പ്രളയം മനുഷ്യ സൃഷ്ടി; ഹര്‍ജികള്‍ ഇന്ന് ഹൈക്കോടതിയില്‍

കൊച്ചി: കേരളത്തിലെ പ്രളയം മനുഷ്യ സൃഷ്ടിയാണെന്ന് ചൂണ്ടിക്കാണിച്ച് സമര്‍പ്പിച്ച ഹര്‍ജികള്‍  ഇന്ന് ഹൈക്കോടതി പരിഗണിക്കും.

ഡാം മാനേജ്‌മെന്‍റിന്‍റെ പരാജയമാണ് പ്രളയം രൂക്ഷമാകാന്‍ കാരണമായതെന്നാണ് ഹര്‍ജികളിലെ വാദം. ഹര്‍ജിയില്‍  വിവിധ വകുപ്പുകള്‍ ഇന്ന് കോടതിയില്‍  വിശദീകരണം നല്‍കിയേക്കും.

ഓഗസ്റ്റ് 15 മുതല്‍ 17 വരെ കേരളത്തില്‍ പെയ്ത അപ്രതീക്ഷിത മഴ പ്രളയ കാരണമായെന്നാണ് സര്‍ക്കാര്‍ നിലപാട്. കേന്ദ്ര കാലാവസ്ഥാ ഏജന്‍സി മുന്നറിയിപ്പ് നല്‍കിയില്ലെന്ന് ആരോപിച്ച് സര്‍ക്കാര്‍ സത്യവാങ്മൂലം നല്‍കുമെന്നാണ് സൂചന.

  മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടായേക്കും; നേതാക്കളുമായി ചർച്ച നടത്തി രാഹുൽ ഗാന്ധി

വെള്ളപ്പൊക്കം വന്നശേഷമാണ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അതിതീവ്ര മഴ മുന്നറിയിപ്പ് നല്‍കിയതെന്നും സംസ്ഥാനം കോടതിയെ അറിയിച്ചേക്കും. ഹര്‍ജിയില്‍ കേന്ദ്രവും കോടതിയില്‍ നിലപാട് അറിയിക്കുന്നുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മാസങ്ങളായി ശമ്പളം മുടങ്ങി; ഇന്ദിര കാന്റീൻ ജീവനക്കാർ അനിശ്ചിതകാല സമരത്തിലേക്ക്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts