ബെംഗളൂരു: ചിക്കബല്ലാപുരയില്‍ ക്ഷേത്ര പരിസരത്തു വിതരണം ചെയ്ത പ്രസാദം കഴിച്ച സ്ത്രീ മരിച്ചു. കവിത(28) എന്ന യുവതി ആണ് മരിച്ചത്. പതിനൊന്ന് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതിൽ കവിതയുടെ കുട്ടികളും അവശനിലയില്‍ ആശുപത്രിയിലാണ്. സംഭവവുമായി ബന്ധപെട്ടു രണ്ടുസ്ത്രീകളെ പോലീസ് പിടികൂടി. ജനുവരി 25നായിരുന്നു സംഭവം. ചിന്താമണി താലൂക്കിലെ ഗംഗമ്മ ദേവീ ക്ഷേത്രത്തില്‍ ഉത്സവം നടക്കുന്നതിനിടെ രണ്ട് സ്ത്രീകള്‍ പ്രസാദമെന്ന് പറഞ്ഞ് ഹല്‍വ വിതരണം ചെയ്തു. ഇത് കഴിച്ചവരെയാണ് പിന്നീട് ഛര്‍ദ്ദിയും വയറുവേദനയും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സംഭവ ദിവസം രണ്ട് അജ്ഞാതരായ സ്ത്രീകള്‍…
Read MoreMonth: January 2019
ഒരാള്‍ പോയാല്‍ പത്ത് പേര്‍ വരും: മല്ലികാര്‍ജുന്‍ ഖാര്‍ഗെ
ബെംഗളൂരു: രാഷ്ട്രീയ അരക്ഷിതാവസ്ഥ സൃഷ്ടിച്ച് കര്‍ണാടകയില്‍ ഗവര്‍ണര്‍ ഭരണം കൊണ്ടുവരാന്‍ ബിജെപി നേതൃത്വം ശ്രമിക്കുകയാണെന്ന് കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ. ലോക്‌സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി ബി.ജെ.പിയുടെ ഓപറേഷന്‍ താമര തുടര്‍ന്നുകൊണ്ടിരിക്കുകയാണെന്നും അതിനെ കോണ്‍ഗ്രസ് നേരിടുമെന്നും അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു. കര്‍ണാടകയില്‍ സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താനും ഗവര്‍ണര്‍ ഭരണം കൊണ്ടുവരാനും ബി.ജെ.പിആര്‍.എസ്.എസ് നേതൃത്വം ശ്രമിക്കുകയാണ്. തങ്ങളുടെ ക്യാമ്പില്‍ നിന്ന് ഒരാള്‍ ബി.ജെ.പിയിലേക്ക് പോയാല്‍ പത്തു പേര്‍ തിരിച്ച് കോണ്‍ഗ്രസിലേക്ക് വരുമെന്നും ഖാര്‍ഗെ പറഞ്ഞു. മാത്രമല്ല എംഎല്‍എമാരെ ചാക്കിട്ടുപിടിക്കാനുള്ള ശ്രമങ്ങള്‍ വിലപ്പോവില്ലെന്നും അദ്ദേഹം പറഞ്ഞു. 2008 ല്‍ ബി.ജെ.പി നേതാവും…
Read Moreമക്കളില്ലാത്ത ദുഃഖത്തിൽ മരങ്ങൾ വച്ചുപിടിപ്പിച്ചു:കിലോമീറ്ററുകളോളം നടന്ന് അവക്ക് ജീവജലം നൽകി;മരങ്ങളുടെ അമ്മ”സാലുമരാടതിമ്മക്ക”ക്ക് വൈകിയെങ്കിലും പത്മശ്രീ.
ബെംഗളൂരു : കർണാടകയിൽ നിന്ന് നിരവധി പ്രമുഖർക്ക് പത്മ അവാർഡുകൾ ലഭിച്ചു.പ്രഭുദേവ, രോഹിണി ഗോഡുബാളെ, ശാരദ ശ്രീനിവാസൻ, രാജീവ് താരാനാഥ് എന്നിവർക്ക് പുറമെ സാലുമരാട തിമ്മക്കക്കും പത്മശ്രീ ലഭിച്ചു. ബെന്ഗലൂരുവില്‍ നിന്നും 80 കിലോ മീറ്റര്‍ മാറി രാമനഗര ജില്ലയിലെ ഹുളിഗലില്‍ ആണ് തിമ്മക്ക ജനിച്ചത്,പ്രാഥമിക വിദ്യാഭ്യാസം പോലും ലഭിച്ചിട്ടില്ലാത്ത തിമ്മക്ക ഒരു സാധാരണ ഗ്രമ വാസിയുടെ കഷ്ട്ടപ്പാടുകള്‍ എല്ലാം അനുഭവിച്ചു കൊണ്ട് ജീവിതം തുടര്‍ന്നു.ജീവിക്കാന്‍ വേണ്ടി പല കൂലി വേലകളും ചെയ്തു.കാലി വളര്‍ത്തുകാരനായ ബെകല്‍ ചിക്കയ്യയെ വിവാഹം ചെയ്തു 25 വര്ഷം കഴിഞ്ഞിട്ടും…
Read Moreന്യൂസിലന്‍ഡിനെതിരായ രണ്ടാം ഏകദിനത്തില്‍ ഇന്ത്യക്ക് തകര്‍പ്പന്‍ ജയം!!
