പുതിയ മന്ത്രിമാർക്ക് വകുപ്പുകൾ വീതിച്ച് നൽകുന്ന വിഷയത്തിൽ ഉപമുഖ്യമന്ത്രിയും മുൻമുഖ്യമന്ത്രിയും കൊമ്പുകോർത്തു;”8 വർഷം ഞാൻ പ്രസിഡന്റായിരുന്നപ്പോൾ ഞാൻ താങ്കളുടെ അവസരങ്ങൾ തട്ടിയെടുത്തില്ല, എന്തിന് എന്റെ വകുപ്പുകളിൽ കണ്ണുവക്കുന്നു?”സിദ്ധരാമയ്യയോട് പരമേശ്വര;തീരുമാനം ഹൈക്കമാന്റിന് വിട്ടു.

ബെംഗളൂരു : പുതിയതായി സത്യപ്രതിജ്ഞ ചൊല്ലിയ മന്ത്രിമാരുടെ വകുപ്പുകൾ സംബന്ധിച്ച വിഷയത്തിൽ കോൺഗ്രസിന്റെ സീനിയർ നേതാക്കൾക്കിടയിൽ അസ്വാരസ്യം തലപൊക്കുകയും വാക്കുകൾ കൊണ്ട് ഒരു മുട്ടിയതായും റിപ്പോർട്ടുകൾ. ഇപ്പോൾ കുമാരസ്വാമി മന്ത്രിസഭയിൽ ഒന്നിലധികം വകുപ്പുകൾ കൈകാര്യം ചെയ്യുന്ന കോൺഗ്രസ് മന്ത്രിമാരാണ് ഉപമുഖ്യമന്ത്രി ഡോ: ജി.പരമേശ്വര, ഡി കെ ശിവകുമാർ, കൃഷ്ണബൈര ഗൗഡ എന്നിവർ. കർണാടകയിലെ നിരീക്ഷകൾ കെ സി വേണുഗോപാലിന്റെ അദ്ധ്യക്ഷതയിൽ നടന്ന യോഗത്തിൽ പരമേശ്വരയുടെ ചില വകുപ്പുകൾ ആഭ്യന്തരം, സ്പോർട്സ്, ബെംഗളൂരു വികസനം, ഇവയിൽ ഏതെങ്കിലും ഒന്ന് പുതിയ മന്ത്രിമാർക്ക് നൽകാൻ മുൻ മുഖ്യമന്ത്രി…

Read More

എല്ലാ വിമാനത്താവളങ്ങളിലും ഇനി മുതല്‍ അറിയിപ്പുകള്‍ ആദ്യം പ്രാദേശിക ഭാഷയില്‍

ന്യൂഡല്‍ഹി: രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളിലും ഇനി മുതല്‍ അറിയിപ്പുകള്‍ ആദ്യം പ്രാദേശിക ഭാഷയില്‍ നടത്തണമെന്ന് കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദ്ദേശം. പ്രാദേശിക ഭാഷയിലെ അറിയിപ്പിന് ശേഷമേ ഹിന്ദിയിലും ഇംഗ്ലീഷിലും ഉള്ള അറിയിപ്പുകള്‍ നടത്താന്‍ പാടുള്ളു എന്ന് വ്യോമയാന മന്ത്രി സുരേഷ് പ്രഭു അറിയിച്ചു. എന്നാല്‍ അറിയിപ്പുകള്‍ വിളിച്ചു പറയാതെ പ്രദര്‍ശിപ്പിക്കുന്ന വിമാനത്താവളങ്ങള്‍ക്ക് ഈ നിര്‍ദ്ദേശം ബാധകമല്ല. വിമാനത്താവള നിയന്ത്രണ ഏജന്‍സിയായ എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ ഇതു സംബന്ധിച്ച നിര്‍ദേശം എല്ലാ വിമാനത്താവളങ്ങള്‍ക്കും നല്‍കിയിട്ടുണ്ട്.

Read More

കൊച്ചി നാവികസേനാ ആസ്ഥാനത്ത് അപകടം; 2 നാവികര്‍ മരിച്ചു

കൊച്ചി: ഹെലികോപ്റ്റര്‍ ഹാംഗറിന്‍റെ വാതില്‍ തകര്‍ന്നു വീണ് 2 നാവികര്‍ മരിച്ചു. കൊച്ചി നാവികസേനാ ആസ്ഥാനത്താണ് സംഭവം. ഉദ്യോഗസ്ഥരുടെ ദേഹത്തേക്കാണ് വാതില്‍ വീണത്. ചീഫ് പെറ്റി ഓഫീസര്‍ പദവിയിലുള്ള രണ്ടു ഉദ്യോഗസ്ഥരാണ് മരിച്ചത്. അപകടത്തില്‍ ഗുരുതര പരിക്കേറ്റ ഇരുവരെയും ഉടന്‍തന്നെ നാവികസേനാ ആസ്ഥാനത്തെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. നാവികസേനാ ആസ്ഥാനത്തിന് അകത്ത് രാവിലെ 9 മണിയോടെയാണ് അപകടമുണ്ടായത്. തകര്‍ന്നുവീണ വാതില്‍ നാവികരുടെ തലയിലാണ് ഇടിച്ചത്. ഉടനെ ഇരുവരെയും നാവിക സേനാ ആസ്ഥാനത്തെ ആശുപത്രിയില്‍ എത്തിയ്ക്കുകയുണ്ടായി. മരിച്ച നാവികരുടെ പേര് വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. അപകടത്തിലേക്ക്…

Read More

പുള്ളിപ്പുലിയുടെ ആക്രമണത്തിൽ ബാലികക്ക് ദാരുണാന്ത്യം

ബെം​ഗളുരു: പുള്ളിപുലിയുടെ ആക്രമണത്തിൽ ബാലിക മരിച്ചു ദേവലപുര ​ഗ്രാമത്തിലെ ജയസുധ (13) ആണ് മരിച്ചത്. ഒരാഴ്ച്ചക്ക് മുൻപ് പുലിയുടെ ആക്രമണത്തിൽ 3 വയസുകാരൻ മരിച്ചിരുന്നു, 3 വയസുകാരനെ കൊലപ്പെടുത്തിയ പുലിയെ കെണിവച്ച് പിടികൂടിയതിന് പിറകെയാണ് വീണ്ടും പുലിയുടെ ആക്രമണം.

Read More

നടപ്പാതയിലൂടെ ബൈക്ക് ഓട്ടം; നടപടിയുമായി അധികൃതർ

ബെം​ഗളുരു: നടപ്പാതയിലൂടെ ബൈക്ക് ഓടിക്കുന്നവർക്കെതിരെ നടപടകൾ ശക്തമാക്കി ട്രാഫിക് പോലീസ്. കനത്ത ട്രാഫിക് ബ്ലോക്കിെന മറികടക്കാൻ നടപ്പാത റോ‍ഡാക്കിയ ഒരു ബൈക്ക് കാരനിൽ നിന്ന് പോലീസ് ഈടാക്കിയത് 2500 രൂപയാണ്, എംജി റോഡിലാണ് സംഭവം. ലൈസൻസും ഇല്ലാതെ വണ്ടിയോടിച്ച ഇയാളെ പിടികൂടുന്ന വീഡിയോ മുന്നറിയിപായി പോലീസ് സമൂഹ മാധ്യമങ്ങളിലൂടെ പങ്ക് വച്ചിരുന്നു.

Read More

കേരളത്തില്‍ യഷിന്റെ കെജിഎഫിന് മികച്ച പ്രതികരണം;അന്യഭാഷാ ചിത്രങ്ങള്‍ കന്നടയിലേക്ക് മൊഴിമാറ്റം ചെയ്യാന്‍ അനുവദിക്കാത്ത കന്നഡ സിനിമ മേഖലയുടെ ഇരട്ടത്താപ്പ് ചര്‍ച്ചയാകുന്നു.

