രണ്ടാം ഏകദിനത്തില്‍ ഇന്ത്യക്ക് ജയം

ഓസ്‌ട്രേലിയക്കെതിരായ രണ്ടാം ഏകദിനത്തില്‍ ഇന്ത്യക്ക് ജയം. അഡ്‌ലെയ്ഡില്‍ നടന്ന് ഏകദിനത്തില്‍ ആറ് വിക്കറ്റിനാണ് ഇന്ത്യ വിജയിച്ചത്.  ഇതോടെ മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ ഒപ്പമെത്തി. സിഡ്‌നിയില്‍ നടന്ന ആദ്യ മത്സരത്തില്‍ ആതിഥേയര്‍ക്കായിരുന്നു വിജയം. അഡ്‌ലെയ്ഡില്‍ ഷോണ്‍ മാര്‍ഷിന്റെ സെഞ്ചുറി കരുത്തില്‍ 298 റണ്‍സാണ് ഓസീസ് പടുത്തുയര്‍ത്തിയത്. എന്നാല്‍ വിരാട് കൊഹ്‌ലിയുടെ സെഞ്ചുറിയിലൂടെ (112 പന്തില്‍ 104) ഇന്ത്യ മറുപടി നല്‍കിയപ്പോള്‍ 49.2 ഓവറില്‍ ഇന്ത്യ വിജയം സ്വന്തമാക്കി. മുന്‍ ക്യാപ്റ്റന്‍ എം.എസ് ധോണിയുടെ (54 പന്തില്‍ 55 ) ഇന്നിങ്‌സും നിര്‍ണായകമായി. കൊഹ്‌ലിക്ക് പുറമെ…

Read More

ആശങ്കപ്പെടെണ്ടതില്ല സര്‍ക്കാര്‍ ഉടനെ ഒന്നും വീഴില്ല;ഒട്ടും കുലുങ്ങാതെ മുഖ്യമന്ത്രി.

സര്‍ക്കാരിനുള്ള പിന്തുണ രണ്ട് എംഎല്‍എമാര്‍ പിന്‍വലിച്ചതില്‍ പ്രതികരണവുമായി കര്‍ണ്ണാടക മുഖ്യമന്ത്രി കുമാരസ്വാമി. സര്‍ക്കാരിനുള്ള പിന്തുണ രണ്ട് സ്വതന്ത്രര്‍ പിന്‍വലിച്ചാലും ആശങ്കപ്പെടാനില്ലെന്നും സര്‍ക്കാരിനെ താഴെയിറക്കാന്‍ കഴിയില്ലെന്നും മുഖ്യമന്ത്രി കുമാരസ്വാമി പറഞ്ഞു. അതേസമയം ബിജെപി കുതിരക്കച്ചവടം നടത്തുകയാണെന്ന്  ഉപമുഖ്യമന്ത്രി ജി പരമേശ്വര പറഞ്ഞു. മുലബാഗിലു, റാണെബെന്നൂര്‍ എന്നീ മണ്ഡലങ്ങളിലെ എംഎല്‍എമാരായ യഥാക്രമം എച്ച്. നാഗേഷ്, ആര്‍. ശങ്കര്‍ എന്നിവരാണ് സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ചിരിക്കുന്നത്. സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിക്കുന്നതായി കാണിച്ചുള്ള കത്ത് ഇരു എംഎല്‍എമാരും ഗവര്‍ണര്‍ക്ക് കൈമാറി. ഇവര്‍ ഇപ്പോള്‍ മുംബൈയിലെ ഹോട്ടലിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇരുവരും പിന്തുണ പിന്‍വലിച്ചെങ്കിലും സര്‍ക്കാരിന്…

Read More

2 സ്വതന്ത്ര എംഎല്‍എമാര്‍ കുമാരസ്വാമി സര്‍ക്കാറിനുള്ള പിന്തുണ പിന്‍വലിച്ചു;ഉടന്‍ അധികാരത്തില്‍ ഏറുന്ന ബിജെപി സര്‍ക്കാറിന് പിന്തുണ നല്‍കുമെന്ന് രാജിവച്ച എംഎല്‍എമാര്‍!

