കൊച്ചി: ഓസ്‌കാര്‍ പുരസ്‌കാര വേദിയിലിരിക്കുന്ന ടൊവിനൊയെ കണ്ട് ആരാധകര്‍ ഞെട്ടി! ടോവിനൊ എങ്ങനെ ഓസ്കര്‍ വേദിയിലെത്തിയെന്നാണോ? തന്‍റെ ഏറ്റവും പുതിയ ചിത്രമായ ‘ആന്‍ഡ് ദി ഓസ്‌കാര്‍ ഗോസ് ടു’വിന്‍റെ പോസ്റ്ററാണ് ടോവിനൊ സമൂഹ മാധ്യമങ്ങളില്‍ പങ്ക് വെച്ചിരിക്കുന്നത്. 91ാമത് ഓസ്‌കാര്‍ പ്രഖ്യാപന൦ നടക്കുന്ന ഇന്ന് തന്നെ പോസ്റ്റര്‍ പങ്ക് വെച്ചാണ് ടോവിനൊ ആരാധകരെ ഞെട്ടിച്ചത്. ഓസ്‌കാര്‍ വിജയികള്‍ക്ക് ആശംസകള്‍ എന്ന കുറിപ്പോടെയാണ് താര൦ തന്‍റെ പുതിയ ചിത്രത്തിന്‍റെ പോസ്റ്റര്‍ പങ്ക് വെച്ചിരിക്കുന്നത്. പത്തേമാരിക്ക് ശേഷം സലീം അഹമ്മദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ആന്‍ഡ് ദി…
Read MoreDay: 25 February 2019
കോഴിക്കോട് സര്‍വീസ് പുനരാരംഭിച്ച് സ്പൈസ് ജെറ്റ്.
ബെംഗളൂരു: കെമ്പെ ഗൌഡ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും കോഴിക്കോട് (കരിപ്പൂര്‍ ) ലേക്കുള്ള സര്‍വീസ് സ്പൈസ് ജെറ്റ് പുനരാരംഭിച്ചു.SG-3254 നമ്പര്‍ വിമാനം രാവിലെ 08;20 കോഴിക്കോട് നിന്നും യാത്ര തിരിച്ച് 09:25 ബെംഗളൂരു വില്‍ എത്തി. തിരിച്ച് SG 3253 നമ്പരില്‍ ഉള്ള ആദ്യ വിമാനം ഇന്ന് രാവിലെ 09:55 പുറപ്പെടുകയും 10:35 ന് എത്തിച്ചേരുകയും ചെയ്തു. ബോംബര്‍ദിയാര്‍ ക്യു 400 ചെറു വിമാനമാണ് സര്‍വീസിനായി ഉപയോഗിക്കുന്നത്.
Read Moreഇനി ഓരോ 3 മാസം കൂടുമ്പോഴും ബസ് ചാര്‍ജ് വര്‍ധിക്കും?;ബസ് നിരക്ക് പരിഷ്കരിക്കാനുള്ള നിര്‍ദേശമടങ്ങിയ ഫയല്‍ മുഖ്യമന്ത്രിയുടെ മുന്നില്‍.
ബെംഗളൂരു: ഇന്ധന വിലയില്‍ അടിക്കടി ഉണ്ടാകുന്ന വ്യതിയാനം കണക്കിലെടുത്ത് ഓരോ മൂന്നു മാസം കൂടുമ്പോഴും ബസ് നിരക്കില്‍ മാറ്റം വരുത്താനുള്ള നിര്‍ദേശവുമായി ഗതാഗത വകുപ്പ് മുന്നോട്ട് വന്നു.ഇത് സംബന്ധിച്ച വിശദമായ റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ചതായി ഗതാഗത മന്ത്രി ഡി സി തമ്മണ്ണ അറിയിച്ചു. കര്‍ണാടക ആര്‍ ടി സി,എന്‍ ഇ കെ ആര്‍ ടി സി,എന്‍ ഡബ്ലു കെ ആര്‍ ടി സി ,ബി എം ടി സി എന്നിവയുടെ ബസ് നിരക്കില്‍ ആണ് പരിഷക്കാരം ഏര്‍പ്പെടുത്തുക.ഡീസല്‍ വിലയില്‍ വന്‍ വന്‍ വര്‍ധനവ് ഉണ്ടായിട്ടും…
Read Moreമൈസൂരു റൂട്ടില്‍ ബസുകളില്‍ കവര്‍ച്ച തുടര്‍ക്കഥയാകുന്നു;സൌഹൃദം നടിച്ച് അടുത്തുകൂടി ശീതള പാനീയത്തില്‍ മയക്കുമരുന്ന് ചേര്‍ത്ത് കൊടുത്ത് ആഭരണവും പണവും തട്ടുന്നത് നിത്യ സംഭവമാകുന്നു;സ്ത്രീകള്‍ പിടിയില്‍.
ബെംഗളൂരു: മൈസുരുവിലേക്ക് കെ എസ് ആര്‍ ടി ബസില്‍ യാത്രചെയ്യുന്ന ആളുകളെ ലക്ഷ്യമിട്ട് തട്ടിപ്പ് നടത്തി പണവും ആഭരണങ്ങളും കവരുന്ന സംഘത്തിലെ സ്ത്രീകള്‍ പോലീസിന്റെ പിടിയിലായി.ശീതള പാനീയത്തില്‍ ലഹരി പദാര്‍ത്ഥം ചേര്‍ത്ത് നല്‍കിയാണ് കവര്‍ച്ച നടത്തുന്നത്.മൈസുരു നരസിംഹ രാജാ മോഹാല സ്വദേശി സുവര്‍ണ (29),യെ യാണ് കര്‍ണാടക ആര്‍ ടി സിയുടെ സുരക്ഷ വിഭാഗം നടത്തിയ പരിശോധനയില്‍ കണ്ടെത്തി പോലീസിന് കൈമാറിയത്. ശീതലപനീയത്തില്‍ കലര്‍ത്താനുള്ള മയക്കുമരുന്ന്,ആഭരണങ്ങള്‍,അവ മുറിക്കാനുള്ള പ്ലയര്‍ എന്നിവ ഇവരില്‍ നിന്ന് കണ്ടെടുത്തു.മൈസൂരു -ബെംഗളൂരു റൂട്ടില്‍ കെ എസ്ച്ച ആര്‍ ടി സി ബസില്‍…
Read Moreകണ്ണൂര്‍-ബാനസവാടി എക്സ്പ്രസിന് നേരെ കല്ലേറ്;ഒരാള്‍ക്ക് പരിക്ക്.
ഓടിക്കൊണ്ടിരുന്ന തീവണ്ടിക്കു നേരെ ഉണ്ടായ കല്ലേറില്‍ ഒരു യാത്രക്കാരന് പരിക്കേറ്റു.മേപ്പയൂര്‍ കല്പത്തൂര്‍ തച്ചങ്ങാടന്‍ മനീഷി(34)നാണ് പരിക്കേറ്റത്.ഫാറൂക്കിന് സമീപം പുറ്റക്കാടില്‍ വച്ചാണ് സംഭവം.കണ്ണിനു താഴെ പരിക്കേറ്റ മനീഷിനു പാലക്കാട് റെയില്‍വേ ആശുപത്രിയില്‍ ചികിത്സ നല്‍കി. കഴിഞ്ഞ ദിവസം 07:50 ന് ഫാറൂക്ക് സ്റ്റേഷന്‍ വിട്ട ഉടനെയാണ് കല്ലേറ് ഉണ്ടായതു.കൊയിലാണ്ടിയില്‍ നിന്നും ബാംഗ്ലൂരിലേക്ക് വരികയായിരുന്നു മനീഷ്.ടി ടി യുടെ പരാതിയില്‍ റെയില്‍വേ പോലീസ് അന്വേഷണം തുടങ്ങി.
Read Moreജോലി സമ്മര്‍ദ്ദവും ശമ്പളസഞ്ചിയുടെ കനവും ഐടി ജീവനക്കാര്‍ക്കിടയില്‍ നടത്തിയ പഠനം
ബെംഗളുരു പോലുള്ള വന്‍നഗരങ്ങളിലെ സാമൂഹികഘടനയും ജീവിതക്രമവും മാറ്റിമറിച്ചതില്‍ ഐടിയ്ക്കും ഐടി അനുബന്ധസേവനങ്ങള്‍ക്കും ഗണ്യമായ പങ്കുണ്ട്. അതുവരെയുണ്ടായിരുന്നതില്‍ നിന്നും തികച്ചും വിഭിന്നമായ ഒരു തൊഴില്‍സംസ്‌കാരമാണ് ഐടിയില്‍ നിന്ന് ഉരുത്തിരിഞ്ഞത്. കടുത്ത മാനസികസമ്മര്‍ദ്ദം, നിരന്തരം കംപ്യൂട്ടറുകളിലൂടെ പ്രോജക്ട് ആശയങ്ങളുമായി മല്ലിടുന്ന ഐടിജോലിയുടെ കൂടെപ്പിറപ്പാണ്. ഐടി സേവനങ്ങളേറെയും വികസിത വിദേശരാജ്യങ്ങള്‍ക്ക് വേണ്ടിയാകയാല്‍ അവര്‍ക്ക് അനുയോജ്യമായ സമയത്ത് ഇന്ത്യയിലെ ഐടിക്കാര്‍ പണിയെടുക്കേണ്ടിവരുന്നു. അസമയത്ത് ആരംഭിച്ച് അസമയത്ത് അവസാനിക്കുന്ന തൊഴില്‍സമ്പ്രദായമാണ് നമ്മുടെ രാജ്യത്ത് പ്രവര്‍ത്തിക്കുന്ന മിക്ക ഐടി സ്ഥാപനങ്ങളിലുമുള്ളത്. രാത്രിജോലി ഐടി സ്ഥാപനങ്ങളുടെ നിലനില്‍പ്പിന് തന്നെ അത്യന്താപേക്ഷിതമാണ്. അതുകൊണ്ടുതന്നെ സമൂഹത്തിന്റെ താളക്രമമനുസരിച്ച്…
Read Moreസംസ്ഥാനത്തെ സ്വകാര്യ മെഡിക്കൽ, ഡെന്റൽ സീറ്റുകൾക്ക് 15% ഫീസ് വർധന
ബെംഗളൂരു: സംസ്ഥാനത്തെ സ്വകാര്യ മെഡിക്കൽ, ഡെന്റൽ കോളേജുകളിൽ പി.ജി. സീറ്റുകൾക്ക് 15 ശതമാനം ഫീസ് വർധനയ്ക്ക് സർക്കാരിന്റെ അനുമതി. കർണാടക മെഡിക്കൽ വിദ്യഭ്യാസമന്ത്രി ഇ. തുക്കറാമും സ്വകാര്യ മെഡിക്കൽ, ഡെന്റൽ കോളേജ് മാനേജ്‌മെന്റും തമ്മിൽ നടന്ന ചർച്ചയിലാണ് തീരുമാനമായത്. ഏറെക്കാലമായി ഫീസ് നിരക്ക് വർധിപ്പിക്കണമെന്ന് സ്വകാര്യ മാനേജ്‌മെന്റുകൾ ആവശ്യപ്പെട്ടുവരികയായിരുന്നു. അടുത്ത അധ്യയനവർഷത്തോടെ പുതുക്കിയ ഫീസ് നിരക്ക് പ്രാബല്യത്തിലാകും. ഡെന്റൽ ഡിഗ്രി ആൻഡ് ഡിപ്ലോമ കോഴ്‌സിന് സർക്കാർ ക്വാട്ടയിൽ 2,97, 562-ഉം മാനേജ്‌മെന്റ് ക്വാട്ടയിൽ 4,65,520 രൂപയുമാണ് അടുത്ത വർഷം മുതൽ നൽകേണ്ടത്. അടുത്ത അധ്യയനവർഷത്തിൽ പി.ജി. മെഡിക്കൽ…
Read Moreവീടുകൾക്കും ഫ്ലാറ്റുകൾക്കും ഇനി വില കുറയും; നികുതി കുത്തനെ കുറച്ചു!
