ന്യൂഡല്‍ഹി: സിബിഐ മുന്‍ ഡയറക്ടര്‍ അലോക് വര്‍മ്മ രാജിവച്ചു. സിബിഐ ഡയറക്ടര്‍ സ്ഥാനത്തുനിന്ന് മാറ്റിയതിന് പിന്നാലെയാണ് രാജി സമര്‍പ്പിച്ചിരിക്കുന്നത്. ഡയറക്ടര്‍ ജനറല്‍ ഫയര്‍ സര്‍വ്വീസസ് ആന്റ് ഹോം ഗാര്‍ഡ്‌സ് ആയായിരുന്നു അലോക് വര്‍മ്മയുടെ മാറ്റം. എന്നാല്‍ ഈ പദവി ഏറ്റെടുക്കാന്‍ വിസമ്മതിച്ചാണ് അദ്ദേഹം രാജി സമര്‍പ്പിച്ചത്. പുതിയ ചുമതലയില്‍ നിന്നും രാജിവെക്കുകയാണെന്നും താന്‍ വിരമിച്ചതായി കണക്കാക്കണമെന്നും ആവശ്യപ്പെട്ട് അലോക് വര്‍മ്മ ഡിപ്പാര്‍ട്ട്‌മെന്‍റ് ഓഫ് പേഴ്‌സണല്‍ ആന്‍റ് ട്രെയിനിംഗ് കത്തയച്ചു. സുപ്രീം കോടതി അലോക് വര്‍മ്മയെ സിബിഐ ഡയറക്ടര്‍ ആയി നിയമിച്ചതിനു പിന്നാലെയാണ് സെലക്ഷന്‍ കമ്മിറ്റി…
Read MoreDay: 11 January 2019
ടിക്കറ്റ് നിരക്കില്‍ വമ്പിച്ച ഇളവുമായി വിമാന കമ്പനികള്‍
ടിക്കറ്റ് നിരക്കില്‍ വന്‍ ഇളവുമായി വിമാന കമ്പനികള്‍. പൊതുവെ തിരക്ക് കുറവായതിനാല്‍ യാത്രക്കാരെ ആകര്‍ഷിക്കാനാണ് കമ്പനികളുടെ നീക്കം. എയര്‍ ഇന്ത്യ എക്സ്‍പ്രസിനൊപ്പം ബജറ്റ് എയര്‍ലൈനായ ഇന്റിഗോയും എമിറേറ്റ്സും എന്നിവയും കുറഞ്ഞ നിരക്കുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ജനുവരി 13 വരെയാണ് ഇന്റിഗോ പ്രഖ്യാപിച്ച ഓഫറുകള്‍ പ്രകാരം ടിക്കറ്റ് ബുക്ക് ചെയ്യാന്‍ സാധിക്കുന്നത്. ജനുവരി 24 മുതല്‍ ഏപ്രില്‍ 15 വരെയുള്ള യാത്രകള്‍ക്കായി ഇപ്പോള്‍ ടിക്കറ്റെടുക്കാം. ആഭ്യന്തര യാത്രകള്‍ക്ക് 899 രൂപ മുതലും തെരഞ്ഞെടുക്കപ്പെട്ട അന്താരാഷ്ട്ര സെക്ടറുകളില്‍ 3399 രൂപയ്ക്കും ടിക്കറ്റ് ലഭ്യമാകുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. വെബ്സൈറ്റ്, മൊബൈല്‍ ആപ്ലിക്കേഷന്‍…
Read Moreലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തന്ത്രി കുടുംബത്തിലെ ഇളമുറക്കാരൻ !!!!
തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പാർട്ടികൾ ഏറ്റവുമധികം പ്രതീക്ഷയര്‍പ്പിക്കുന്ന മണ്ഡലങ്ങളിലൊന്നായ പത്തനംതിട്ടയില്‍ തന്ത്രി കുടുംബത്തില്‍ നിന്നൊരാളെ സ്ഥാനാര്‍ത്ഥിയാക്കാന്‍ ബി.ജെ.പി ശ്രമമെന്ന് സൂചന. പത്തനംതിട്ടയില്‍ തന്ത്രികുടുംബാംഗമായ ഒരു യുവാവിനെയാകും ബി.ജെ.പി സ്ഥാനാര്‍ത്ഥിയാക്കുക എന്നാണ് സൂചന. ഉന്നത ബിരുദധാരിയും സംസ്കൃതത്തില്‍ പാണ്ഡിത്യവുമുള്ള ഇദ്ദേഹം ആലുവ വെളിയത്തുനാട്ടില്‍ ആര്‍.എസ്.എസ് നിയന്ത്രണത്തിലുള്ള തന്ത്ര വിദ്യാപീഠത്തിലെ വിദ്യാര്‍ത്ഥിയായിരുന്നു. ഇതുവരെ പൊതുരംഗത്ത് പ്രത്യക്ഷപ്പെടാത്ത ആളാണ് തന്ത്രി കുടുംബത്തിലെ ഈ യുവാവെന്നാണ് സൂചന. എന്നാല്‍, ഇതിന് തന്ത്രികുടുംബം സ്ഥിരീകരണം നൽകിയിട്ടില്ല.
