പാർക്കിംഗ് ഏരിയയിൽ തീ പടർന്നു;200ൽ അധികം കാറുകൾ കത്തിനശിച്ചു.

ചെന്നൈ : സ്വകാര്യ ടാക്സി കമ്പനിയുടെ പാർക്കിംഗ് സ്ഥലത്ത് വൻ അഗ്നി ബാധ. 200ൽ അധികം കാറുകൾ കത്തിനശിച്ചു.പൊരൂർ രാമചന്ദ്ര ആശുപത്രിക്ക് എതിർവശത്ത് ആണ് സ്വകാര്യ കമ്പനിയുടെ പാർക്കിങ്ങ് ഏരിയ. അഗ്നി ശമന സേനയുടെ തീവ്രമായ ശ്രമത്തിനൊടുവിൽ ഒരു മണിക്കൂർ കൊണ്ട് തീ നിയന്ത്രണ വിധേയമാക്കി. സിറ്റി പോലീസ് കമ്മീഷണറുടെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു. പാർക്കിംഗ് ഏരിയയുടെ ചുമതലയുള്ള സുരക്ഷാ ഉദ്യോഗസ്ഥനെ ചോദ്യം ചെയ്തു വരികയാണ്.  

Read More

“പാക്കിസ്ഥാനെ തോല്‍പ്പിച്ചാണ് സച്ചിന്‍ കരിയര്‍ തുടങ്ങിയത്”; സച്ചിന് പിന്തുണയുമായി ശരദ് പവാര്‍

മുംബൈ: മെയ്‌ അവസാനം ആരംഭിക്കുന്ന ലോകകപ്പില്‍ പാക്കിസ്ഥാനുമായുള്ള മാച്ച് ഇന്ത്യ കളിക്കണമെന്ന അഭിപ്രായപ്പെട്ട ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കറിനെ വിമര്‍ശിച്ചവര്‍ ഏറെയായിരുന്നു. പുല്‍വാമ ഭീകരാക്രമണത്തിന്‍റെ പശ്ചാത്തലത്തില്‍ ലോകകപ്പില്‍ പാക്കിസ്ഥാനെതിരായ മത്സരത്തില്‍ നിന്ന് ഇന്ത്യ പിന്‍മാറേണ്ട ആവശ്യമില്ലെന്ന് സച്ചിന്‍ തെണ്ടുല്‍ക്കര്‍ വ്യക്തമാക്കിയിരുന്നു. മത്സരത്തില്‍ നിന്ന് പിന്‍മാറി രണ്ട് പോയിന്‍റ് നഷ്ടപ്പെടുത്തുകയല്ല, പാക്കിസ്ഥാനെ കളിച്ച് തോല്‍പിക്കുകയാണ് ഇന്ത്യ ചെയ്യേണ്ടത് എന്നായിരുന്നു സച്ചിന്‍ അഭിപ്രായപ്പെട്ടത്. ഒപ്പം ഇത് തന്‍റെ വ്യക്തിപരമായ അഭിപ്രായമാണെന്നും രാജ്യം ഏത് തീരുമാനം എടുത്താലും പിന്തുണയ്ക്കുമെന്നും അദ്ദേഹം സൂചിപ്പിച്ചിരുന്നു. എന്നാല്‍ പാക്കിസ്ഥാനെ അനുകൂലിക്കുന്നു എന്നാരോപിച്ച് സച്ചിനെതിരെ…

Read More

ആ​സാ​മി​ല്‍ വ്യാ​ജ​മ​ദ്യം ക​ഴി​ച്ച്‌ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 114 ആ​യി.