കര്‍ണാടകയില്‍ നിമയസഭ തെരഞ്ഞെടുപ്പിന് ശേഷം ആരംഭിച്ച രാഷ്ട്രീയ നാടകങ്ങള്‍ ഒരിടവേളയ്ക്ക് ശേഷം വീണ്ടും തുടക്കമിട്ടിരിക്കുകയാണ്. പരസ്പരം എംഎല്‍എമാരെ റാഞ്ചാന്‍ നോക്കുന്നതായി ബിജെപിയും കോണ്‍ഗ്രസും ആരോപണങ്ങള്‍ ഉയര്‍ത്തി വിടുന്നതിനിടൊണ് സഖ്യ സര്‍ക്കാരിന് പിന്തുണ നല്‍കിയിരുന്ന രണ്ട് സ്വതന്ത്ര എംഎല്‍എമാര്‍ കളം മാറി ചവിട്ടിയിരിക്കുന്നത്. മുലബാഗിലു, റാണെബെന്നൂര്‍ എന്നീ മണ്ഡലങ്ങളിലെ എംഎല്‍എമാരായ യഥാക്രമം എച്ച്. നാഗേഷ്, ആര്‍. ശങ്കര്‍ എന്നിവരാണ് സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ചിരിക്കുന്നത്. ഇതോടെ വരുന്ന ദിവസങ്ങളില്‍ കൂടുതല്‍ നാടകീയ സംഭവങ്ങള്‍ക്ക് കര്‍ണാടക രാഷ്ട്രീയം വേദിയാകുമെന്ന് ഉറപ്പായിരിക്കുകയാണ്. താന്‍ എന്തിനാണോ കോണ്‍ഗ്രസ്-ജെഡിഎസ് സര്‍ക്കാരിന് പിന്തുണ നല്‍കിയോ, അത് നടക്കാത്തതിനാലാണ്…

Read More

കര്‍ണാടക സര്‍ക്കാര്‍ വീഴുന്നു…!!? സ്വതന്ത്ര എം.എല്‍.എമാര്‍ സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ചു.

ബെംഗളൂരു: കർണാടക സർക്കാർ വീണ്ടും ത്രിശങ്കുവിൽ. രണ്ട് സ്വതന്ത്ര എം.എല്‍.എമാര്‍ സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ചു. ആര്‍.ശങ്കറും, എച്ച് നഗേഷുമാണ് പിന്തുണ പിന്‍വലിച്ചത്. ആര്‍ ശങ്കറും കോണ്‍ഗ്രസ് എം.എല്‍.മാരും മുംബൈയിലെ ഹോട്ടലിലാണുള്ളത്. കുതിര കച്ചവടം മുറുകുന്നതായി റിപോർട്ടുകൾ. ഇതിനിടെ, മുംബൈയിലേക്കു പോയ തങ്ങളുടെ 3 എം‌എൽഎമാരെ തിരികെയെത്തിക്കാൻ മന്ത്രി ഡി.കെ. ശിവകുമാറിനെ മും‌ബൈയിലേക്കു നിയോഗിച്ചിട്ടുണ്ടെന്നു കോൺഗ്രസ് കേന്ദ്രങ്ങൾ പറഞ്ഞു. 13 ഭരണകക്ഷി എംഎൽഎമാരെയെങ്കിലും രാജി വയ്പ്പിച്ചാലേ കൂറുമാറ്റ നിരോധന നിയമം മറികടന്ന് ഭരണം അട്ടിമറിക്കാൻ ബി.ജെ.പിയ്ക്ക് കഴിയൂ. നിലവിലെ സാഹചര്യത്തിൽ അതത്ര എളുപ്പമാവില്ലെന്നാണ് വിലയിരുത്തൽ.

Read More

നമ്മൾ വെറുതെ കളയുന്ന ചിരട്ടയുടെ വില ഓൺലൈൻ ഷോപ്പിംഗിൽ കണ്ടാൽ ഞെട്ടും.

തേങ്ങാ ചിരവി കഴിഞ്ഞാല്‍ ഒന്നില്ലെങ്കില്‍ അത് കത്തിക്കാനെടുക്കുക അല്ലെങ്കില്‍ കളയുകയാണ് നമ്മള്‍ ചെയ്യുന്നത്. നമ്മള്‍ വെറുതെ കളയുന്ന ഈ ചിരട്ടയ്ക്ക് ഓണ്‍ലൈന്‍ വൈബ്‌സെറ്റുകാര്‍ ഇട്ട വില കേട്ടാല്‍ എല്ലാവരും ഒന്ന് ഞെട്ടും. ഒരു മുറി ചിട്ടയുടെ വില 3000 ആണ്. 55ശതമാനം ഡിസ്‌കൗണ്ട് കഴിച്ച് 1365 രൂപ മുടക്കിയാല്‍ നമ്മുക്കിത് വാങ്ങാനാകും. ആമസോണ്‍ ഷോപ്പിങ് വെബ്‌സൈറ്റിലാണ് ഒരു മുറി ചിരട്ട 3000 രൂപ വിലയിട്ടു വില്‍പനയ്ക്കുവെച്ചിരിക്കുന്നത്. നാലര ഔണ്‍സാണു വലിപ്പമെന്നും യഥാര്‍ത്ഥ ചിരട്ടയായതിനാല്‍ പൊട്ടലോ പോറലോ ഉണ്ടാവാമെന്നും പറഞ്ഞിട്ടുണ്ട്.നാച്വറല്‍ ഷെല്‍ കപ്പ് എന്ന പേരിലാണ് ഇത് ഓണ്‍ലൈനില്‍ പ്രത്യക്ഷപ്പെട്ടത്.