ബെംഗളൂരു: കന്നഡ സിനിമാമേഖലയ്ക്ക് പുതിയ തുടക്കം നല്‍കുകയാണ് കെജിഎഫ്. സാന്‍ഡല്‍വുഡ് എന്ന് വിളിപ്പേരുള്ള കന്നഡ സിനിമാ വ്യവസായത്തിലെ എക്കാലത്തെയും ചെലവേറിയ ചിത്രങ്ങളിലൊന്നാണ് യാഷിനെ നായകനാക്കി പ്രശാന്ത് നീല്‍ സംവിധാനം ചെയ്‍ത കെജിഎഫ്. കന്നഡ ഒറിജിനല്‍ പതിപ്പിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി, മലയാളം പതിപ്പുകളും ഒരുമിച്ചാണ് തീയേറ്ററുകളിലെത്തിയത്. ഇതിനുമുന്‍പ് ഒരു കന്നഡ ചിത്രത്തിനും ലഭിക്കാത്ത തരത്തിലുള്ള സ്വീകാര്യതയാണ് ഓരോ ദിവസവും ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഹിന്ദി ബെല്‍റ്റില്‍ ചിത്രത്തിന് ലഭിയ്ക്കുന്ന കളക്ഷന്‍ ബോളിവുഡിനെത്തന്നെ അമ്പരപ്പിക്കുംവിധമാണ്. അഞ്ച് ഭാഷാ പതിപ്പുകളില്‍ നിന്നുമായി റിലീസ് ദിനത്തില്‍ 18.1 കോടി…

Read More

കേരളസമാജത്തിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന മോഹിനിയാട്ടം ശില്പശാലക്ക് തിരിതെളിഞ്ഞു.

ബെംഗളൂരു: കേരളസമാജത്തിന്റെ ആഭിമുഖ്യത്തിൽ കലാശ്രീ പുരസ്കാരജേതാവും മോഹിനിയാട്ടം നർത്തകിയുമായ സുനന്ദ നായരുടെ മോഹിനിയാട്ടം ശില്പശാല ഇന്ദിരാനഗർ കൈരളീനികേതൻ ഓഡിറ്റോറിയത്തിൽ ആരംഭിച്ചു. ഉത്ഘാടന ചടങ്ങില്‍  കേരളസമാജം പ്രസിഡന്റ്‌ സി. പി. രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു. ഡോ. സുനന്ദ നായർ ഉദ്‌ഘാടനം നിര്‍വഹിച്ചു. കേരളസമാജം ജനറൽസെക്രട്ടറി റജി കുമാർ, കെ.എൻ.ഇ. ട്രസ്റ്റ് പ്രസിഡന്റ്‌ സി.എച്ച്. പത്മനാഭൻ, അനീഷ് കൃഷ്ണൻ എന്നിവർ പങ്കെടുത്തു. ശില്പ ശാല വ്യാഴാഴ്ച സമാപിക്കും.

Read More

258 അപകടങ്ങൾ,219 പേർക്ക് പരുക്ക് പറ്റി:50 മരണം; കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് മരണനിരക്ക് ഇരട്ടിയായി;ബിഎംടിസിയുടെ ഒരു കൊല്ലത്തെ സംഭാവന ഇവയാണ്.

ബെംഗളൂരു: ഇതു വരെ ഈ വർഷം ബി എം ടി സി ബസ് അപകടങ്ങളിൽ നിരത്തിൽ ഒടുങ്ങിയത് 50 ജീവനുകൾ.219 പേർക്ക് പരിക്കേറ്റു. ആകെ അപകങ്ങളുടെ എണ്ണം 258! കഴിഞ്ഞ ആഴ്ച മൂന്ന് ദിവസത്തിൽ മൂന്ന് പേരാണ് ബസപകടത്തിൽ മരണപ്പെട്ടത്.2017 ലെ കണക്ക് നോക്കുമ്പോൾ അപകടങ്ങളുടെ എണ്ണം മരണ നിരക്കും ഇരട്ടിച്ചതായി കാണാൻ കഴിയും.132 അപകടങ്ങളിലായി  29 പേരാണ് കഴിഞ്ഞ വർഷം മരിച്ചത്.2012 മുതൽ 2017 വരെ വിവിധ ബി എം ടി സി ബസപകടങ്ങളിൽ 370 പേരാണ് മരിച്ചത്.1715 പേർ പരിക്കേറ്റു.മരിച്ചവരുടെ ആശ്രിതർക്കും…

Read More

ഹൊസൂരിൽ കാറപകടത്തിൽ മലയാളി വിദ്യാർത്ഥി മരിച്ചു.

