തിരുവനന്തപുരം : തിരുവനന്തപുരത്ത് സ്ഥാനാര്‍ത്ഥിയായി പരിഗണിക്കുന്നത് മോഹന്‍ലാലിനെയാണെന്ന് ഒ രാജഗോപാല്‍. എന്‍ഡിടിവിയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് രാജഗോപാല്‍ ഇക്കാര്യം വ്യക്തമാക്കിയത്. മോഹന്‍ലാലിനെ ബിജെപി സമീപിച്ചിട്ടുണ്ട്. അദ്ദേഹം അഭ്യര്‍ത്ഥന സ്വീകരിച്ചിട്ടുണ്ടോ എന്ന് അറിയില്ല. പൊതുകാര്യങ്ങളില്‍ അദ്ദേഹം താത്പര്യമുള്ളയാളാണ്. ബിജെപിയോട് അദ്ദേഹം അനുഭാവം കാണിക്കുന്നുമുണ്ട്. എല്ലാത്തിനും ഉപരിയായി അദ്ദേഹം തിരുവനന്തപുരം സ്വദേശിയാണെന്നും ഒ രാജഗോപാല്‍ പറഞ്ഞു
Read MoreDay: 31 January 2019
ലോകസഭ തെരഞ്ഞെടുപ്പിന് മുന്‍പുള്ള അവസാന ഉപതെരഞ്ഞെടുപ്പില്‍ ബിജെപിക്കും കോണ്‍ഗ്രസിനും ഓരോ സീറ്റ് വീതം;രാഹുല്‍ ഗാന്ധിയുടെ വിശ്വസ്ഥന്‍ രന്ദീപ് സിങ് സുര്‍ജേവാല മൂന്നാം സ്ഥാനത്ത്.
ഡല്‍ഹി :രാജസ്ഥാനിലും ഹരിയാനയിലും നടന്ന ഉപതെരഞ്ഞെടുപ്പുകളില്‍ ഒരോ സീറ്റുകളില്‍ കോണ്‍ഗ്രസും ബിജെപിയും വിജയിച്ചു. പൊതുതെരഞ്ഞെടുപ്പിന് മുന്‍പുള്ള അവസാന ഉപതെരഞ്ഞെടുപ്പായിരുന്നു ഇത്. ഹരിയാനയിലെ ജിന്‍ഡില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ ബിജെപിസ്ഥാനാര്‍ഥി വിജയിച്ചു. വോട്ടിംഗ് മെഷീനില്‍ കൃതിമം നടന്നെന്ന ആരോപണത്തെ തുടര്‍ന്ന് ഇവിടെ വോട്ടിംഗ് വൈകിയിരുന്നു. 12935 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് ബിജെപി സ്ഥാനാര്‍ഥി കൃഷന്‍ മിഥന്‍ ഇവിടെ വിജയിച്ചത്. കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായ രന്ദീപ് സിങ് സുര്‍ജേവാലയെ മൂന്നാം സ്ഥാനത്തേക്ക് തള്ളിയാണ് ഇവിടെ ബിജെപി ജയിച്ചത്. ജനനായക് ജനതാ പാര്‍ട്ടിയുടെ നേതാവായ ദിഗ് വിജയ് സിംഗ് ചൗട്ടാലയാണ് ഇവിടെ രണ്ടാം…
Read More50ല്‍ അധികം സംഘടനകള്‍ ഉണ്ട് 10ല്‍ അധികം ഫേസ്ബുക്ക് കൂട്ടായ്മകളും,എന്നാലും ബെംഗളൂരു മലയാളികള്‍ക്ക് വേണ്ടി ശബ്ദമുയര്‍ത്താന്‍ ആരുമില്ല;റയില്‍വേയുടെ മലയാളികളോടുള്ള വഞ്ചന തുടരുന്നു;യെശ്വന്ത്പുര്‍-കണ്ണൂര്‍ എക്സ്പ്രസ്സ് ഒരു സൌകര്യവും ഇല്ലാത്ത ബാനസവാടിയിലേക്ക് മാറ്റാന്‍ ആലോചന.
