10 വയസുകാരൻ തെരുവ് നായ്ക്കളുടെ ആക്രമണത്തിൽ മരിച്ചു

ബെംഗളൂരു : കർണാടകത്തിലെ ചിത്രദുർഗയിൽ പത്തുവയസ്സുകാരൻ തെരുവുനായകളുടെ ആക്രമണത്തിൽ മരിച്ചു. മൊളകാൽമൂർ താലൂക്കിൽ രാംപുര ഗ്രാമത്തിലെ ചന്നമല്ലികാർജുന്റെ മകൻ മിഥുൻ ആണ് മരിച്ചത്.

ബുധനാഴ്ച വൈകീട്ട് ട്യൂഷൻകഴിഞ്ഞ് വീട്ടിലേക്കുമടങ്ങുമ്പോഴാണ് തെരുവുനായക്കൂട്ടം ആക്രമിച്ചത്. തലയിലും മുഖത്തുമുൾപ്പെടെ കടിയേറ്റു.

അതുവഴിവന്ന ഒരു ഓട്ടോ ഡ്രൈവറാണ് നായകളെ ഓടിച്ചത്. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ രാംപുര ആശുപത്രിയിലും തുടർന്ന് ബല്ലാരി മെഡിക്കൽ കോളേജിലുമെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

  'ഉത്തരവ് കാട്ടൂ'; സർവേ സംഘത്തെ ചൂലുമായി നേരിട്ട് വനിതകൾ

അരുണോദയാ സ്കൂളിൽ അഞ്ചാം ക്ലാസ് വിദ്യാർഥിയാണ് മിഥുൻ. റെസിഡൻഷ്യൽ സ്കൂളിൽ ചേരാനുളള പ്രവേശനപരീക്ഷയെഴുതാനാണ് ട്യൂഷന് പോയിരുന്നത്. രാംപുര പോലീസ് കേസെടുത്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നമ്മളെ ചിലർക്ക് അവരുടെ ആവശ്യങ്ങൾക്ക് മാത്രം മതി ; ചിരിച്ചു കൊണ്ട് എല്ലാം നേരിടണം; സോഷ്യൽ മീഡിയയിലേക്ക് ശക്തമായി തിരികെയെത്തി അഖിൽ എൻ.ആർ.ഡി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts