാണ്. മമ്മൂട്ടിയെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്യുന്ന ‘മധുരരാജ’യുടെ ഓൺലൈൻ പോസ്റ്ററുകള്‍ ചർച്ചാവിഷയമായി മാറിക്കഴിഞ്ഞു. ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തുവരുന്ന സാഹചര്യത്തില്‍ വോട്ട് ഫോര്‍ രാജ എന്ന തലവാചകവുമായാണ് പോസ്റ്റര്‍ പുറത്തിറക്കിയിരിക്കുന്നത്. സിംഹമാണ് മധുരരാജയ്ക്ക് വോട്ട് ചെയ്യേണ്ട ചിഹ്നം. കൈകൂപ്പി ചെറു പുഞ്ചിരിയോടെയാണ് മധുരരാജ പോസ്റ്ററിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. സംവിധായകൻ വൈശാഖിന്‍റെ ഫേസ്ബുക്ക് പേജിലൂടെയാണ് പോസ്റ്റര്‍ പുറത്തിറക്കിയിരിക്കുന്നത്. പോക്കിരിരാജ എന്ന ബ്ലോക്ക് ബസ്റ്റർ ചിത്രത്തിന്‍റെ രണ്ടാം ഭാഗമാണ് മധുരരാജ. പോക്കിരിരാജയിൽ രാജയും രാജയുടെ…
Read Moreജൂണില്‍ മഴ വൈകിയാല്‍ കേരളത്തിലെ സ്ഥിതി രൂക്ഷമാകും
തിരുവനന്തപുരം: കേരളത്തിൽ കടുത്ത വേനല്‍ചൂട് തുടരുന്ന സാഹചര്യത്തില്‍ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ജൂണില്‍ മഴ വൈകിയാല്‍ കേരളത്തിലെ സ്ഥിതി രൂക്ഷമാകുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പറയുന്നു. ആഗോള കാലാവസ്ഥയിലുണ്ടാകുന്ന മാറ്റവും മഹാപ്രളയത്തിനു ശേഷമുള്ള മഴക്കുറവും കാരണം കേരളം നേരിടുന്നത് രൂക്ഷമായ വേനലാണ്. സംസ്ഥാനത്ത് പ്രളയത്തിന് ശേഷം കാര്യമായ മഴ ലഭിച്ചിട്ടില്ല. ഇതിനൊപ്പം ചൂട് കൂടുകയും ചെയ്‌തതോടെ ഭൂഗര്‍ഭ ജല വിതാനം താഴുന്നതായാണു സൂചന. ഭാരതപ്പുഴ ഉള്‍പ്പെടെ ഉത്തര കേരളത്തിലെ മിക്ക നദികളിലും വെള്ളമില്ലാത്ത സ്‌ഥിതിയാണ്. മറ്റു ജില്ലകളിലും ജലനിരപ്പു താഴുകയാണെന്നു സംസ്‌ഥാന ഭൂജല വകുപ്പും…
Read Moreധോണിയുടെ തന്ത്രത്തിൽ അടിപതറി വീണ് വിരാട് കോലി.
ചെന്നൈ: 12-ാമത് ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്‍റെ ആദ്യ വിജയം സ്വന്തമാക്കി ധോണിയുടെ ചുണകുട്ടികള്‍. മികച്ച ഫോമില്‍ കളിക്കുന്ന കോലിയെ പുറത്താക്കാന്‍ ധോണി സ്വീകരിക്കുന്ന തന്ത്രങ്ങള്‍ എന്തൊക്കെയായിരിക്കുമെന്നത് ക്രിക്കറ്റ് ലോകം ഉറ്റുനോക്കിയ വിഷയമാണ്. കോലി കൂടുതല്‍ റണ്‍സടിച്ചാല്‍ തിരിച്ചടിയാകുമെന്നുറപ്പായിരുന്നതിനാല്‍ നേരത്തെതന്നെ പുറത്താക്കുകയെന്ന തന്ത്രമാണ് ധോണി നടപ്പാക്കിയത്. അതിനായി നിയോഗിച്ചതാകട്ടെ ഇന്ത്യയുടെ എക്കാലത്തെയും മികച്ച സ്പിന്നര്‍മാരിലൊരാളായ ഹര്‍ഭജന്‍ സിങ്ങിനെയും. ആര്‍സിബിക്കായി ഓപ്പണ്‍ ചെയ്യാനെത്തിയ വിരാട് കോലിയെ പുറത്താക്കുകയെന്നതായിരുന്നു ഭാജിയുടെ ദൗത്യം. നാലാം ഓവറില്‍ ധോണിയുടെ തന്ത്രം ഫലം ചെയ്യുകയും ചെയ്തു. ഡീപ് മിഡ് വിക്കറ്റില്‍ ഫീല്‍ഡ് ചെയ്യുകയായിരുന്ന…
Read Moreബെംഗളൂരു റൂറലിൽ ബി.ജെ.പി. ഗ്ലാമർതാരത്തെ മത്സരിപ്പിക്കാൻ നീക്കം!!
ബെംഗളൂരു: ഇപ്പോൾ കോൺഗ്രസിന്റെ കൈവശമുള്ള ബെംഗളൂരു റൂറലിൽ മണ്ഡലം കോൺഗ്രസിൽനിന്ന് പിടിച്ചെടുക്കാൻ ശക്തമായ സ്ഥാനാർഥിയെയാണ് ബി.ജെ.പി. നോക്കുന്നത്. ബി.ജെ.പി. മുൻമന്ത്രിയും നടനുമായ സി.പി. യോഗേശ്വരയുടെ മകൾ നിഷ യോഗേശ്വറിനെ മത്സരിപ്പിക്കാനാണ് നീക്കം. സിനിമയിലും ഫാഷൻരംഗത്തും പ്രവർത്തിക്കുന്ന ഇരുപത്തിയൊമ്പതുകാരിയായ നിഷയെ സ്ഥാനാർഥിയാക്കിയാൽ ഗുണം ചെയ്യുമെന്നാണ് നേതൃത്വത്തിന്റെ പ്രതീക്ഷ. സി.പി. യോഗേശ്വറുടെ പേര് ആദ്യം ഉയർന്നിരുന്നെങ്കിലും മത്സരിക്കാനില്ലെന്ന സൂചനയാണ് അദ്ദേഹം നൽകിയത്. മകളെ മത്സരിപ്പിച്ചാൽ പാർട്ടിയുടെ വിജയത്തിനുവേണ്ടി പ്രവർത്തിക്കുമെന്ന് യോഗേശ്വർ വ്യക്തമാക്കിയിട്ടുണ്ട്. നേരത്തേ അച്ഛൻ സി.പി. യോഗേശ്വറിനുവേണ്ടി നിഷ പ്രചാരണത്തിനിറങ്ങിയിരുന്നു. നിഷ മത്സരിച്ചാൽ യോഗേശ്വറിന്റെ കുടുംബത്തിൽനിന്ന് രാഷ്ട്രീയത്തിലിറങ്ങുന്ന മൂന്നാമത്തെ അംഗമായിരിക്കും.…
Read More