ബെംഗളൂരു: കോലാര്‍ സ്വര്‍ണ ഘനി വളരെ പ്രശസ്തമാണ് നിരവധി പതിറ്റാണ്ടുകള്‍ കോടിക്കണക്കിന് രൂപയ്ക്കു ഉള്ള സ്വര്‍ണം കുഴിച്ചെടുത്തതിന് ശേഷം 2001 ല്‍ ആണ് കെ ജി എഫിലെ സ്വര്‍ണ ഘനനം നിര്‍ത്തിവച്ചത്. എന്നാല്‍ വീണ്ടും കെ ജി എഫ് വാര്‍ത്തയില്‍ നിറയുകയാണ് ,സ്വര്‍ണത്തിന്റെ പേരില്‍ അല്ല വജ്രത്തിന്റെ പേരില്‍,അതെ കെ ജി എഫ് താലൂക്കിലെ പെദ്ദപ്പള്ളി എന്നാ ഗ്രാമത്തില്‍ 15-17 സര്‍വേ നമ്പരുകളില്‍ ഉള്ള സ്ഥലത്ത് ആണ് വന്‍ തോതില്‍ വജ്ര നിക്ഷേപം കണ്ടെത്തിയതായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. കേന്ദ്ര സര്‍ക്കാരിന്റെ ഘനനവുമായി ബന്ധപ്പെട്ട വകുപ്പുകള്‍…
Read MoreDay: 13 January 2019
ഇനി ഊട്ടിയിലേക്ക് വേഗത്തിലെത്താം;കര്‍ണാടക ആര് ടി സി സര്‍വീസ് നടത്തുന്നത് മേട്ടുപ്പാളയം വഴി;ലാഭം ഒന്നര മണിക്കൂര്‍.
ബെംഗളൂരു: ഇപ്പോള്‍ ഊട്ടിയിലേക്ക് പോകുന്ന വഴി മാറ്റിപ്പിടിക്കാന്‍ തയ്യാറായി കര്‍ണാടക ആര് ടി സി.നിലവില്‍ ബന്ദിപ്പൂര്‍ വനത്തിലൂടെയാണ് ഊട്ടി സെര്വീസുകള് കര്‍ണാടക ആര് ടി സി നടത്തുന്നത്,എന്നാല്‍ രാത്രികളില്‍ 10 മണിമുതല്‍ രാവിലെ 6 മണിവരെ ബന്ദിപ്പൂര്‍ വനാതിര്‍ത്തിയില്‍ വാഹനങ്ങള്‍ക്ക് പ്രവേശന മില്ല,അത് കാരണം രാത്രി സര്‍വീസുകളെ ഇത് ബാധിക്കുന്നുണ്ട്. പകല്‍ സമയത്ത് ഈ റൂട്ടില്‍ എട്ടു മണിക്കൂര്‍ എടുക്കുന്നുണ്ട് രാത്രികളില്‍ എഴുമാനിക്കൂറും മാത്രമല്ല ഊട്ടിയിലേക്ക് യാത്രചെയ്യാന്‍ കൂടുതല്‍ ആവശ്യക്കാര്‍ ഉണ്ടെങ്കിലും കൂടുതല്‍ പ്രത്യേക സര്‍വീസുകള്‍ നടത്താന്‍ കെ എസ് ആര് ടി സിക്ക് കഴിയുന്നില്ല.…
Read Moreമരിച്ചുപോയ പൊലീസ് ഉദ്യോഗസ്ഥനും സ്ഥലംമാറ്റം!!
ലഖ്നൗ: ഉത്തര്‍പ്രദേശിലെ പൊലീസ് ഉദ്യോഗസ്ഥരുടെ ട്രാന്‍സ്ഫര്‍ ലിസ്റ്റില്‍ ഇടം പടിച്ച് മരിച്ചുപോയ എസ്പിയും!! ഡെപ്യുട്ടി സൂപ്രണ്ടായിരുന്ന സത്യ നാരായണ്‍ സിംഗിന്റെ പേരാണ് ട്രാന്‍സ്ഫര്‍ ലിസ്റ്റില്‍ ഉണ്ടായിരുന്നത്. ഇദ്ദേഹം കഴിഞ്ഞ മാസമാണ് അന്തരിച്ചത്. അതേസമയം, തെറ്റ് സംഭവിച്ചത് മനസ്സിലാക്കിയ ഡിജിപി ഒ പി സിംഗ് ക്ഷമാപണം നടത്തി. ഇത്തരം അബദ്ധങ്ങള്‍ ക്ഷമിക്കാന്‍ കഴിയില്ലെന്നും കര്‍ശന നടപടിയെടുക്കുമെന്നും ഡിജിപി ട്വിറ്ററിലൂടെ അറിയിച്ചു. വെള്ളിയാഴ്ചയാണ് ട്രാന്‍സ്ഫര്‍ ഓര്‍ഡര്‍ പുറത്തിറങ്ങിയത്.