ബേ ഓവല്‍: ബേ ഓവലില്‍ ഇന്ത്യക്ക് റിപ്പബ്ലിക് ദിനാഘോഷം!! ന്യൂസിലന്‍ഡിനെതിരായ രണ്ടാം ഏകദിനത്തില്‍ മിന്നുന്ന പ്രകടനം കാഴ്ചവച്ച് ഇന്ത്യന്‍ ടീം. ബേ ഓവലില്‍ കിവിസിനെ 90 റണ്‍സിനാണ് ഇന്ത്യ തോല്‍പ്പിച്ചത്. ആദ്യ പാതിയില്‍ തകര്‍പ്പന്‍ ബാറ്റിംഗ് നടത്തിയ ഇന്ത്യ പടുത്തുയര്‍ത്തിയ 325 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന കിവികള്‍ 40.2 ഓവറില്‍ 234 റണ്‍സെടുത്ത് പുറത്തായി. ബാറ്റിംഗില്‍ രോഹിത് തിളങ്ങിയപ്പോള്‍ ബൗളിംഗില്‍ കുല്‍ദീപ് ഒപ്പത്തിനൊപ്പം നിന്നു. 10 ഓവറില്‍ 45 റണ്‍സ് വഴങ്ങി 4 വിക്കറ്റ് വീഴ്‌ത്തിയ കുല്‍ദീപാണ് ന്യൂസീലന്‍ഡിനെ എറിഞ്ഞൊതുക്കിയത്. ചാഹലും ഭുവിയും രണ്ട്…
Read Moreകോണ്‍ഗ്രസിന് വേണമെങ്കിൽ തന്നെ പിന്തുണക്കാമെന്ന് പ്രകാശ് രാജ്
ബെംഗുളുരു: ബെംഗളുരു സെന്‍ട്രല്‍ മണ്ഡലത്തിലെ പ്രചാരണത്തിന് തുടക്കമിട്ട് നടന്‍ പ്രകാശ് രാജ്. ബി ജെ പി വിരുദ്ധ വോട്ടുകള്‍ ഭിന്നിക്കുന്നത് തടയണമെന്നുണ്ടെങ്കില്‍, കോണ്‍ഗ്രസിന് തന്നെ പിന്തുണക്കാമെന്ന് പ്രകാശ് രാജ് പറഞ്ഞു. തെരഞ്ഞെടുപ്പിന്റെ ഭാഗമായുള്ള ആദ്യഘട്ട പ്രചരണങ്ങള്‍ക്കാണ് പ്രകാശ് രാജ് ശിവാജി നഗറിലെ ചേരികളിലേക്ക് ഇറങ്ങിയത്. പൊതിയുന്ന ആള്‍ക്കൂട്ടവും പടം പിടുത്തവും വോട്ടാകുമെന്ന് തുടക്കത്തില്‍ പ്രതീക്ഷവയ്ക്കുമ്പോള്‍ തന്നെ, താന്‍ ആരുടേയും ആളെല്ലെന്നും അദ്ദേഹം വ്യക്തമാക്കുന്നുണ്ട്. ബിജെപിക്കും സംഘപരിവാര്‍ രാഷ്ട്രീയത്തിനുമെതിരെ കര്‍ണാടക നിയമസഭ തെരഞ്ഞെടുപ്പിലുള്‍പ്പെടെ പ്രകാശ് രാജ് പ്രചാരണം നടത്തിയിരുന്നു. അതേസമയം സ്വാധീന മേറെയുളള മണ്ഡലത്തില്‍ സ്വന്തം സ്ഥാനാര്‍ത്ഥിയെ നിര്‍ത്താതിരിക്കാന്‍…
Read Moreചോളം ചുടുന്നതില്‍ ഹൈടെക്കായി എണ്‍പതുകാരി; സോളാര്‍ പാനലും ഫാനും ഉപയോഗിച്ചുള്ള ചോളം ചുടുന്നത് കാണാനും കഴിക്കാനും തിരക്കേറുന്നു!
