ബെംഗളൂരു: പ്രതിസന്ധി വിട്ടുമാറാതെ കര്‍ണാടക രാഷ്ട്രീയം. കോണ്‍ഗ്രസ് എംഎല്‍എമാരെ റിസോര്‍ട്ടിലേക്ക് മാറ്റി, കോൺഗ്രസിൽ കൊഴിഞ്ഞു പോകില്ലെന്ന് പറയുമ്പോഴും ആശങ്ക നിലനിൽക്കുന്നുണ്ടെന്ന് സൂചനയാണ് എം എൽ എ മാരെ മാറ്റുന്നതിലൂടെ മനസ്സിലാവുന്നത്. ഇന്ന് ചേര്‍ന്ന കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ നാല് എംഎല്‍എമാര്‍ പങ്കെടുത്തിരുന്നില്ല. ഉമേഷ് ജാദവ്, രമേശ് ജാര്‍കിഹോളി, മഹേഷ് കുമതല്ലി, ബി. നാഗേന്ദ്ര എന്നിവരാണ് യോഗത്തിന് എത്താതിരുന്നത്. എംഎല്‍എമാരെ ബംഗളൂരു-മൈസൂരു റോഡിലെ ബിഡദിയിലുള്ള ഈഗള്ടണ് റിസോര്‍ട്ടിലേക്കാണ് ഇവരെ മാറ്റിയതെന്നാണ് വിവരം.
Read MoreDay: 18 January 2019
ശമ്പളം വൈകിപ്പിച്ചാല്‍ ഇനി പിഴ അടക്കേണ്ടി വരും
റിയാദ്: തൊഴിലാളികളുടെ ശമ്പളം വൈകിപ്പിക്കുന്ന സ്ഥാപനങ്ങള്‍ക്ക് സൗദിയില്‍ ഇനിമുതല്‍ പിഴ ഈടാക്കും. ഇതുമായി ബന്ധപ്പെട്ട കേസുകള്‍ കോടതികളില്‍ എത്തുന്നതിന് മുന്‍പ് തൊഴിലാളികളുമായി ചേര്‍ന്ന് പ്രശ്നങ്ങള്‍ രമ്യമായി പരിഹരിക്കാനുമുള്ള ശ്രമം എല്ലാ കമ്പനികളും തുടങ്ങി കഴിഞ്ഞു. തൊഴില്‍ നിയമം തൊണ്ണൂറ്റിനാലാം വകുപ്പ് പ്രകാരമാണ് രാജ്യത്തെ തൊഴില്‍ കോടതികള്‍ ശമ്പളം വൈകിപ്പിക്കുന്ന സ്ഥാപനങ്ങള്‍ക്ക് പിഴയിടുന്നത്. തൊഴിലാളിയുടെ ശമ്പളത്തിന്റെ പകുതി തുകയാണ് പിഴായായി ഈടാക്കുക. ശമ്പളം നല്കാന് വൈകുന്നതിന്റെ പേരില്‍ പല സ്ഥാപനങ്ങള്‍ക്കെതിരേയും പിഴ ചുമത്താന്‍ തുടങ്ങിയതോടെ പല സ്ഥാപനങ്ങളും പ്രശ്നങ്ങളൊഴിവാക്കാനും കേസുകള്‍ കോടതികളില്‍ എത്തുന്നതിനുമുമ്പ് തൊഴിലാളികളുമായി പ്രശ്നം…
Read More‘കാണാതായ’ 4 കോണ്‍ഗ്രസ് എംഎല്‍എമാര്‍ നിയമസഭാ കക്ഷി യോഗത്തിൽ വന്നില്ല