ബെംഗളൂരു : നഗരത്തിലെ മലയാളികളോടുള്ള റെയില്‍വേയുടെ വഞ്ചന തുടര്‍ക്കഥ ആവുകയാണ്,അതില്‍ ഏറ്റവും പുതിയതായി ഉള്ള വാര്‍ത്തയാണ് പ്രതിദിന തീവണ്ടി യായ യെശ്വന്ത്പൂര്‍-കണ്ണൂര്‍ എക്സ്പ്രസ്സ് യെശ്വന്ത്പൂരില്‍ നിന്ന് എടുത്തു മാറ്റി ബാനസവാടിയില്‍ നിന്ന് സര്‍വീസ് ആരംഭിക്കാന്‍ ആണ് റെയില്‍വേ യുടെ പുതിയ നീക്കം. യെശ്വന്ത് പൂരില്‍ നിന്ന് യാത്ര തുടങ്ങുമ്പോള്‍ യാത്രക്കാര്‍ക്ക് ഉള്ള ഗുണം ?ബാനസവാടിയിലേക്ക് മാറ്റുമ്പോള്‍ എന്ത് സംഭവിക്കും? നഗരത്തില്‍ 2 റെയില്‍വേ ടെര്‍മിനലുകള്‍ മാത്രമേ ഉള്ളൂ അതില്‍ ഒന്ന് സിറ്റി റെയില്‍വേ സ്റ്റേഷനും അടുത്തത് യെശ്വന്ത്പൂര്‍ സ്റ്റേഷനുമാണ്,യാത്രക്കാര്‍ക്ക് വൃത്തിയുള്ള ശുചി മുറി,വേറെ വേറെ…
Read Moreഗാന്ധിവധത്തെ പ്രകീർത്തിച്ച ഹിന്ദു മഹാസഭാ പ്രവർത്തകർക്കെതിരെ കേസെടുത്തു.
അലിഗന്ധ്: ഉത്തർപ്രദേശിൽ ഗാന്ധിവധത്തെ പ്രകീർത്തിച്ച ഹിന്ദു മഹാസഭാ പ്രവർത്തകർക്കെതിരെ കേസെടുത്തു. കണ്ടാലറിയാവുന്ന നാല് പേരടക്കം 12 പേർക്കെതിരെയാണ് കേസെടുത്തത്. സംഭവത്തില്‍ രണ്ടുപേരെ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. മഹാത്മഗാന്ധിയുടെ 71-ാം രക്തസാക്ഷിത്വ ദിനമായിരുന്ന ഇന്നലെ ഗാന്ധിയുടെ കോലത്തിന് നേരെ ഹിന്ദു മഹാസഭാ നേതാവ് വെടിയുതിർത്തത് വിവാദമായിരുന്നു. ഹിന്ദു മഹാസഭ ദേശീയ സെക്രട്ടറി പൂജ ശകുൻ പാണ്ഡെയാണ് ഗാന്ധിയുടെ കോലത്തിൽ പ്രതീകാത്മകമായി വെടിയുതിർക്കുകയും കോലത്തിൽ നിന്ന് ചോര ഒഴുകുന്നതായി പ്രദർശിപ്പിക്കുകയും ചെയ്തത്. അലിഗഡിൽ സംഘടിപ്പിച്ച ചടങ്ങിലാണ് ഹിന്ദുമഹാസഭ ദേശീയ സെക്രട്ടറി പ്രകോപനപരമായി പെരുമാറിയത്. ഇതിന് പുറകേ ഗാന്ധിയുടെ ഘാതകൻ…
Read Moreകേരളത്തിൽ പ്രളയശേഷമുള്ള ആദ്യ ബജറ്റ് ഇന്ന്
