ബെംഗളൂരു : സമാധാനത്തിന്റെ സന്ദേശം പാരിനു നല്‍കിയ ഉണ്ണിയേശുവിന്റെ തിരുപ്പിറവിയെ അനുസ്മരിക്കുന്ന സുദിനമാണ് ഇന്ന്.എങ്ങും നക്ഷത്രങ്ങളും ക്രിസ്തുമസ് ട്രീകളും ഒരുക്കി ഉദ്യാനനഗരം ക്രിസ്തുമസ് ലഹരിയിലാണ്.
കെ ആര്‍ പുരം മാര്‍ യുഹനോന്‍ മന്ദന ഓര്‍ത്തഡോക്സ് പള്ളി,ഹെബ്പല്‍ ഗ്രിഗരിയോസ് ഓര്‍ത്തഡോക്സ് പള്ളി,എം ജി റോഡ് സി എസ് ഐ ഈസ്റ്റ് പരേഡ് പള്ളി,എം ഹി റോഡ് സൈന്റ്റ് മാര്‍ക്സ് കതീട്രല്‍,പ്രിം റോഡ് മാര്‍ത്തോമ പള്ളി,വിജയനഗര്‍ മേരി മാതാ പള്ളി,രാജാ രാജേശ്വരി നഗര്‍ സ്വര്‍ഗ്ഗ റാണി ക്നാനായ ഫെറോന പള്ളി,അള്‍സൂര്‍ ലൂര്‍ദ് മാതാ പള്ളി എസ് ജി പാളയ രി ന്യൂവല്‍ റിട്രീറ്റ് സെന്‍റെര്‍,ദസറ ഹള്ളി സൈന്റ്റ് ജോസെഫ് ആന്‍ഡ് ക്ലരെറ്റ് പള്ളി തുടങ്ങിയ നഗരത്തിലെ നിരവധി ദേവാലയങ്ങളില്‍ ക്രിസ്തുമസ് കാരോള്‍ ഗാനാലാപനവും ഇന്നലെ രാത്രിയിലും ഇന്ന് രാവിലെയുമായി പ്രത്യേക കുര്‍ബാനകള്‍ നടന്നു.
ബ്രിഗേഡ് റോഡിലും നഗരത്തിലെ എല്ലാ മാളുകളിലും ക്രിസ്തുമസ് ആഘോഷങ്ങള്‍ക്കായി പ്രത്യേക അലങ്കാരങ്ങള്‍ തന്നെയാണ് ഒരുക്കിയിരിക്കുന്നത്.ഇത് കൂടുതല്‍ സന്ദര്‍ശകരെ ആകര്‍ഷിക്കുന്നുണ്ട്.
ചിത്രങ്ങള്‍ക്ക് കടപ്പാട് : ഓറിയോന്‍ മാള്‍,ഡോ:രാജ്കുമാര്‍ റോഡ് മല്ലേശ്വരം.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.