Read More

ടിക്കറ്റില്ലാതെ ബിസിനസ് ക്ലാസ്സില്‍ ലണ്ടനിലേക്ക് ഒരു യാത്ര!!

സിംഗപ്പൂർ‍: ടിക്കറ്റില്ലാതെ എങ്ങിനെയാണ് വിമാനയാത്ര സാധ്യമാവുക? പാസ്പോര്‍ട്ടില്ലാതെ എങ്ങിനെ അന്താരാഷ്ട്ര യാത്ര നടത്തുവാന്‍ സാധിക്കും? ശരിയാണ് അന്താരാഷ്ട്ര വിമാനയാത്രയ്ക്ക് ടിക്കറ്റ് മാത്രമല്ല പാസ്പോര്‍ട്ടും ആവശ്യം തന്നെ… എന്നാല്‍ ഇവിടെ ഒരു “യാത്രക്കാരന്‍” ഇത് രണ്ടുമില്ലാതെയാണ് വിമാനത്തില്‍ കയറികൂടിയത്… ഈ യാത്രക്കാരനും മോശക്കാരനായിരുന്നില്ല.. യാത്രാ ചെയ്യാന്‍ തിരഞ്ഞെടുത്തത് ബിസിനസ് ക്ലാസ്സ് തന്നെ… സിംഗപ്പൂരില്‍നിന്ന് ലണ്ടനിലേക്ക് പോകുകയായിരുന്ന സിംഗപ്പൂർ എയര്‍ലൈന്‍സിന്‍റെ വിമാനത്തില്‍ ജനുവരി 7നായിരുന്നു സംഭവം. വിമാനത്താവളത്തില്‍നിന്ന് വിമാനം പുറപ്പെട്ട് 12 മണിക്കൂര്‍ കഴിഞ്ഞാണ് രസകരമായി ആ കാഴ്ച യാത്രക്കാര്‍ കാണാനിടയായത്. ടിക്കറ്റ് എടുത്ത് അവരവരുടെ സീറ്റുകളില്‍…

Read More

മുനമ്പം മനുഷ്യക്കടത്ത്: സംഘം പോയത് ഓസ്‌ട്രേലിയയിലേയ്ക്ക്

കൊച്ചി: മുനമ്പം വഴിയുളള രാജ്യാന്തര മനുഷ്യക്കടത്തിന്‍റെ കൂടുതൽ വിവരങ്ങൾ പുറത്ത് വരുന്നു. ഓസ്ട്രേലിയയുടെ നിയന്ത്രണത്തിലുളള ക്രിസ്തുമസ് ദ്വീപിലേക്കാണ് ഇവർ പുറപ്പെട്ടതെന്നാണ് വിവരം. കൊച്ചി വഴി മുമ്പും മനുഷ്യക്കടത്ത് നടത്തിയവർ തന്നെയാണ് ഇപ്പോഴത്തെ ഈ രാജ്യാന്തര കുടിയേറ്റ ശ്രമത്തിന് പിന്നിലുമെന്നാണ് വിവരം ലഭിച്ചിരിക്കുന്നത്. രണ്ടുദിവസം മുമ്പാണ് 42 പേരടങ്ങുന്ന സംഘം കൊച്ചി തീരത്തുനിന്ന് മൽസ്യബന്ധനബോട്ടിൽ പുറപ്പെട്ടത്. മുനമ്പത്തുനിന്നും കൊടുങ്ങല്ലൂരിൽ നിന്നും ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ ബാഗുകളാണ് മനുഷ്യക്കടത്തിനെപ്പറ്റിയുള്ള സൂചന നൽകിയത്. ഓസ്ട്രേലിയയിൽ നിന്ന് 1538 നോട്ടിക്കൽ മൈൽ അകലെയുളള ക്രിസ്തുമസ് ദ്വീപിലേക്കാണ് ഇവർ പോയെതെന്നാണ് പൊലീസ്…

Read More

പാർക്കിംഗ് പ്രശ്നങ്ങൾക്ക് പരിഹാരം; നഗരത്തിൽ ബിബിഎംപി കൂടുതൽ മൾട്ടി ലെവൽ പാർക്കിങ് കേന്ദ്രങ്ങൾ സ്ഥാപിക്കുന്നു.

