ന്യൂഡല്‍ഹി: ഇംഗ്ലീഷിലുള്ള ശശി തരൂരിന്‍റെ ചില പ്രയോഗങ്ങള്‍ മനസിലാക്കാന്‍ ഗൂഗിളില്‍ സെര്‍ച്ച് ചെയ്യുന്നവരാണ് നമ്മളില്‍ പലരും.
ഇത്തരം വാക്കുകളുടെ പ്രയോഗ൦ പലപ്പോഴും വായനക്കാരെ അമ്പരപ്പിക്കുകയും ആശയക്കുഴപ്പത്തിലാക്കുകയും ചെയ്തിട്ടുണ്ട്. വിചിത്രമായ ഉച്ചരാണങ്ങളും സ്‌പെല്ലിംഗുകളും കൊണ്ട് സങ്കീര്‍ണതയുളള ആ വാക്കുകള്‍ പലപ്പോഴും വാര്‍ത്തകളില്‍ ഇടംനേടാറുമുണ്ട്.
അങ്ങനെ വാക്കുകള്‍ കൊണ്ട് അമ്മാനമാടുന്ന ശശി തരൂര്‍ ലളിതമായ ഒരു ഇംഗ്ലീഷ് വാക്കിന്‍റെ സ്‌പെല്ലിംഗ് തെറ്റിച്ചത് സാമൂഹ്യ മാധ്യമങ്ങളില്‍ വലിയ വാര്‍ത്തയായിരിക്കുകയാണ്.
My address to the UAE alumni of MES College of Engineering on Innivation in India pic.twitter.com/V92HqYtwlk
— Shashi Tharoor (@ShashiTharoor) November 10, 2018
ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത ഒരു കുറിപ്പിലാണ് ‘Innovation’എന്ന വാക്കിന് പകരം ‘Innivation’ എന്ന് തെറ്റി എഴുതിയത്. യു.എ.ഇയില്‍ നടന്ന ഒരു പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുന്ന ചിത്ര൦ പങ്ക് വെച്ചുക്കൊണ്ട് നല്‍കിയ അടികുറിപ്പിലാണ് തെറ്റ്.
Yes alas : That should have been “Innovation” or better still, “Indovation”! https://t.co/pzBsbz4KCq
— Shashi Tharoor (@ShashiTharoor) November 10, 2018
ചിലപ്പോള്‍ അങ്ങനെയൊരു വാക്ക് ഇംഗ്ലീഷില്‍ ഉണ്ടായിരിക്കാമെന്നും അതല്ല, തരൂര്‍ സംഭാവന ചെയ്ത പുതിയ വാക്കായിരിക്കാം ഇതെന്നും അഭിപ്രായങ്ങള്‍ ഉയര്‍ന്നു.
എന്നാല്‍, തനിക്ക് പറ്റിയ തെറ്റ് സമ്മതിച്ച് തരൂര്‍ വീണ്ടും ട്വീറ്റ് ചെയ്തതോടെ ആസംശയങ്ങള്‍ക്കെല്ലാം വിരാമമായി.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.