ഗുവാഹത്തി: ആ​സാ​മി​ല്‍ വ്യാ​ജ​മ​ദ്യം ക​ഴി​ച്ച്‌ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 114 ആ​യി. കൂടാതെ, 300 ല്‍ അധികം ആളുകള്‍ വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ല്‍ ചി​കി​ത്സ​യി​ലാ​ണ്. മരിച്ചവര്‍ തേയിലതോട്ടം തൊഴിലാളികളാണ്. ആ​സാ​മി​ലെ ഗോ​ലാ​ഘ​ട്ട്, ജോ​ര്‍​ഹ​ട്ട് ജി​ല്ല​ക​ളി​ലാ​ണ് ആ​ളു​ക​ള്‍ മ​രി​ച്ച​ത്. മരിച്ചവരില്‍ ഒമ്പത് പേർ സ്ത്രീകളാണ്. മ​ര​ണ​സം​ഖ്യ ഇ​നി​യും ഉ​യ​രാ​നാ​ണ് സാ​ധ്യ​ത. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് 12 പേ​രെ പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്തു. കൂടാതെ, 2 എ​ക്സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ​യും സ​സ്പെ​ന്‍​ഡു ചെ​യ്തു. വ്യാ​ജ​മ​ദ്യം ക​ഴി​ച്ച്‌ മ​രി​ച്ച​വ​രു​ടെ കു​ടും​ബ​ത്തി​ന് സ​ര്‍​ക്കാ​ര്‍ ര​ണ്ട് ല​ക്ഷം രൂ​പ ന​ഷ്ട​പ​രി​ഹാ​രം പ്ര​ഖ്യാ​പി​ച്ചു. ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ന്ന​വ​ര്‍​ക്ക് 50,000 രൂ​പ​യും ന​ല്‍​കും. ദുരന്തത്തെ…

Read More

ചലച്ചിത്ര സംവിധായിക നയന സൂര്യൻ അന്തരിച്ചു.

തിരുവനന്തപുരം : പുതുമുഖ സംവിധായിക നയന സൂര്യൻ (28) അന്തരിച്ചു.തിരുവനന്തപുരത്തെ സ്വവസതിയിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. കൊല്ലം കരുനാഗപ്പള്ളി സ്വദേശിയായിരുന്നു. ലെനിൻ രാജേന്ദ്രന്റെ മകരമഞ്ഞിലൂടെ യാണ് സിനിമാപ്രവേശം.

Read More

ഡി.കെ. ശിവകുമാറിനെതിരേ തിരഞ്ഞെടുപ്പ് കമ്മിഷനിൽ പരാതി

ബെംഗളൂരു: മന്ത്രി ഡി.കെ. ശിവകുമാർ തിരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിൽ ആസ്തിവിവരം മറച്ചുവെച്ചതിൽ നടപടി ആവശ്യപ്പെട്ട് ആദായനകുതി വകുപ്പ് തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകി. സത്യവാങ്മൂലത്തിൽ കാണിച്ചിരിക്കുന്ന വരുമാനവും യഥാർഥ വരുമാനവും തമ്മിൽ ചേരുന്നില്ലെന്ന് കാണിച്ചാണ് കമ്മിഷന് കത്തെഴുതിയത്. റിയൽ എസ്റ്റേറ്റ് രംഗത്തെ പ്രമുഖ കമ്പനിയുമായി ശിവകുമാറിനും കുടുംബാംഗങ്ങൾക്കുമുള്ള അനധികൃത ഇടപാടുകൾക്കെതിരേ നടപടിയെടുക്കാൻ സെക്യൂരിറ്റീസ് ആൻഡ്‌ എക്സ്‌ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യയോടും (സെബി) ആവശ്യപ്പെട്ടിട്ടുണ്ട്. ആദായനികുതി വകുപ്പിന്റെ പരാതിയെക്കുറിച്ച് അന്വേഷിക്കുമെന്ന് കർണാടക മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണർ സഞ്ജീവ് കുമാർ പറഞ്ഞു. ആരോപണങ്ങൾ തെളിഞ്ഞാൽ ശിവകുമാറിന് കനത്ത തിരിച്ചടിയാകും.

Read More

ഇന്ദിരാനഗറിലേ ‘കറാച്ചി’ ബേക്കറിക്കെതിരേ പ്രതിഷേധം; ഉടമ പേര് മറച്ചു

ബെംഗളൂരു: പുല്‍വാമ ആക്രമണത്തിനു പിന്നാലെ ഇന്ദിരാനഗറില്‍ സ്ഥിതിചെയ്യുന്ന ബേക്കറിയിലേയ്ക്ക് ഒരുസംഘം പ്രതിഷേധവുമായി എത്തുകയായിരുന്നു. തുടര്‍ന്ന് പാക് നഗരത്തിന്റെ പേരില്‍ ബേക്കറി പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ലെന്ന് ഭീഷണി മുഴക്കുകയും ചെയ്തു. ബേക്കറി നടത്തുന്നത് പാകിസ്താൻകാരാണെന്ന് കരുതിയാണ് പ്രതിഷേധക്കാരെത്തിയത്. ഒരുവിഭാഗം ആളുകൾ കൂട്ടത്തോടെ ബേക്കറിക്കുമുമ്പിലെത്തി പ്രതിഷേധിച്ചതിനെത്തുടർന്ന് കറാച്ചി എന്നെഴുതിയ ബോർഡ് ജീവനക്കാർ നീക്കി. ഫ്രൂട്ട് ബിസ്കറ്റുകൾക്ക് പ്രശസ്തമാണ് കറാച്ചി ബേക്കറി. ഇന്ദിരാനഗർ 100 ഫീറ്റ് റോഡിലെ ബേക്കറിയിൽ വെള്ളിയാഴ്ച രാത്രി എട്ടിനായിരുന്നു സംഭവം. ഇരുപതോളം പേർ ബേക്കറിക്കു മുമ്പിലെത്തി പ്രതിഷേധിച്ചെങ്കിലും അക്രമത്തിന് മുതിരുകയോ നാശനഷ്ടങ്ങൾ വരുത്തുകയോ ചെയ്തില്ല. അരമണിക്കൂറോളം ബേക്കറിക്കുമുമ്പിൽ പ്രതിഷേധിക്കുകയും…

Read More

ബന്ദിപ്പൂരിൽ വൻ കാട്ടുതീ; മൈസൂർ-ഊട്ടി റോഡിൽ മണിക്കൂറുകളോളം ഗതാഗതം തടസപ്പെട്ടു.

ബെംഗളൂരു : ബന്ദിപ്പൂർ മേഖലയിൽ വൻ കാട്ടുതീ. മൈസൂരു-ഊട്ടി ദേശീയപാതയിൽ മണിക്കൂറുകളോളം ഗതാഗതം തടസപ്പെട്ടു. ഇന്നലെ ഉച്ചയോടെ ഗോപാലസ്വാമി ബെട്ട പരിസരത്താണ് തീ കണ്ടത് അത് വളരെ വേഗത്തിൽ വാച്ചിനനള്ളി ഭാഗത്തേക്ക് പടരുകയായിരുന്നു. മേൽക്കമ്മനഹള്ളി ഭാഗത്തേക്കും തീ പടർന്നു. മേൽക്കമ്മനഹള്ളി ചെക് പോസ്റ്റ് പലവട്ടം അടച്ച ,ഹെക്ടറുകണക്കിന് വനഭൂമി കത്തി നശിച്ചിരിക്കാൻ ആണ് സാദ്ധ്യത. കാട്ടുതീയെത്തുടർന്ന് മാനുകൾ ഓടിപ്പോയതായും ഇഴജന്തുക്കൾ ചത്തൊടുങ്ങിയതായും പരിസ്ഥിതിപ്രവർത്തകർ പറഞ്ഞു. തീ ഉൾവനത്തിലേക്ക് കടന്നത് മൃഗങ്ങളുടെ ആവസവ്യവസ്ഥയെ ബാധിച്ചേക്കും. ബന്ദിപ്പുർ കടുവസംരക്ഷണകേന്ദ്രത്തിന്റെ അതിർത്തിയായ വയനാട് വന്യജീവിസങ്കേതത്തിലേക്കും തീപടർന്നു. അടുത്തകാലത്ത് ബന്ദിപ്പുരിലുണ്ടായ…

Read More
Click Here to Follow Us