ബെംഗളൂരു : സ്ത്രീസുരക്ഷ ഉയർത്തുന്നതിന്റെ ഭാഗമായി ടാക്സികളിലെ ചൈൽഡ് ലോക്ക് നീക്കാൻ ഭേദഗതി ബില്ലുമായി സർക്കാർ രംഗത്ത്. വെബ്ടാക്സികൾ ഉൾപ്പെടെ എല്ലാ ടാക്സികളിലെയും ചൈൽഡ് ലോക്ക് നീക്കം ചെയ്യാൻ കർണാടക മോട്ടോർ വാഹന നിയമത്തിൽ ഭേദഗതി വരുത്തിക്കൊണ്ടുള്ള വിജ്ഞാപനമാണ് സർക്കാർ തയാറാക്കിയത്.
ഭേദഗതിയുടെ പകർപ്പ് ഹൈക്കോടതിയിൽ സമർപ്പിച്ചു.ബില്ലിൽ ആക്ഷേപമോ, നിർദേശമോ അറിയിക്കാൻ പൊതുജനങ്ങൾക്കു 30 ദിവസം അനുവദിച്ചിട്ടുണ്ട്.
ഈ സംവിധാനം ടാക്സികളിൽ സ്ത്രീ യാത്രക്കാരുടെ സുരക്ഷയ്ക്ക് വൻ ഭീഷണിയായി മാറിയിരുന്നു. വാഹനത്തിന്റെ ഡ്രൈവർ ചൈൽഡ് ലോക്ക് ഓണാക്കിയാൽ സ്ത്രീകൾക്ക് കാറിന്റെ വാതിൽ തുറക്കാൻ കഴിയില്ലെന്നതാണ് കാരണം.സ്ത്രീകൾക്കെതിരെ ഇത്തരം അതിക്രമങ്ങൾ കൂടുതൽ റിപ്പോർട്ട് ചെയ്യപ്പെട്ടതോടെയാണ് ഈ സംവിധാനം വേണ്ടെന്ന് വക്കാൻ ഉത്തരവ്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.