ഹംപിയിൽ പോയാൽ ഇനി ഹോട്ട് എയർ ബലൂൺ റൈഡ് ആസ്വദിക്കാം

ബെംഗളൂരു : ഹംപിയിൽ വിനോദ സഞ്ചാരികൾക്കായി ഹോട്ട് എയർ ബലൂൺ റൈഡിന് വിജയനഗര ജില്ലാ ഭരണകൂടവും ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയും (എ.എസ്.ഐ.) അനുമതി നൽകി.

ഹംപിയുടെ പരിസര പ്രദേശങ്ങളിലൂടെ ദിവസേന ഒരു റൈഡ് മാത്രമാണ് അനുവദിച്ചതെന്നും എ.എസ്.ഐ. യുടെ മാനദണ്ഡങ്ങൾ പാലിച്ചായിരിക്കണം സർവീസെന്നും വിജയനഗർ ഡെപ്യൂട്ടി കമ്മിഷണർ എം.എസ്. ദിവാകർ പറഞ്ഞു.

നിരോധിത മേഖലയിൽ പോകാൻ പാടില്ലെന്നും നിർദേശമുണ്ട്. നിയമം ലംഘിച്ചാൽ അനുമതി റദ്ദാക്കുമെന്നും അദ്ദേഹം അറിയിച്ചു.

  ബെംഗളൂരുവിലെ സുഹൃത്തുക്കളുടെ ക്രൂരമായ പിറന്നാൾ തമാശ; ഗുഹ്യഭാഗത്തിന് ഗുരുതര പരിക്കേറ്റ യുവാവ് ആത്മഹത്യ ചെയ്തു

അതേസമയം, ബലൂൺ റൈഡ് അനുവദിച്ചതിനെതിരേ ഹംപി സ്മാരക സംരക്ഷണ അസോസിയേഷനും മനുഷ്യാവകാശപ്രവർത്തകരും രംഗത്തെത്തി.

ബലൂൺ റൈഡ് അനുവദിച്ചതിലൂടെ ജില്ലാ ഭരണകൂടവും എ.എസ്.ഐ.യും തെറ്റായ കാര്യമാണ് ചെയ്തതെന്ന് പ്രസിഡന്റ് വിശ്വനാഥ് മലാഗി പറഞ്ഞു.

ഏതാനും മാസങ്ങൾക്ക് മുമ്പ് ഹംപിയിലെ ഹോട്ടൽ ഹോട്ട് എയർ ബലൂൺ റൈഡ് നടത്തിയപ്പോൾ ഹംപിയിലെ ചരിത്ര സ്മാരകങ്ങളുടെ വളരെ അടുത്തുകൂടി സർവീസ് നടത്തിയതായും മാനദണ്ഡങ്ങൾ പാലിച്ചില്ലെന്നും മനുഷ്യാവകാശപ്രവർത്തകർ ആരോപിച്ചു.

  ട്രാഫിക് കുരുക്കിൽ പെട്ട് ഇനി വലയേണ്ട; കുരുക്കഴിക്കാൻ 20 കിലോയുടെ ബാരിക്കേഡ്; ബെംഗളൂരു ട്രാഫിക്കിൽ വമ്പൻ മാറ്റം!

ബലൂൺ റൈഡ് അനുവദിക്കരുതെന്നാവശ്യപ്പെട്ട് വിനോദ സഞ്ചാര വകുപ്പിനും എ.എസ്.ഐ. ക്കും കത്തെഴുതാനൊരുങ്ങുകയാണ് ഇവർ.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വിളിച്ചാൽ പോലീസ്‌ മിനിറ്റുകൾക്കകം മുന്നിൽ; കടുത്ത തീരുമാനവുമായി ബെംഗളൂരു പോലീസ്!
[masterslider id="10"]

Related posts