കേരളപ്പിറവിആഘോഷവും “ഭൂമിമലയാളം”പരിപാടിയുടെ കർണ്ണാടക മേഖല ഉത്ഘാടനവും നാളെ കമ്മനഹള്ളിയില്‍.

ബെംഗളൂരു: കേരള സർക്കാർ മലയാളം മിഷൻ്റെ ഈ വർഷത്തെ കേരളപ്പിറവി ആചരണം ഭൂമി മലയാളം എന്ന പേരിൽ ലോകവ്യാപകമായി നടത്തുകയാണ്. കവി. കെ. സച്ചിദാനന്ദൻ തയ്യാറാക്കിയ ഭാഷാ പ്രതിജ്ഞ ലോകമൊട്ടുക്കുള്ള മലയാളം മിഷൻ സെൻററുകളിൽ ഒന്നു മുതൽ 11 വരെയുള്ള ദിവസങ്ങളിലായി വിദ്യാർത്ഥികളും അധ്യാപകരും ഭാഷാസ്നേഹികളും ഏറ്റുചൊല്ലും.

പ്രളയാനന്തര നവകേരള നിർമ്മിതിയുടെ ഊർജം കൂടിയാണ് ഭൂമി മലയാളത്തിലൂടെ നാം പങ്കുവെയ്ക്കുന്നത്.

ഈ പരിപാടിയുടെ കർണ്ണാടക മേഖല ഉദ്ഘാടനം നവംബർ 1 ഉച്ചകഴിഞ്ഞ് കൃത്യം മൂന്ന് മണിക്ക് ,സുവർണ്ണകർണ്ണാടക കേരള സമാജം ഈസ്റ്റ് സോണിന്റെ ആഭിമുഖ്യത്തിൽ , ബംഗളൂരുവിലെ കമ്മനഹള്ളിയിലുള്ള ഹോട്ടൽ റോയൽ സെറിനിറ്റിയിൽ വച്ച് നടക്കുന്നു.

ചടങ്ങ് ശ്രീ.ടി പി ഭാസ്കര പൊതുവാൾ (ഡയറക്ടർ, പയ്യന്നൂർ മലയാള ഭാഷാ പാഠശാല) ഉദ്ഘാടനം ചെയ്യും മലയാളം മിഷൻ കർണ്ണാടക ചാപ്ടർ കോ-ഓർഡിനേറ്റർ ശ്രീമതി ബിലു സി നാരായണൻ പ്രതിജ്ഞ ചൊല്ലിക്കൊടുക്കും . സുവർണ്ണ കർണ്ണാടക കേരള സമാജം ചെയർമാൻ ശ്രീ.കെ.ജെ ബൈജു അധ്യക്ഷത വഹിക്കും. ലോക കേരള സഭാഗംങ്ങളായ ശ്രീ.കുഞ്ഞപ്പൻ, ശ്രീ.കെ.ഗോപിനാഥ്, ശ്രീ.ദാമോദരൻ മാഷ്, ശ്രീ ടോമി ജെ ആലുങ്കൽ, ഷാഹിനാ ടീച്ചർ, റോയ് ജോയ് എന്നിവർ പങ്കെടുക്കുന്നു.

കൂടാതെ മാധ്യമം ദിനപത്രത്തിന്റെ മലയാളം മിഷൻ പ്രത്യേകപംക്തിയായ “മധുരമെൻ മലയാള “ത്തിന്റെ ഉത്ഘാടനവും നിർവ്വഹിക്കപ്പെടുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us