ശിവരഞ്ജിനിയും ഇന്നും സില പെൺകളും,മുക്കാജിയാ കനസുഗളു, ഘോടേ കോ ജിലേബി ഖിലാനേ ലേ ജാ റിയാ ഹൂൺ, കെ.ജി.എഫ് മികച്ച ചിത്രങ്ങൾ;രാജ്യാന്തര ചലച്ചിത്രമേളക്ക് തിരശ്ശീല വീണു.

ബെംഗളൂരു : ഒരാഴ്ച നീണ്ടു നിന്ന പതിനൊന്നാമത് ബെംഗളൂരു രാജ്യാന്തര ചലച്ചിത്രമേള ഇന്നലെ അവസാനിച്ചു. മല്ലേശ്വരം ഓറിയോൺ മാളിലെ 11 സ്ക്രീനുകളിലായി നടന്ന മേളയുടെ സമാപനച്ചടങ്ങ് വിധാൻ സൗധയിൽ ആയിരുന്നു. ശിവരഞ്ജിനിയും ഇന്നും സില പെൺകളും ( ഏഷ്യൻ വിഭാഗം),മുക്കാജിയാ കനസുഗളു (കന്നഡ വിഭാഗം), ഘോടേ കോ ജിലേബി ഖിലാനേ ലേ ജാ റിയാ ഹൂൺ (ഇന്ത്യൻ വിഭാഗം), കെ.ജി.എഫ് (ജനപ്രിയ കന്നഡ സിനിമ വിഭാഗം) മികച്ച ചിത്രങ്ങൾ. ഗവർണർ വാജുബായി വാല വിജയികൾക്ക് പുരസ്കാരങ്ങൾ വിതരണം ചെയ്തു.

Read More

ബാലാക്കോട്ടിലെ മിന്നൽ ആക്രമണത്തിന്‍റെ വിശദാംശങ്ങൾ പ്രതിപക്ഷത്തെ അറിയിക്കണം;പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ മുള്‍മുനയില്‍ നിര്‍ത്തി മമത ബാനര്‍ജി.

കൊല്‍ക്കത്ത: ബാലാക്കോട്ടിലെ മിന്നൽ ആക്രമണത്തിന്‍റെ വിശദാംശങ്ങൾ പ്രതിപക്ഷത്തെ അറിയിക്കണമെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. പുൽവാമ ഭീകരാക്രമണത്തെ പറ്റി പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് എല്ലാം അറിയാമായിരുന്നുവെന്നും എന്നാൽ രാഷ്ട്രീയം കളിക്കുന്നതിന് വേണ്ടി മോദി സൈനികരെ കൊലയ്ക്ക് കൊടുക്കുകയായിരുന്നുവെന്നും മമത ബാനർജി നേരത്തെ ആരോപിച്ചിരുന്നു. കൊല്‍ക്കത്തയില്‍ സംഘടിപ്പിച്ച തൃണമൂല്‍ കോണ്‍ഗ്രസിന്‍റെ കോര്‍ കമ്മിറ്റിയിലായിരുന്നു മമതാ ബാനര്‍ജി മോദിക്കെതിരെ ആരോപണമുന്നയിച്ചത്. ബാലാകോട്ട് ആക്രമണത്തിൽ സൈനികർക്ക് മമതാ ബാനർജി അഭിവാദ്യമർപ്പിച്ചിരുന്നു. എന്നാൽ, പുൽവാമ ഭീകരാക്രമണത്തെ പറ്റി  മോദി സർക്കാരിന് അറിവുണ്ടായിരുന്നെന്നും അവിടെ ഇന്‍റലിജന്‍സ് സേവനം ലഭ്യമായിട്ടും പിന്നെ എന്തുകൊണ്ട്…

Read More
Click Here to Follow Us