തിരുവനന്തപുരം: പ്രളയാനന്തര പുനര്‍നിര്‍മ്മാണത്തിന് ബജറ്റില്‍ ഊന്നല്‍ നല്‍കുമെന്ന് ധനമന്ത്രി തോമസ് ഐസക്. പ്രളയാനന്തര പുനര്‍നിര്‍മ്മാണത്തിന് ഊന്നല്‍ നല്‍കിയുള്ള ബജറ്റില്‍ ദീര്‍ഘവീക്ഷണത്തോടെയുള്ള പദ്ധതികള്‍ പ്രഖ്യാപിക്കുമെന്നും ധനമന്ത്രി പറഞ്ഞു. പാരിസ്ഥിതിക പരിഗണനയോടെയായിരിക്കും പദ്ധതികള്‍ നടപ്പാക്കുകയെന്നും ജനപ്രിയ നിര്‍ദേശങ്ങള്‍ ബജറ്റിലുണ്ടാകുമെന്നും ധനമന്ത്രി പറഞ്ഞു. ദീര്‍ഘകാലത്തെ പുനര്‍നിര്‍മ്മാണത്തിന് ആവശ്യമായ നിര്‍ദേശങ്ങള്‍ ബജറ്റിലുണ്ടാകും. പുനര്‍നിര്‍മ്മാണത്തിനായി പ്രധാന പദ്ധതികള്‍ നടപ്പാക്കും. പ്രളയം ബാധിച്ച പ്രദേശങ്ങള്‍ക്കായി പ്രത്യേക പദ്ധതികള്‍ നടപ്പാക്കും. നൂതന സാങ്കേതിക വിദ്യകളുടെ അടിസ്ഥാനത്തില്‍ ഉള്ള പദ്ധതികള്‍ നടപ്പാക്കും.നികുതി ചോര്‍ച്ച തടയാന്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും ധനമന്ത്രി പറഞ്ഞു. പുനർനിർമാണത്തിനുള്ള ഫണ്ട് കണ്ടെത്താനായി…
Read Moreവീഡിയോ: കളി തോറ്റ ദേഷ്യത്തില്‍ ആരാധകര്‍ ചെയ്തത്!!
അബുദാബി: എ.എഫ്.സി ഏഷ്യന്‍ കപ്പില്‍ യു.എ.ഇയെ എതിരില്ലാത്ത നാലു ഗോളുകള്‍ക്ക് തോല്‍പ്പിച്ച ഖത്തറിന് നേരെ യുഎഇ ആരാധകരുടെ ആക്രമണം. ആദ്യമായി ഫൈനലില്‍ പ്രവേശിച്ച ഖത്തര്‍ താരങ്ങളുടെ ദേഹത്തേക്ക് കുപ്പിയും ചെരുപ്പുകളും വലിച്ചെറിഞ്ഞാണ് യു.എ.ഇ ആരാധകര്‍ ദേഷ്യം തീര്‍ത്തത്. https://twitter.com/mrjordangardner/status/1090258401840386050 ചരിത്രത്തില്‍ ആദ്യമായാണ് ഖത്തര്‍ ഏഷ്യന്‍ കപ്പ് ഫൈനലിലെത്തുന്നത്. ഫെബ്രുവരി ഒന്നിന് നടക്കുന്ന ഫൈനലില്‍ ഖത്തര്‍ ജപ്പാനെ നേരിടും. തീവ്രവാദത്തിന് പിന്തുണ നല്‍കുന്നുവെന്നാരോപിച്ച് സൗദി, യു.എ.ഇ, ബഹ്‌റൈന്‍, ഈജിപ്ത് എന്നീ നാല് അറബ് രാജ്യങ്ങള്‍ ഖത്തറിനെതിരെ 2017 ജൂണ്‍ അഞ്ചിന് ഉപരോധമേര്‍പ്പെടുത്തിയിരുന്നു. ഖത്തറിന് മേല്‍ കര,…
Read Moreപ്രണയത്തെ ചൊല്ലി തർക്കം; വിദ്യാർഥിയെ സഹപാഠി കോളേജ് ശുചിമുറിയിൽ കുത്തിക്കൊന്നു.
