സോഷ്യൽ മീഡിയയിൽ തരംഗമായി ബെംഗളൂരുവാർത്തയും മാസ്റ്റർ കോട്ടേജസും ചേർന്ന് നടത്തിയ “ഡബ്സ്മാഷ് ചലഞ്ച് -2018”;മണിക്കൂറുകൾക്കുള്ളിൽ വീഡിയോ കണ്ടത് ആയിരങ്ങൾ.

ബെംഗളൂരു: വാർത്തകൾ മാത്രം ജനങ്ങളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തിൽ കവിഞ്ഞ് ബെംഗളൂരു നഗരത്തിലെ കലാകായികമായ ചേതനകളെ തട്ടിയുണർത്താനുള്ള ബെംഗളൂരു വാർത്തയുടെ ശ്രമങ്ങളിൽ ഒന്നായിരുന്നു ” ഡബ്സ്മാഷ് ചലഞ്ച് 2018 “, ഇതിന് മുൻപ് നടത്തിയ ലോകകപ്പ് ഫുട്ബാൾ പ്രവചനമൽസരം അടക്കമുള്ള ശ്രമങ്ങൾക്ക് ലഭിച്ച മികച്ച പ്രതികരണം മാത്രമായിരുന്നു ഞങ്ങളുടെ ഉൽപ്രേരകം. പ്രവചനാതീതമായ മൽസരാർത്ഥികളുടെ പ്രതികരണങ്ങൾ ഞങ്ങൾക്ക് നൽകിയത് ചെറിയ ആത്മ വിശ്വാസമല്ല, അതിന് ശേഷം ലഭ്യമായ വീഡിയോകളിൽ നിന്ന് ബെംഗളൂരു മലയാളികളിലെ ഏറ്റവും നല്ല 5 അഭിനേതാക്കളെ കണ്ടെത്തുക അത്ര എളുപ്പമായിരുന്നില്ല. അതിന് ശേഷം…

Read More

പ്രധാനമന്ത്രിക്കും കൊച്ചി വിമാനത്താവളത്തിനും ഐക്യരാഷ്ട്ര സംഘടനയുടെ പരമോന്നത പരിസ്ഥിതി അവാര്‍ഡ്.

ഐക്യരാഷ്ട്ര സംഘടനയുടെ പരമോന്നത പരിസ്ഥിതി അവാര്‍ഡ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക്. രാജ്യാന്തര സൗരോര്‍ജ സഖ്യത്തിനു നേതൃത്വം നല്‍കിയതിനും 2022-ഓടെ ഇന്ത്യയില്‍ ഡിസ്പോസിബിള്‍ പ്ലാസ്റ്റിക്കിന്റെ ഉപയോഗം പൂര്‍ണമായും അവസാനിപ്പിക്കുമെന്ന പ്രഖ്യാപനത്തിന്‍റെ അടിസ്ഥാനത്തിലാണ് അവാര്‍ഡ്. കൊച്ചി രാജ്യാന്തര വിമാനത്താവളത്തിനും യുഎന്‍ അംഗീകാരം ലഭിച്ചിട്ടുണ്ട്. പുനരുപയുക്ത ഊര്‍ജ ഉപഭോഗത്തിലെ നിര്‍ണായകപ്രവര്‍ത്തനങ്ങള്‍ക്കാണ് അവാര്‍ഡ്. നരേന്ദ്രമോദിക്കൊപ്പം ഫ്രഞ്ച് പ്രസിഡന്റ് ഇമാനുവല്‍ മാര്‍ക്കോണിനും പുരസ്കാരം ലഭിച്ചിട്ടുണ്ട്. പാരിസ്ഥിതിക രംഗത്ത് സമഗ്രമാറ്റത്തിന് ശ്രമിക്കുന്ന ലോകത്തെ ആറ് പ്രമുഖര്‍ക്കാണ് യുഎന്നിന്റെ പരമോന്നത ബഹുമതിയായ ചാംപ്യന്‍സ് ഓഫ് ദ എര്‍ത്ത് അവാര്‍ഡ് സമ്മാനിച്ചിരിക്കുന്നത്. സമകാലിക കാലഘട്ടത്തിലെ ഏറ്റവും…

Read More

മലയാളിയായ ഡെന്റല്‍ കോളേജ് വിദ്യാര്‍ത്ഥിനി ആത്മഹത്യാ ചെയ്ത നിലയില്‍.