ബെംഗളൂരു: ബെംഗളൂരു നഗരത്തിലെ നിലവിലെ പാർക്കിങ് പ്രശ്നം പരിഹരിക്കാൻ കൂടുതൽ മൾട്ടി ലെവൽ പാർക്കിങ് കേന്ദ്രങ്ങൾ സ്ഥാപിക്കാനുള്ള നടപടികളുമായി ബിബിഎംപി. ബസവനഗുഡി ഗാന്ധിബസാർ, ശിവാജിനഗർ, റസൽ മാർക്കറ്റ്, റേസ് കോഴ്സ് റോഡ്, മല്ലേശ്വരം എന്നിവിടങ്ങളിലാണിവ വരുന്നത്.  ഫ്രീഡം പാർക്കിലെ പാർക്കിങ് കേന്ദ്രത്തിന്റെ നിർമാണം രണ്ടു മാസത്തിനുള്ളിൽ പൂർത്തിയാകും. റോഡരികിലെ സൗജന്യ പാർക്കിങ് പൂർണമായും അവസാനിപ്പിച്ച് പണം കൊടുത്ത് ഉപയോഗിക്കാവുന്ന പാർക്കിങ് കേന്ദ്രങ്ങൾ മാത്രമാക്കാനാണ് ബിബിഎംപി ലക്ഷ്യമിടുന്നത്.  ഇതോടെ, സ്വകാര്യ വാഹനങ്ങളുടെ ഉപയോഗം കുറയുമെന്നും പൊതുഗതാഗത സംവിധാനങ്ങൾ കൂടുതലായി ഉപയോഗപ്പെടുത്തുമെന്നുമാണ് പ്രതീക്ഷ.

Read More

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കേരളത്തില്‍

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കേരളത്തിലെത്തും. കൊല്ലം ബൈപ്പാസിന്റെയും ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ സ്വദേശി ദര്‍ശന്‍ പദ്ധതിയുടെയും ഉദ്ഘാടനം പ്രധാനമന്ത്രി നിര്‍വ്വഹിക്കും. കൊല്ലത്ത് ബിജെപിയുടെ പൊതുസമ്മേളനത്തിലും മോദി സംസാരിക്കും. വൈകുന്നേരം നാലിന് തിരുവനന്തപുരം എയർ ഫോഴ്സ് ടെക്നിക്കൽ ഏരിയയിൽ വിമാനമിറങ്ങുന്ന മോദി ഹെലികോപ്റ്ററിൽ കൊല്ലത്തേക്ക് തിരിക്കും. 4.50-ന് ആശ്രാമം മൈതാനത്ത് നടക്കുന്ന ചടങ്ങിൽ ബൈപാസ് ഉദ്ഘാടനത്തിന് ചെയ്തശേഷം അഞ്ചരയ്ക്ക് കന്റോണ്‍മെന്റ് ഗ്രൗണ്ടില്‍ ബിജെപി പൊതുസമ്മേളനത്തെയും പ്രധാനമന്ത്രി അഭിസംബോധന ചെയ്യും. രാത്രി 7.15 ന് ആണ് ശ്രീപത്മനാഭ സ്വാമിക്ഷേത്രത്തിലെ നവീകരണ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം. അതേസമയം…

Read More

ഒരു വർഷമായിട്ടും പണി പൂർത്തിയാവാതെ ബയ്യപ്പനഹള്ളി സ്റ്റോപ്പ്.

ബെംഗളൂരു: ബാനസവാടിയിലേക്കു മാറ്റിയ എറണാകുളം പ്രതിവാര എക്സ്പ്രസിന് (12683–84; 22607–08) 45 ദിവസത്തിനകം ബയ്യപ്പനഹള്ളിയിൽ സ്റ്റോപ്പ് അനുവദിക്കാമെന്നു ദക്ഷിണ പശ്ചിമ റെയിൽവേ ഉറപ്പ് നൽകിയിരുന്നു. എന്നാൽ വികസന നിർമാണം തുടങ്ങി ഒരു വർഷം കഴിഞ്ഞിട്ടും വികസനം പൂർത്തിയാകാൻ 6 മാസം കൂടി എടുക്കുമെന്നാണ് അധികൃതർ ഒടുവിൽ നൽകുന്ന വിവരം. വലിയ ട്രെയിൻ നിർത്താൻ സൗകര്യങ്ങളില്ലാത്തതിനാൽ ബയ്യപ്പനഹള്ളിയിൽ പ്ലാറ്റ്ഫോമിന്റെ നീളം കൂട്ടുന്ന ജോലി കഴിഞ്ഞ വർഷമാണ് തുടങ്ങിയത്. എന്നാൽ മേൽക്കൂര നിർമാണം, വൈദ്യുതീകരണം എന്നിവ പൂർത്തിയായിട്ടില്ല. മജസ്റ്റിക് സിറ്റി ഉൾപ്പെടെ നഗരത്തിലെ മറ്റു സ്റ്റേഷനുകളിലെ തിരക്കു കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ ബയ്യപ്പനഹള്ളിയിൽ ടെർമിനൽ നിർമിക്കുന്നതിന്റെ ഭാഗമായുള്ള…

Read More
Click Here to Follow Us