ബെംഗളൂരു: ബെംഗളൂരു സെൻട്രലിൽ സ്വതന്ത്രസ്ഥാനാർഥിയായി ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന നടൻ പ്രകാശ് രാജിന് പിന്തുണയേറുന്നു. നഗരത്തിലെ പ്രമുഖ സാഹിത്യകാരും ആക്ടിവിസ്റ്റുകളുമെല്ലാം അദ്ദേഹത്തിന് വേണ്ടി പ്രചാരണത്തിനിറങ്ങുമെന്ന് അറിയിച്ചിട്ടുണ്ട്.
ജനങ്ങൾക്കുവേണ്ടി പാർലമെന്റിൽ സംസാരിക്കാൻ സ്വതന്ത്രമായി ചിന്തിക്കുന്നവരെ ജയിപ്പിച്ചു വിടണമെന്നാണ് ഇവരുടെ അഭിപ്രായം. ഏതെങ്കിലും പാർട്ടികളിൽ നിന്ന് തിരഞ്ഞെടുക്കപ്പെടുന്നവർക്ക് സ്വതന്ത്രമായി പ്രവർത്തിക്കാൻ സാധിക്കില്ലെന്നും ഇവർ പറയുന്നു. ആം ആദ്മി പാർട്ടിയുടെ പിന്തുണയും ഉണ്ട്. കർഷകസംഘടനകളും സ്വരാജ് ഇന്ത്യ നേതാക്കളും പ്രകാശ് രാജിനു വേണ്ടി രംഗത്തിറങ്ങുമെന്ന് അറിയിച്ചിട്ടുണ്ട്.
ബി.ജെ.പി. വിരുദ്ധ രാഷ്ട്രീയം മുന്നോട്ടുവെക്കുന്ന പ്രകാശ് രാജ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടേയും സംഘപരിവാർ സംഘടനകളുടേയും കടുത്ത വിമർശകൻകൂടിയാണ്. 15 വർഷമായി ബി.ജെ.പി.യുടെ കൈയിലുള്ള മണ്ഡലത്തിലാണ് പ്രകാശ് രാജ് ജനവിധി തേടുന്നത്. ജനുവരിയിൽ തിരഞ്ഞെടുപ്പ് പ്രചാരണം തുടങ്ങിയിരുന്നു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.