മംഗലാപുരം : പ്രശസ്തമായ കെ വി ഡെന്റല്‍ കോളേജിലെ മലയാളി വിദ്യാര്‍ത്ഥിനിയായ നേഹ എ തോമസിനെ ആത്മഹത്യാ ചെയ്ത നിലയില്‍ ഇന്ന് രാവിലെ താമസ സ്ഥലത്ത് കണ്ടെത്തി.ഇന്നലെ രാത്രിയില്‍ തന്നെ താമസ സ്ഥലത്ത് തൂങ്ങി മരിച്ചത് ആകാനാണ് സാധ്യത,ഇന്ന് രാവിലെയാണ് മൃതദേഹം ആളുകളുടെ ശ്രദ്ധയില്‍ പെടുന്നത്. കെ വി ജി ഡെന്റല്‍ കോളേജിലെ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിനിയായിരുന്നു നേഹ,സുല്ല്യ പോലീസ് സ്ഥലം സന്ദര്‍ശിച്ച് നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി.മരിച്ച സ്ഥലത്ത് നിന്ന് ഒരു കത്തും ലഭിച്ചിട്ടുണ്ട്.മരണ കാരണം എന്തെന്ന് ഇപ്പോള്‍ വ്യക്തമല്ല.

Read More

പൂജാവധിക്ക് കര്‍ണാടക ആര്‍ടിസിയുടെ  11 പ്രത്യേക സർവീസുകൾ.

ബെംഗളൂരു: പൂജ അവധിയോടനുബന്ധിച്ച് കർണാടക ആർ.ടി.സി. പ്രത്യേക സർവീസുകളുടെ എണ്ണം 11 ആയി. ഇതിൽ നാലെണ്ണം മൈസൂരുവിൽനിന്നും ഏഴെണ്ണം ബെംഗളൂരുവിൽനിന്നുമാണ് പുറപ്പെടുക. ഒക്ടോബർ 17, 19 തീയതികളിലേക്കുള്ള പ്രത്യേക സർവീസുകളാണ് പ്രഖ്യാപിച്ചത്. വരുംദിവസങ്ങളിൽ കൂടുതൽ പ്രത്യേക സർവീസുകൾ പ്രഖ്യാപിക്കുമെന്ന് കർണാടക ആർ.ടി.സി. അധികൃതർ അറിയിച്ചു. പ്രത്യേക ബസുകളിലെ ബുക്കിങ് തകൃതിയായി പുരോഗമിക്കുകയാണ്. കേരളത്തിന്റെ തെക്കൻ ഭാഗങ്ങളിലേക്കുള്ള ബസുകൾ ഹൊസൂർ വഴി പോകുന്നതിനാൽ കൂടുതൽ മലയാളികളും കർണാടക ആർ.ടി.സി.യെയാണ് ആശ്രയിക്കുന്നത്. പൂജ അവധിക്കു ശേഷം കേരളത്തിൽനിന്ന് തിരിച്ച് ബെംഗളൂരുവിലേക്കും മൈസൂരുവിലേക്കും പ്രത്യേക സർവീസുകൾ നടത്തും. ഇവയിലേക്കുള്ള…

Read More

സ്ത്രീയുടെ യജമാനനല്ല ഭര്‍ത്താവ്, വിവാഹേതര ലൈംഗികബന്ധം ക്രിമിനല്‍ കുറ്റമല്ല: സുപ്രീംകോടതി

ന്യൂഡല്‍ഹി: 497–ാം വകുപ്പ് ഭരണഘടനാവിരുദ്ധവും ഏകപക്ഷീയവുമെന്ന് സുപ്രീം കോടതി. സ്ത്രീയ്ക്കും പുരുഷനും തുല്യ അധികാരമാണെന്നും ഭാര്യയുടെ യജമാനനല്ല ഭര്‍ത്താവ് എന്നും സുപ്രീംകോടതി അഭിപ്രായപ്പെട്ടു. സ്ത്രീകളെ അന്തസ്സോടെയല്ലാതെ  കാണുന്ന എല്ലാ നിയമവും ഭരണഘടനാവിരുദ്ധമെന്നും കോടതി ചൂണ്ടിക്കാട്ടി. സുപ്രീംകോടതി ഭരണഘടനാ ബെഞ്ചാണ് വിധി പറയുന്നത്. അഞ്ചംഗ ബെഞ്ചില്‍ നാല് വ്യത്യസ്ത വിധികളാണ് ഈ ഹര്‍ജിയില്‍ വന്നിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്. മൂന്നു ജഡ്ജിമാര്‍ 497–ാം വകുപ്പ് ഭരണഘടനാവിരുദ്ധമെന്നും ചൂണ്ടിക്കാട്ടി. സ്ത്രീ പുരുഷ വിവേചനം ഭരണഘടനാവിരുദ്ധമാണെന്നും വിധി പ്രസ്താവത്തില്‍ പറയുന്നു. സമൂഹം പറയുന്ന പോലെ പ്രവര്‍ത്തിക്കാന്‍ സ്ത്രീ ബാധ്യസ്ഥയല്ല. തുല്യത…

Read More

ടൌണ്‍ഹാളില്‍ പ്രവര്‍ത്തിക്കുന്ന ചെമ്മണ്ണൂര്‍ ജ്വല്ലറിയില്‍ വന്‍ അഗ്നിബാധ!