ബെംഗളൂരു: വിധാന്‍ സൗധയ്ക്ക് മുന്നില്‍ 80കാരി ആയ ശെല്‍വമ്മയുടെ കടയ്ക്കു മുന്നില്‍ ചുട്ടെടുക്കുന്ന രസകരമായ ചോളം തിന്നാനെത്തുന്നവരേക്കാള്‍ അധികം ആളുകള്‍ കൂടുന്നുണ്ട് ശെല്‍വമ്മയുടെ ഹൈടക്ക് ചോളം ചുടല്‍ കാണാൻ. വിധാന്‍ സൗധയ്ക്ക് മുന്നില്‍ ചോളം ചുട്ടെടുക്കുന്ന ശെല്‍വമ്മ ഇവിടെയുള്ളവര്‍ക്കെല്ലാം വളരെ സുപരിചിതയാണ്. എന്നാല്‍ സോളാര്‍ പാനലും കറങ്ങുന്ന ഫാനും ഉപയോഗിച്ചാണ് ശെല്‍വമ്മ ഇപ്പോള്‍ ചോളം ചുടുന്നത്. ഇതു കാണാന്‍ വലിയ ജനക്കൂട്ടമാണ് ഇപ്പോള്‍ ശെല്‍വമ്മയുടെ ഉന്തുവണ്ടിക്കു ചുറ്റും തടിച്ചു കൂടുന്നത്. ഏത് ഒരു ജോലിയും സാങ്കേതിക വിദ്യ ഫലപ്രദമായി ഉപയോഗിച്ച് ആയാസ രഹിതവും പരിസ്ഥിതി സൗഹാർദ്ദവും ആക്കാൻ പ്രായം ഒരു തടസ്സം…
Read Moreഊർജ ഉത്‌പാദനത്തിന് മുതൽക്കൂട്ടായി എച്ച്.എ.എല്ലിന്റെ രണ്ടാമത്തെ കാറ്റാടിയന്ത്ര യൂണിറ്റ്
ബെംഗളൂരു: എച്ച്.എ.എല്ലിന്റെ 8.4 മെഗാവാട്ട് വൈദ്യുതി ഉത്‌പാദിപ്പിക്കാൻ ശേഷിയുള്ള രണ്ടാമത്തെ കാറ്റാടിയന്ത്ര യൂണിറ്റ് ബാഗൽകോട്ടിൽ തുടങ്ങി. നാലോളം കാറ്റാടിയന്ത്രങ്ങളാണ് ഈ യൂണിറ്റിലുള്ളത്. ബെംഗളൂരുവിലേക്ക് ഇവിടെനിന്ന് വൈദ്യുതി എത്തിക്കും. സുസ്‌ലോൺ എനർജി ലിമിറ്റഡിന്റെ സകരണത്തോടെ 59 കോടിയോളം ചെലവിട്ടാണ് പദ്ധതി പൂർത്തിയാക്കിയത്. വർഷത്തിൽ 260 ലക്ഷം യൂണിറ്റ് വൈദ്യുതി ഇവിടെ നിന്ന് ഉത്‌പാദിപ്പിക്കാൻ കഴിയും. ബെംഗളൂരുവിലെ വിവിധ ഡിവിഷനുകളിൽ 25 ശതമാനത്തോളം വൈദ്യുതി ഇവിടെനിന്ന് വിതരണംചെയ്യാം. ഇതോടെ 18 കോടിയോളമായിരിക്കും കമ്പനിയുടെ സാമ്പത്തികനേട്ടമെന്നാണ് കണക്ക്. എച്ച്.എ. എല്ലിന്റെ ആദ്യ കാറ്റാടിപ്പാടം ദാവൻഗരെയിലാണ് സ്ഥതിചെയ്യുന്നത്. 6.3 മെഗാവാട്ട് വൈദ്യുതി…
Read Moreറിപ്പബ്ലിക് ദിനാഘോഷത്തില്‍ രാജ്യ തലസ്ഥാനത്ത് വര്‍ണ്ണാഭമായ പരേഡ്
ന്യൂഡല്‍ഹി: രാജ്യം ഇന്ന് എഴുപതാം റിപ്പബ്ലിക് ദിനം ആഘോഷിക്കുകയാണ്. സമത്വവും സാഹോദര്യവും സ്വാതന്ത്ര്യവും ഓര്‍മ്മപ്പെടുത്തുന്ന ദിനമെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ് തന്‍റെ റിപ്പബ്ലിക് ദിന സന്ദേശത്തിൽ പറഞ്ഞു. രാജ്യം നേരിടാൻ പോകുന്ന നിര്‍ണാടക തിരഞ്ഞെടുപ്പ് ഓര്‍മ്മപ്പെടുത്തിയായിരുന്നു റിപ്പബ്ലിക് ദിനത്തിലെ രാഷ്ട്രപതിയുടെ അഭിസംബോധന. ഐക്യവും സാഹോദര്യവും ഉയര്‍ത്തിപ്പിടിക്കണമെന്നും റിപ്പബ്ളിക് ദിന സന്ദേശത്തിൽ രാഷ്ട്രപതി പറഞ്ഞു. രാജ്പഥിലെ അമര്‍ ജവാൻ ജ്യോതിയിൽ സൈനിക മേധാവികൾക്കൊപ്പം പ്രധാനമന്ത്രി പുഷ്പചക്രം അര്‍പ്പിക്കുന്നതോടെയാണ് 70ാം മത് റിപ്പബ്ളിക് ദിനാഘോഷ ചടങ്ങുകൾക്ക് തുടക്കമാവുക. തുടര്‍ന്ന് രാജ്പഥില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ദേശീയ പതാക ഉയര്‍ത്തി…
Read Moreഇന്ന് എഴുപതാം റിപ്പബ്ലിക്ദിനം; ആദ്യ റിപ്പബ്ലിക് ദിനം രാജ്യം ആഘോഷിച്ചത് ഇങ്ങനെ..
