മോദിയെക്കുറിച്ചുള്ള തരൂരിന്‍റെ പുസ്തകം പ്രകാശനം ചെയ്തു

ന്യൂഡല്‍ഹി: പേര് പറഞ്ഞപ്പോഴേ ഏറെ ചര്‍ച്ചാ വിഷയമായ ശശി തരൂരിന്‍റെ പ്രധാനമന്ത്രിയെക്കുറിച്ചുള്ള പുസ്തകം ഡല്‍ഹിയില്‍ പ്രകാശനം ചെയ്തു.  മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗാണ് പുസ്തക പ്രകാശനം നിര്‍വഹിച്ചത്. തലസ്ഥാനത്തെ രാഷ്ട്രീയ സാമൂഹിക രംഗത്തെ പ്രമുഖര്‍ പങ്കെടുത്ത ചടങ്ങില്‍ മോദിയുടെ നാലര വര്‍ഷത്തെ ഭരണത്തെക്കുറിച്ചുള്ള പാനൽ ചര്‍ച്ചയും ഉണ്ടായിരുന്നു. ‘ദി പാരഡോക്സിക്കല്‍ പ്രൈം മിനിസ്ററര്‍’ എന്ന് പേരിട്ടിരിക്കുന്ന പുസ്തകം പ്രധാനമന്ത്രി എന്ന നിലയില്‍ നരേന്ദ്ര മോദി പിന്നിട്ട ദിവസങ്ങളുടെ വിമര്‍ശനാത്മക വിലയിരുത്തലാണ്. മോദി വല്‍ക്കരണം, നോട്ടുനിരോധനം, ജിഎസ്ടി പോലുള്ള സാമ്പത്തിക പരിഷക്കാരങ്ങള്‍, ആള്‍ക്കൂട്ട കൊലപാതകം തുടങ്ങിയ…

Read More

ആദ്യ ജയം മോഹിച്ചിറങ്ങിയ ചെന്നൈയ്ന്‍ എഫ്‌സി വീണ്ടും തകർന്നടിഞ്ഞു

ഐഎസ്എൽ: സീസണിലെ ആദ്യ ജയം മോഹിച്ചിറങ്ങിയ നിലവിലെ ചാംപ്യന്‍മാരായ ചെന്നൈയ്ന്‍ എഫ്‌സി ഐഎസ്എല്ലിന്റെ ഈ സീസണില്‍ തകര്‍ച്ചയില്‍ നിന്നും തകര്‍ച്ചയിലേക്കു കൂപ്പുകുത്തുകയാണ്. മുന്‍ ജേതാക്കളായ എടിക്കെ ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്കു മറികടക്കുകയായിരുന്നു. മൂന്നു ഗോളുകളും പിറന്നത് ആദ്യ പകുതിയിലായിരുന്നു. മല്‍സരം തുടങ്ങി 15 മിനിറ്റാവുമ്പോഴേക്കും രണ്ടു തവണ ചെന്നൈയുടെ വല കുലുക്കി എടിക്കെ 2-0ന്റെ മികച്ച ലീഡ് പിച്ചെടുത്തിരുന്നു. കലു ഉക്കെ (മൂന്നാം മിനിറ്റ്), ജോണ്‍ ജോണ്‍സണ്‍ (13) എന്നിവരാണ് എടിക്കെയുടെ സ്‌കോറര്‍മാര്‍. 17ാം മിനിറ്റില്‍ കാര്‍ലോസ് സലോമിലൂടെ ചെന്നൈ ആദ്യ ഗോള്‍ മടക്കിയെങ്കിലും പിന്നീടുള്ള ഗോള്‍ശ്രമങ്ങളൊന്നും…

Read More

നാട്ടിൽ നിന്ന് വരുന്ന വഴി തന്റെ കാറിലിടിച്ച ടാക്സിക്കാരന് വഴികാട്ടാൻ വീട്ടമ്മ യാത്രക്കാരുണ്ടായിരുന്ന ടാക്സിയിൽ കയറി;യുവതിയുമായി ടാക്സിക്കാരൻ മറ്റൊരു വഴിയിൽ ഓടിയത് 4 മണിക്കൂർ; ഭീകരാന്തരീക്ഷത്തിന് അവസാനം സഹായം അഭ്യർത്ഥിച്ച ട്രാഫിക് പോലീസുകാരൻ പറഞ്ഞത് അതേ കാറിൽ കയറിപ്പോകാൻ!

ബെംഗളൂരു : ഒരു ടാക്സിക്കാരൻ കാരണം ഒരു യുവതിയും കുടുംബവും മണിക്കൂറുകളോളം കടന്ന് പോയത് ഭീകരമായ സാഹചര്യങ്ങളിലൂടെ സഹായം നൽകേണ്ട ട്രാഫിക് പോലീസുകാരൻ സാഹചര്യം കൂടുതൽ ഗുരുതരമാക്കി. ദാവൻഗരെയിൽ നിന്ന് കാർ ഓടിച്ച് വരികയായിരുന്നു ഭാര്യയും ഭർത്താവും കുട്ടിയുമടങ്ങുന്ന കുടുബം, രാവിലെ 3:30 ന് 8 മൈൽ ടോൾ ഗേറ്റിന് സമീപം വച്ച് ഒരു ടാക്സി ഇവരുടെ വാഹനത്തിന്റെ പിന്നിൽ ഇടിച്ചു, നഷ്ടപരിഹാരം ടാക്സിക്കാരൻ നൽകണമെന്ന് കുടുംബം ആവശ്യപ്പെട്ടു, റോഡിൽ ബ്ലോക്ക് ഉണ്ടാക്കേണ്ട എന്ന് കരുതി, സർവ്വീസ് റോഡിലേക്ക് നീങ്ങാൻ തീരുമാനിച്ചു, വഴിയറിയില്ലെന്ന്  ടാക്സിക്കാരൻ,…

Read More

ടോൺസ് ഒാഫ് സീസൺസ്; മനംകവർന്ന് മലയാളി ചിത്രകാരി വിദ്യാ സുന്ദർ

ബെം​ഗളുരു: മലയാളി ചിത്രകാരി വിദ്യാ സുന്ദറിന്റെ ചിത്രങ്ങളുടെ പ്രദർശനം എംജിറോഡിലുള്ള രം​ഗോലി മെട്രോ ആർട്ട് സെന്ററിൽ. ടോൺസ് ഒാഫ് സീസൺസ് എന്ന് പേരിട്ടിരിക്കുന്ന ചിത്രപ്രദർശനം പേരുപോലെ തന്നെ നിറഭേദങ്ങളുടെ സമന്വയമാണ്. അക്രിലിക് രീതിയിൽ ചെയ്ത ചിത്രങ്ങൾക്ക് സ്ത്രൈണതയാണ് പ്രകൃതം. കണ്ണൂർ ഇരിട്ടി സ്വദേശിനിയാണ് വിദ്യ. അനുഭവങ്ങൾ, സ്വന്തം ജീവിതം, പ്രകൃതി എന്നിവയിൽ നിന്നെല്ലാമാണ് വിദ്യ കാൻവാസിൽ പകർത്താനുള്ളവ കണ്ടെത്തുന്നത്. 28 വരെ എല്ലാ ദിവസവും രാവിലെ 11 മുതൽ വൈകുന്നേരം 7 വരെയാണ് വിദ്യയുടെ ചിത്രപ്രദർശനം കാണാനുള്ള അവസരം .

Read More

സര്‍ക്കാരിന്റെ ചെവിക്ക് പിടിച്ച് ഹൈക്കോടതി;ഗ്യാലറികള്‍ക്ക് വേണ്ടി കളിക്കരുത്;അക്രമസംഭവങ്ങളില്‍ പങ്കാളിത്തമുണ്ടെന്ന് ഉറപ്പിച്ച ശേഷം മാത്രം ആളുകളെ അറസ്റ്റ് ചെയ്യുക.

കൊച്ചി: ശബരിമലയിലെ സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ടുണ്ടായ സംഘര്‍ഷങ്ങളില്‍ പൊലീസ് നടപടി കടുപ്പിച്ചതിന് പിന്നാലെ കൂട്ട അറസ്റ്റില്‍ വിമർശനമുന്നയിച്ച് കേരള ഹൈക്കോടതി. അക്രമ സംഭവങ്ങളിൽ സംസ്ഥാനത്തു നടക്കുന്ന കൂട്ടഅറസ്റ്റ് നിയമവിരുദ്ധമാണെന്ന് കാണിച്ച് സമർപ്പിക്കപ്പെട്ട ഹര്‍ജി പരിഗണിച്ചാണ് ഹൈക്കോടതി വിഷയത്തില്‍ ഇടപെട്ടത്. സര്‍ക്കാര്‍ ഗ്യാലറികള്‍ക്ക് വേണ്ടി കളിക്കരുതെന്നും അക്രമസംഭവങ്ങളില്‍ പങ്കാളിത്തമുണ്ടെന്ന് ഉറപ്പിച്ച ശേഷമേ ആളുകളെ അറസ്റ്റ് ചെയ്യാവൂ എന്നും ഹൈക്കോടതി നിര്‍ദേശിച്ചു. തെറ്റു ചെയ്യാത്തവരെ അറസ്റ്റ് ചെയ്താൽ  വലിയ വില നൽകേണ്ടി വരുമെന്നും കോടതി മുന്നറിയിപ്പ് നൽകി. ശരിയായ ഭക്തർ മാത്രമാണോ ശബരിമലയിൽ എത്തിയതെന്ന് വിശദമായി അന്വേഷിക്കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു. പത്തനംതിട്ട…

Read More

ഹമ്പമ്പോ! മോദിയുടെ മെയ്ക്ക് അപ്പിന് മാത്രം 15 ലക്ഷം രൂപ?

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ വൈറലായ ഒരു ചിത്രമായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മെയ്ക്ക് അപ്പ്. ഒരു സ്ത്രീ മെയ്ക്ക് അപ്പ് കിറ്റുമായി സോഫയില്‍ ഇരിക്കുന്ന മോദിയുടെ മുഖം മിനുക്കുന്ന ചിത്രമാണിത്. ഇതിന് ഒപ്പം മാസം 15 ലക്ഷം വരെ പ്രധാനമന്ത്രി മോദിയുടെ മെയ്ക്ക് അപ്പിന് മാത്രമായി ചിലവുണ്ടെന്ന പോസ്റ്റാണ് ഇതിന് ഒപ്പം പ്രചരിച്ചത്. ആദ്യം കോണ്‍ഗ്രസ് ലാവോ,ദേശ് ബച്ചാവോ എന്ന പേജിലാണ് ഈ പോസ്റ്റ് വന്നത്. ഏതാണ്ട് 3700 ഷെയറോളം ഈ പോസ്റ്റിന് ലഭിച്ചു. തുടര്‍ന്ന് വാട്ട്സ്ആപ്പിലും മറ്റ് ചില പേജുകളിലും…

Read More

വി.കെ.ശശികല ഇനി ബംഗളൂരു സര്‍വകലാശാലയിലെ അച്ചടക്കമുള്ള വിദ്യാര്‍ഥിനി.

ബംഗളൂരു: എഐഎഡിഎംകെ പുറത്താക്കിയ നേതാവ് വി.കെ. ശശികലയും അനന്തരവള്‍ ഇളവരശിയും ഇനി മുതല്‍ ബംഗളൂരു സര്‍വകലാശാലയിലെ വിദ്യാര്‍ഥികള്‍. ഇരുവരും സര്‍വകലാശാലയുടെ വിദൂര വിദ്യാഭ്യാസ കോഴ്സിന് ചേര്‍ന്നതായി അധികൃതര്‍ അറിയിച്ചു. ഇളവരശി ശനിയാഴ്ച പരോളില്‍ പോകുന്നതിനാല്‍ ഇന്നലെ സര്‍വകലാശാല അധികൃതര്‍  ജയിലിലെത്തി നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ചു. കന്ന‍ഡ ഭാഷയിലെ സര്‍ട്ടിഫിക്കേറ്റ് കോഴ്സിനാണ് രണ്ടു പേരും ചേര്‍ന്നിരിക്കുന്നത്. ശശികലയുടെ നിര്‍ബന്ധപ്രകാരമാണ് അനന്തരവളും വിദൂര വിദ്യാഭ്യാസ കോഴ്സിന് ചേരാന്‍ തീരുമാനിച്ചത്. ഇരുവരുടെയും അഡ്മിഷന്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയായിട്ടുണ്ട്. കോഴ്സിന് ചേരാന്‍ സാധിച്ചതില്‍ ഇരുവരും ഏറെ സന്തോഷത്തിലാണെന്ന് സര്‍വകലാശാലയുടെ വിദൂര വിദ്യാഭ്യാസ വിഭാഗം പ്രൊഫസര്‍…

Read More

ബ്രാഹ്മണനാണെന്ന് പറഞ്ഞ് പറ്റിച്ച് വിവാഹം കഴിച്ചെന്ന് ആരോപിച്ച് ഭർത്താവിനെതിരെ യുവതിയുടെ പരാതി.

അഹമ്മദാബാദ്: ബ്രാഹ്മണനാണെന്ന് പറഞ്ഞ് പറ്റിച്ച് വിവാഹം കഴിച്ചെന്ന് ആരോപിച്ച് ഭർത്താവിനെതിരെ യുവതിയുടെ പരാതി. ​ഗുജറാത്തിലെ മെഹ്സാനയിൽ ബെക്രാജി താലൂക്കിലെ ആദിവാഡ സ്വദേശിയായ ഏക്ത പട്ടേൽ (23) ആണ് ഭർത്താവിനെതിരെ വിശ്വാസ വഞ്ചനാകുറ്റത്തിന് പരാതി നൽകിയത്. ബ്രാഹ്മണനാണെന്നും കുടുംബപ്പേര്‌ മേത്തയാണെന്നും പറഞ്ഞ് വിശ്വസിപ്പിച്ചാണ് യശ് ഖമർ എന്ന യുവാവ് ഏക്തയെ വിവാഹം കഴിച്ചത്. എന്നാൽ വിവാഹത്തിന് ശേഷം യശിന്റെ കുടുംബപ്പേര്‌ ഖമർ ആണെന്ന് ഏക്ത അറിയുന്നത്. സംഭവം മനസിലായതോടെ യുവതി ഭർത്താവിനെതിരെ വഞ്ചനകുറ്റത്തിന് പൊലീസിൽ പരാതി നൽകുകയായിരുന്നു. ഏപ്രിലിലാണ് യുവതി എംകോം പഠനം പൂർത്തിയായത്.ശേഷം ഒരു ​ഗ്യാസ്…

Read More

വ്യാപാരിയെ യുവതിക്കൊപ്പം നിര്‍ത്തി നഗ്നചിത്രം പകര്‍ത്തി പണം തട്ടാന്‍ ശ്രമിച്ച കേസിൽ യുവതി അറസ്റ്റില്‍.

കാസര്‍കോട്: വ്യാപാരിയെ യുവതിക്കൊപ്പം നിര്‍ത്തി നഗ്നചിത്രം പകര്‍ത്തി പണം തട്ടാന്‍ ശ്രമിച്ച കേസിൽ യുവതി അറസ്റ്റില്‍. നുള്ളിപ്പാടിയിലെ വാടക ക്വാര്‍ട്ടേഴ്സില്‍ താമസിക്കുന്ന അബ്ദുല്‍ കലാമിന്റെ ഭാര്യ നസീമയെ (32) ആണ് അറസ്റ്റിലായത്. തച്ചങ്ങാട്ടെ ഫര്‍ണിച്ചര്‍ വ്യാപാരിയായ ബോവിക്കാനം സ്വദേശിയെ യുവതിക്കൊപ്പം നിര്‍ത്തി നഗ്നചിത്രവും വീഡിയോയും എടുത്ത് ബ്ലാക്ക്‌മെയില്‍ ചെയ്ത് പണം തട്ടാൻ ശ്രമിക്കുകയായിരുന്നു യുവതി. കേസില്‍ നസീമയുടെ ഭര്‍ത്താവ് അബ്ദുല്‍ കലാമിനും മറ്റു രണ്ടുപേര്‍ക്കും വേണ്ടി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. പ്രതി അബ്ദുല്‍ കലാം കര്‍ണാടകയിലേക്ക് കടന്നതായാണ് സൂചന. കഴിഞ്ഞദിവസം നുള്ളിപ്പാടിയിലെ വാടക ക്വാര്‍ട്ടേഴ്സില്‍വച്ച്‌ യുവാവിനെ…

Read More

സണ്ണി ലിയോണിനെ വീരമഹാദേവിയായി അവതരിപ്പിക്കാനുള്ള ശ്രമം അംഗീകരിക്കില്ല.

ബെംഗളൂരു : വീരമഹാദേവി സിനിമയിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നതിൽനിന്നു ബോളിവുഡ് നടി സണ്ണി ലിയോണിനെ ഒഴിവാക്കിയില്ലെങ്കിൽ സഞ്ജയ് ലീലാ ബൻസാലിയുടെ ‘പദ്മാവത്’ സിനിമയ്ക്കെതിരെയുണ്ടായ പ്രതിഷേധം ആവർത്തിക്കുമെന്നു കന്നഡ രക്ഷണ വേദികെ യുവ സേന. ചരിത്രകഥാപാത്രമായ വീരമഹാദേവിയെ സണ്ണി ലിയോൺ അവതരിപ്പിക്കുന്നതു നാടിന്റെ സംസ്കാരത്തിന് അപമാനകരമാണെന്നു യുവസേനാ പ്രസിഡന്റ് കെ.ഹരീഷ് പറഞ്ഞു. സംസ്ഥാനത്ത് ഏറെ ത്രങ്ങൾ സ്ഥാപിക്കുന്നതിനു നേതൃത്വം നൽകിയിട്ടുണ്ട് വീരമഹാദേവി. അവരുടെ വേഷത്തിൽ സണ്ണി ലിയോൺ എത്തുന്നതുവിശ്വാസികളുടെ വികാരങ്ങളെ വ്രണപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. നവംബർ മൂന്നിനു ബെംഗളൂരുവിൽ നടക്കുന്നതിനിടെയാണ് വീരമഹാദേവി സിനിമയ്ക്ക് എതിരെയും പ്രതിഷേധം ശക്തമാകുന്നത്.

Read More
Click Here to Follow Us