ബെംഗളൂരു: കര്‍ണാടകയില്‍ “ഓപ്പറേഷന് ലോട്ടസ്” വിജയം കാണുമോ? പ്രതീക്ഷ കൈവിടാതെ സംസ്ഥാനത്ത് ബിജെപി നേതൃത്വം!! കര്‍ണാടകയിലെ നിര്‍ണ്ണായക രാഷ്ട്രീയ നാടകങ്ങള്‍ക്കൊടുവില്‍ കോണ്‍ഗ്രസ് നിയമസഭാ കക്ഷി യോഗം ഇന്ന് വൈകുന്നേരം ആരംഭിച്ചു. കര്‍ണാടകത്തിലെ കോണ്‍ഗ്രസ് നിയമസഭാകക്ഷി നേതാവ് സിദ്ധരാമയ്യയുടെ നേതൃത്വത്തിലാണ് യോഗം നടക്കുന്നത്. അതേസമയം, വിമതരായ 4 എംഎല്‍എമാരും യോഗത്തില്‍ പങ്കെടുക്കാനെത്തിയില്ല. എന്നാല്‍ രണ്ട് എംഎല്‍എമാര്‍ വരാതിരുന്നതിന് കാരണം ബോധിപ്പിച്ചിട്ടുണ്ട്. ഉമേഷ് യാദവും ബി നാഗേന്ദ്രയുമാണ് കാരണം ബോധിപ്പിച്ചത്. എന്നാല്‍ മുന്‍ മന്ത്രിയായിരുന്ന രമേഷ് ജര്‍ക്കിഹോളിയും മഹേഷ് കുമത്തള്ളിയും വിട്ടുനില്‍ക്കുകയാണ്. ഇവര്‍ കാരണവും ബോധിപ്പിച്ചിട്ടില്ല. ആകെ…
Read More#10Year ചലഞ്ച് വൈറലാകുന്നതിനിടെ #5Year ചലഞ്ചുമായി ബിജെപി
സമൂഹമാധ്യമങ്ങളില്‍ #10Year ചലഞ്ച് വൈറലാകുന്നതിനിടെ അതേറ്റെടുത്ത് ബിജെപി ഉള്‍പ്പെടെയെുള്ള പ്രമുഖ പാര്‍ട്ടികള്‍. ടെന്‍ ഇയര്‍ ചലഞ്ചിന് പകരം ഫൈവ് ഇയര്‍ ചലഞ്ചാണ് ബിജെപി മുന്നോട്ട് വയ്ക്കുന്നത്. ഗെയിമില്‍ അല്‍പ്പം മാറ്റം വരുത്തി മുമ്പ് ഭരിച്ച കോണ്‍ഗ്രസ് സര്‍ക്കാരിന്റെ പ്രകടനവുമായി താരതമ്യം ചെയ്താണ് ബിജെപി കളിക്കിറങ്ങുന്നത്. പ്രയാഗ്രാജില് നടക്കുന്ന കുംഭമേളയുമായി ബന്ധപ്പെടുത്തി ബിജെപി നടത്തിയ ട്വീറ്റാണ് ഇതില്‍ ആദ്യത്തേത്. ബജറ്റില്‍ കുംഭമേളയ്ക്കായി മാറ്റിവച്ച തുക പരാമര്‍ശിച്ച് ബിജെപിക്കൊപ്പം യുപി മുഖ്യമന്ത്രിയും ചലഞ്ചുമായി മുന്നോട്ട് വന്നിരുന്നു. 2013 ല്‍ 1300 കോടി രൂപയാണ് കുംഭമേളക്കായി അനുവദിച്ചതെന്നും എന്നാല്‍ 2019 ല്‍…
Read Moreചാഹൽ എറിഞ്ഞിട്ടു, ധോണി തകർത്തടിച്ചു; ഏകദിന പരമ്പരയിലും ടീം ഇന്ത്യ വെന്നിക്കൊടി നാട്ടി.