രാജ്യം ഇന്ന് എഴുപതാമത് റിപ്പബ്ലിക്ക് ദിനം ആഘോഷിക്കുകയാണ്. ഇതിനിടെ കശ്മീരില്‍ തീവ്രവാദികളെ നേരിടുന്നതിനിടയില്‍ കൊല്ലപ്പെട്ട ലാന്‍സ് നായിക് നസീര്‍ അഹമ്മദ് വാണിക്ക് അശോക് ചക്ര പുരസ്‌കാരം ഇന്ന് സമര്‍പ്പിക്കും. നസീര്‍ അഹമ്മദ് വാണിയുടെ ഭാര്യ മരണാനന്തര ബഹുമതിയായി അശോക് ചക്ര ഏറ്റുവാങ്ങും. തുടര്‍ന്ന് രാജ്പഥില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ദേശീയ പതാക ഉയര്‍ത്തി വിവിധ സേനാവിഭാഗങ്ങളുടെ സല്യൂട്ട് സ്വീകരിക്കും. ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റ്മാരെ മതമേല സിറില്‍ റമഫോസയാണ് ഇത്തവണത്തെ മുഖ്യാതിഥി. രാജ്യത്തിന്‍റെ സൈനിക ശക്തിയും സാംസ്കാരിക വൈവിധ്യവും വിളിച്ചോതുന്ന വിപുലമായ പരിപാടികള്‍.. വന്‍ സുരക്ഷാ വലയം.. 1950,…
Read Moreപ്രണബ് മുഖർജിക്ക് ഭാരതരത്ന, മോഹൻലാലിനും നമ്പി നാരായണനും പത്മഭൂഷൻ, സുനിൽ ഛേത്രിക്ക് പത്മശ്രീ.
ഡൽഹി : ഈ വര്‍ഷത്തെ പത്മപുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചപ്പോള്‍ മലയാളികളുടെ അഭിമാനമുയര്‍ത്തി അഞ്ച് പേര്‍ക്കാണ് പത്മപുരസ്കാരങ്ങള്‍ ലഭിച്ചത്. നടൻ മോഹൻലാൽ, ഐഎസ്ആർഒ മുൻശാസത്രജ്ഞൻ നമ്പി നാരായണൻ, സംഗീതജ്ഞൻ കെജി ജയൻ, പുരാവസ്തുവിദഗ്ദ്ധൻ കെകെ മുഹമ്മദ്, ശിവഗിരിമഠം മേധാവി വിശുദ്ധാനദ്ധ എന്നിവർ കേരളത്തിന്റെ പത്മതിളക്കമായി മാറി. അഭിനയജീവിതത്തില്‍ നാല്‍പ്പത് വര്‍ഷം പൂര്‍ത്തിയാക്കുന്ന നടന്‍ മോഹന്‍ലാല്‍ കരിയറില്‍ ഏറ്റവും ഉന്നതിയില്‍ നില്‍ക്കുന്ന സന്ദര്‍ഭത്തിലാണ് പത്മഭൂഷണ്‍ പുരസ്കാരം സ്വന്തമാക്കുന്നത്. പോയവർഷങ്ങളിൽ മലയാള സിനിമയുടെ ബജറ്റ്/കളക്ഷൻ സങ്കൽപങ്ങളെ മാറ്റി മറിച്ച താരം മലയാളത്തിന് അപ്പുറം കടന്നും തന്റെ പ്രതിഭയെ അറിയിച്ചു. മൂന്ന്…
Read More