ബെംഗളൂരു :ഹൊസൂരിൽ കാർ ലോറിയിലിടിച്ചുണ്ടായ അപകടത്തിൽ കാഞ്ഞങ്ങാട് സ്വദേശിയായ സിദ്ധാർത്ഥ് ഉണ്ണികൃഷ്ണനും (25) കാർ ഡ്രൈവറും മരിച്ചു. ബെംഗളൂരു ക്രൈസ്റ്റ് കോളേജിലെ ബി ബി എ എഫ് എം എ രണ്ടാം വർഷ വിദ്യാർത്ഥിയാണ് സിദ്ധാർത്ഥ്. മരിച്ച ഡ്രൈവർ പുതുച്ചേരി സ്വദേശിയാണ്. കാറിൽ ഉണ്ടായിരുന്ന സിദ്ധാർത്ഥിന്റെ സുഹൃത്ത് ഗോപാലകൃഷ്ണമൂർത്തിക്ക് പരിക്കേറ്റു. പ്രൊജക്റ്റ് ആവശ്യവുമായാണ് സിദ്ധാർത്ഥും സുഹൃത്തും പുതുച്ചേരിയിലേക്ക് പോയത്.തിരികെ ബസ് കിട്ടാത്തതിനെ തുടർന്ന് ഇരുവരും ടാക്സിയിൽ ബെംഗളൂരുവിലേക്ക് തിരിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം പുലർച്ചെ കർണാടക അതിർത്തിയായ ഹൊസൂരിൽ വച്ചായിരുന്നു അപകടം. മുൻ സീറ്റിൽ ഇരിക്കുകയായിരുന്ന…

Read More

പിഞ്ച് കുഞ്ഞിനെ കൊലപ്പെടുത്തിയ മുത്തശ്ശി പിടിയിൽ

ബെംഗളൂരു: നീലസാന്ദ്രയിൽ നവജാതശിശു മരിച്ച സംഭവത്തിൽ മുത്തശ്ശി വിജയലക്ഷ്മി (52)യെ പോലീസ് അറസ്റ്റ് ചെയ്തു. ഡിസംബർ 21-നാണ് 29 ദിവസം പ്രായമായ കുഞ്ഞിനെ മരിച്ചനിലയിൽ വീട്ടിലെ കിടപ്പുമുറിയിലെ കട്ടിലിനടിയിൽ കണ്ടെത്തിയത്. സംഭവത്തെത്തുടർന്ന് കുഞ്ഞിന്റെ അച്ഛൻ കാർത്തിക് തന്റെ അച്ഛൻ ചിത്താർ രാജിനും സഹോദരൻ അരവിന്ദിനുമെതിരേ പരാതി നൽകിയിരുന്നു. തുടർന്ന് കുടുംബകലഹത്തെത്തുടർന്നാണ് കൊലപാതകമെന്ന് സംശയിച്ച പോലീസ് കുടുംബാംഗങ്ങളെ ചോദ്യം ചെയ്തതോടെയാണ് വിജയലക്ഷ്മി കുറ്റം സമ്മതിച്ചത്. ആരോഗ്യപ്രശ്നങ്ങളുള്ള കുഞ്ഞിനുവേണ്ടി തൊഴിൽ രഹിതനായ മകൻ കൂടുതൽ പണം കണ്ടെത്തേണ്ടിവരുമെന്നതുകൊണ്ടാണ് കുഞ്ഞിനെ കൊല്ലാൻ തീരുമാനിച്ചതെന്ന് ഇവർ പോലീസിന് മൊഴിനൽകി. ഇരട്ടക്കുഞ്ഞുങ്ങളിൽ…

Read More
Click Here to Follow Us