14 മണ്ഡലങ്ങളില്‍ നടന്ന ഉപതെരഞ്ഞെടുപ്പുകളുടെ ഫലം അല്‍പസമയത്തിനകം

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ കെയ്റാനയും മഹാരാഷ്ട്രയിലെ പൽഘറുമടക്കമുള്ള നാല് ലോക്സഭാ മണ്ഡലങ്ങളിലെയും 10 നിയമസഭ മണ്ഡലങ്ങളിലേയും തെരഞ്ഞെടുപ്പുകളുടെ ഫലവും ഇന്നറിയാം. കർണാടകയിലെ ആർ ആർ നഗറിലെയടക്കം 9 നിയമസഭാ മണ്ഡലങ്ങളിലെയും വേട്ടെണ്ണല്‍ ഇന്നാണ്.

കെയ്റാനയും പല്‍ഘറും കൂടാതെ ബാന്ദ്ര- ഗോണ്ഡിയ, നാഗാലാന്‍ഡിലെ തേരെ എന്നീ ലോക്‌സഭാ മണ്ഡലങ്ങളിലേക്കും ഇന്നലെ വോട്ടെടുപ്പ് നടന്നിരുന്നു. ഉത്തര്‍പ്രദേശിലും മഹാരാഷ്ട്രയിലും വ്യാപക ക്രമക്കേട് നടന്നുവെന്ന ആരോപണം ഉയര്‍ന്നതിനെത്തുടര്‍ന്ന് നൂറിലേറെ ബൂത്തുകളില്‍ ഇന്നലെ റീപോളിങ് നടന്നു.

നുർപുർ (ഉത്തർപ്രദേശ്), ഷാക്കോട്ട് (പഞ്ചാബ്), ജോക്കിഹാട്ട് (ബിഹാർ), ഗോമിയ, സില്ലി (ജാർഖണ്ഡ്), ആംപതി (മേഘാലയ), തരാളി (ഉത്തരാഖണ്ഡ്), മഹേഷ്തല (പശ്ചിമബംഗാൾ), പലൂസ്‐ഗഡേഗാവ് (മഹാരാഷ്ട്ര), ചെങ്ങന്നൂര്‍ (കേരളം) എന്നീ നിയമസഭാ മണ്ഡലങ്ങളിലാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. കൂടാതെ തിരിച്ചറിയൽ കാർഡ് പിടിച്ചെടുത്തതിനെ തുടർന്ന‌് തെരഞ്ഞെടുപ്പ് മാറ്റിവച്ച കര്‍ണാടകയിലെ രാജരാജേശ്വരി നഗറിലും തെരഞ്ഞെടുപ്പ് നടന്നിരുന്നു.

  കെട്ടിക്കിടക്കുന്ന ട്രാഫിക് പിഴകൾക്ക് 50% ഇളവ്; ബെംഗളൂരുവിൽ ജൂൺ 21 മുതൽ സുവർണ്ണാവസരം

4 ലോകസഭ സീറ്റുകളും പ്രധാന്യമര്‍ഹിക്കുന്നതെങ്കിലും കെയ്റാനയിലെ ഉപതെരഞ്ഞെടുപ്പ് ബിജെപിയെ സംബന്ധിച്ചിടത്തോളം വളരെ നിര്‍ണ്ണായകമാണ്. ഗോരഖ്പൂരിലും ഫുൽപൂരിലും കനത്ത പരാജയം നേരിട്ടതിനുശേഷമുള്ള തെരഞ്ഞെടുപ്പാണ് ഇത് എന്നത് തന്നെയാണ് കാരണം. മറ്റൊരു പ്രധാന സവിശേഷത എന്ന് പറയാവുന്നത് ഈ മണ്ഡലത്തില്‍ എസ്പി, ബിഎസ്പി, കോണ്‍ഗ്രസ്സ്, രാഷ്ട്രീയ ലോക്ദള്‍ എന്നീ പ്രതിപക്ഷ പാര്‍ട്ടികള്‍ ഒറ്റക്കെട്ടായി ബിജെപിയെ നേരിടുന്നു എന്നതാണ്. കെയ്റാനയിലും പരാജയം ആവർത്തിച്ചാൽ ഉത്തർപ്രദേശിൽ ബിജെപിയുടെ നിലനിൽപ്പ് ബുദ്ധിമുട്ടാകും.

  ചില്ലറയില്ലെങ്കിൽ ഇറങ്ങിപ്പോകാൻ കണ്ടക്ടർ; ഗതാഗത മന്ത്രിയോടും ബി.എം.ടി.സി ബസിൽ 'സാധാരണക്കാരന്റെ' അനുഭവം

മഹാരാഷ്ട്രയിലെ പാല്‍ഘറിലും ശ്രദ്ധേയ പോരാട്ടമാണ് നടക്കുന്നത്. ബിജെപി എംപി ചിന്ദമൻവംഗ മരിച്ചതിനെതുടർന്ന് ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ഈ മണ്ഡലത്തില്‍  ശിവസേനയും ബിജെപിയുമാണ് പരസ്പരം മത്സരിക്കുന്നത്. ചിന്ദമൻവംഗയുടെ മകനെയാണ് ശിവസേന മത്സരിപ്പിക്കുന്നത് എന്നതും ഈ മണ്ഡലം ശ്രദ്ധാകേന്ദ്രമാക്കാന്‍ ഇടയാക്കി. കൂടാതെ, കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ കർഷകവിരുദ്ധ നയങ്ങൾ ഇവിടെ ബിജെപിക്ക് തിരിച്ചടിയാകുമെന്നാണ് വിലയിരുത്തൽ.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ലോറിയും ജീപ്പും കൂട്ടിയിടിച്ച് നവദമ്പതികൾ മരിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts