ബെംഗളൂരു(മടിവാള): യാതൊരുവിധ സിനിമ ബാക്ക് ഗ്രൌണ്ടോ,പണമോ ഇല്ലാതെ കഷ്ടപ്പാടുകൾ തൃണവല് ഗണിച്ച് കൊണ്ട് ഒരു മലയാള ചലച്ചിത്ര സംവിധായകൻ ആകാൻ ഒരുങ്ങുകയാണ് “സജിൻ കെ സുരേന്ദ്രൻ” എന്ന തൃശൂര്ക്കാരൻ. നാല് വർഷത്തോളം ബെംഗളൂരു ഐ.ടി ഫീൽഡീൽ ജോലി ചെയ്തിരുന്ന സജിന്റെ ചെറുപ്പം മുതലേയുള്ള വലിയ ആഗ്രഹമാണ് ഒരു സിനിമ സംവിധായകനാവുക എന്നത് , അതുകൊണ്ട് തന്നെയാണ് തന്റെ ബെംഗളൂരുവിലെ ജോലി സ്ഥലത്തു നിന്നും കുറച്ചു സഹപ്രവർത്തകരെ കൂട്ടി ആദ്യമായി ” ചാത്തൻ ബംഗ്ലാവ് ” ഷോർട്ട് ഫിലിം ചെയ്തുകൊണ്ടാണ് തന്റെ സംവിധായക സ്ഥാനം ഉറപ്പിച്ചത്…
Read MoreDay: 10 November 2018
നഴ്സിംഗിന്‍റെ വ്യാജ സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കിയ കേസില്‍ 9 വര്‍ഷത്തിന് ശേഷം മലയാളി യുവതി ഡല്‍ഹിയില്‍ പിടിയില്‍;ആളെ കണ്ടെത്താന്‍ കഴിയാതെ 2011ല്‍ കര്‍ണാടക പോലീസ് നിര്‍ത്തിവച്ച കേസിലാണ് വഴിത്തിരിവ്;പിടിയിലായത് ഇസ്രായേലിലേക്ക് വിമാനം കയറാന്‍ മിനിറ്റുകള്‍ മാത്രം ബാക്കിയുള്ളപ്പോള്‍.
ബെംഗളൂരു : ഇസ്രായേലിന്റെ തലസ്ഥാനമായ ടെല്‍ അവീവിലേക്ക് യാത്ര തുടങ്ങുന്നതിന്റെ മിനിട്ടുകള്‍ക്ക് മുന്‍പ് മലയാളിയായ ഷീല മനോജ് എന്നാ ഷീല പീറ്ററിനെ ഡല്‍ഹി ഇന്ദിരാഗാന്ധി വിമാനത്താവളത്തിലെ ഇമ്മിഗ്രഷന്‍ ഓഫീസര്‍ അറസ്റ്റ് ചെയ്തു. 2009 ല്‍ ബെംഗളൂരുവില്‍ രജിസ്റ്റര്‍ ചെയ്ത ഒരു കേസുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്.പ്രതിയെ കണ്ടെത്താന്‍ കഴിയാത്തതിനാല്‍ വിധാന്‍ സൌധ പോലീസ് 2011ല്‍ ഈ കേസ് അവസാനിപ്പിച്ചിരുന്നു,എന്നാല്‍ പ്രതിയുടെ പാസ്പോര്‍ട്ട് വിവരങ്ങള്‍ എല്ലാ വിമാന താവളങ്ങളിലേക്കും അയച്ചിരുന്നു,അതുകൊണ്ടാണ് ഷീല പിടിക്കപ്പെട്ടത്. താന്‍ ചെയ്ത നഴ്സിംഗ് കോഴ്സിന് ആധികാരികത എല്ലാ എന്ന് മനസ്സിലാക്കിയ ഏറണാകുളം സ്വദേശിയായ ഷീല 2009 ല്‍ നഴ്സിംഗ്…
Read Moreഇതാണ് സ്ത്രീ ശാക്തീകരണം;കർണാടകയിൽ ഡ്രൈവിങ് ലൈസൻസുള്ള വനിതകളുടെ എണ്ണത്തിൽ വൻ വർധന.
ബെംഗളൂരു : കർണാടകയിൽ ഡ്രൈവിങ് ലൈസൻസുള്ള വനിതകളുടെ എണ്ണത്തിൽ വൻ വർധന. ഗതാഗതവകുപ്പിന്റെ ഏറ്റവും പുതിയ കണക്കനുസരിച്ച് 23.6 ലക്ഷം വനിതാ ഡ്രൈവർമാരാണ് സംസ്ഥാനത്തുള്ളത്. 2014–15ൽ ഇത് 17.3 ലക്ഷമായിരുന്നു. പൊതുഗതാഗതത്തിന്റെ അപര്യാപ്തതയും ഓട്ടമാറ്റിക് വാഹനങ്ങളുടെ കടന്നുവരവുമാണ് വനിതാ ഡ്രൈവർമാർ കൂടാൻ കാരണമെന്നു ഗതാഗതവകുപ്പ് ഉദ്യോഗസ്ഥർ പറയുന്നു. വനിതാ ഡ്രൈവർമാരിൽ 40% ബെംഗളൂരുവിലാണെന്നും കണക്കുകൾ സൂചിപ്പിന്നു. സംസ്ഥാനത്ത് 1.6 കോടി പേർക്കാണ് ലൈസൻസുള്ളത്. റജിസ്റ്റർ ചെയ്ത വാഹനങ്ങൾ 1.9 കോടിയും.
Read Moreടിപ്പു ജയന്തി: പ്രതിഷേധം ശക്തം, പലയിടങ്ങളിലും നിരോധനാജ്ഞ
ബംഗളൂരു: പ്രതിഷേധത്തില്‍ മുങ്ങി കര്‍ണാടകയില്‍ ടിപ്പു ജയന്തി ആഘോഷം. ടിപ്പു ജയന്തി ആഘോഷത്തിനെതിരെ സംസ്ഥാനത്ത് ശക്തമായ പ്രതിഷേധമാണ് നടക്കുന്നത്. ബിജെപിയും സംഘപരിവാര്‍ സംഘടനകളുമാണ് പ്രതിഷേധത്തിന് മുന്‍പന്തിയില്‍ നില്‍ക്കുന്നത്. പ്രതിഷേധത്തെ തുടര്‍ന്ന് സംസ്ഥാനത്ത് ശക്തമായ സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. പ്രതിഷേധത്തെത്തുടര്‍ന്ന് കുടക്, ശ്രീരംഗപട്ടണ, ചിത്രദുര്‍ഗ എന്നിവിടങ്ങളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. കുടകില്‍ ടിപ്പു ജയന്തി ഹോരാട്ട സമിതി ബന്ദിന് ആഹ്വാനം ചെയ്തിരുന്നു. ഇതേതുടര്‍ന്നു കുടകില്‍ ദ്രുതകര്‍മസേനയടക്കം വന്‍ പോലീസ് സന്നാഹത്തെയാണ് നിയോഗിച്ചിരിക്കുന്നത്. അതേസമയം, ഈ ആഘോഷങ്ങള്‍ വോട്ട് ബാങ്ക് ലക്ഷ്യമിട്ട് മാത്രമാണെന്നും ആഘോഷങ്ങളുടെ പേരില്‍ പൊതുജനങ്ങളുടെ പണം സര്‍ക്കാര്‍…
Read Moreഇന്ന് ടിപ്പു ജയന്തി;മൈസൂരു മേഖലയിൽ കനത്ത ജാഗ്രത.
മൈസൂരു: ടിപ്പു ജയന്തിയാഘോഷം നടത്തുന്നതിന് എവിടേയും ആർക്കും അനുമതി നല്കിയിട്ടില്ലെന്ന് സിറ്റി പോലീസ് അറിയിച്ചു. കലാമന്ദിരയിൽ ജില്ലാ ഭരണകൂടം നടത്തുന്ന പരിപാടി മാത്രമാണ് ടിപ്പു ജയന്തിയോടനുബന്ധിച്ച് ശനിയാഴ്ച നടക്കുന്നത്. പ്രകടനങ്ങളോ പ്രതിഷേധങ്ങളോ യോഗങ്ങളോ നടത്തുന്നതും വിലക്കിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട പോസ്റ്ററുകളും ബാനറുകളും പ്രദർശിപ്പിക്കുന്നതിനും വിലക്കുണ്ട്. പ്രശ്നസാധ്യതയുള്ള പ്രദേശങ്ങളിൽ പോലീസ് പോസ്റ്റുകൾ സ്ഥാപിക്കുകയും പട്രോളിങ് ശക്തമാക്കുകയും ചെയ്യും. ടിപ്പു ജയന്തിയാഘോഷവുമായി സർക്കാർ മുന്നോട്ടുപോകുന്നതിനെതിരേ ബി.ജെ.പി. നഗരത്തിൽ വെള്ളിയാഴ്ച പ്രതിഷേധപ്രകടനം നടത്തി. ജില്ലാ കമ്മിറ്റിയുടേയും സിറ്റി കമ്മിറ്റിയുടേയും നേതൃത്വത്തിൽ പ്രതിഷേധ പ്രകടനങ്ങൾ നടന്നു.
Read Moreട്രെയ്‌ലർ: കെജിഎഫ് മലയാളത്തിലും!
യാഷിനെ നായകനാക്കി പ്രശാന്ത് നീലാ സംവിധാനം ചെയ്ത കെജിഎഫിന്‍റെ ട്രെയിലര്‍ റിലീസ് ചെയ്തു. കന്നഡയില്‍ തയാറാക്കിയിരിക്കുന്ന ചിത്രം മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, ചൈനീസ്, ജാപ്പനീസ് ഭാഷകളിലും മൊഴിമാറ്റി പ്രദര്‍ശനത്തിന് എത്തുന്നുണ്ട്. ചിത്രത്തിലേക്ക് പ്രേക്ഷകരെ ആകര്‍ഷിക്കുന്ന വിധത്തില്‍ വ്യത്യസ്തമായ രീതിയിലാണ് അണിയറ പ്രവര്‍ത്തകര്‍ ട്രെയിലര്‍ തയാറാക്കിയിരിക്കുന്നത്. https://youtu.be/rocT33yA_dc ഹൊമ്പാലെ ഫിലിംസിന്‍റെ ബാനറില്‍ വിജയ് കിരണ്‍ഗണ്ടൂര്‍ ആണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ശ്രീനിനിധി ഷെട്ടി നായികയായെത്തുന്ന ചിത്രത്തില്‍ വസിഷ്ഠ എന്‍ സിംഹ, രമ്യാ കൃഷ്ണന്‍, മാളവിക അവിനാഷ് തുടങ്ങിയവര്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഡിസംബര്‍ 21നാണ്…
Read Moreഇന്ദിരാനഗര്‍ ബാഡ്മിന്റണ്‍ ലീഗ്(2018) രണ്ടാം എഡിഷന് തുടക്കമാകുന്നു.
ബെംഗളുരു: ഇന്ദിരാനഗര്‍ ബാഡ്മിന്റണ്‍ ലീഗ്(2018) രണ്ടാം എഡിഷന് തുടക്കമാകുന്നു. നവംബര്‍ 30ന് ആരംഭിക്കാനിരിക്കുന്ന ടൂര്‍ണമെന്റിന്റെ കളിക്കാരുടെ ലേലം നാളെ നടക്കും. ബെംഗളുരു കേന്ദ്രമാക്കി നടത്തിയ ആദ്യ ലീഗിലൂടെ തന്നെ ദേശീയശ്രദ്ധനേടിയ ടൂര്‍ണമെന്റ് 2018ലെ എഡിഷനില്‍ കൂടുതല്‍ മികവുറ്റതാക്കാനാണ് സംഘാടകരുടെ ശ്രമം. ഇത്തവണ 150 കളിക്കാരാണ് ലേലത്തില്‍ പങ്കെടുക്കുന്നത്. 116 കളിക്കാര്‍ നാലു ടീമുകളിലായി കളിക്കും. ഓരോ ടീമിലും 30 കളിക്കാര്‍ വീതമുണ്ടാകും. പുരുഷ വനിതാ കളിക്കാരെ കൂടാതെ കുട്ടികളുടെ ഇനവും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ബാഡ്മിന്റണ് വളക്കൂറുള്ള മണ്ണില്‍ ഒരിക്കല്‍ക്കൂടി ടൂര്‍ണമെന്റിന് അരങ്ങുണരുമ്പോള്‍ വലിയ രീതിയിലുള്ള സ്വീകാര്യതയാണ്…
Read More“ഹഡിൽ-18” ഇന്ന് ഉച്ചക്ക് ശേഷം ഇന്ദിരാനഗറിൽ;പ്രഭാഷകൻ രവിചന്ദ്രൻ പങ്കെടുക്കുന്നു.
ബെംഗളൂരു : esSENSE ഗ്ലോബൽ ബെംഗളൂരു ചാപ്റ്റർ സ്വതന്ത്ര ചിന്തകരുടെ ശിൽപ്പശാല സംഘടിപ്പിക്കുന്നു. ഇന്ന് ഉച്ചക്ക് 1.30 ന് ഇന്ദിരാനഗറിൽ വച്ച് നടക്കുന്ന പരിപാടിയിൽ മുന്ന് പ്രഭാഷണങ്ങൾ ഉണ്ടാവും. Vaisakhan Thampi(Stupidities of Intelligence), Sajeevan Anthikkad (Indian Fascism) Ravichandran C (Nehru, The First Accused – Part 2) വേദി : ഈസ്റ്റ് കൾചറൽ അസോസിയേഷൻ, 100 ഫീറ്റ് റോഡ്, ഇന്ദിരാ നഗർ. ഒക്ടോബർ 13 ന് ക്യുരിയസ് 18 എന്ന പേരിൽ തലശ്ശേരിയിൽ സംഘടിപ്പിച്ച പരിപാടിയിൽ ശ്രീ രവിചന്ദ്രൻ നടത്തിയ പ്രഭാഷണത്തിന്റെ രണ്ടാം…
Read More