ദീപാവലിയെ വരവേൽക്കാനൊരുങ്ങി നഗരം.

ബെംഗളൂരു: തിന്മയ്ക്ക് മേൽ നന്മ നേടിയ വിജയത്തിന്റെ ഓർമ പുതുക്കി ദീപാവലി ആഘോഷത്തിനുള്ള ഒരുക്കത്തിലാണ് ബെംഗളൂരു. നഗരത്തിലെ ദീപാവലി വിപണി ഒരാഴ്ച മുമ്പ് തന്നെ ഉണർന്നിരുന്നു.

ദീപാവലി ആഘോഷത്തിന് ഒഴിവാക്കാനാകാത്ത മധുരപലഹാരങ്ങൾ വാങ്ങിക്കാൻ പലഹാരക്കടകളിൽ വൻ തിരക്കാണ്. അലങ്കാര വസ്തുക്കളും മൺചിരാതുകളും വാങ്ങാൻ കടകളിൽ നല്ല തിരക്ക് അനുഭവപ്പെടുന്നു. പടക്കക്കച്ചവടവും പൊടിപൊടിക്കുകയാണ്.

അതിർത്തി പ്രദേശമായ അത്തിബെല്ലെയിലും ഹൊസൂർ റോഡിലുമാണ് പടക്ക വിപണി കൂടുതലുള്ളത്. സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിൽ രാത്രി എട്ട് മുതൽ 10 വരെയാണ് പടക്കം പൊട്ടിക്കാൻ അനുമതിയുള്ളത്. ഭാഷാ-ദേശങ്ങൾ മറന്ന് ബെംഗളൂരുവിൽ എല്ലാവരും ദീപാവലി ആഘോഷിക്കും. അന്തരീക്ഷ മലിനീകരണമുണ്ടാക്കാതെയും സുരക്ഷിതമായും ദീപാവലി ആഘോഷിക്കണമെന്നാവശ്യപ്പെട്ട് വിവിധ സന്നദ്ധസംഘടനകൾ രംഗത്തുണ്ട്. ഈ ആവശ്യമുന്നയിച്ച് ’ക്രിസ്പ്’ സംഘടനയുടെ നേതൃത്വത്തിൽ കബൺ പാർക്കിന് സമീപം ബോധവത്കരണ റാലി നടത്തി. എല്ലാ വർഷവും പടക്കം പൊട്ടിക്കുമ്പോൾ നഗരത്തിലെ വായു വൻതോതിൽ മലിനപ്പെടാറുണ്ട്. പലർക്കും പൊള്ളലേൽക്കുകയും ചെയ്യാറുണ്ട്. ഈ വർഷം മലിനീകരണം കുറയ്ക്കണമെന്നും സുരക്ഷ വേണമെന്നുമാണ് ആവശ്യം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us