ജയ്പൂർ: രാജസ്ഥാൻ നിയമസഭാ തിരഞ്ഞെടുപ്പിൽ രണ്ട് സീറ്റുകള്‍ സിപിഎം പിടിച്ചെടുത്തു. ബദ്ര മണ്ഡലത്തിൽ നിന്ന് ബൽവാൻ, ദുംഗ്രാ മണ്ഡലത്തിൽ നിന്ന് ഗിർധരിലാൽ എന്നിവരാണ് വിജയിച്ചത്. രാജസ്ഥാനിൽ 28 മണ്ഡലങ്ങളില്‍ മത്സരിച്ച സിപിഎം ഏഴോളം സീറ്റുകളിൽ നല്ല മത്സരം തന്നെ കാഴ്ചവയ്ച്ചു.
ബിജെപി തൂത്തുവാരിയ 2013 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ സിപിഎമ്മിന് സീറ്റൊന്നും നേടാനായിരുന്നില്ല. 2008ലാണ് സിപിഎം രാജസ്ഥാനിൽ ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയത്. ധോദ്, ദാന്തരാംഗഡ്, അനുപ്നഗർ എന്നീ മണ്ഡലങ്ങളിലായിരുന്നു അന്ന് സിപിഎം സ്ഥാനാർത്ഥികൾ വിജയിച്ചത്.
വസുന്ധര രാജെ സർക്കാരിനെതിരെ കർഷകരെ അണിനിരത്തി നിരവധി പ്രക്ഷോഭങ്ങൾ സിപിഎം സംഘടിപ്പിച്ചിരുന്നു. കാർഷിക കടങ്ങൾ എഴുതിത്തള്ളുക, കർഷകർക്ക് ജലസേചന സൗകര്യങ്ങൾ നൽകുക, ഉയർന്ന വൈദ്യുതി ചാർജ് പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉയർത്തിയായിരുന്നു പ്രക്ഷോഭങ്ങൾ.
ഇവയിൽ പല ആവശ്യങ്ങളും വസുന്ധര രാജെ സർക്കാരിന് അംഗീകരിച്ച് കൊടുക്കേണ്ടിയും വന്നു. ഇത്തരം പ്രക്ഷോഭങ്ങളിലൂടെയാണ് സിപിഎം രാജസ്ഥാനിൽ ജനപിന്തുണ ഉയർത്തിയത്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.