മെല്‍ബണ്‍: ഫൈനലിനു തുല്യമായ മൂന്നാമത്തെയും അവസാനത്തെയും കളിയില്‍ ഏഴു വിക്കറ്റിന്റെ തകര്‍പ്പന്‍ ജയമാണ് ടീം ഇന്ത്യ ആഘോഷിച്ചത്. ഓസ്ട്രേലിയ ഉയര്‍ത്തിയ 231 റണ്‍സ് വിജയലക്ഷ്യം ഏഴു വിക്കറ്റ് ബാക്കി നില്‍ക്കെ ഇന്ത്യ മറികടന്നു. നാലു പന്തുകള്‍ ബാക്കിനില്‍ക്കെയായിരുന്നു ഇന്ത്യന്‍ ഇന്ത്യന്‍ വിജയം. ഇതോടെ മൂന്നു മത്സര പരമ്പര ഇന്ത്യ സ്വന്തമാക്കി. ഓസീസ് മണ്ണില്‍ ഇന്ത്യയുടെ ആദ്യ ഏകദിന പരമ്പര വിജയമാണിത്. ആദ്യം ബാറ്റ് ചെയ്ത ഓസീസിനെ മികച്ച ബൗളിങിലൂടെ 230 റണ്‍സിന് ഇന്ത്യ എറിഞ്ഞിടുകയായിരുന്നു. മറുപടിയില്‍ തുടര്‍ച്ചയായി മൂന്നാമത്തെ കളിയിലും എംഎസ് ധോണി (87*) പട നയിച്ചപ്പോള്‍ നാലു പന്തും ഏഴു…
Read Moreകൊമേഴ്സ്യൽ സ്ട്രീറ്റ്; ചർച്ച് സ്ട്രീറ്റ് – ടെൻഡർ ഷുവർ മാതൃകയിൽ വികസിപ്പിക്കുന്നു. വാഹന പാർക്കിങ് പൂർണമായും നിരോധിക്കും.
ബെംഗളൂരു: ബംഗളുരുവിലെ ഏറ്റവും വലിയ ഷോപ്പിങ് കേന്ദ്രമായ കൊമേഴ്സ്യൽ സ്ട്രീറ്റ്, ചർച്ച് സ്ട്രീറ്റ് മാതൃകയിൽ വികസിപ്പിക്കാൻ പദ്ധതിയുമായി ബിബിഎംപി. സമീപത്തെ റോഡുകൾ വികസിപ്പിച്ച് കാൽനടയാത്രികർക്കു സുഗമമായി നടക്കാൻ കരിങ്കല്ലു പാകും. ടെൻഡർ ഷുവർ മാതൃകയിൽ വീതിയേറിയ നടപ്പാതകളാണ് നിർമിക്കുക. ഗതാഗതക്കുരുക്കിൽ വീർപ്പുമുട്ടി നടക്കാൻ പോലും ഇടമില്ലാത്ത കൊമേഴ്സ്യൽ സ്ട്രീറ്റിൽ വാഹന പാർക്കിങ് പൂർണമായും നിരോധിക്കും. ഇവിടെയെത്തുന്നവരുടെ വാഹനം പാർക്ക് ചെയ്യാൻ കാമരാജ് റോഡിൽ സൗകര്യം ഏർപ്പെടുത്തും. ആദ്യ ഘട്ടത്തിൽ കൊമേഴ്സ്യൽ സ്ട്രീറ്റ് പരിസരത്തെ റോഡുകൾ 31.5 കോടി രൂപ ചെലവിൽ വികസിപ്പിക്കും. ജുമാ മസ്ജിദ് മുതൽ കാമരാജ് റോഡ് വരെ കരിങ്കല്ല് പാകാൻ…
Read Moreനഗരവാസികളെ വലച്ച് അപ്രഖ്യാപിത പവർകട്ട്.