ബെംഗളൂരു: പ്രീ യൂണിവേഴ്‌സിറ്റി വിദ്യാർഥിയെ സഹപാഠി കോളേജ് ശുചിമുറിയിൽ കുത്തിക്കൊന്നു. നാഗസാന്ദ്രയിലെ സൗന്ദര്യ പി.യു. കോളേജിൽ ബുധനാഴ്ച രാവിലെ എട്ടുമണിയോടെയാണ് സംഭവം. രണ്ടാംവർഷ വിദ്യാർഥി ഹെസരഘട്ട സ്വദേശി ദയാസാഗറാണ് ( 17) മരിച്ചത്. സഹപാഠിയായ രക്ഷിതിനെ (18) പോലീസ് അറസ്റ്റ് ചെയ്തു. കോളേജിലെ പെൺകുട്ടിയുമായി രക്ഷിതിനുണ്ടായിരുന്ന പ്രണയത്തെ ദയാസാഗർ എതിർത്തതാണ് കൊലപാതകത്തിൽ കലാശിച്ചത്. രാവിലെ ഏഴരയോടെ കോളേജിലെത്തിയ ഇരുവരും രക്ഷിതിന്റെ പ്രണയത്തെച്ചൊല്ലി കലഹിച്ചു. വാക്കുതർക്കവും കൈയേറ്റവും രൂക്ഷമായതിനെത്തുടർന്ന് ദയാസാഗർ ശുചിമുറിയിലേക്ക് കയറി. പിന്നാലെയെത്തിയ രക്ഷിത് കൈവശമുണ്ടായിരുന്ന കത്തിയുപയോഗിച്ച് ദയാസാഗറിനെ കുത്തുകയായിരുന്നു. കൊല്ലപ്പെട്ട ദയാസാഗറും രക്ഷിതും രണ്ടുമാസത്തോളമായി…
Read Moreനഴ്‌സ്മാര്‍ക്ക് രാജ്യത്ത് എവിടെയും ജോലി ചെയ്യാമെന്ന് സുപ്രീംകോടതി; ഏതെങ്കിലും ഒരു സംസ്ഥാന രാജിസ്‌ട്രേഷന്‍ മതി.
ന്യൂഡല്‍ഹി: നഴ്‌സ്മാര്‍ക്ക് രാജ്യത്ത് എവിടെയും ജോലി ചെയ്യാന്‍ ഏതെങ്കിലും ഒരു സംസ്ഥാന രാജിസ്‌ട്രേഷന്‍ മതിയെന്ന് സുപ്രീംകോടതി. രജിസ്‌ട്രേഷന്‍ ലഭിച്ച സംസ്ഥാനത്തു മാത്രമേ നഴ്‌സ്മാര്‍ ജോലി ചെയ്യാന്‍ പാടുള്ളൂ എന്ന ബോംബെ ഹൈക്കോടതി ഉത്തരവിനെതിരെ നല്‍കിയ ഹര്‍ജി പരിഗണിച്ചാണ് കോടതി ഉത്തരവ്. 1947 ലെ നഴ്‌സിംഗ് കൗണ്‌സില്‍ നിയമ പ്രകാരം അത്തരം നിബന്ധനകള്‍ നിലനില്‍ക്കില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. രജിസ്‌ട്രേഷന്‍ നല്‍കിയ സംസ്ഥാനത്തു മാത്രമേ ജോലി ചെയ്യാന്‍ പാടുള്ളൂവെന്ന നിബന്ധന ഭരണഘടന വിരുദ്ധമാണെന്നു ജസ്റ്റിസ് രോഹിങ്ടന്‍ നരിമാന്‍ അധ്യക്ഷനായ ബഞ്ച് ഉത്തരവിട്ടു.
Read More