ന്യൂഡൽഹി: ജി.എസ്.ടി. കൗൺസിൽ യോഗം പാർപ്പിടനിർമാണമേഖലയിൽ നികുതിയിളവ് അനുവദിക്കാൻ തീരുമാനിച്ചു. ചെലവുകുറഞ്ഞ വീടുകൾക്കുള്ള ജി.എസ്.ടി. നിരക്ക് എട്ടുശതമാനത്തിൽനിന്ന് ഒരു ശതമാനമായി കുറച്ചു. നിർമാണത്തിലുള്ള വീടുകൾക്കും ഫ്ലാറ്റുകൾക്കുമുള്ള നികുതി 12 ശതമാനമുള്ളത് അഞ്ചു ശതമാനമായും കുറച്ചു. പുതിയ നികുതിനിരക്കുകൾ ഏപ്രിൽ ഒന്നുമുതൽ പ്രാബല്യത്തിൽവരും. റിയൽ എസ്റ്റേറ്റ് മേഖലയിൽ ഉണർവേകുന്നതാണ് ഈ തീരുമാനം. ചെലവുകുറഞ്ഞ വീടുകൾക്കുള്ള നികുതി കുത്തനെ കുറച്ചത് സാധാരണക്കാർക്ക് ഗുണകരമാവും. 45 ലക്ഷം രൂപയ്ക്കുള്ളിലും മെട്രോ നഗരങ്ങളിൽ 60 ചതുരശ്രമീറ്ററും മറ്റുനഗരങ്ങളിൽ 90 ചതുരശ്രമീറ്റർ വിസ്തൃതി ഉള്ളവയുമാണ് ചെലവുകുറഞ്ഞ വീടുകളായി കണക്കാക്കുന്നത്. നിർമാണമേഖലയ്ക്ക് പ്രോത്സാഹനമാവുന്ന തീരുമാനമാണ് ജി.എസ്.ടി.…
Read Moreഎയ്‌റോ ഷോ പാർക്കിംഗ് തീപിടുത്തം: ഇൻഷുറൻസ് ലഭ്യമാക്കാൻ പ്രത്യേക സെൽ
ബെംഗളൂരു: യെലഹങ്ക ‘എയ്‌റോ ഇന്ത്യ’ പാർക്കിങ് സ്ഥലത്തുണ്ടായ തീപ്പിടിത്തത്തിൽ കത്തിനശിച്ച വാഹനങ്ങളുടെ ഉടമകളെ സഹായിക്കാൻ പ്രത്യേക ഇൻഷുറൻസ് സെൽ സ്ഥാപിക്കാൻ പ്രതിരോധമന്ത്രാലയം ഫിനാൻഷ്യൽ സർവീസസ് വകുപ്പിനോട് (ഡി.എഫ്.എസ്.) ആവശ്യപ്പെട്ടിട്ടുണ്ട്. വാഹനം നഷ്ടപ്പെട്ടവരെ സഹായിക്കാൻ ഹെൽപ്പ് ഡെസ്‌ക്കും ആരംഭിച്ചിട്ടുണ്ട്. ആവശ്യക്കാർക്ക് 9480801415, 080 22942536 എന്നീ നമ്പറുകളിൽ വിളിക്കാം. ചില ഇൻഷുറൻസ് കമ്പനികൾ സ്ഥലത്ത് സെന്ററുകൾ തുടങ്ങിയിട്ടുണ്ട്. ഡ്രൈവിങ് ലൈസൻസിന്റെയും രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റിന്റെയും ഡ്യൂപ്ലിക്കേറ്റ് ലഭ്യമാക്കാൻ ഗതാഗതവകുപ്പ് യെലഹങ്ക ആർ.ടി.ഒഫീസിൽ പ്രത്യേക കേന്ദ്രം തുറന്നു. ഡ്യൂപ്ലിക്കേറ്റ് സർട്ടിഫിക്കറ്റുകൾ വേണ്ടവർക്ക് 080 29729908, 29729909, 9449864050 എന്നീ നമ്പറുകളിൽ വിളിക്കാം. ഡ്യൂപ്ലിക്കേറ്റ്…
Read More12 സ്പെഷൽ സർവ്വീസുകൾ പ്രഖ്യാപിച്ച് ശിവരാത്രിക്കൊരുങ്ങി കേരള ആർ ടി സി.
ബെംഗളൂരു: ശിവരാത്രിയോടനുബന്ധിച്ച് 12 സ്പെഷൽ സർവ്വീസുകൾ പ്രഖ്യാപിച്ച് കേരള ആർടിസി.കണ്ണൂർ, എറണാകുളം, പാലക്കാട്, ബത്തേരി, തൃശൂർ, കോടിക്കോട്, കോട്ടയം എന്നിവിടങ്ങളിലേക്ക് മാർച്ച് 1 ന് ആണ് സ്പെഷൽ ബസുകൾ സർവ്വീസ് നടത്തുക.28 ന് ബുക്കിംഗ് ആരംഭിക്കും. കർണാടക ആർ ടി സി സ്പെഷൽ സർവ്വീസുകൾ ഒരാഴ്ചമുൻപെ തന്നെ പ്രഖ്യാപിച്ചു കഴിഞ്ഞു. കേരള ആർടിസിയെ ബന്ധപ്പെടാൻ ഇവിടെ ക്ലിക്ക് ചെയ്യുക.
Read More