ബെംഗളൂരു: അപ്രഖ്യാപിത വൈദ്യുതി മുടക്കം സാധാർക്കാരെയും നഗരത്തിലെ ചെറുകിട വ്യവസായ യൂണിറ്റുകളെയും ബാധിക്കുന്നു. കഴിഞ്ഞ ദിവസങ്ങളിലായി അരമണിക്കൂർ മുതൽ 2 മണിക്കൂർവരെയാണ് വൈദ്യുതി മുടങ്ങിയത്. അറ്റകുറ്റപ്പണികളുടെ ഭാഗമായാണ് വൈദ്യുതി മുടങ്ങുന്നതെന്ന് അധികൃതർ വിശദീകരിക്കുമ്പോൾ ഇതു മുൻകൂട്ടി അറിയിക്കേണ്ടതല്ലേ എന്ന ചോദ്യവുമായി നഗരവാസികൾ. ബെംഗളൂരുവിലെ വൈദ്യുതി വിതരണ കമ്പനിയായ ബെസ്കോമിന്റെ 1912 എന്ന ഹെൽപ് ലൈനിൽ വിളിച്ചാൽ പാട്ടു കേൾക്കാമെന്നല്ലാതെ ആരും ഫോൺ അറ്റൻഡ് ചെയ്യാറില്ലെന്നും പരാതിയുണ്ട്. വൈദ്യുതി മുടക്കം മുൻ കൂട്ടി അറിയാനുള്ള എസ്എംഎസ് സംവിധാനവും കാര്യക്ഷമമല്ലെന്ന് ഉപയോക്താക്കൾ പരാതിപ്പെടുന്നു. അപ്രഖ്യാപിത വൈദ്യുതി മുടക്കം സാധാരണക്കാരുടെ ജീവിതം കഷ്ടത്തിലാക്കി. തണുപ്പ് കാലമായതിനാൽ വെള്ളം ചൂടാക്കാതെ കുളിക്കാനും…
Read Moreലാൽബാഗിൽ ഇന്ന് റിപ്പബ്ലിക് ദിന പുഷ്പമേളയ്ക്ക് തുടക്കം
ബെംഗളൂരു: ലാൽബാഗിൽ ഇന്ന് റിപ്പബ്ലിക് ദിന പുഷ്പമേളയ്ക്ക് തുടക്കം. രാവിലെ 9 മുതൽ വൈകിട്ട് 6 വരെയാണ് സന്ദർശന സമയം. കർണാടക ഹോർട്ടികൾചർ വകുപ്പും മൈസൂരു ഹോർട്ടികൾച്ചർ സൊസൈറ്റിയും ചേർന്ന് സംഘടിപ്പിക്കുന്ന മേള 26 ന് സമാപിക്കും. ഗാന്ധിജിയുടെ 150-ാം ജയന്തി ആഘോഷത്തോടനുബന്ധിച്ച് ഗാന്ധിസ്മൃതിയെ ആസ്പദമാക്കിയുള്ള പുഷ്പാലങ്കാരമാണ് ഇത്തവണ ഗ്ലാസ്ഹൗസിൽ ഒരുക്കിയിരിക്കുന്നത്. ഗാന്ധിജിയുടെ ജീവിതത്തിലെ 12 പ്രധാന സംഭവങ്ങളും സബര്‍മതി ആശ്രമം, അന്ത്യവിശ്രമ സ്ഥലമായ രാജ്ഘട്ട്, ചർക്കയിൽ നൂൽനൂൽക്കുന്ന ഗാന്ധിജി എന്നിവയാണ് പൂക്കൾ കൊണ്ട് നിർമിച്ചിരിക്കുന്നത്. സുരക്ഷയുടെ ഭാഗമായി 50 സിസിടിവി ക്യാമറകളും ഹോംഗാർഡുകളേയും മേള നടക്കുന്ന സ്റ്റാളുകൾക്കു സമീപം നിയോഗിച്ചിട്ടുണ്ട്. മേളയ്ക്കെത്തുന്നവരുടെ കാറുകൾ ശാന്തിനഗർ…