ബെംഗളൂരു: ടൌണ്‍ഹാളിന് സമീപം പ്രവര്‍ത്തിക്കുന്ന ചെമ്മണ്ണൂര്‍ ജ്വല്ലറിയില്‍ വന്‍ അഗ്നിബാധ,ഇന്ന് രാവിലെ യാണ് സംഭവം.രണ്ടു ഫയര്‍ എന്‍ജിനുകള്‍ സ്ഥലത്ത് എത്തുകയും തീ അണക്കുന്ന ജോലികള്‍ തുടരുകയും ചെയ്യുന്നു.ആളപായമില്ല. ടൌണ്‍ ഹാളിലെ യുണിറ്റി ബില്‍ഡിംഗില്‍ ആണ് ചെമ്മണ്ണൂര്‍ ജ്വല്ലറി പ്രവര്‍ത്തിക്കുന്നത്.ഷോര്‍ട്ട് സര്‍ക്യുട്ട് ആണ് അഗ്നിബാധക്ക് കാരണം എന്നാണ് പ്രാഥമിക നിഗമനം.നഷ്ട്ടത്തെ ക്കുറിച്ച് വിവരങ്ങള്‍ ഒന്നും ലഭ്യമല്ല.  

Read More

കന്നഡ ഗാനത്തിന് ഒപ്പമാണെങ്കില്‍ സണ്ണിക്ക് “ആടാം”;നിബന്ധനയില്‍ മാറ്റം വരുത്തി ക.ര.വെ;പ്രതീക്ഷയോടെ ആരാധകര്‍.

ബെംഗളൂരു: ബോളിവുഡ് താരം സണ്ണി ലിയോണിനു വേണമെങ്കിൽ കന്നഡ ഗാനങ്ങൾക്കൊപ്പം ബെംഗളൂരുവിൽ നൃത്തം ചെയ്യാമെന്ന് കന്നഡ രക്ഷണ വേദികെ നേതാവ് പ്രവീൺ ഷെട്ടി. നവംബർ മൂന്നിന് ഒൗട്ടർ റിങ് റോഡ് മാന്യത ടെക് പാർക്കിനു സമീപം വൈറ്റ് ഓർക്കിഡ് ഹോട്ടലിൽ നൃത്തപരിപാടിക്ക് തയാറെടുപ്പ് നടക്കുന്നതിനിടെ കഴിഞ്ഞ ദിവസം കന്നഡ അനുകൂല സംഘടനകൾ പ്രതിഷേധ സൂചനകളുമായി രംഗത്തു വന്നിരുന്നു. നിലവിലെ ധാരണ പ്രകാരം ഇതിൽ ഒരു നൃത്തം കന്നഡ സിനിമാ പാട്ടിന്റെ പശ്ചാത്തലത്തിലുള്ളതാണ്. മൂന്നു പാട്ടുകളും കന്നഡയിൽ വേണമെന്നതാണ് വേദികെയുടെ ആവശ്യം. ‘സണ്ണി നൈറ്റ് ഇൻ ബെംഗളൂരു ന്യൂഇയർ…

Read More

ഗാന്ധിജയന്തി അവധിയോടനുബന്ധിച്ച് 13 സ്പെഷ്യല്‍ സര്‍വീസുകള്‍ പ്രഖ്യാപിച്ച് കര്‍ണാടക ആര്‍ടിസി;റിസര്‍വേഷന്‍ ആരംഭിച്ചു.

ബെംഗളൂരു: ഗാന്ധിജയന്തി അവധിയോടനുബന്ധിച്ച് കർണാടക ആർ.ടി.സി. കേരളത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് 13 പ്രത്യേക സർവീസുകൾ പ്രഖ്യാപിച്ചു. ഇതിൽ രണ്ടെണ്ണം മൈസൂരുവിൽ നിന്ന് എറണാകുളത്തേക്കാണ്. 28-നാണ് പ്രത്യേക ബസുകൾ സർവീസ് നടത്തുന്നത്. ഈ ബസുകളിലെ ഓൺലൈൻ റിസർവേഷൻ ആരംഭിച്ചു. പതിവ് സർവീസുകളിൽ ടിക്കറ്റ് തീർന്നതോടെയാണ് പ്രത്യേക സർവീസുകൾ പ്രഖ്യാപിച്ചത്. ടിക്കറ്റ് തീരുന്നതനുസരിച്ച് കൂടുതൽ ബസുകൾ പ്രഖ്യാപിക്കുമെന്ന് കർണാടക ആർ.ടി.സി. അധികൃതർ അറിയിച്ചു. ഒക്ടോബർ രണ്ട് ചൊവ്വാഴ്ചയായതിനാൽ തിങ്കളാഴ്ച ഒരു ദിവസം അവധിയെടുത്താൽ നാലു ദിവസം അടുപ്പിച്ച് അവധി ലഭിക്കുമെന്നതിനാൽ നിരവധി പേരാണ് നാട്ടിലേക്ക് പോകുന്നത്. പ്രത്യേക ബസുകൾ…