Read Moreഐപിഎല്‍ മല്‍സരങ്ങള്‍ക്ക് കേരളം വേദിയാകുമോ?
തിരുവനന്തപുരം: കേരള ടസ്‌കേഴ്‌സിന്‍റെ അന്ത്യത്തോടെ ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്‍റെ താരപ്പൊലിമ നഷ്ടപ്പെട്ട കേരളത്തിന് ഇക്കുറി ആതിഥേയരാകാനുള്ള ഭാഗ്യം ലഭിക്കുമോ എന്നാണ് കായികലോകം ഇപ്പോള്‍ ഉറ്റുനോക്കുന്നത്. റിപ്പോര്‍ട്ടുകള്‍ ശരിയാണെങ്കില്‍ ഇക്കുറി ഐപിഎല്‍ മാമാങ്കത്തിനു വേദിയാകാന്‍ കേരളത്തിന് ഭാഗ്യം ലഭിക്കും. ബിസിസിഐ തയാറാക്കിയ 20 ഐപിഎല്‍ വേദികളുടെ പട്ടികയില്‍ തിരുവനന്തപുരം സ്‌പോര്‍ട്‌സ് ഹബ് സ്റ്റേഡിയവും ഇടംപിടിച്ച സാഹചര്യത്തിലാണിത്. അവസാന റൗണ്ടില്‍ അട്ടിമറികളൊന്നും നടന്നില്ലെങ്കില്‍ മലയാളികള്‍ക്ക് ഇക്കുറി തിരുവനന്തപുരത്തെ കാര്യവട്ടം സ്റ്റേഡിയത്ത് ഐപിഎല്ലിലെ ആവേശപ്പോരാട്ടങ്ങള്‍ കാണാം. ടീമുകളുടെ താല്‍പര്യത്തിലുപരി ലോക്‌സഭാ തിരഞ്ഞെടുപ്പ് തീയതികള്‍ക്കനുസരിച്ച് ഇത്തവണ വേദി നിശ്ചയിക്കാനുള്ള തീരുമാനമാണ്…
Read More‘കുംഭ് ജിയോഫോണ്‍’ വിപണിയില്‍
ഹൈന്ദവ തീര്‍ഥാടക സംഗമമായ കുംഭമേളയുടെ ഭാഗമായി ‘കുംഭ് ജിയോഫോണ്‍’ വിപണിയില്‍ അവതരിപ്പിച്ച് ജിയോ. കുംഭമേളയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്ക് സഹായകമാകുന്ന ഫീച്ചറുകളുമായാണ് കുഭ് ജിയോഫോണ്‍ എത്തുന്നത്. കുഭമേളയെകുറിച്ചുള്ള എല്ലാ സേവനവിവരങ്ങളും ഫോണില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പ്രത്യേക ബസ്-ട്രയിന്‍ ഗതാഗതസൗകര്യങ്ങളെ കുറിച്ചുള്ള വിവരം, ടിക്കറ്റ് ബുക്ക് ചെയ്യാനുള്ള സംവിധാനം, റൂട്ട് മാപ്പുകള്‍ മറ്റ് അടിയന്തിര ഹെല്‍പ്പ്‌ലൈന്‍ നമ്പറുകള്‍ ഇവയെല്ലാം കുംഭ് ജിയോഫോണില്‍ ലഭ്യമാണ്. തിരക്കില്‍പെട്ട് കൂടെയുള്ളവര്‍ പല സംഘങ്ങളായി പിരിഞ്ഞാലും കുംഭ് ജിയോഫോണ്‍ കുടുംബാംഗങ്ങള്‍ എവിടെയാണുള്ളതെന്ന് കണ്ടെത്താന്‍ സഹായിക്കും. കുംഭമേളയുമായി ബന്ധപ്പെട്ട പ്രത്യേക പരിപാടികളും ഫോണിലൂടെ ആസ്വദിക്കാം. വാട്‌സാപ്,…
Read Moreഉപയോഗശൂന്യമായി കോടികൾ ചെലവിട്ട് നിർമിച്ച ബസ് ബേകൾ.
ബെംഗളൂരു: കോടികൾ ചെലവിട്ട് അശാസ്ത്രീയമായി നിർമിച്ച ബസ് ബേകളിൽ ബസുകൾ നിർത്താതായതോടെ തിരക്കേറിയ റോഡിലേക്ക് ഇറങ്ങി നിന്നാണ് യാത്രക്കാർ ബസ് കയറുന്നത്. ടെൻഡർ ഷുവർ റോഡുകളിലെ ബസ്റ്റോപ്പുകളാണ് വെറുതെ നോക്കുകുത്തികളായി നിൽക്കുന്നത്. ചില റോഡുകളിൽ ട്രാഫിക് സിഗ്‌നലുകൾക്കു സമീപത്തേക്ക് ബസ് സ്റ്റോപ്പ് മാറ്റി സ്ഥാപിച്ചതാണു പ്രശ്നം. സിഗ്‌നൽ മാറുന്നതിനനുസരിച്ച് വാഹനങ്ങൾ മുന്നോട്ടെടുക്കുമ്പോൾ ബസ് കയറാനെത്തുന്നവർ വലയുകയാണ്. ജംക്‌ഷനിൽ ബസ് നിർത്തിയാൽ ഗതാഗതക്കുരുക്ക് ഉണ്ടാകുമെന്നതിനാൽ അവിടെ നിർത്താൻ ബസ് ജീവനക്കാർ തയാറല്ല. ബസ് ബേക്കു വേണ്ടി മാറ്റി വച്ച സ്ഥലം സ്വകാര്യ വാഹനങ്ങളുടെ അനധികൃത പാർക്കിങ് കേന്ദ്രമാകുന്നതാണ് അടുത്ത പ്രശ്നം.…
Read Moreലൈറ്റ് ഹൗസിന് കാവല്‍ നിന്നാല്‍ കിട്ടുന്നത്!!!
അമേരിക്കയിലെ കാലിഫോര്‍ണിയയില്‍ ലൈറ്റ് ഹൗസിന് കാവല്‍ നിന്നാല്‍ കിട്ടുന്നത് 92 ലക്ഷം. കാലിഫോര്‍ണിയയിലെ ചെറിയ ദ്വീപായ ഈസ്റ്റ് ബ്രദര്‍ ലൈറ്റ് സ്റ്റേഷന് കാവല്‍ നില്‍ക്കുന്നവര്‍ക്ക് പ്രതിഫലമായി അധികൃതര്‍ വാഗ്ദാനം ചെയ്തിരിക്കുന്ന തുകയാണ് 91 ലക്ഷത്തി എഴുപത്തി എട്ടായിരം രൂപ. നാവികര്‍ക്ക് സമുദ്രത്തിലൂടെ മാര്‍ഗനിര്‍ദേശം നല്‍കാനായി 1874 ല്‍ പണികഴിപ്പിച്ച ലൈറ്റ് ഹൗസാണിത്. ലൈറ്റ് ഹൗസിന്‍റെ മേല്‍നോട്ടത്തിനെത്തുന്നവര്‍ക്ക് ചില യോഗ്യതകള്‍ ആവശ്യമാണ്. ആതിഥ്യപരിപാലനത്തില്‍ മുന്‍പരിചയം ഉണ്ടാവണം, സമുദ്രത്തില്‍ ഏറെ നാള്‍ തങ്ങിയുള്ള ജോലിയില്‍ പരിചയം വേണം, യുഎസ് കോസ്റ്റ് ഗാര്‍ഡ് നല്‍കുന്ന ലൈസന്‍സ് ഉണ്ടായിരിക്കണം ഇത്രയും…
Read Moreനാഗേശ്വര റാവു പുതിയ സിബിഐ ഇടക്കാല ഡയറക്ടര്‍; പ്രധാനമന്ത്രിയെ നയിക്കുന്നത് ഭയമാണെന്ന് പ്രതിപക്ഷം
ന്യൂഡല്‍ഹി: അലോക് വര്‍മ്മ വീണ്ടും പുറത്ത്. സുപ്രീം കോടതി അലോക് വര്‍മ്മയെ സിബിഐ ഡയറക്ടര്‍ ആയി നിയമിച്ചതിനു പിന്നാലെയാണ് സെലക്ഷന്‍ കമ്മിറ്റി അദ്ദേഹത്തെ പുറത്താക്കിക്കൊണ്ട് ഉത്തരവിറക്കിയത്. വീണ്ടും ചുമതലയേറ്റ് 36 മണിക്കൂറിനുള്ളിലാണ് അലോക് വര്‍മ്മയ്ക്ക് സിബിഐ ഡയറക്ടര്‍ സ്ഥാനം നഷ്ടപ്പെട്ടത്. നാഗേശ്വര റാവു പുതിയ സിബിഐ ഇടക്കാല ഡയറക്ടറായി നാഗേശ്വര റാവു ഇന്നലെ രാത്രിതന്നെ ചുമതലയേറ്റിരുന്നു. അലോക് വര്‍മ്മയെ ഡയറക്ടര്‍ ഫയര്‍ സര്‍വ്വീസസ് ആന്റ് ഹോം ഗാര്‍ഡ്‌സ് ആയാണ് മാറ്റം. സെലക്ഷന്‍ കമ്മിറ്റി യോഗത്തില്‍ അലോക് വര്‍മ്മയുടെ ഭാഗം കേട്ട ശേഷമേ തീരുമാനം പാടുള്ളു എന്ന്…
Read Moreജലവിതരണ പൈപ്പിലൂടെ കീടനാശിനി; വീട്ടമ്മ മരിച്ചു
ബെംഗളൂരു: ജലവിതരണ പൈപ്പിലൂടെ കീടനാശിനി കലർത്തിയതിനെ തുടർന്ന് വീട്ടമ്മ മരിച്ചു. ഹൊന്നമ്മയാണു (65) മരിച്ചത്. യാദ്ഗീർ ജില്ലയിലെ മുദന്നൂരിൽ ജലവിതരണ പൈപ്പിലെ വാൽവിലൂടെ കീടനാശിനി കടത്തി വിട്ടതാണ് ദുരന്തത്തിനു പിന്നിലെന്നു പൊലീസ് സംശയിക്കുന്നു. ഗുരുതരാവസ്ഥയിലുള്ള 4 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ജലവിതരണം നടത്തുന്ന പൈപ്പിലെ വെള്ളം കുടിച്ചതിനെ തുടർന്ന് ഹൊന്നമ്മ രക്തം ഛർദിച്ച് ബോധരഹിതയായതായി മകൻ മൗനേഷ് പറഞ്ഞു. വീടിനടുത്തുള്ള പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെത്തിച്ചു നടത്തിയ പരിശോധനയിലാണ് ഇവരുടെ ആമാശയത്തിൽ വിഷാംശമുള്ളതായി കണ്ടെത്തിയത്. ഇന്നലെ രാവിലെ കലബുറഗി ജില്ലാ ആശുപത്രിയിലേക്കു കൊണ്ടു പോകും വഴിയാണ് മരിച്ചത്. കെംഭാവി പൊലീസ് അന്വേഷണം ആരംഭിച്ചു. ആരെയും ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. ജല സാംപികളുകൾ ശേഖരിച്ച്…
Read Moreശബരിമല ആചാരലംഘനം; ടൗൺഹാളിനു മുൻപിൽ അയ്യപ്പജ്യോതി തെളിയിച്ച് പ്രതിഷേധിച്ചു
ബെംഗളൂരു: ബജ്രംഗദളും ശബരിമല ക്ഷേത്ര സംരക്ഷണ സമിതിയും ചേർന്ന് ശബരിമല ആചാരലംഘനത്തിൽ പ്രതിഷേധിച്ച് ടൗൺഹാളിനു മുൻപിൽ അയ്യപ്പജ്യോതി തെളിയിച്ച് പ്രതിഷേധിച്ചു. കർണാടക ഹൈക്കോടതി റിട്ട. ജഡ്ജി ജസ്റ്റിസ് അശോക് ബി ഹിൻചിഗിരി- ശബരിമല സംരക്ഷണസമിതി സംസ്ഥാന പ്രസിഡന്റ് ഉദ്ഘാടനം ചെയ്തു. ബജ്രംഗദൾ സംസ്ഥാന കൺവീനർ സൂര്യനാരായണ, നിർമ്മൽ സുറാനി, ഹരി നായർ, ഗീതാ വിവേകാനന്ദൻ, അഡ്വ.പ്രമോദ് എന്നിവർ സംസാരിച്ചു. കെ.എൻ. എസ്.എസ്., എൻ.എസ്.എസ്.കെ., ശ്രീനാരായണസമിതി, സമന്വയ തുടങ്ങിയ സംഘടനകളുടെ പ്രതിനിധികളും വിവിധ അയ്യപ്പക്ഷേത്ര പ്രതിനിധികളും പങ്കെടുത്തു.
Read More