‘കാണാതായ’ 4 കോണ്‍ഗ്രസ് എംഎല്‍എമാര്‍ നിയമസഭാ കക്ഷി യോഗത്തിൽ വന്നില്ല

ബെംഗളൂരു: കര്‍ണാടകയില്‍  “ഓപ്പറേഷന്‍ ലോട്ടസ്” വിജയം കാണുമോ? പ്രതീക്ഷ കൈവിടാതെ സംസ്ഥാനത്ത് ബിജെപി നേതൃത്വം!!

കര്‍ണാടകയിലെ നിര്‍ണ്ണായക രാഷ്ട്രീയ നാടകങ്ങള്‍ക്കൊടുവില്‍ കോണ്‍ഗ്രസ്‌ നിയമസഭാ കക്ഷി യോഗം ഇന്ന് വൈകുന്നേരം ആരംഭിച്ചു. കര്‍ണാടകത്തിലെ കോണ്‍ഗ്രസ് നിയമസഭാകക്ഷി നേതാവ് സിദ്ധരാമയ്യയുടെ നേതൃത്വത്തിലാണ് യോഗം നടക്കുന്നത്.

അതേസമയം, വിമതരായ 4 എംഎല്‍എമാരും യോഗത്തില്‍ പങ്കെടുക്കാനെത്തിയില്ല. എന്നാല്‍ രണ്ട് എംഎല്‍എമാര്‍ വരാതിരുന്നതിന് കാരണം ബോധിപ്പിച്ചിട്ടുണ്ട്. ഉമേഷ് യാദവും ബി നാഗേന്ദ്രയുമാണ് കാരണം ബോധിപ്പിച്ചത്.

എന്നാല്‍ മുന്‍ മന്ത്രിയായിരുന്ന രമേഷ് ജര്‍ക്കിഹോളിയും മഹേഷ് കുമത്തള്ളിയും വിട്ടുനില്‍ക്കുകയാണ്. ഇവര്‍ കാരണവും ബോധിപ്പിച്ചിട്ടില്ല.

  24 കോടി തട്ടിയെടുത്തിട്ടും കൊതിതീരാതെ തട്ടിപ്പുകാർ; സ്വർണ്ണപ്പണയ ശ്രമത്തിനിടെ ബെംഗളൂരുവിൽ വൻ 'ഡിജിറ്റൽ അറസ്റ്റ്' തട്ടിപ്പ് പുറത്ത്

ആകെ 75 എംഎല്‍എമാരാണ് യോഗത്തില്‍ പങ്കെടുക്കുന്നത്. 80 അംഗങ്ങളാണ് കോണ്‍ഗ്രസിന് കര്‍ണാടക നിയമസഭയിലുള്ള അംഗബലം. ഒരാള്‍ സ്പീക്കറായതിനാല്‍ ആകെ ഫലത്തില്‍ 79 പേര്‍. 75 പേരെ യോഗത്തിനെത്തിക്കാന്‍ കഴിഞ്ഞതോടെ സര്‍ക്കാര്‍ താഴെ വീഴില്ലെന്ന ആശ്വാസത്തിലാണ് കോണ്‍ഗ്രസ്.

സഖ്യ സര്‍ക്കാരിനെ സംബന്ധിച്ചിടത്തോളം ഏറെ പ്രാധാന്യമാണ് ഈ യോഗത്തിനുള്ളത്. കോണ്‍ഗ്രസിന്‍റെ എല്ലാ എംഎല്‍എമാരും നിര്‍ബന്ധമായും യോഗത്തിനെത്തണം എന്നാണ് പാര്‍ട്ടി നേതൃത്വം നല്‍കിയിരുന്ന  നിര്‍ദേശം.

കൂടാതെ, യോഗത്തില്‍ പങ്കെടുക്കാത്തവരെ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കുമെന്നും,  കൂറുമാറ്റ നിരോധന നിയമ പ്രകാരം കേസെടുക്കുമെന്നും നിയമസഭാ കക്ഷി നേതാവ് സിദ്ധരാമയ്യ മുന്‍പ് വ്യക്തമാക്കിയിരുന്നു.

  മദ്യശാലകൾക്ക് പൂട്ടിടീച്ച് മുഖ്യമന്ത്രി വിജയ്; 717 ടാസ്‌മാക് ഔട്ട്‌ലെറ്റുകൾ ഉടൻ അടച്ചുപൂട്ടും

അതേസമയം, എന്തു വിലകൊടുത്തും വിമതരെ കൂടെ നിര്‍ത്തുക എന്ന ഒറ്റ ലക്ഷ്യം മുന്‍നിര്‍ത്തിയാണ് ഇപ്പോള്‍ കോണ്‍ഗ്രസ്‌ പ്രവര്‍ത്തിക്കുന്നത്. എന്തു വില കൊടുത്തും അത് സാധ്യമാക്കാന്‍ കോണ്‍ഗ്രസ്‌ തയ്യാറാണ്. ലക്ഷ്യം ഒന്ന് മാത്രം ബിജെപിയുടെ “ഓപ്പറേഷന്‍ ലോട്ടസ്” തകര്‍ക്കുക.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഇന്ത്യയിലെ രണ്ടാമത്തെ വലിയ ക്രിക്കറ്റ് സ്റ്റേഡിയത്തിന് അനേക്കലിൽ തറക്കല്ലിട്ട് മുഖ്യമന്ത്രി
[masterslider id="10"]

Related posts