Read More

സൂപ്പര്‍ ഫോര്‍ മല്‍സരത്തില്‍ പാകിസ്താനെ തകര്‍ത്ത് ബംഗ്ലാദേശ് ഫൈനലിലേക്ക്

അബുദാബി: ഏഷ്യാ കപ്പില്‍ ഇന്ത്യയും പാകിസ്താനും തമ്മിലുള്ള സ്വപ്‌നഫൈനലിന് കാത്തിരുന്ന ക്രിക്കറ്റ് പ്രേമികള്‍ക്കു നിരാശ. സെമി ഫൈനലിനു തുല്യമായ അവസാന സൂപ്പര്‍ ഫോര്‍ മല്‍സരത്തില്‍ പാകിസ്താനെ തകര്‍ത്ത് ബംഗ്ലാദേശ് ഫൈനലിലേക്ക് കുതിക്കുകയായിരുന്നു. 37 റണ്‍സിനാണ് ബംഗ്ലാ കടുവകള്‍ പാക് പടയെ വിരട്ടിയോടിച്ചത്. വെള്ളിയാഴ്ച നടക്കുന്ന ഫൈനലില്‍ ഇന്ത്യയും ബംഗ്ലാദേശും ഏറ്റുമുട്ടും. പാകിസ്താനെതിരേ ആദ്യം ബാറ്റ് ചെയ് ബംഗ്ലാദേശ് 48.5 ഓവറില്‍ 239 റണ്‍സിന് പുറത്താവുകയായിരുന്നു. മറുപടിയില്‍ തുടക്കം മുതല്‍ ആഞ്ഞടിച്ച ബംഗ്ലാദേശ് പാകിസ്താനെ സമ്മര്‍ദ്ദത്തിലാക്കി. മൂന്നിന് 18 റണ്‍സെന്ന നിലയിലേക്കു വീണ പാകിസ്താന് പിന്നീടൊരിക്കലും…

Read More

ഇനി സ്ത്രീകള്‍ക്കും നിന്ന് മൂത്രമൊഴിക്കാം;ഉപകരണത്തിന്റെ വില വെറും 10 രൂപ മാത്രം!

എങ്ങോട്ടെങ്കിലും ഇറങ്ങുമ്പോള്‍ സ്ത്രീകളെ ഏറ്റവുമലട്ടുന്ന പ്രശ്നം എങ്ങാനും മൂത്രമൊഴിക്കാന്‍ മുട്ടിയാലെന്ത് ചെയ്യും? ചെല്ലുന്നിടത്ത് ടോയ്ലെറ്റ് സൌകര്യമുണ്ടാകുമോ, ഉണ്ടെങ്കില്‍ അത് വൃത്തിയുള്ളതായിരിക്കുമോ എന്നുള്ളതൊക്കെയാണ്. പലയിടങ്ങളിലെയും ശുചിമുറികള്‍ അങ്ങേയറ്റം വൃത്തിഹീനമായിരിക്കും. അതുകൊണ്ടുതന്നെ പലരും മൂത്രമൊഴിക്കാതെ പിടിച്ചുവയ്ക്കും. അണുബാധയെച്ചൊല്ലിയുള്ള ഭയമാണ് ഇതിന് പ്രധാന കാരണം. എന്നാല്‍, ഇതിന് പ്രതിവിധിയെന്നോണം സ്ത്രീകള്‍ക്കും നിന്നുകൊണ്ട് മൂത്രമൊഴിക്കാനാകുന്ന ഉപകരണം കണ്ടുപിടിച്ചിരിക്കുകയാണ് ഡെല്‍ഹി ഐടിഐയിലെ വിദ്യാര്‍ഥികള്‍. ഹരി സെഹ്രവത്ത, അര്‍ച്ചിത് അഗര്‍വാള്‍ എന്നീ വിദ്യാര്‍ഥികളാണ് സാന്‍ഫിയെന്ന് പേരിട്ട ഈ ഉപകരണം കണ്ടുപിടിച്ചിരിക്കുന്നത്. പത്തു രൂപയാണ് വില. ”നഗരത്തിലെ ശൌചാലയങ്ങള്‍ സന്ദര്‍ശിച്ചിരുന്നു. 71 ശതമാനം ശൌചാലയങ്ങളും…

Read More
Click Here to Follow Us