Read Moreമൂന്നാറില്‍ കഠിനമായ തണുപ്പ് തുടരുന്നു; സന്ദര്‍ശകരുടെ പ്രവാഹവും…
മൂന്നാർ: മൂന്നാര്‍ എസ്റ്റേറ്റ് മേഖലയില്‍ താപനില മൈനസ് ഡിഗ്രിയില്‍ നിന്നും ഒരു ഡിഗ്രിയിലെത്തി നില്ക്കുന്നുവെങ്കിലും തണുപ്പ് അതികഠിനമാണ്. മൂന്നാറിന്റെ സമീപകാല ചരിത്രത്തില്‍ ആദ്യമായാണിങ്ങനെ. പുല്‍മൈതാനികള്‍ മഞ്ഞുകണങ്ങള്‍ വീണ് പരവതാനി വിരിച്ച നിലയിലാണ്. തണുപ്പ് ആസ്വദിക്കാന്‍ സന്ദര്‍ശകരുടെ പ്രവാഹമാണ്. 6000 മുതല്‍ 10,000 വരെ സന്ദര്‍ശകരെത്തുന്നതായാണ് കണക്ക്.
Read Moreമേരി കോം ലോക ബോക്സിങ് റാങ്കിങ്ങില്‍ ഒന്നാമത്
ഇന്ത്യയുടെ മേരി കോം ലോക ബോക്സിങ് റാങ്കിങ്ങില്‍ ഒന്നാമത്. 48 കിലോഗ്രാം വിഭാഗത്തിലാണ് മേരി കോം ഒന്നാം സ്ഥാനം നേടിയത്. ഇന്റര്‍നാഷണില്‍ ബോക്സിങ് അസോസിയേഷന്റെ ഏറ്റവും പുതിയ റാങ്കിങ്ങിലാണ് മേരി കോം ഒന്നാം സ്ഥാനം സ്വന്തമാക്കിയത്. മുപ്പത്തിയാറുകാരിയും മൂന്നു കുട്ടികളുടെ അമ്മയുംകൂടിയായ മേരി 1700 പോയന്റുമായാണ് ഇപ്പോള്‍ ഒന്നാം റാങ്കിലെത്തിയിരിക്കുന്നത്. 2020ലെ ടോക്കിയോ ഒളിമ്ബിക്സിലേക്ക് മത്സരിക്കുന്നതിന്റെ ഭാഗമായി താരം 51 കിലോഗ്രാമിലേക്ക് മാറും. ദില്ലിയില്‍ അടുത്തിടെ സമാപിച്ച ലോക ചാമ്ബ്യന്‍ഷിപ്പില്‍ മേരി കോം സ്വര്‍ണം നേടിയിരുന്നു. ആറ് ലോക ചാമ്ബ്യന്‍ഷിപ്പുകളില്‍ സ്വര്‍ണം നേടിയ ഏക താരമെന്ന ബഹുമതിയും മേരി കോം…
Read Moreവിധാന്‍ സൌധയില്‍ 26 ലക്ഷം രൂപ പിടിച്ചു;കോണ്ഗ്രെസ് മന്ത്രി പുട്ടരംഗഷെട്ടി പെട്ടു!ഉടന്‍ നടപടിയെന്ന് മുഖ്യമന്ത്രി.
ബെംഗളൂരു: വിധാന്‍ സൌധയില്‍ വച്ച് 25.76 ലക്ഷം പിടിച്ചെടുത്ത സംഭവത്തില്‍ പിന്നോക്ക ക്ഷേമ മന്ത്രി പുട്ടരംഗഷെട്ടി കുടുങ്ങി.മന്ത്രിക്കു കൊടുക്കാന്‍ ഉള്ള പണം ആണ് കൊണ്ട് പോയത് എന്ന് ക്ലാര്‍ക്ക് മോഹന്‍ വെളിപ്പെടുത്തിയിരുന്നു. മന്ത്രിക്കെതിരെ നടപടിയെടുത്തേക്കുമെന്നു മുഖ്യമന്ത്രി കുമാരസ്വാമിയും ഇന്നലെ സൂചന നൽകി. ചില കാര്യങ്ങളിൽ കൂടി വ്യക്തത ലഭിക്കേണ്ട താമസം മാത്രമേയുള്ളുവെന്നും പറഞ്ഞു. ചാമരാജനഗറിൽ നിന്നുള്ള കോൺഗ്രസ് എംഎൽഎയായ മന്ത്രി പുട്ടരംഗ ഷെട്ടിയുടെ അടുത്ത അനുയായിയായ മോഹൻ കഴിഞ്ഞ നാലിനാണു അറസ്റ്റിലായത്. വിധാൻ സൗധ പൊലീസ് പണം പിടികൂടിയതിനെ തുടർന്നു കേസ് അഴിമതി വിരുദ്ധ ബ്യൂറോയ്ക്ക് (എസിബി)…
Read Moreനഗരത്തിന് ഈ വേനലിൽ കുടിവെള്ളം മുട്ടില്ല.
ബെംഗളൂരു: കർണാടകയിലെ വിവിധ പ്രദേശങ്ങൾ വരൾച്ചയുടെ പിടിയിലാണെങ്കിലും ബെംഗളൂരുവിൽ ഇത്തവണ കുടിവെള്ളക്ഷാമുണ്ടാകില്ലെന്ന് ബെംഗളൂരു വാട്ടർ സപ്ളൈ ആൻഡ് സീവേജ് ബോർഡ് (ബി.ഡബ്ല്യു.എസ്. എസ്.ബി.). ബെംഗളൂരുവിലേക്ക് കുടിവെള്ളമെത്തിക്കുന്ന കെ.ആർ. എസ്. കബനി ഡാമുകളിൽ ഇത്തവണ ആവശ്യത്തിന് വെള്ളമുണ്ട്. കഴിഞ്ഞമഴക്കാലത്ത് മൈസൂരു, മാണ്ഡ്യ, മടിക്കേരി തുടങ്ങിയ പ്രദേശങ്ങളിൽ മികച്ച മഴ ലഭിച്ചതാണ് നഗരത്തിന് അനുഗ്രഹമാകുന്നത്. വേനൽ കനക്കുന്നതോടെ വിതരണം ചെയ്യുന്ന വെള്ളത്തിന്റെ അളവിലും കാര്യമായ കുറവുണ്ടാകുന്ന സാഹചര്യമാണ് കഴിഞ്ഞവർഷംവരെ ഉണ്ടായിരുന്നത്. നഗരത്തിലെ പല മേഖലകളിലും കഴിഞ്ഞവർഷം കുടിവെള്ളത്തിനുപോലും ക്ഷാമമനുഭവപ്പെട്ടിരുന്നു. വിതരണംചെയ്യുന്ന കുടിവെള്ളത്തിന്റെ 40 ശതമാനത്തിലേറെ പാഴായിപ്പോകുന്നുവെന്നാണ് ബി.ഡബ്ല്യു.എസ്.എസ്.ബി.യുടെ കണക്ക്. ഇത്തവണ…
Read Moreബെംഗളൂരു സബേർബൻ റെയിൽ പദ്ധതിക്കും ഒടുവിൽ മന്ത്രിസഭയുടെ അംഗീകാരം.
ബെംഗളൂരു: ബെംഗളൂരു സബേർബൻ റെയിൽ പദ്ധതിക്കും ഒടുവിൽ മന്ത്രിസഭയുടെ അംഗീകാരം. നിർമാണം മാർച്ച് ആദ്യത്തോടെ ആരംഭിക്കും. 17147 കോടിരൂപയാണു പദ്ധതി ചെലവ് പ്രതീക്ഷ. 160.05 കിലോമീറ്റർ വരുന്ന സബേർബൻ പദ്ധതിക്കാണു മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം അംഗീകാരം നൽകിയത്. കെങ്കേരി- വൈറ്റ്ഫീൽഡ് (35.47 കിലോമീറ്റർ), കെഎസ്ആർ ബെംഗളൂരു സിറ്റി – രാജനകുണ്ടെ (24.88), നെലമംഗല -ബയ്യപ്പനഹള്ളി (38.94), ഹീലലിഗെ-ദേവനഹള്ളി (61.21) എന്നീ നാല് ഇടനാഴികൾ ഉൾപ്പെടുന്നതാണു പദ്ധതി. 52 പുതിയ സ്റ്റേഷനുകൾ ഉൾപ്പെടെ മൊത്തം 81 സ്റ്റേഷനുകളാണു പദ്ധതിയിലുള്ളത്.
Read Moreചികിൽസിക്കാൻ പണമില്ലാത്തതിനാൽ പിതാവ് 11 വയസ്സുള്ള മകളെ വിഷം കൊടുത്തു കൊന്നു.
ബെംഗളൂരു: ഉത്തര കന്നഡ ജില്ലയിലെ ഹേമാഡി കുമാര ഗ്രാമത്തിലാണു സംഭവം. നാഗരാജ് പൂജാരി (44) ആണു ഹൃദയസംബന്ധമായ അസുഖമുള്ള മകൾ നയനയെ കൊന്നത്. മൂന്ന് പെൺമക്കളുള്ള നാഗരാജ് – സുമംഗല ദമ്പതികളുടെ രണ്ടാമത്തെ മകളാണു നയന. മകളുടെ ചികിത്സകൾക്ക് ഏറെ പണം ചെലവഴിച്ചതിൽ ദു:ഖിതനായ ഇയാൾ കഴിഞ്ഞ ദിവസം മദ്യപിച്ചു ലക്കുകെട്ടാണു വീട്ടിലെത്തിയത്. തുടർന്നാണു മകൾക്കു വിഷം നൽകിയത്. നാഗരാജിനെ യെല്ലാപുര പൊലീസ് അറസ്റ്റ് ചെയ്തു.
Read Moreദേവഗൌഡയുടെ പേരമക്കളും രാഷ്ട്രീയത്തിലേക്ക്;മുഖ്യമന്ത്രി കുമാരസ്വാമിയുടെയും സഹോദരന് പൊതു മരാമത്ത് വകുപ്പ് മന്ത്രി രേവണ്ണയുടെയും മക്കള്‍ ലോകസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നു;കുമാരസ്വാമിയുടെ ഭാര്യ നിലവില്‍ നിയമസഭ അംഗമാണ്.
ബെംഗളൂരു: ജനങ്ങള്‍ നിര്‍ബന്ധിച്ചാല്‍ രാഷ്ട്രീയക്കാര്‍ അങ്ങനെയാണ് സ്വന്തം മക്കളെയും പേരമക്കളെയും ഭാര്യയെയും എല്ലാം തെരഞ്ഞെടുപ്പിന് നിര്‍ത്തിപ്പോകും,അതുചിലപ്പോള്‍ രാപ്പകല്‍ പണിയെടുക്കുന്ന അണികള്‍ക്കും ചെറു നേതാക്കള്‍ക്കും മുകളില്‍ കൂടിയാകും.എന്നാലും അണികള്‍ക്ക് സന്തോഷം. നമ്മുടെ മുഖ്യമന്ത്രി കുമാരസ്വാമിയും അതുതന്നെയാണ് പറയുന്നത് “ജനങ്ങള്‍ നിര്‍ബന്ധിക്കുന്നത് കാരണം ചിലപ്പോള്‍ തന്റെ മകന് നിഖില്‍ രാഷ്ട്രീയത്തില്‍ ഇറങ്ങിയേക്കും”,മുഖ്യമന്ത്രിയുടെ പിതാവ് ശ്രീ എച് ഡി ദേവഗൌഡ കുറച്ചു മാസങ്ങള്‍ പ്രധാന മന്ത്രി പദത്തില്‍ ഉണ്ടായിരുന്നു,മൂത്ത സഹോദരന് ആദ്യം തന്നെ രാഷ്ട്രീയത്തില്‍ ഉണ്ട്.പിന്നീടാണ് കുമാരസ്വാമി സിനിമ നിര്‍മാണ മേഖലയില്‍ നിന്ന് രാഷ്ട്രീയത്തില്‍ വരുന്നത്. ഭാര്യ അനിതയെ…
Read More