Read Moreമൂന്ന് ദിവസത്തെ രാഷ്ട്രീയ നാടകങ്ങൾക്കൊടുവിൽ മുഖം രക്ഷിക്കാൻ ബിജെപി; കുത്തിനോവിക്കാൻ ദളും കോൺഗ്രസ്സും
ബെംഗളൂരു: കോൺഗ്രസ് ദൾ സഖ്യത്തെ തകർത്ത് കുമാരസ്വാമി സർക്കാരിനെ വീഴ്ത്താനുള്ള ശ്രമം പരാജയപ്പെട്ടതോടെ ബി.ജെ.പി. പ്രതിരോധത്തിലായി. സ്വതന്ത്രൻ അടക്കം രണ്ട് എം.എൽ.എ.മാർ സർക്കാരിന് പിന്തുണ പിൻവലിച്ചപ്പോൾ ഓപ്പറേഷൻ താമരയുടെ ആദ്യഘട്ടം വിജയിച്ചുവെന്നായിരുന്നു ബി.ജെ.പി.യുടെ പ്രതികരണം. എന്നാൽ, നീക്കം പാളിയതോടെ ഇത്തരമൊരു നീക്കം നടത്തിയില്ലെന്ന വാദവുമായി നേതാക്കൾ രംഗത്തെത്തി. ഹരിയാണയിലെ റിസോർട്ടിൽ താമസിപ്പിച്ചിരുന്ന എം.എൽ.എ.മാരെ കർണാടകത്തിലേക്ക് തിരിച്ചെത്തിക്കാൻ നേതൃത്വം നിർബന്ധിതരായി. ലിംഗായത്ത് ആത്മീയാചാര്യനും തുമകൂരു സിദ്ധഗംഗ മഠാധിപതിയുമായ ശിവകുമാര സ്വാമിയുടെ ആരോഗ്യനില മോശമായതാണ് ബി.ജെ.പി.യെ കൂടുതൽ പ്രതിസന്ധിയിലാക്കിയത്. ശിവകുമാരസ്വാമിയുടെ ആരോഗ്യനില മെച്ചപ്പെടാതെ രാഷ്ട്രീയനീക്കം നടത്താൻ ബി.ജെ.പി.ക്ക് കഴിയില്ല. കോൺഗ്രസ്…
Read Moreഡിറ്റക്ടിവ് സ്റ്റൈലിൽ കള്ളന്മാരെ കുടുക്കി കാർ ഡ്രൈവർ!
ബെംഗളൂരു: തന്റെ മൊബൈല്‍ ഫോണ്‍ മോഷ്ടിച്ച് കടന്നുകളഞ്ഞവരെ പിടികൂടി പൊലീസിനെ ഏല്‍പ്പിച്ച് കാര്‍ ഡ്രൈവര്‍. ശ്രീരാംപുരില്‍ താമസിക്കുന്ന ശിവകുമാറാണ് തന്റെ ഫോണ്‍ മോഷ്ടിച്ചവരെ വിടാതെ കണ്ടെത്തി പിടികൂടിയത്. ഇയാളുടെ പതിനായിരം രൂപ വില വരുന്ന മൊബൈല്‍ രണ്ട് മാസം മുമ്പാണ് മോഷണം പോയത്. ഷോപ്പിങ്ങിനിടെ രണ്ട് പേര് ശിവകുമാറിന്റെ ഫോണ്‍ മോഷ്ടിച്ച് കടന്നുകളയുകയായിരുന്നു. എല്ലാവരേയും പോലെ ഒരു പരാതി നല്കി മറ്റൊരു ഫോണ്‍ വാങ്ങി നിശബ്ദനാകാന്‍ ശിവകുമാര്‍ തയ്യാറായില്ല. ഫോണ്‍ മോഷ്ടിക്കപ്പെട്ടതിന് സമീപമുള്ള കടകളില്‍ നിന്ന് സിസിടിവി ദൃശ്യങ്ങള്‍ കണ്ട് കള്ളന്മാരെ ഇദ്ദേഹം കണ്ടെത്തി. പിന്നീട്…
Read More