കര്‍ണാടക എതിരാളികള്‍; രഞ്ജിയില്‍ കേരളം പോരാട്ടത്തിന് ഇന്ന് ഇറങ്ങും; സഞ്ജു കളിക്കും

ബംഗളൂരു: രഞ്ജി ട്രോഫി ക്രിക്കറ്റില്‍ കേരളം രണ്ടാം പോരിന് ഇന്നിറങ്ങും. കരുത്തരായ കര്‍ണാടകയാണ് എതിരാളികള്‍.

ആദ്യ മത്സരത്തില്‍ പഞ്ചാബിനെ വീഴ്ത്തിയതിന്റെ ആത്മവിശ്വാസത്തിലാണ് കേരളം. വിജയ തുടര്‍ച്ചയാണ് ടീം ലക്ഷ്യമിടുന്നത്.

ബംഗ്ലാദേശിനെതിരായ ടി20 പരമ്പരയില്‍ സെഞ്ച്വറി നേടി മിന്നും ഫോമില്‍ നില്‍ക്കുന്ന സഞ്ജു സാംസണ്‍ കേരള ടീമില്‍ തിരിച്ചെത്തി. ടീമിന്‍റെ ബാറ്റിങ് കരുത്ത് വര്‍ധിപ്പിക്കുന്നതാണ് താരത്തിന്‍റെ സാന്നിധ്യം.

  'ത്രെഡ്സ് ഓഫ് ഹ്യൂമാനിറ്റി' ഫണ്ട്റൈസിംഗ് ഗാല സംഘടിപ്പിച്ചു; വനിതാ ശാക്തീകരണത്തിനും മാനവിക പ്രവർത്തനങ്ങൾക്കും പിന്തുണ

സച്ചിന്‍ ബേബിയുടെ നേതൃത്വത്തിലാണ് കേരളം കളിക്കുന്നത്. അതിഥി താരങ്ങളായ ആദിത്യ സാര്‍വതെ, വെറ്ററന്‍ താരം ജലജ് സക്‌സേന എന്നിവര്‍ കഴിഞ്ഞ മത്സരത്തില്‍ ബൗളിങില്‍ തിളങ്ങിയിരുന്നു.

മായങ്ക് അഗര്‍വാളിന്റെ നേതൃത്വത്തിലാണ് കര്‍ണാടക ഇറങ്ങുന്നത്. ദേവ്ദത്ത് പടിക്കലടക്കമുള്ളവരും കര്‍ണാടക ടീമിലുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ശിവഗംഗെ കുന്നിൽ ട്രെക്കിംഗിന് പോയ ടെക്കിയെ കാണാതായി; ഡ്രോൺ ക്യാമറ ഉപയോഗിച്ച് തിരച്ചിൽ ശക്തമാക്കി പോലീസ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts